Connect with us

Truth

ഇതിനെതിരെ ഒരു രാഷ്ട്രീയകക്ഷിയും പ്രതികരിക്കാത്തത് അവരുടെ ദാനകഥകൾ ഇതിലേറെ മോശമാണ് എന്നതുകൊണ്ടാണ്

ഒരു നഗരത്തെ മുഴുവൻ സ്തംഭിപ്പിക്കുകയും പൊതുസംവിധാനത്തെ മുഴുവനും ഭക്തിയുടെ പേരിൽ ദുരുപയോഗം ചെയ്യുകയും കടുത്ത സ്ത്രീവിരുദ്ധതയുടെ മൂല്യബോധത്തെ

 41 total views

Published

on

Pramod Puzhankara

ഒരു നഗരത്തെ മുഴുവൻ സ്തംഭിപ്പിക്കുകയും പൊതുസംവിധാനത്തെ മുഴുവനും ഭക്തിയുടെ പേരിൽ ദുരുപയോഗം ചെയ്യുകയും കടുത്ത സ്ത്രീവിരുദ്ധതയുടെ മൂല്യബോധത്തെ ഊട്ടിയുറപ്പിക്കുകയും ശ്വാസകോശം സ്പോഞ്ചു പോലെയാക്കുകയും ചെയ്യുന്ന ആറ്റുകാൽ പൊങ്കാലയെന്ന കച്ചവടമഹാമഹം ഈ വർഷം ചുരുങ്ങിയ തോതിൽ മാത്രം നടത്തുന്നതിന്റെ ആശ്വാസം ചെറുതല്ലാത്തതാണ്. മലയാളിയുടെ ഇന്നത്തെ പ്രധാന ആകുലത അടുപ്പിൽ ആദ്യം തിരി തെളിയിക്കുന്നതും ചിപ്പിയും ആനിയും പൊങ്കാലയിടുന്നതുമൊക്കെയായി ഒരു ദിവസം മുഴുവൻ മലീമസമാക്കുന്ന പരിപാടിക്കും ഇത്തവണ അവധിയുണ്ടായി എന്നത് നല്ല കാര്യമാണ്. പൂർവാധികം ശക്തിയോടെ അടുത്ത വർഷം പൊങ്കാലയുടെ കച്ചവടം ഉണ്ടാകും എങ്കിലും.

മകരജ്യോതി തെളിയിക്കലും കൂക്കുവിളിയും ജ്യോതി കണ്ടേ മുതലായ തട്ടിപ്പുകളും ഇത്തവണ ഇല്ലാതായത് കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിലും വലിയൊരു വിഭാഗം സാധാരണക്കാരുടെ വരുമാനത്തിലും ഇടിവുണ്ടാക്കി എന്നത് വസ്തുതയാണ്. ഒരു സമൂഹം അതിന്റെ വരുമാന മാർങ്ങൾ ഇത്തരം ഭക്തി വ്യവസായവുമായി ബന്ധപ്പെടുത്തരുത് എന്നത് ഒന്നുകൂടി ആലോചിച്ചുറപ്പിക്കാനുള്ള അവസരമായി ഇതിനെ കണ്ടാൽ നന്ന്. പക്ഷെ ഭക്തിയുടേയും മതത്തിന്റെയും വ്യാപാരത്തിന് ഭരണകൂടം നൽകുന്ന പിന്തുണ ഭരണഘടനയുടെ എല്ലാ അടിസ്ഥാന തത്വങ്ങളേയും ലംഘിച്ചുകൊണ്ടാണ് മുന്നേറുന്നത്. കോടതികളാകട്ടെ മതത്തെയും ഭക്തിവ്യാപാരത്തേയും പൊതുവെ വേദനിപ്പിക്കാതെ വിടുകയാണ് പതിവും. ഒപ്പം തന്നെയാണ് സർക്കാരുകൾ പൊതുസ്വത്ത് കൈകാര്യം ചെയ്യുമ്പോൾ കാണിക്കുന്ന രാജഭരണ മനോഭാവവും.

ഇപ്പോൾ ‘എം’ എന്നൊക്കെ കുറേപ്പേർ വിളിക്കുന്ന ഒരു യോഗക്കാരന് നാലേക്കർ സർക്കാർ ഭൂമി പതിച്ചു കൊടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം തീർത്തും പ്രതിഷേധാർഹമാണ്. എന്ത് മാനദണ്ഡത്തിലാണ് പൊതുഭൂമി ഇത്തരത്തിലുള്ള വ്യക്തികൾക്ക് പാട്ടത്തിനു നൽകുന്നത്? പാട്ടത്തിനു നൽകുന്നു എന്നാണ് പറച്ചിലെങ്കിലും ഇതൊന്നും ഒരു കാലത്തും തിരിച്ചെടുക്കാൻ പോകുന്നില്ല എന്നാണ് ചരിത്രം. Law Academy എന്ന സ്ഥാപനത്തിന്റെ പേരിൽ സൗജന്യമായി കിട്ടിയ ഭൂമിയിൽ പണിത കെട്ടിടം സർക്കാരിന് തന്നെ വാടകയ്ക്ക് കൊടുക്കുന്ന തട്ടിപ്പുകാരാണ് ഇവിടെ രാഷ്ട്രീയക്കാരുടെ നിയമബിരുദം വേവിച്ചുകൊടുക്കുന്നത് എന്നാണവസ്ഥ. ഇത് ജനാധിപത്യ ഭരണസംവിധാനം അതിന്റെ ഏറ്റവും ജീർണമായ അവസ്ഥയിലെത്തുമ്പോൾ സംഭവിക്കുന്ന ഒന്നാണ്. ധനികരും രാഷ്ട്രീയക്കാരും മതവ്യാപാരികളും ഉദ്യോഗസ്ഥരും ചേർന്ന ഒരു പുതുവർഗം രൂപപ്പെടുകയും അവർ പരസ്പരം പങ്കുവെച്ചെടുക്കുന്ന കൊള്ളമുതലായി പൊതുവിഭവങ്ങൾ മാറുകയും ചെയ്യും. എന്തിനേറെ, ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക മാത്രമല്ല ആനന്ദിക്കുക വരെ തങ്ങൾ ചെയ്തോളാം എന്നാണവസ്ഥ. ബാക്കി സാധാരണക്കാരായ മനുഷ്യർ ഓമനയ്ക്ക് പട്ടേലരുടെ മണം എന്ന് പറഞ്ഞു നിർവൃതിയടയുന്ന തൊമ്മിമാരാകണം എന്നാണാവശ്യം.

