ഒരു നിർഭാഗ്യകരമായ സംഭവത്തെ എങ്ങനെ ബ്ലെയിം ഗെയിമിന് ഉപയോഗിക്കാം

72

Pranam Krishna

ഒരു നിർഭാഗ്യകരമായ സംഭവത്തെ എങ്ങനെ ബ്ലെയിം ഗെയിമിന് ഉപയോഗിക്കാം എന്നതിന്റെ ഏറ്റവും നികൃഷ്ടമായ ഉദാഹരണമാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ സുഷാന്തിന്റെ മരണത്തിന് പിന്നിൽ കരണും, ആലിയയും ഒക്കെയാണെന്നുള്ള തീർപ്പിൽ നടക്കുന്ന ചർച്ചകൾ. അതിനു കോറസ് പാടാൻ കരൺ ജോഹർ എന്ന് എവിടെ കേട്ടാലും ചാടി വീഴുന്ന ഒട്ടും ക്രെഡിബിലിറ്റി ഇല്ലാത്ത കങ്കണയും, അർണാബ് ഗോസ്വാമിയെ പോലുള്ള അന്തി ചർച്ചാ നടത്തിപ്പുകാരും. . കങ്കണയും കരനും തമ്മിലുള്ള ഇഷ്യൂസിനെ പറ്റി നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. ഇതേപോലെ കരണുമായി ഒരു ബാക്ക് സ്റ്റോറി ഉള്ളയാളാണ് അർണബും. അർണാബ് ടൈംസ് നൗവിൽ ആയിരുന്ന കാലത്ത് ഏ ദിൽ ഹേ മുഷ്‌കിലിൽ പാക് നടനായ ഫവാധ് ഖാനെ അഭിനയിപ്പിച്ചതിന്റെ പേരിൽ കരണെ പാക് ചാരൻ ആയി മുദ്ര കുത്തി ബോയ്ക്കൊട്ട്‌ ഏ ദിൽ ഹേ മുഷ്‌കിൽ കാമ്പയിൻ നടത്തിയ ആളാണ് ടിയാൻ.

കരണിന്റെ ഇടപെടൽ മൂലം ടൈംസ് ഗ്രൂപ്പ് മാനേജ്മെന്റ് ഇൗ വിഷയത്തിൽ ഫോളോ അപ്പ് നടത്തുന്നതിൽ നിന്ന് തന്നെ വിലക്കിയെന്നും, ഇൗ വിലക്കാണ് ടൈംസ് നൗവിൽ നിന്ന് പുറത്ത് ഇറങ്ങാനുള്ള കാരണം എന്നും അർണാബ് തന്നെ പിന്നെ പറഞ്ഞിട്ടുണ്ട്. ബർഖ ദത്തിന് നൽകിയ ഒരു ഇന്റർവ്യൂവിൽ തന്റെ ഇടപെടൽ കരൺ നിഷേധിച്ചിട്ടുമില്ല. (

)

അന്ന് ടൈംസ് നൌവിൽ അവസാനിപ്പിച്ചെടുത്ത് വെച്ച് അർണാബ് ഇന്നലെ റിപബ്ലിക്കിൽ തുടങ്ങിയിട്ടുണ്ട്. കരൺ ജോഹർ എന്ന പേര് ഉപയോഗിച്ചില്ലെങ്ങിലും “കിങ്പിൻ പ്രൊഡ്യൂസർ” എന്ന സംബോധനയോടെയാണ് അർണാബ് ആക്രമം തുടങ്ങുന്നത്, തുടർന്ന് ഇന്ത്യൻ നടന്മാരെ സൈഡാക്കി പാക് നടന്മാരെ ഉപയോഗിച്ച് സിനിമ പിടിക്കുന്ന ആളാണ് കരൺ എന്ന് തുടങ്ങി അങ്ങനെ പോന്നു അർണബിന്റെ ആമുഖ ഭാഷണത്തിലെ ആക്രമണങ്ങൾ. ചർച്ചയിലേക്ക് വന്നാൽ സ്ഥിരം അർണാബ് ശൈലിയിൽ തന്നെയാണ് ചർച്ച മുന്നോട്ട് പോകുന്നത്. സുശാന്തിന്റെ മരണത്തിൽ സോ കോൾഡ് ലോബിയുടെ ഭാഗത്ത് നിന്ന് ഒരു ഫൗൾ പ്ലേയും ഉണ്ടായിട്ടില്ല എന്ന് പറയുന്ന പാനലിസ്റ്റ്കളെ ഒക്കെ ഭീരുകളാക്കി ചിത്രീകരിച്ച് അവരെ സംസാരിക്കാൻ പോലും സമ്മതിക്കാത്ത സ്ഥിരം അർണാബ് ഷോ ഓഫ്. Just an another day for him. ആലിയക്ക് എതിരെ ചാർത്തി കൊടുത്ത കുറ്റം Sushanth Singh Rajput എന്ന് കേട്ടപ്പോൾ Who എന്ന് ചോദിച്ചു എന്നതാണ്. പിന്നെ കോഫി വിത്ത് കരണിൽ Kill, Marry, Hook Up എന്ന സ്ഥിരം റാപിഡ് ഫയർ ചോദ്യത്തിനു kill സുശാന്ത് എന്ന് പറഞ്ഞുപോലും. ആ ഷോ കാണുന്നവർക്ക് അറിയാം അങ്ങനെ എത്ര പേരെ എത്ര പേര് റാപിഡ് ഫയർ റൗണ്ടിൽ kill ചെയ്തിരിക്കുന്നു എന്ന്. ആ ഷോയെ ഒക്കെ സീരിയസായി എടുക്കുന്ന ആൾക്കാറുണ്ട് എന്ന് അറിഞ്ഞതിൽ KWK യുടെ ഒരു ഫാൻ എന്ന നിലയിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. പിന്നെ ഇതേ ഷോയിലെ തന്നെ
Sushanth singh Rajput hot or not എന്ന ചോദ്യത്തിന് സോനം നടത്തിയ ഒരു പരാമർശത്തിന്‌ അവരും സൈബർ ബുള്ളിയിംഗ് നേരിടേണ്ടി വരുന്നുണ്ട്.

