fbpx
Connect with us

Featured

ആരാണ് എടാ, പോടാ എന്നൊക്കെ വിളിച്ചു നാട്ടുകാരെ ഭീഷണിപ്പെടുത്താൻ പൊലീസിന് അധികാരം നൽകുന്നത് ?

നെയ്യാറ്റിൻകരയിൽ വസ്തു ഒഴിപ്പിക്കലിനുള്ള കോടതി ഉത്തരവ് നടപ്പാക്കുന്നതിനിടെ ഭാര്യയും ഭർത്താവും തീകൊളുത്തി മരിക്കാനിടയായ സംഭവത്തിൽ അടിസ്ഥാനപരമായ രണ്ടു പ്രശ്നങ്ങൾ കേരളത്തിലെ ഭൂവിതരണവുമായും

 104 total views,  1 views today

Published

on

Pramod Puzhankara

നെയ്യാറ്റിൻകരയിൽ വസ്തു ഒഴിപ്പിക്കലിനുള്ള കോടതി ഉത്തരവ് നടപ്പാക്കുന്നതിനിടെ ഭാര്യയും ഭർത്താവും തീകൊളുത്തി മരിക്കാനിടയായ സംഭവത്തിൽ അടിസ്ഥാനപരമായ രണ്ടു പ്രശ്നങ്ങൾ കേരളത്തിലെ ഭൂവിതരണവുമായും പൊലീസ് സേനയുമായും ബന്ധപ്പെട്ടതാണ്. കുത്തക കമ്പനികൾ അനധികൃതമായി അഞ്ചരലക്ഷത്തോളം ഏക്കർ ഭൂമി കൈവശം വെച്ചിരിക്കുന്ന കേരളത്തിൽ മൂന്നര സെന്റ് ഭൂമിയില്ലാത്ത മനുഷ്യർക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത് ഒരു രാഷ്ട്രീയ പ്രശ്നമാണ്. നെയ്യാറ്റിൻകര സംഭവത്തിൽ പ്രത്യക്ഷത്തിൽ അത് രണ്ടു വ്യക്തികൾ തമ്മിലുള്ള വസ്തുതർക്കവും തുടർന്നുള്ള കയ്യേറ്റം ഒഴിപ്പിക്കൽ വിധിയുമാണ്. എന്നാലതിലേക്ക് എത്തിക്കുന്ന സാമൂഹ്യഘടനയുടെ ദൗർബല്യങ്ങൾ ഈ രാഷ്ട്രീയ പ്രശ്നത്തിൽ നിന്നും ഉണ്ടാകുന്നതാണ്. ഭൂരഹിതരുടെ പ്രശ്നം ഭവന പ്രശ്നം മാത്രമല്ല. അത് മനുഷ്യർക്ക് തങ്ങൾ ജീവിക്കുന്ന ഭൂപ്രദേശത്ത് സ്വാഭാവികമായ അടിസ്ഥാനജീവിതം നയിക്കുന്നതിനാവശ്യമായ അവകാശവുമായി ബന്ധപ്പെട്ടതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുണ്ടായ കേരളത്തിലെ ഒന്നാം മന്ത്രിസഭ അടിയന്തരമായി കുടിയൊഴിപ്പിക്കൽ തടയുന്ന ഓർഡിനൻസും പിന്നീട് ഭൂപരിഷ്‌ക്കരണ ബില്ലും കൊണ്ടുവന്നത് ഇതിനായുള്ള അതിരൂക്ഷമായ രാഷ്ട്രീയ പോരാട്ടങ്ങളുടെ തുടർച്ചയായിട്ടായിരുന്നു. ആ സമരങ്ങൾ നയിച്ചത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായിരുന്നു.

എന്നാൽ ആ ഭൂപരിഷ്‌ക്കരണ ബില്ലിനുണ്ടായിരുന്ന ദൗർബല്യങ്ങളെ, രാഷ്ട്രീയ പിഴവുകളെ തിരുത്താനും ആ ബില്ലിനാസ്പദമായ രാഷ്ട്രീയ സമരങ്ങളുടെ സത്തയെ മുന്നോട്ടു കൊണ്ടുപോകാനും ഒരു പ്രസ്ഥാനം എന്ന നിലയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് പിന്നീട് വേണ്ടത്ര സാധിച്ചില്ല എന്ന ഗൗരവമായ സ്വയം വിമർശനത്തിന് ഇപ്പോഴും വിധേയമാക്കേണ്ട കാര്യമാണ്. കോൺഗ്രസ് പോലുള്ള പാർട്ടികളൊക്കെ എക്കാലത്തും ഇത്തരത്തിലുള്ള എല്ലാത്തരം ഭൂപരിഷ്ക്കരണത്തിനും എതിരായതുകൊണ്ട് അവരൊന്നും ഇത് സംബന്ധിച്ച ചർച്ചയിലേ ഉൾപ്പെടുന്നില്ല. മരടിലെ സമ്പന്നരുടെ അനധികൃത സമുച്ചയങ്ങൾ പൊളിക്കേണ്ടി വന്നപ്പോൾ സർക്കാരും ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയ കക്ഷികളും അവിടെ താമസക്കാർക്കുവേണ്ടി കണ്ണീരൊഴുക്കിയതും ഇപ്പോൾ നടന്ന സംഭവത്തിൽ ആത്മഹത്യക്കു ശേഷം മാത്രം ഇടപെടൽ വരുന്നതും നമ്മുടെ രാഷ്ട്രീയ സംവേദന സ്വീകരണികൾ എങ്ങോട്ടാണ് തിരിച്ചുവെച്ചിരിക്കുന്നത് എന്നതിന്റെ വർഗപക്ഷപാതിത്വത്തിന്റെ അടയാളങ്ങളാണ്.

