Pramod Joseph

ടാറ്റാ ഗ്രൂപ്പ് അഥവാ ടാറ്റാസ്. അവരെക്കുറിച്ച് നിങ്ങളിൽ ചിലർക്കെങ്കിലും അറിയാത്ത ചില കാര്യങ്ങൾ പങ്കുവയ്ക്കുന്നു.

1. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള എല്ലാ ബിസിനസിലും ഉണ്ടെങ്കിലും entertainment, alcohol & tobacco ബിസിനസിൽ ഇവരെ കണ്ടത്താൻ കഴിയില്ല. വരികയുമില്ല!

2. ലോകത്തെ മുഴുവൻ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 24% ൽ അധികവും കടന്നു പോകുന്നത് ടാറ്റയുടെ കേബിൾ ശൃംഖലയിലൂടെയാണ്.

3. ടാറ്റാ ഗ്രൂപ്പിന്റെ 66% ലാഭ വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്കായി (TATA Trust) ആണ് വിനിയോഗിക്കുന്നത്.

4. ഇന്ത്യയിലാദ്യമായി ഡേ കെയർ,പ്രസവ അവധി,പ്രൊവിഡന്റ് ഫണ്ട് (PF) എന്നിവ ജോലിക്കാർക്കായി നടപ്പിലാക്കി,പിന്നീടാണ് സർക്കാർ തലത്തിൽ അത് നടപ്പിലാക്കി തുടങ്ങിയത്.

5. കൈകൂലി കൊടുക്കുകയും വാങ്ങുകയുമില്ല എന്നത് പ്രഖ്യാപിത നയമാണ്. നിരവധി കരാറുകൾ ടാറ്റ അതുമൂലം വേണ്ടെന്നു വച്ചിട്ടുണ്ട്.

6. Indian Institute of Science(IISc), TATA Institute of Fundamental Research(TIFR), TATA Institute of Social Science (TISS) All India Institute of Medical Science(AIMS) തുടങ്ങി അനവധി രാജ്യാന്തര നിലവാരമുള്ള പഠന കേന്ദ്രങ്ങൾ, നിരവധി ആശുപത്രികൾ, റിസർച്ച് സെന്ററുകൾ, സ്പോട്സ് കേന്ദ്രങ്ങൾ തുടങ്ങിയവ രാജ്യത്തിന് നൽകി.

7. TATA Global Beverages ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയാണ്

8. TATA Chemicals ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സോഡാ ആഷ് നിർമ്മാണ കമ്പനിയാണ്.

9. TATA Motors ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളിൽ ആദ്യ 10 ൽ ഉൾപ്പെടുന്ന കമ്പനിയാണ്.

10. TCS (Tata Consultancy Services) ലോകത്തിലെ വലിയ രണ്ടാമത്തെ IT Service കമ്പനിയാണ്.

11. ഇന്ത്യയിലെ ഏറ്റവും വലിയ integrated corporate company ടാറ്റയാണ് (650,000+ ജോലിക്കാർ,100 ൽ അധികം രാജ്യങ്ങളിൽ പ്രവർത്തനം).

12. ആപ്ത വാക്യം: ഹുമത ഹുക്ത ഹവർഷത (good thoughts, good words and good deeds).

13. ഇന്ത്യയിലെ ഏറ്റവും വലിയ integrated power company ആണ് TATA Power.

14. പത്തൊൻപതാം നൂറ്റാണ്ടിൽ ഇറാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരാണ് ടാറ്റാ കുടുംബം.

15. ടാറ്റയുടെ ചെയർമാന്മാർ;
• Jamsetji Tata
• Dorabji Tata
• Nowroji Sakhlawat
• JRD Tata
• Ratan Tata
• Cyrus Mistry
• Natarajan Chandrasekaran

16. ഭാരത് രത്ന ലഭിച്ച ആദ്യ ഇന്ത്യൻ വ്യവസായി ആണ് JRD Tata.

17. ടാറ്റാ ഗ്രൂപ്പിന്റെ മുഴുവൻ ആസ്തിയും രത്തൻ ടാറ്റയുടെ പേരിലേക്ക് മാറ്റിയാൽ ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആകുമായിരുന്നു.

18. ഒന്നാം ലോക മഹായുദ്ധ കാലത്ത് മുംബൈ താജ് ഹോട്ടൽ 600 ബെഡുള്ള ആശുപത്രിയാക്കിയിരുന്നു ടാറ്റാ ഗ്രൂപ്പ്.

19. ലോകത്ത് ആദ്യമായി 8 മണിക്കൂർ ജോലി നടപ്പാക്കി (1912).

20. 1932 ൽ Tata Aviation Services ആരംഭിച്ചു. പിന്നീടത് Tata Airlines ആയി. ഇന്ത്യാ ഗവൺമെന്റിന് വിട്ടുകൊടുത്തപ്പോൾ ഇപ്പോഴത്തെ Air India ഉം ആയി.

21. ഇന്ത്യയിൽ ആദ്യമായി വിമാനം പറത്തിയതും പൈലറ്റ് ലൈസൻസ് നേടിയതും JRD ടാറ്റയാണ്.

22. Jaguar, Land Roverഎന്നീ ആഡംബര കാർ ബ്രാൻഡുകളുടെ ഉടമ Tata Motors ആണ്.

23. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ മുമ്പിലുള്ള അമേരിക്കയിലെ ബോസ്റ്റണിലെ ഹാർവാർഡ് ബിസിനസ് സ്കൂളിലെ ഒരു ബിൽഡിങ്ങിന്റെ പേര് ടാറ്റാ ഹാൾ എന്നാണ്.

24. Ethisphere Institute നൽകുന്ന World’s Most Ethical Company ടാറ്റാ സ്റ്റീലിനായിരുന്നു 2015 മുതൽ തുടർച്ചയായി ലഭിച്ചത് (under metals, minerals and mining category).

25. CSR(Corporate Social Responsibility) activities ലോകത്ത് ആദ്യമായി നടപ്പിലാക്കിയ കമ്പനി ടാറ്റയാണ്. പിന്നീട് ലോകം അത് അനുകരിച്ചു, രാജ്യങ്ങൾ നിയമമാക്കി.

ടാറ്റയെക്കുറിച്ച് പറയാൻ ഏറെയുണ്ട്, എങ്കിലും നിർത്തുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.