ആലിയയേയും, സോനത്തിനേയും ഒക്കെ ഇൗ വിഷയത്തിലേക്ക് വലിച്ച് ഇഴക്കുന്നതിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് വിമർശനം ഉന്നയിക്കുന്ന പ്രൊഫൈലുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ ഏതൊരാൾക്കും മനസ്സിലാകും. ഇതിൽ ഏറ്റവും ഞെട്ടിക്കുന്ന പ്രതികരണം ഉണ്ടായിരിക്കുന്നത് മുംബൈ പോലീസിന്റെ ഭാഗത്ത് നിന്നാണ്. അസ്വാഭാവിക മരണത്തിന് കേസ് രെജിസ്റ്റർ ചെയ്യുന്നതിന് പകരം സോഷ്യൽ മീഡിയ കോലാഹലങ്ങൾക്ക് ചെവി കൊടുത്ത് മരണത്തിന് പിന്നിലെ ബോളിവുഡിന്റെ പങ്ക് അന്വേഷിക്കാനാണ് മുംബൈ പോലീസ് ഇറങ്ങിയിരിക്കുന്നത്.

ഏതായാലും അന്വേഷിക്കാൻ ഇറങ്ങിയ സ്ഥിതിക്ക് വിഷയത്തിലെ നെല്ലും പതിരും ഒക്കെ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തട്ടെ എന്നാശിക്കുന്നു. ഇനി ഇന്ന് ആരോപണം നേരിടുന്നവർക്ക് ഇൗ മരണത്തിൽ പങ്കില്ലെന്നാണ് അന്വേഷണ റിപ്പോർട്ട് വരുന്നതെങ്കിൽ അവർ ഇപ്പൊ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾക്കും പീഡനങ്ങൾക്കും ഒക്കെ കങ്കണയും ഗോസ്വാമിയും ഉൾപ്പെടെയുള്ള ആവേശ കമ്മിറ്റിക്കാര് സമാധാനം പറയുമോ, അറ്ലീസ്റ്റ് ഒരു ഖേദം എങ്കിലും പ്രകടിപ്പിക്കുമോ. നിങ്ങളിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ച് കൂടാത്ത മാന്യത ആണെന്ന ബോധ്യത്തിൽ തന്നെയാണ് ഇത് ചോദിക്കുന്നത്.

ബോളിവുഡിൽ നേപോട്ടിസം ഇല്ലെന്നൊന്നും ആർക്കും വാദമില്ല. രാഷ്ട്രീയത്തിൽ എന്ന പോലെ, ബിസിനസ്സിൽ എന്ന പോലെ സിനിമയിലും നെപ്പോടിസം ഉണ്ട്. പക്ഷേ അത് വേറെ തന്നെ അഡ്രസ്സ് ചെയ്യപ്പെടേണ്ട വിഷയമാണ്. അല്ലാതെ ഒരു മരണത്തെ കൂട്ട് പിടിച്ച് കുറച്ചു പേരെ വ്യക്തിഹത്യ ചെയ്ത് സുഖം കണ്ടെത്തുന്നത് നിന്ദ്യമാണ്, നീചവുമാണ്. അത് കൊണ്ട് തന്നെ ഇൗ അവസരത്തിൽ നിങ്ങള് എന്തൊക്കെ കൊള്ളരുതായ്മകളുടെ ആളായി കരണിനെയും, ആലിയയെയും ഒക്കെ പ്ലേസ് ചെയ്താലും ശരി, അവർക്കൊപ്പം നിൽക്കാനേ തരമുള്ളൂ.