fbpx
Connect with us

പിണറായിയുടെ കിറ്റും കിറ്റെക്‌സിന്റെ കിറ്റും ഒന്നല്ല

കിഴക്കമ്പലം പഞ്ചായത്തില്‍ കിറ്റെക്‌സ് ഗ്രൂപ്പ് എന്ന വ്യവസായ സ്ഥാപനം ചെല്ലും ചെലവും നടത്തിക്കൊണ്ടു പഞ്ചായത്ത് ഭരണം നടത്തിയ ഒരു സംഘം ഇപ്പോള്‍ അടുത്ത മൂന്നു പഞ്ചയാത്തുകളിലേക്കും

 80 total views

Published

on

പ്രമോദ് പുഴങ്കര എഴുതുന്നു

കിഴക്കമ്പലം പഞ്ചായത്തില്‍ കിറ്റെക്‌സ് ഗ്രൂപ്പ് എന്ന വ്യവസായ സ്ഥാപനം ചെല്ലും ചെലവും നടത്തിക്കൊണ്ടു പഞ്ചായത്ത് ഭരണം നടത്തിയ ഒരു സംഘം ഇപ്പോള്‍ അടുത്ത മൂന്നു പഞ്ചയാത്തുകളിലേക്കും തങ്ങളുടെ ഭരണം നീട്ടിയിരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും അപകടകരമായ മറ്റൊരു രാഷ്ട്രീയ സൂചന. നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ വിജയിച്ചാലെന്താണ് കുഴപ്പം എന്ന മട്ടില്‍ വലതുപക്ഷ രാഷ്ട്രീയക്കാര്‍ മാത്രമല്ല, പൊതുരാഷ്ട്രീയകക്ഷികളെ അപഹസിച്ചുകൊണ്ട് കിഴക്കമ്പലം മാതൃകയെ പ്രകീര്‍ത്തിക്കുന്ന നിഷ്പക്ഷ നാട്യക്കാര്‍ ധാരാളം പ്രത്യക്ഷപ്പെടുന്നുണ്ട്.

എങ്ങനെയാണ് ഒരു വ്യവസായ സ്ഥാപനം അഥവാ മുതലാളി ജനാധിപത്യ പ്രക്രിയയെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ മധ്യസ്ഥതയില്ലാതെ നേരിട്ട് നിയന്ത്രിക്കുന്നത് എന്നതിന്റെ സൂക്ഷ്മ മാതൃകയാണ് ട്വന്റി 20 എന്ന് വേണമെങ്കില്‍ ലളിതവത്കരിക്കാം. അദാനിയും അംബാനിയും വിലക്കെടുക്കുന്ന രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന നാട്ടില്‍ അംബാനി നേരിട്ട് ഭരണം നടത്തിയാലെന്താണ് കുഴപ്പം എന്ന മട്ടില്‍. പക്ഷെ അത് വലിയൊരു കുഴപ്പമാണെന്ന് മനസിലാക്കാനുള്ള രാഷ്ട്രീയത്തെയാണ് ചുരുങ്ങിയത് ജനാധിപത്യ രാഷ്ട്രീയം എന്നുവിളിക്കുന്നത്.