കേരളത്തിൽ ഇപ്പോഴും 29000-ത്തിലേറെ പട്ടികജാതി കോളനികൾ എന്ന പേരിൽ ജാതി,സാമൂഹ്യ, സാമ്പത്തിക ഘടനയിൽ വേർതിരിക്കപ്പെട്ട നിലയിലുള്ള ദളിത് ആവാസ കേന്ദ്രങ്ങൾ തുടരുന്നു എന്നതുതന്നെ ഈ പ്രശ്നത്തിന്റെ ഭീകരതയാണ് വ്യക്തമാക്കുന്നത്. കേരളത്തിലെ ഭൂവിതരണ പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന നിലയിൽ വികസന ചർച്ചകളെ മുന്നോട്ടുകൊണ്ടുപോകുന്നത് ഇടതുപക്ഷത്തിന് വന്ന ഗുരുതരമായ രാഷ്ട്രീയപിഴവാണ്. അത് കേവലമായ പിഴവ് മാത്രമല്ല, വർഗ്ഗരാഷ്ട്രീയ കാഴ്പ്പാടിൽ വന്ന വ്യതിയാനം കൂടിയാണ്. നെയ്യാറ്റിൻകരയിലുണ്ടായ സംഭവം പോലുള്ളവ വർഗ്ഗരാഷ്ട്രീയത്തിലൂന്നിയ കടുത്ത വിമർശനങ്ങൾ വീണ്ടും ഉയർത്താനുള്ള രാഷ്ട്രീയ ചുമതല നമുക്കുണ്ടാക്കുന്നുണ്ട്.

മറ്റൊന്ന് കേരളത്തിലെ പൊലീസിന്റെ ജനങ്ങളോടുള്ള ഇടപെടലിന്റെ ജനാധിപത്യ വിരുദ്ധതയാണ്. എത്രയോ കാലങ്ങളായി മാറിവരുന്ന സർക്കാരുകൾ ഇക്കാര്യത്തിൽ പുലർത്തിയ അലംഭാവത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് നെയ്യാറ്റിൻകരയിൽ നമ്മൾ കണ്ടത്. ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ, പൊലീസിൻറെ മനോവീര്യത്തെക്കുറിച്ച് നൽകിയ ഉപദേശനിർദ്ദേശങ്ങൾ ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ ജീർണതയെ ആവോളം സഹായിച്ചിട്ടുണ്ട് എന്നത് ഇനിയും മൂടിവെയ്ക്കാതെ ഇടതുപക്ഷം ചർച്ച ചെയ്യേണ്ട വസ്തുതയാണ്. ഒരു സിവിൽ തർക്കത്തിൽ പൊലീസ് ഇടപെടേണ്ട രീതി പോലും തള്ള. അത് കോടതി വിധി നടപ്പാക്കാനായാലും. ആരാണ് എടാ, പോടാ എന്നൊക്കെ വിളിച്ചു നാട്ടുകാരെ ഭീഷണിപ്പെടുത്താൻ പൊലീസിന് അധികാരം നൽകുന്നത്? പെട്രോളൊഴിച്ച് ആത്മഹത്യക്കു മുതിര്ന്ന ഒരു മനുഷ്യനെ തടയാനുള്ള പ്രാഥമികമായ പരിശീലനം പോലുമില്ലാതെ അയാളുടെ കയ്യിലെ തീ തട്ടിക്കളയാൻ നോക്കുന്ന പൊലീസുകാരൻ ഏതൊരു ആധുനിക പൊലീസ് സേനയ്ക്കും നാണക്കേടാണ്.

