Pranam Krishna

ബ്രഹ്മാസ്ത്രയുടെ വിജയം എന്നതിനേക്കാൾ ഉപരി എനിക്കിത് കരൺ ജോഹറിൻ്റെ വിജയമാണ്. ഈ ബോളിവുഡ് വിരുദ്ധ കാമ്പയിൻ തുടങ്ങിയത് മുതൽ കരണിനോളം ഹെയിറ്റ് കാമ്പയിൻ നേരിട്ട വേറൊരു വ്യക്തി ആ ഇൻഡസ്ട്രിയിൽ ഉണ്ടാവില്ല. കോഫി വിത്ത് കരണിൽ ഉൾപ്പെടെ പുള്ളി ചിരിച്ചു കൊണ്ടാണെങ്കിലും തൻ്റെ പേരിനൊപ്പം സ്നേക്ക് സ്മൈലി വരുന്നതിനു പറ്റി സംസാരിക്കുന്നത് കേൾക്കുമ്പോൾ എന്തോ ഒരു സങ്കടം തോന്നിയിരുന്നു.

ഇന്നും ഇന്ത്യയിലെ ഏറ്റവും സെക്കുലർ ആയ ഫിലിം ഇൻഡസ്ട്രിയാണ് ബോളിവുഡ്. വിവേക് അഗ്നിഹോത്രിയെ പോലുള്ള റൈറ്റ് വിങ് ഫിലിം മേക്കേഴ്‌സിനൊന്നും ഇതുവരെയും മെയിൻസ്ട്രീം ബോളിവുഡിലേക്ക് ആക്സസ് കിട്ടാത്തതും ഈയൊരു സെക്കുലർ ഫാബ്രിക് കൊണ്ടാണ്. പിന്നെ അവരെ കൊണ്ട് കഴിയുന്നത് ഇതിനെ അപ്പാടെ തകർത്തുകളയലാണ്. സിനിമ ബോയിക്കൊട്ടിങ് ഒരു വശത്ത് കൂടി നടക്കുമ്പോൾ തന്നെ കരൺ ജോഹറിനെ കരിവാരി തേക്കാനുള്ള പ്രവർത്തികൾ അർണാബ് ഗോസ്വാമിയുടെയും, കങ്കണ റാവത്തിൻ്റെയും കാർമികത്വത്തിൽ സൈമൽട്ടെനിയസായി നടക്കുന്നുണ്ടായിരുന്നു.

ബോളിവുഡിലെ മെയിൻ പേഴ്സനായി പലരും കണക്കാക്കുന്ന കരണിനെ തകർക്കലായിരുന്നു ഈ വ്യക്തിഹത്യക്ക് ആധാരം. അത് പോലെ പാർട്ടി പോലുള്ള താരങ്ങളുടെ സോഷ്യൽ ഗാദറിങ്കൾക്കൊക്കെ മിക്കപ്പോഴും മുൻകൈ എടുക്കാറുള്ളതും, ആതിഥ്യം വഹിക്കാറുള്ളതും കരൺ തന്നെയാണ്. ആയൊരു എക്കോസിസ്റ്റം തകർക്കാൻ കൂടിയാണ് ഡ്രഗ് പാർട്ടി ആരോപണങ്ങൾ ഒക്കെ വന്നതും. അങ്ങനെ ഇരിക്കെയാണ് കരണിൻ്റെ നിർമ്മാണത്തിൽ, മഹേഷ് ഭട്ട് – സോണി റാസ്ദാൻ ദമ്പതികളുടെ മകളായ ആലിയയും, ബീഫ് ഈറ്റിംഗ് ഹിന്ദുവായ രൺബീർ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബ്രഹ്മാഷ്ട്ര റിലീസ് ആവുന്നത്.

ഇതോടെ തീർത്തുകളയണം എന്ന ഒറ്റ ഉദ്ദേശത്തിൽ ഫെയിക്ക് പ്രൊഫൈലുകൾ മുതൽ വേരിഫൈഡ് ട്രാക്കർമാർ വരെ മുൻപ് എങ്ങുമില്ലാത്ത വിധത്തിലുള്ള ഹേറ്റ് കാമ്പയിൻ നടത്തിയിട്ടും സിനിമ ബോക്സ് ഓഫീസിൽ വിജയം കൈവരിച്ചു കൊണ്ടിരിക്കുകയാണ്. അഥവാ വിദ്വേഷത്തിനു മുകളിൽ ധർമ്മ നേടിയ വിജയം.

Leave a Reply
You May Also Like

നാച്ചുറൽ സ്റ്റാർ നാനിയും വിവേക് ​​ആത്രേയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘സരിപോദാ ശനിവാരം’ !

നാച്ചുറൽ സ്റ്റാർ നാനിയും വിവേക് ​​ആത്രേയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘സരിപോദാ ശനിവാരം’ ! നാച്ചുറൽ…

സ്ത്രീവേശ്യകളെ പോലെ അല്ല പുരുഷവേശ്യകൾ, അവരുടെ കഥയാണ് , ‘ജിഗോള’ ഒടിടിയിൽ റിലീസ് ചെയ്തു

സ്ത്രീ വേശ്യാവൃത്തി പ്രമേയമായ എണ്ണിയാലൊടുങ്ങാത്ത സിനിമകൾ ലോകത്തു എല്ലാ ഭാഷയിലും വന്നിട്ടുണ്ട്. എന്നാൽ പുരുഷ വേശ്യാവൃത്തിയെ…

സ്നേഹവും അഭിലാഷവും സംഘർഷങ്ങളും ഒരുമിച്ച് ചേരുന്ന ശ്യാമപ്രസാദിൻ്റെ ഒരു ഉൽകൃഷ്ട സൃഷ്ടി

രാഗേഷ് അഥീന വ്യക്തിഗത അഭിലാഷങ്ങളാൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്ന രണ്ട് ഫൈൻ ആർട്സ് വിദ്യാർത്ഥികളെക്കുറിച്ചാണ് 2013…

‘മെയ്ഡ് ഇൻ ക്യാരവാൻ’ ഏപ്രിൽ 14-ന്

‘മെയ്ഡ് ഇൻ ക്യാരവാൻ’ ഏപ്രിൽ 14-ന്. ആനന്ദം, ഹൃദയം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ…