മലയാള സിനിമ ലിസിയോട് ചെയ്തത്

462

Pramod Kizhakkummuri

മലയാള സിനിമ ലിസിയോട് ചെയ്തത്

1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് താളവട്ടം.പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ചെയ്ത കഥാപാത്രത്തിന്റെ കാമുകിയായാണ് ലിസി വരുന്നത്.ഗിറ്റാറിൽ നിന്നും ഷോക്കേറ്റ് കൊല്ലപ്പെടാൻ ആയിരുന്നു ഈ ചിത്രത്തിൽ ലിസിയുടെ വിധി!

Image result for actress lissyഎസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്.അതിലെ ലിസി ചെയ്ത ഓമന എന്ന കഥാപാത്രത്തെ വിജയരാഘവൻ ചെയ്ത കഥാപാത്രം ബലാൽക്കാരം ചെയ്യാൻ ശ്രമിക്കുകയും, മൽപ്പിടുത്തത്തിനടയിൽ ശ്വാസം മുട്ടി കൊല്ലപ്പെടുകയും ചെയ്തു!

1988-ൽ പ്രദർശനം ആരംഭിച്ച മലയാളചലച്ചിത്രമാണ് വെള്ളാനകളുടെ നാട്.മണിയൻപിള്ള രാജു നിർമ്മിച്ച് പ്രിയദർശൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ കഥ ശ്രീനിവാസനാണ് എഴുതിയത്.ചിത്രത്തിൽ മോഹൻലാൽ ചെയ്ത പവിത്രൻ എന്ന കഥാപാത്രത്തിന്റെ അനിയത്തിയുടെ റോൾ ആയിരുന്നു ലിസിക്ക്. ഒരു കപട രാഷ്ട്രീയക്കാരനെ വിവാഹം ചെയ്യേണ്ടി വന്ന ലിസിയുടെ കഥാപാത്രം, ഭർത്താവിനാലും ഭർത്താവിന്റെ സുഹൃത്തുക്കളാലും ബലാത്സംഗത്തിനിരയായി കൊല്ലപ്പെടേണ്ടി വരുകയാണ് ഉണ്ടായത്!

1988-ൽ പുറത്തിറങ്ങിയ പ്രിയദർശൻ സം‌വിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ്‌ ചിത്രം.ചിത്രത്തിലെ ലാൽ കഥാപാത്രത്തിന് ജയിലിൽ പോകേണ്ടി വന്നത് സ്വന്തം ഭാര്യയെ ചാരിത്ര്യ ശുദ്ധിയിൽ സംശയിച്ച് കൊല്ലേണ്ടി വന്നതിനാലാണ്. ഭാര്യാ കഥാപാത്രം ലിസി കൊല്ലപ്പെടുന്നു!

1989 ഇൽ ഷാജി കൈലാസ് സംവിധാനം ചെയ്ത സുരേഷ്‌ഗോപി ചിത്രം ദി ന്യൂസ് ഇലും,ലിസി ചെയ്‌ത കഥാപാത്രത്തിന് റേപ്പ് ശ്രമത്തിനിടയിലും കൊല്ലപ്പെടേണ്ടി വരികയാണ് ഉണ്ടായത്!

1986 ൽ ഒരു പ്രാവശ്യവും,1988 ൽ മൂന്ന് പ്രാവശ്യവും,1989 ൽ ഒരു പ്രാവശ്യവും ദാരുണമായി കൊല്ലപ്പെടേണ്ടി വന്നു നമ്മുടെ പ്രിയപ്പെട്ട നായിക ലിസിക്ക്!