ഇടതുപക്ഷത്തിനുമുണ്ട് പിഴവുകള്‍

കഴിഞ്ഞ തെരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുപക്ഷത്തെ അതിന്റെ രാഷ്ട്രീയ പാളിച്ചകളില്‍ നിന്ന് മുക്തരാക്കുന്ന ഒന്നല്ല. ഉമ്മന്‍ചാണ്ടിയുടെ അദാനി-വിഴിഞ്ഞം പദ്ധതി പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തും ഒരു തടസ്സവുമില്ലാതെ എല്ലാ പാരിസ്ഥിതിക-സാമ്പത്തിക ക്രമക്കേടുകളേയും നിസാരമാക്കി മുന്നോട്ടു പോകുന്നത് കോര്‍പ്പറേറ്റ് മൂലധനത്തോടുള്ള ഈ സര്‍ക്കാരിന്റെയും അതിനു നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന്റെയും അടിസ്ഥാനപരമായ പിഴവുകളുടെ ഭാഗമാണ്. UAPA ചുമത്തി തടവിലിടലും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും അടക്കമുള്ള ഭരണകൂട അമിതാധികാര പ്രകടനം ഈ സര്‍ക്കാരിന്റെ നിഴലാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളോട് തികഞ്ഞ അവഗണനയാണ് സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. അത് മാത്രമല്ല, മിക്കപ്പോഴും പരിസ്ഥിതി വിഷയങ്ങളില്‍ മൂലധനത്തിന്റെ താല്‍പര്യത്തിനൊത്താണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതും. വികസന പദ്ധതികളില്‍ പലപ്പോഴും കേവലമായ മുതലാളിത്ത വികസന മാനദണ്ഡങ്ങളാണ് ഇപ്പോഴും സര്‍ക്കാര്‍ പുലര്‍ത്തുന്നത്.

Advertisementകാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് അധികമിടത്തുനിര്‍ത്താതെ പാഞ്ഞുപോകുന്ന ഒരു തീവണ്ടിപ്പാതയുടെ കൂടെയാണ് ഇപ്പോഴും വികസനത്തെക്കുറിച്ചുള്ള ഇടതുപക്ഷ കാഴ്ചപ്പാട് സഞ്ചരിക്കുന്നത് എന്നത് ഇതാണ് കാണിക്കുന്നത്. പ്രളയാനന്തരമുള്ള കേരളനിര്‍മ്മാണവും ഇത്തരത്തിലുള്ള വികസന പരിപ്രേക്ഷ്യങ്ങളുടെ കീഴിലായിരുന്നു.
എന്നാല്‍, ഇതിനൊന്നുമുള്ള പ്രതിരാഷ്ട്രീയം ഐക്യജനാധിപത്യ മുന്നണിയോ ബി.ജെ.പിയോ അല്ല എന്നൊരു രാഷ്ട്രീയബോധ്യം കേരള സമൂഹത്തിനുണ്ടെങ്കില്‍ അതൊരു ചെറിയ കാര്യമല്ല. ഭരണഘടന നല്‍കുന്ന പരിമിത ജനാധിപത്യ സാധ്യതകളെ നിലനിര്‍ത്തുക എന്നൊരു അടിയന്തര കടമയാണ് ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ മുന്നണിക്കുണ്ടാകേണ്ടത്. അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പ്രതിഫലിക്കും. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി ദീര്‍ഘകാല ലക്ഷ്യങ്ങളെ ബലികൊടുക്കാതിരിക്കുക എന്നതുപോലെ സുപ്രധാനമാണ് ദീര്‍ഘകാല ലക്ഷ്യങ്ങളെന്ന ഒഴിവുകഴിവ് പറഞ്ഞുകൊണ്ട് അടിയന്തര രാഷ്ട്രീയ കടമകളെ തള്ളിപ്പറയുക എന്നത്. അത് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. എപ്പോള്‍ വേണമെങ്കിലും നമ്മുടെ രാഷ്ട്രീയം പറയാന്‍ പാകത്തില്‍ സമൂഹം ഇതുപോലെ നിലനില്‍ക്കും എന്ന അബദ്ധധാരണയില്‍ നിന്നാണ് അതുണ്ടാകുന്നത്. നിരന്തരമായി ഇടപെട്ടുകൊണ്ട് മാത്രമേ സാമൂഹ്യമാറ്റത്തിനായുള്ള ഏതൊരു രാഷ്ട്രീയത്തിനും മുന്നോട്ടുപോകാനാകൂ.