കേരളത്തിലുടനീളം ഇത്തരത്തിൽ മത, സാമുദായിക സംഘടനകൾക്കും, രാഷ്ട്രീയ കക്ഷികളുടെ അനുബന്ധ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ വ്യാപാരികൾക്കും ഇത്തരത്തിൽ ഭൂമിദാനം നടത്തിയിട്ടുണ്ട്. ഏതാണ്ട് 173.92 ഏക്കർ സർക്കാർ ഭൂമി 2006 മുതൽ 2018 വരെയുള്ള കാലയളവിൽ അക്കാലങ്ങളിൽ ഭരിച്ച സർക്കാരുകൾ വിവിധ സംഘടനകൾക്ക് ദാനം ചെയ്തിട്ടുണ്ട്. വിവിധ ക്രിസ്ത്യാനി സഭകൾ, MES , NSS, SNDP തുടങ്ങിയവയാണ് പ്രമുഖ ഗുണഭോക്താക്കൾ. കോടിക്കണക്കിനു റോപ്പ് കോഴ വാങ്ങി അധ്യാപക നിയമനം നടത്തുന്ന കോളേജുകളാണ് പാട്ടത്തുക പോലും എഴുതിത്തള്ളിച്ചുകൊണ്ട് വീണ്ടും ഭൂമി കൈക്കലാക്കിയത്. ഉമ്മൻചാണ്ടിയുടെ കാലത്ത് പള്ളിക്കാർക്ക് എഞ്ചിനീയറിംഗ് കോളേജ് കെട്ടി കാശുണ്ടാക്കാൻ വയനാട്ടിൽ ഭൂമി എഴുതിക്കൊടുക്കുക വരെ ചെയ്തു. അതിന്റെയൊക്കെ ബാക്കിയാണ് ഇപ്പോൾ യോഗക്കാരനുള്ള ഭൂമി ദാനം.

എന്ത് സാമൂഹ്യ ധർമ്മമാണ് യോഗഗുരുവിനു നാലേക്കർ നൽകുന്നതിലൂടെ നടക്കുന്നത്? യോഗ പഠിക്കാത്തതാണോ കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം? ഇതിനെതിരെ ഒരു രാഷ്ട്രീയകക്ഷിയും ഒന്നും പറയാത്തത് അവരുടെ ദാനത്തിന്റെ കഥകൾ ഇതിലേറെ മോശമാണ് എന്നതുകൊണ്ടാണ്. കേരളത്തിൽ ഭൂമിയില്ലാത്തതുകൊണ്ട് വീടുവെക്കാൻ കഴിയാത്ത മനുഷ്യർ രണ്ടു മുറി വീടുകൾ അനുവദിച്ചുകിട്ടുന്നതിന് അപേക്ഷ കൊടുത്ത് കാത്തിരിക്കുമ്പോൾ നാലേക്കറിൽ ഇയാളുടെ യോഗ പഠിക്കാൻ പോകുന്ന ധനികക്കൊഴുപ്പിന്റെ ഭാരം ഈ സംസ്ഥാനം ചുമക്കേണ്ടതില്ല.

സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇത്തരത്തിൽ പാട്ടത്തിനു കൊടുക്കരുത്. അഥവാ അസാധാരണമായ സന്ദർഭങ്ങളിൽ നൽകുകയാണെങ്കിൽ അത് വിപുലമായ പൊതു പരിശോധനയുടെയും പൊതു മണ്ഡലത്തിലെ അറിയിപ്പിനും ശേഷമേ പാടുള്ളു. വിവാഹം രജിസ്റ്റർ ചെയ്യാൻ ഒരു മാസത്തെ നോട്ടീസ് പുറപ്പെടുവിച്ച് നാട്ടുകാർക്ക് പരാതിയില്ല എന്ന് ബോധ്യം വരണം എന്ന നിയമമുള്ള നാട്ടിലാണ് പൊന്നുംവിലയുള്ള ഭൂമി യോഗയുടെ രാഷ്ട്രീയത്തിന് തീറെഴുതുന്നത്. ഇത് മാത്രമല്ല, കാലങ്ങളായി നടന്ന ഇത്തരത്തിലുള്ള എല്ലാ ഭൂമിദാനങ്ങളും റദ്ദാക്കണം.

 42 total views,  1 views today

Advertisement
Advertisement
cinema5 hours ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 day ago

മൗനദാഹം (എന്റെ ആൽബം- 7)

cinema2 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema3 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema4 days ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment4 days ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album5 days ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment5 days ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Ente album6 days ago

രസികനായ കെ. രാധാകൃഷ്ണൻ (എൻ്റെ ആൽബം- 2)

Entertainment6 days ago

മനസിലെ ‘നോ മാൻസ് ലാൻഡുകൾ ‘

Ente album1 week ago

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

Entertainment1 week ago

‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement