മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കല്യാണി പ്രിയദർശൻ. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിലെത്തുന്നത്. തല്ലുമാല, ഹൃദയം തുടങ്ങി പിന്നീട് ഇറങ്ങിയ ചിത്രങ്ങളെല്ലാം വലിയ പ്രേക്ഷക ശ്രദ്ധ നേടി. സംവിധായകൻ പ്രിയദർശന്റെ മകളിൽ നിന്ന് നടി കല്യാണി പ്രിയദർശനിലേക്ക് മാറാൻ താരത്തിന് അധികനാൾ വേണ്ടി വന്നില്ല.

ഹൃദയത്തിന് ശേഷം കല്യാണി വീണ്ടും പ്രണവ് മോഹൻലാലിനൊപ്പം ‘വര്ഷങ്ങള്ക്കു ശേഷം ’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹൃദയമെന്ന സൂപ്പർഹിറ്റിന് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.
‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ ലൊക്കേഷൻ വിവരങ്ങൾ പങ്കുവെക്കുകയാണ് കല്യാണി. ഇത്തവണ സിനിമയുടെ ലൊക്കേഷനിൽ വെച്ച് പ്രണവിനെ കണ്ടപ്പോൾ ഒന്നും പറഞ്ഞില്ലെന്നും കല്യാണി പറയുന്നു.

‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ ലൊക്കേഷൻ തനിക്ക് ഒരു തറവാട് പോലെയാണെന്നും ഉടൻ തന്നെ സിനിമയുടെ അടുത്ത ഷെഡ്യൂളിൽ ജോയിൻ ചെയ്യുമെന്നും കല്യാണി അഭിമുഖത്തിൽ പറഞ്ഞു.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആ സിനിമയുടെ ലൊക്കേഷനിൽ പോകുമ്പോൾ എനിക്ക് തറവാട്ടിലേക്ക് പോകാൻ തോന്നും. അദ്ദേഹത്തിന്റെ അനുഭവങ്ങൾ എപ്പോഴും മഹത്തരമാണ്. പ്രണവ് ഒന്നും മിണ്ടിയില്ല. ഇത്തവണ പ്രണവ് ഒന്നും മിണ്ടിയില്ല.അടുത്തയാഴ്ച മൂന്നാറിലായിരിക്കും ചിത്രീകരണം. ഡിസംബർ ഏഴിന് ഞാൻ സിനിമയിൽ ജോയിൻ ചെയ്യും,’ കല്യാണി പറയുന്നു.

അതേസമയം, കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം ‘ആന്റണി’ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ് ആണ് നായകൻ. ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ, വിജയ രാഘവൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

You May Also Like

റിയലിസ്റ്റിക് മലയാള ഗിമ്മിക്കുകൾക്കിടയിൽ മറ്റൊരു പാത തുറക്കുന്നതാണ് മഹാവീര്യർ

Nufuman Palakkad നീതി ദേവതയുടെ പ്രതിമക്ക് മുൻപിൽ, അർദ്ധനഗ്നയായി അധികാരത്തിന്റെ ചാട്ടവാറടിയേറ്റ് നീതി നിഷേധിക്കപ്പെട്ട് കിടക്കുന്ന…

ചുമട്ടു തൊഴിലാളിയുടെ മകൻ ഇന്ന് ബിഗ്ബജറ്റ് ചിത്രത്തിലെ നായകൻ

2010-ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം…

‘ഹോം’ സിനിമയ്ക്ക് ശേഷം മറ്റൊരു ഫീൽഗുഡ് സിനിമ, ‘കായ്പോള’ ട്രെയ്‌ലർ പുറത്തുവിട്ടു

വി.എം.ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമ്മിച്ച് കെ.ജി ഷൈജു കഥ, സംവിധാനം നിർവഹിച്ച ചിത്രം ‘കായ്പോള’…

നിവിൻ പോളി തൻറെ ശരീരഭാരം വർദ്ധിപ്പിച്ചത് എന്തിനെന്ന് പടവെട്ട് കണ്ടപ്പോൾ മനസിലായി

Akshay Ta നവമാധ്യമങ്ങളിൽ നിവിൻ പോളിയുടെ ശരീരത്തെ കുറിച്ച് ആയിരുന്നു സമീപകാലത്ത് ചർച്ച. നിവിൻ പോളി…