Entertainment
‘പ്രകാശൻ പറക്കട്ടെ’ രസകരമായ ട്രെയ്ലർ പുറത്തിറങ്ങി

‘പ്രകാശൻ പറക്കട്ടെ’ രസകരമായ ട്രെയ്ലർ പുറത്തിറങ്ങി
ദിലീഷ് പോത്തൻ , മാത്യു തോമസ്, അജു വർഗീസ് , സൈജു കുറുപ്പ് ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കട്ടെ’ ചിത്രത്തിന്റെ രസകരമായ ട്രെയ്ലർ പുറത്തിറങ്ങി. ജൂൺ 17 മുതൽ ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്.
പുതുമുഖം മാളവിക മനോജാണ് ചിത്രത്തിൽ നായികയാകുന്നത്.
ശ്രീജിത്ത് രവി, ഗോവിന്ദ് വി. പെെ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടന് ശ്രീജിത്ത് രവിയുടെ മകന് മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് പ്രകാശൻ പറക്കട്ടെ നിർമ്മിക്കുന്നത്.
മനു മഞ്ജിത്തിന്റെയും, BK ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ചായാഗ്രഹണം – ഗുരുപ്രസാദ്, എഡിറ്റർ – രതിൻ രാധാകൃഷ്ണൻ, സൗണ്ട് – ഷെഫിൻ മായൻ , കല – ഷാജി മുകുന്ദ്, ചമയം – വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം – സുജിത് സി എസ്, സ്റ്റിൽസ് – ഷിജിൻ രാജ് പി, പരസ്യകല – മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ – ദിനിൽ ബാബു, നിർമ്മാണ നിർവ്വഹണം – സജീവ് ചന്തിരൂർ, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ,പി ആർ ഒ മഞ്ജു ഗോപിനാഥ്
1,396 total views, 4 views today