അതൊരു അരാഷ്ട്രീയ പുച്ഛം

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കോവിഡ് കാലത്തും പ്രളയ കാലത്തും നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ അവര്‍ക്കനുകൂലമായി പ്രതിഫലിച്ചു എന്നതൊരു വാസ്തവമാണ്. അതൊരു മോശം കാര്യവുമല്ല. സര്‍ക്കാര്‍ കിറ്റും കിറ്റക്‌സ് മുതലാളിയുടെ സൗജന്യങ്ങളും സമീകരിച്ചുകൊണ്ടുള്ള അരാഷ്ട്രീയ പുച്ഛം ഉത്തരവാദിത്തരഹിതമായ അരാഷ്ട്രീയ വാചാടോപം മാത്രമാണ്. നവ-ഉദാരീകരണ കാലം ലോകത്ത് ശക്തിപ്രാപിച്ചതു തന്നെ എല്ലാവിധത്തിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിഞ്ഞുകൊണ്ടാണ്. ക്ഷേമ പെന്‍ഷനുകള്‍ ഇല്ലാതാക്കുക എന്നത് താച്ചര്‍-റീഗന്‍ കാലത്തിന്റെ തുടര്‍ച്ചയായിരുന്നു. സബ്സിഡി എന്നത് നഷ്ടമാണ് എന്നത് അക്കാലത്തു നിന്നും കയറിവന്നതാണ്. പൊതുവിതരണ സമ്പ്രദായത്തിന് പകരം പണം നേരിട്ട് നല്‍കിയാല്‍ മതി എന്നത് വിപണിയെ സമ്പൂര്‍ണമായി സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായിരുന്നു. സര്‍ക്കാര്‍ ആശുപത്രി ഇല്ലെങ്കിലും കുഴപ്പമില്ല, പകരം സൗജന്യമായി ആരോഗ്യ ഇന്‍ഷുറന്‍സ് ജനങ്ങള്‍ക്ക് നല്‍കിയാല്‍ മതിയെന്നതും ഇതേ യുക്തിയുടെ ഒളിച്ചുകടത്തലായിരുന്നു. ഇത്തരത്തിലൊരു മുതലാളിത്ത വിപണിയുക്തിയുടെ കാലത്ത്​, ആളുകള്‍ക്ക് ജീവിക്കാന്‍ പലവിധത്തിലുള്ള ക്ഷാമം നേരിടുമ്പോള്‍ അവര്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിക്കാനും മഹാമാരിയില്‍ ചികിത്സ നല്‍കാനും പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്താനുമൊക്കെയാണ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ശ്രമിക്കേണ്ടത് എന്ന രാഷ്ട്രീയബോധത്തെ ഒട്ടും ചെറുതാക്കിക്കണ്ടുകൂടാ. അതാകട്ടെ കേരളം അതിന്റെ ചരിത്രസമരങ്ങളിലൂടെ നേടിയെടുത്ത സാമൂഹ്യതുല്യതയുടെ രാഷ്ട്രീയബോധത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് ഇത്തരത്തിലൊരു സര്‍ക്കാര്‍ ഇടപെടലിനെ കേവലമായ സൗജന്യം എന്നതിനപ്പുറം കേരളത്തിന്റെ ക്ഷേമ രാഷ്ട്രീയ സങ്കല്പത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നായി ജനങ്ങള്‍ കണ്ടത്.

അത്തരത്തിലൊരു രാഷ്ട്രീയ ഇടപെടലിനോട് സക്രിയമായി പ്രതികരിക്കേണ്ടതുണ്ട് എന്നാണവര്‍ തീരുമാനിച്ചത്. ഈ രാഷ്ട്രീയ ഇടപെടലിന്റെ ഗുണഭോക്താക്കളാകട്ടെ സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരും വര്‍ഗ രാഷ്ട്രീയത്തില്‍ ഇടതുപക്ഷമാകുന്നവരും ആയിരുന്നു. തങ്ങളെ കണക്കിലെടുക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ പരാജയമായിട്ടാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെടുന്നത് എന്ന് കേരളത്തിലെ ഈ സാമാന്യ ജനവിഭാഗം കണക്കാക്കി. തെരഞ്ഞെടുപ്പിന് ശേഷമുള്ള വിജയയാഹ്ളാദങ്ങളുടെ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇത് കാണാനാകും. ഇതിനുമുമ്പുള്ള ഇടതുപക്ഷ വിജയത്തിലെ ആഹ്‌ളാദപ്രകടനങ്ങള്‍ പോലെയല്ല അത്. ഇപ്പഴല്ലെങ്കില്‍ ഒരിക്കലുമില്ല എന്ന മട്ടില്‍ നടത്തിയ ഒരു തെരഞ്ഞെടുപ്പായിരുന്നു അവര്‍ക്കുള്ളില്‍ അതെന്ന് കാണിച്ചുതരുന്നു ആ ദൃശ്യങ്ങള്‍. തങ്ങളുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍, കണ്ടുമടുത്ത പ്രഹസനങ്ങളായി ആവര്‍ത്തിക്കുമ്പോള്‍ താരതമ്യേന തങ്ങള്‍ക്ക് കൂടി ഇടമുള്ളൊരു സാധ്യതയെ തെരഞ്ഞെടുക്കുകയായിരുന്നു വലിയൊരു വിഭാഗം ജനങ്ങള്‍.

Advertisementഐക്യജനാധിപത്യ മുന്നണിയും ബി ജെ പിയും നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇനി ഇതായിരിക്കാനാണ് സാധ്യത. ജനങ്ങള്‍ ഒരു രാഷ്ട്രീയപക്ഷത്തെ തങ്ങളുടെ ഇടം എന്ന നിലയില്‍ തെരഞ്ഞെടുക്കുക എന്നത് വലിയൊരു മാറ്റമാണ്. അത് ഗുണപരമായൊരു മാറ്റമാണ്. അത്തരമൊരു മാറ്റത്തിന്റെ ഗുണഭോക്താവാകാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട് ഈ തെരഞ്ഞെടുപ്പില്‍ എന്നത് ചെറിയ കാര്യമല്ല. നേരത്തെ സൂചിപ്പിച്ച നിരവധിയായ പ്രശ്‌നങ്ങള്‍ക്കൊപ്പവും തങ്ങള്‍ക്ക് വ്യവഹാരത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള ഒരേയൊരിടം ഇടതുപക്ഷമാണ് എന്നാണ് ആ രാഷ്ട്രീയ ബോധ്യം. കൂടുതല്‍ ഇടതുപക്ഷമായിക്കൊണ്ടാണ് ആ രാഷ്ട്രീയ സാധ്യതയെ ഉപയോഗിക്കാനാവുക.

കേരളത്തിന് എങ്ങനെ ബദലാകാം?

ഒരു മതേതര, ഇടതുപക്ഷ സമൂഹം എന്ന നിലയില്‍ ഇനി കേരളത്തിന് മോദിയുടെ ഇന്ത്യയുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ വളരെ കുറവായിരിക്കും. ജി.എസ്.ടി വന്നതോടെ നികുതി വരുമാനത്തെക്കുറിച്ചുള്ള ഫെഡറല്‍ അധികാരം നഷ്ടപ്പെട്ട സംസ്ഥാനത്തിന് ഇനി നിലനില്‍പ്പിന് പുതിയ സാദ്ധ്യതകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇവിടെയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി കേരളത്തിന്റെ ഉത്പാദന, വിപണന മേഖലയില്‍ നടത്തേണ്ട ഇടപെടലുകളുടെ പ്രാധാന്യം.ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ സൗജന്യമായി നല്‍കുക എന്നതാണ് ഒരു പൊതുസ്ഥാപനത്തിന്റെ ഏക ഉത്തരവാദിത്തം എന്ന ലളിതവത്ക്കരണത്തിലാണ് നാമിപ്പോഴും നില്‍ക്കുന്നത്. ഈ ധാരണയെ പൊളിക്കുകയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഇടപെടാന്‍ കഴിയുന്ന വിധത്തിലുള്ള ഉത്പാദന, വിപണന മേഖലകളിലേക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കടക്കുകയും വേണം.

കൃഷി, ഊര്‍ജം, നിത്യജീവിതത്തിനു വേണ്ട സാമഗ്രികളുടെ നിര്‍മാണം തുടങ്ങിയ മേഖലകളില്‍ ഇത്തരം പദ്ധതികള്‍ ഉണ്ടാകണം. ഇതിനു വേണ്ടത് ഉല്‍പാദനത്തിന് മാത്രമല്ല ഉപഭോഗത്തിനു കൂടി തയ്യാറാകുന്ന ഒരു രാഷ്ട്രീയ ബോധമാണ്. ഉദാഹണത്തിന്, മലയാളി നിത്യം രണ്ടുനേരം ധൂര്‍ത്തടിച്ചു പതച്ചുകളയുന്ന സോപ്പിന്റെ കാര്യമെടുക്കാം. കേരളത്തിലെ ഒന്നിലേറെയുള്ള പഞ്ചായത്തുകളുടെ ഒരു കൂട്ടത്തിന് ഒരു സംയുക്ത പദ്ധതിയെന്ന നിലയില്‍ സോപ്പ് നിര്‍മ്മിക്കാം. അങ്ങനെ പ്രാദേശികമായി തൊഴില്‍ നല്‍കുന്ന ഇത്തരം നിര്‍മ്മാണശാലകളില്‍ നിന്നുള സോപ്പ് ഉപയോഗിക്കാന്‍ ആ പ്രദേശത്തെ ജനം തയ്യാറാവുക എന്നതൊരു രാഷ്ട്രീയ തീരുമാനം കൂടിയാണ്. ഒപ്പം, ഈ യൂണിറ്റുകള്‍ക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം സൗജന്യമായിത്തന്നെ ആദ്യഘട്ടത്തില്‍ സര്‍ക്കാരിന് ഉറപ്പുവരുത്താനാകണം. ഗുണനിലവാരമുള്ള പല തരം സോപ്പുകള്‍ ഇത്തരം പഞ്ചായത്ത് സംഘങ്ങള്‍ക്ക് ഉണ്ടാക്കാനാകും. അതിനുള്ള വിപണിയാകട്ടെ ഒരിക്കലും ആവശ്യക്കാരില്ലാതെ വരുന്ന ഒന്നല്ല താനും. എന്തിനാണ് മലയാളി കുളിക്കാന്‍ ഏതോ മുതലാളിമാര്‍ക്ക് കേരളത്തിന് പുറത്തേക്ക് പണം കൊടുക്കുന്നത് എന്ന രാഷ്ട്രീയ ചോദ്യത്തിന്റെ ഉത്തരം ഒരു സമൂഹം എന്ന നിലയില്‍ നാം പറഞ്ഞാല്‍ മാത്രം മതി.

Advertisementഇത്തരത്തില്‍ നമ്മള്‍ നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്തവിധം ഉപയോഗിക്കുന്ന നിരവധി വസ്തുക്കള്‍ നിസാര സാങ്കേതികവിദ്യയുടെ ആവശ്യം മാത്രമുള്ളതാണ്. അത്തരം ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തുടങ്ങണം. ഇത്തരം സംരംഭങ്ങളുടെ ഉടമസ്ഥതയും അതിനാവശ്യമുള്ള മൂലധനത്തിന്റെ ഒരു ഭാഗം കണ്ടെത്തലും അത്തരം സംരഭങ്ങളില്‍ പങ്കാളികളാകുന്ന ജനങ്ങളുടെ സഹകരണ സംഘങ്ങള്‍ വഴി കണ്ടെത്തണം. മറ്റൊരു പങ്ക് മൂലധനം പൊതുവായ്പകള്‍ വഴി ഉണ്ടാക്കാം. ഇത്തരത്തിലുള്ള സംരഭങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിപണി കണ്ടെത്തലും ഗുണമേന്മ ഉറപ്പാക്കലുമാണ്. ആദ്യത്തേതിന് ഒരു രാഷ്ട്രീയ തീരുമാനവും രണ്ടാമത്തേതിന് ഒരു സര്‍ക്കാര്‍ ഉത്തരവാദിത്തവും ഉണ്ടാകേണ്ടതുണ്ട്.

തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തരമായി കടന്നുചെല്ലേണ്ട ഒന്നാണ് സൗരോര്‍ജ വൈദ്യുതി ഉല്‍പാദനം. കേരളത്തില്‍ ഇപ്പോള്‍ ഉണ്ടാക്കിയതും ഇനി ഉണ്ടാക്കാന്‍ പോകുന്നതുമായ വീടുകളില്‍ അവയുടെ വിസ്തീര്‍ണവും നിര്‍മ്മാണച്ചെലവും ഉടമയുടെ വരുമാനവും കണക്കിലെടുത്ത് അതിന് ആനുപാതികമായി സൗരോര്‍ജ്ജ ഫലകങ്ങള്‍ സ്ഥാപിക്കേണ്ടത് നിയമപരമായി ഉറപ്പാക്കണം. പഞ്ചായത്തീ രാജ് സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാകണം ഇതിനുള്ള സബ്സിഡി അടക്കമുള്ളവ നല്‍കേണ്ടത്.

കാര്‍ഷിക മേഖലയിലും ഇതേ മാതൃകയില്‍ ഉത്പാദന, വിപണന സംരഭങ്ങള്‍ ഉണ്ടാകണം. കൃഷി മാത്രമല്ല കാര്‍ഷികോല്‍പ്പന്ന വിപണിയും ഉറപ്പാക്കേണ്ടതുണ്ട്. ഇതിനു പ്രാദേശിക സംഭരണ കേന്ദ്രങ്ങള്‍, ശീതീകൃത സംഭരണ ശാലകള്‍ എന്നിവ തുടങ്ങണം. ഇത് കാര്‍ഷിക ഉല്‍പാദന, വിപണന സഹകരണ സംഘങ്ങളുമായി ചേര്‍ന്നുകൊണ്ട് ഒന്നിലേറെ പഞ്ചായത്തുകള്‍ക്ക് കൂട്ടമായി ചെയ്യാം.

കേവലമായ സേവന ദാതാക്കളും സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ പ്രാദേശികമായി കണ്ടെത്തുന്ന, അല്ലെങ്കില്‍ ഏത് റോഡ് പണിയണം എന്ന് തീരുമാനിക്കുന്ന തരം വികേന്ദ്രീകൃത അധികാരങ്ങളില്‍ നിന്ന് ഉത്പാദന, വിപണന മേഖലയിലെ വൈവിധ്യമാര്‍ന്ന ജനകീയ സംരഭങ്ങളിലേക്ക് കടന്നില്ലെങ്കില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കേരളത്തിന് കേരളമായിരിക്കാനുള്ള രാഷ്ട്രീയ സമരത്തില്‍ ഏറെയൊന്നും സംഭാവന ചെയ്യാന്‍ കഴിയില്ല.

Advertisementജനങ്ങളുടെ രാഷ്ട്രീയ തീരുമാനത്തിന് വിലയുണ്ട്

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് വിജയത്തെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വിജയമായി മാറ്റേണ്ടത് കേരളമെന്ന ഭാഷാഭൂപ്രദേശവും അവിടുത്തെ സാധാരണക്കാരായ വലിയൊരു വിഭാഗം ജനങ്ങളും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ വേണ്ടി നല്‍കിയ രാഷ്ട്രീയ തീരുമാനമായി ഈ തെരഞ്ഞെടുപ്പിനെ കാണുമ്പോഴാണ്. അത്തരത്തില്‍ അതിനെ മുന്നോട്ട് കൊണ്ടുപോയില്ലെങ്കില്‍ അമ്പരപ്പിക്കുന്ന വേഗത്തില്‍ വലതുപക്ഷവത്കരണത്തിലേക്ക് ജനസമൂഹം എത്തിപ്പെടും എന്നതിന് യു.എസും ബ്രസീലും ഇന്ത്യയുമടക്കമുള്ള പുതുകാല വലതുപക്ഷ രാഷ്ട്രീയ മാറ്റങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അടുത്ത ദശാബ്ദങ്ങളിലൊന്നും കാണാത്ത വിധം ഇടതുപക്ഷം എന്ന ആശയം തന്നെ ആക്രമിക്കപ്പെട്ടപ്പോള്‍, അതിന്റെ സംഘടനാ രൂപങ്ങളുടെ വലിയ പാളിച്ചകളെ തിരുത്താനുള്ള സന്നദ്ധതയ്ക്കായി വീണ്ടും മാറ്റിവെച്ചുകൊണ്ട്, വാര്‍ത്താമാധ്യമങ്ങളുടെ വിവരവിനിമയത്തിന് വലിയ സ്വാധീനമുള്ള ഈ നാട്ടില്‍, അതിനെയെല്ലാം പ്രതിരോധിച്ച് സാധ്യമായ വലിയൊരു രാഷ്ട്രീയ തീരുമാനമാണ് കേരളജനത എടുത്തത്. അതിനെ കേവലം കിറ്റിനുള്ള നന്ദിയായി ചുരുക്കുന്നവരെ ഗൗനിക്കേണ്ടതില്ല. പക്ഷെ ആ രാഷ്ട്രീയ തീരുമാനത്തെ, അതിന്റെ ഇടതുപക്ഷ സത്തയെ പ്രായോഗികമാക്കേണ്ട ഭാരിച്ച രാഷ്ട്രീയചുമതല കേരളത്തിലെ ഇടതുപക്ഷ കക്ഷികള്‍ക്ക് മാത്രമല്ല, ഇടതുപക്ഷ രാഷ്ട്രീയ സമൂഹത്തിനുകൂടിയുണ്ട്.

 

Advertisement 

 81 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment3 hours ago

മുഹൂർത്തം മെയ് 28 ന് രാവിലെ, ചടങ്ങുകൾ നടക്കുന്നത് ചെന്നൈയിൽ വച്ച്, അടുത്ത ദിവസം തന്നെ മഞ്ജുവാര്യർ പോകും.

controversy4 hours ago

വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിൻമാറി പ്രമുഖ ഒ.ടി.ടി കമ്പനി; കരാർ ഏറ്റെടുക്കാൻ ഒരുങ്ങി താരസംഘടന.

Latest4 hours ago

സേവാഭാരതി എന്നു പറയുന്നത് കേരളത്തിലുള്ള ഒരു സംഘടനയാണ്; അവർക്ക് തീവ്രവാദ പരിപാടിയൊന്നുമില്ല; ശബരിമലയ്ക്ക് പോകുമ്പോൾ വെളുപ്പും വെളുപ്പും ഇടാൻ പറ്റുമോ? മേപ്പടിയാൻ വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

സിനിമയിലെ ആ ഇൻ്റിമേറ്റ് രംഗങ്ങൾ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല; ദുർഗ കൃഷ്ണ

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ജീത്തു ജോസഫ്. അത് തകർക്കുമെന്ന് ആരാധകർ.

Entertainment4 hours ago

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം തയ്യാറാക്കാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ.

Entertainment5 hours ago

മൃഗ ഡോക്ടർ, സ്കൂൾ കുട്ടികൾക്കായുള്ള ഈ പുസ്തകവുമേന്തി, അതെന്താ അങ്ങനെ ?

Entertainment5 hours ago

മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ?

Boolokam6 hours ago

അഹൂജയുടെ കഥ – അമർ നാഥ് അഹൂജയും ആംപ്ലിഫയറും

condolence6 hours ago

സംഗീത സുജിത്തിനോടുള്ള ആദരസൂചകമായി പ്രിയ ഗായിക ആലപിച്ച ചില ഗാനങ്ങൾ പങ്കുവയ്ക്കുന്നു

Entertainment7 hours ago

പ്രധാനമായും 3 കഥാപാത്രങ്ങൾ, പക്ഷെ പടം ഞെട്ടിച്ചു

Kerala7 hours ago

ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചാൽ തോട്ടിൽ പോകുമോ ?

controversy2 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment6 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment1 day ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment2 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment3 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment3 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment3 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment6 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment6 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment6 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment6 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Advertisement