Advertisementകേരളത്തിലെ പൊലീസ് സംവിധാനം ഈ കോവിഡ് ലോക് ഡൌൺ കാലത്ത് കാട്ടിക്കൂട്ടിയ അധികാര ദുർവിനിയോഗം നാടകങ്ങൾ കേരളം സമൂഹത്തെ ലജ്ജിപ്പിക്കേണ്ടതാണ്. മനുഷ്യരെ പെരുവഴിയിൽ ഏത്തമിടുവിപ്പിച്ച യതീഷ് ചന്ദ്രയെന്ന IPS ഗുണ്ട മുതൽ ലോക് ഡൌൺ ലംഘനത്തിന് പിടിച്ച ചെറുപ്പക്കാരനെ കളിയാക്കുന്ന വീഡിയോ വൈറലാകുന്ന CI വരെയുള്ള ആഭാസന്മാർ അക്കൂട്ടത്തിലുണ്ട്. നിരവധി ലോക്കപ്പ് കൊലപാതകങ്ങൾ, മനുഷ്യത്വരഹിതമായ പെരുമാറ്റരീതികൾ തുടങ്ങി പൊതുസമൂഹത്തിനോട് യാതൊരുവിധ accountability യും ഇല്ലാത്ത വിധത്തിൽ പെരുമാറുന്ന ഒരു പൊലീസ് സംവിധാനത്തെ ഒരുതരത്തിലും നിയന്ത്രിക്കാൻ കഴിയാത്ത ആഭ്യന്തര വകുപ്പ് ഈ സർക്കാരിന്റെ ഏറ്റവും വലിയ പാളിച്ചകളിലൊന്നാണ്.

അതിനൊപ്പംതന്നെ ഈ പ്രശ്നങ്ങളെല്ലാം ഇക്കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ സംഭാവനയാണെന്ന ലളിതവത്കരണത്തിനു കേവലമായ കക്ഷിരാഷ്ട്രീയ ഗുസ്തിയുടെ സ്വഭാവമല്ലാതെ മറ്റൊന്നുമില്ല. ജാതി വിവേചനത്തിന്റെ സാമ്പത്തിക സ്വഭാവം എന്താണെന്ന് ഒന്നുകൂടി വെളിവാക്കുന്ന ഈ സംഭവം ജാതി പ്രശ്നത്തെയും അതിന്റെ രാഷ്ട്രീയ സാമ്പത്തിക കാതലിനേയും വർഗ്ഗരാഷ്ട്രീയത്തിന്റെ നിലപാടുകളിലൂന്നി, ഭൂവിതരണവും ഭൂമിക്ക് മേലുള്ള പൊതുകാർഷികാവകാശവും തുടങ്ങിയ പുതുകാല സമീപനങ്ങളിലൂടെ പരിഹരിക്കേണ്ട ചുമതലയുടെ അടിയന്തര ആവശ്യകതയും ഇത് മുന്നോട്ടിവെക്കുന്നുണ്ട്.എന്നാൽ ഉടനെത്തന്നെ യുവതികൾ ഭരണസാരഥ്യത്തിലെത്തിയതിനെ നേട്ടമായി കാണിച്ചവരെല്ലാം ഈ സംഭവത്തോടെ മാപ്പുപറയണം എന്നൊക്കെയുള്ള ഓരിയിടൽ സ്വത്വവാദികളുടെ പൊള്ളയായ ഗീർവാണങ്ങളാണ്. കേരളത്തിലെന്നല്ല, ഇന്ത്യയിലൊരിടത്തും ഭൂമിപ്രശ്‌നമോ ഭൂബന്ധങ്ങളുടെ പൊളിച്ചെഴുത്തോ, മുതലാളിത്ത സാമ്പത്തിക പ്രക്രിയ രൂക്ഷമാകുന്ന ദരിദ്രവത്കരണമോ തൊഴിലവസരം ശൂന്യതയോ ഒന്നും ഒരുകാലത്തും ഒരു രാഷ്ട്രീയ പ്രശ്നമാക്കി ഉന്നയിക്കാത്ത, അംബേദ്ക്കറുടെ കാലത്തുപോലും, സ്വത്വവാദികൾക്ക് ഇതും തങ്ങളുടെ സുഖലാവണങ്ങളിൽ ഇരുന്നുകൊണ്ടുള്ള കേവലമായ ഗാ ഗ്വാ വിളികളാണ്. മുതലാളിത്തക്കാലത്തെ ഭൂപരിഷ്ക്കണം അവർക്ക് ചർച്ച ചെയ്യാനുള്ള രാഷ്ട്രീയ അജണ്ടയല്ല.

 105 total views,  2 views today

AdvertisementAdvertisement
Entertainment1 hour ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment2 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy2 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media3 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment3 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment3 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment3 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

Entertainment3 hours ago

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

Travel3 hours ago

ഈ ഇന്ത്യൻ ഗ്രാമത്തിലെ പുള്ളിപ്പുലികൾ കന്നുകാലികളെ ഭക്ഷിച്ചാൽ ഉടമസ്ഥർ നഷ്ടപരിഹാരം സ്വീകരിക്കാറില്ല

Entertainment4 hours ago

മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സണ്ണി വെയ്ൻ. അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങൾ.

Entertainment4 hours ago

മാമന്നൻ ലുക്ക് പുറത്ത്; വീണ്ടും വില്ലനാകാൻ ഒരുങ്ങി ഫഹദ് ഫാസിൽ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment23 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement