Connect with us

Cricket

ഷോർട് ബോളുകൾ അരങ്ങുവാണിരുന്ന ആ കാലത്ത്, ഫുൾ ലെങ്ങ്തിൽ എറിഞ്ഞു ബാറ്സ്മാന്മാരുടെ കാൽ വിരലുകൾ തകർത്തുകൊണ്ട്, പുതിയൊരു ട്രെൻഡ് രൂപീകരിച്ചതിന് പിന്നിൽ ആ ഇതിഹാസമായിരുന്നു

ഷോർട് ബോളുകൾ അരങ്ങുവാണിരുന്ന ആ കാലത്ത്, മിന്നൽ വേഗത്തിൽ ഫുൾ ലെങ്ങ്തിൽ എറിഞ്ഞു ബാറ്സ്മാന്മാരുടെ കാൽ വിരലുകൾ തകർത്തുകൊണ്ട്, ഫാസ്റ്റ് ബൗളിങ്ങിൽ പുതിയൊരു ട്രെൻഡ് രൂപീകരിച്ചതിന് പിന്നിൽ

 62 total views

Published

on

Pranav Thekkedath

ഷോർട് ബോളുകൾ അരങ്ങുവാണിരുന്ന ആ കാലത്ത്, മിന്നൽ വേഗത്തിൽ ഫുൾ ലെങ്ങ്തിൽ എറിഞ്ഞു ബാറ്സ്മാന്മാരുടെ കാൽ വിരലുകൾ തകർത്തുകൊണ്ട്, ഫാസ്റ്റ് ബൗളിങ്ങിൽ പുതിയൊരു ട്രെൻഡ് രൂപീകരിച്ചതിന് പിന്നിൽ ആ ഇതിഹാസമായിരുന്നു, വസീമിനൊപ്പം നമ്മൾ കേട്ടു വളർന്ന വഖാർ യൂനിസ് എന്ന ഇതിഹാസം. വെറും 6 ഫസ്റ്റ് ക്ലാസ് മാത്രം കളിച്ചു പരിചയമുള്ള ആ കഴിവിനെ പാകിസ്താന്റെ എക്കാലത്തെയും ഇതിഹാസമായിരുന്ന ഇമ്രാൻ ഖാൻ നേരത്തെ തിരിച്ചറിഞ്ഞപ്പോൾ 1989ൽ സച്ചിൻ അരങ്ങേറിയ ആ ടെസ്റ്റിൽ അയാളും അരങ്ങേറുകയുണ്ടായി.

പിന്നീടുള്ള ദിനങ്ങളിൽ റിവേഴ്‌സ് സ്വിങ് എന്ന ബൗളിങ്ങിലെ ആ വശ്യ സുന്ദരമായ കലയ്ക്കയാൽ പുതിയ മുഖം നൽകുകയായിരുന്നു എതിരാളികളായ ബാറ്സ്മാന്മാരെ ആ പഴയ ബോളുകൊണ്ടയാൾ എറിഞ്ഞിടുന്നത് ക്രിക്കറ്റ്‌ ലോകത്തെ സ്ഥിരകാഴ്ചയായി മാറുകയായിരുന്നു,ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച കൂട്ടുകെട്ടായി വസീമും വക്കാറും മുന്നേറിയ ആ നാളുകളിൽ പാക് ക്രിക്കറ്റ് ടീമും ലോകത്തിലെ മികച്ച ടീമായി മുന്നേറികൊണ്ടിരുന്നു, എതിരാളികളെ പേടിപ്പെടുത്തുന്ന വേഗതയും ആ സ്വിങ്ങും അയാളെ ബാറ്സ്മാന്മാരുടെ പേടി സ്വപ്നമായി മാറ്റിയപ്പോൾ അയാളെ പേടിച്ചു കാല്പാദം ഒളിപ്പിച്ചു വെക്കാൻ ശ്രമിക്കുന്ന ബാറ്റസ്മാൻമാർ സ്ഥിരകാഴ്ചയായി മാറി..

തന്റെ ഇന്റർനാഷണൽ ക്രിക്കറ്റിലെ തേരോട്ടം കണ്ടു കൗണ്ടിയിലേക്ക് സറേ ടീം ക്ഷണിച്ചപ്പോൾ അവിടെയും അയാൾ ആളി കത്തി ഒരർത്ഥത്തിൽ ആ ഇംഗ്ലീഷ് പ്രതലങ്ങൾ അയാളുടെ ബോളിങ് ശൈലിക്ക് വേണ്ടി നിർമ്മിച്ചതായിരുന്നു എന്ന് തന്നെ പറയാം, മോഹിപ്പിക്കുന്ന 14 എന്ന ആവറേജിലായിരുന്നു അയാൾ അവിടെ വിക്കറ്റുകൾ സ്വന്തമാക്കിയത്, കാണികൾക്കായാൽ കാണാൻ രസം കൊള്ളിക്കുന്ന രംഗമായി മാറിയിരുന്ന ആ നാളുകളിൽ ഇരുപത്തി രണ്ടു യാർഡിൽ അയാളെ നേരിടുന്ന ബാറ്സ്മാന്മാർക്കയാൾ കാലനായിരുന്നു….

തന്റെ കളി നാളുകളിൽ ടെസ്റ്റ്‌ ക്രിക്കറ്റിലെ ഒരു ബോളറുടെ മികച്ച സ്ട്രൈക്ക് റേറ്റ് അയാളുടെ പേരിലായിരുന്നു, 87 ടെസ്റ്റുകളിൽ നിന്നയാൾ 22 തവണ 5 വിക്കെറ്റ് നേട്ടം കരസ്ഥമാക്കിയപ്പോൾ ഏകദിന ക്രിക്കറ്റിൽ അയാൾ13 വട്ടം നേടിയ 5 വിക്കറ്റ് നേട്ടങ്ങൾ ഇന്നും ആർക്കും തകർക്കാൻ സാധിച്ചിട്ടില്ല എന്ന് മനസ്സിലാക്കുമ്പോൾ ബോധ്യമാവും അയാളുടെ ആ ഫാസ്റ്റ് ബൗളിംഗ് പാടവം.
വിവാദങ്ങളും അയാളുടെ മാറ്റ് കൂട്ടിയിരുന്നു ബോൾ ടാംമ്പെറിങ്ങിന്റെ പേരിൽ ആദ്യമായി കളിയിൽ നിന്ന് വിലക്ക് നേരിട്ട വ്യക്തിയും അയാളായിരുന്നു, ഇരുപത്തി രണ്ട് വയസ്സിൽ പാകിസ്താനെ നയിച്ചു പാക് ക്രിക്കറ്റിലെ തന്നെ പ്രായം കുറഞ്ഞ നായകൻ എന്ന വിശേഷണവും ആ നാളുകളിൽ ആ സ്വിങ് സുൽത്താൻ സ്വന്തമാക്കിയിരുന്നു.

ക്രിക്കറ്റ്‌ ലോകം കണ്ട മഹാനായ ബോളറായിരുന്നു അയാൾ, ടെക്‌നിക്കലി എത്ര മികച്ച ബാറ്സ്മാന്മാരും അയാൾക്ക് മുന്നിൽ വിറച്ചിരുന്നു, ബോളുമായി ഓടിയടുക്കുന്ന അയാൾ ക്രിക്കറ്റ്‌ ലോകത്തെ എക്കാലത്തെയും മികച്ച മനോഹാരിതയായിരുന്നു, ആ യോർക്കറുകളിൽ പാറി പറക്കുന്ന സ്റ്റമ്പുകൾ ക്രിക്കറ്റ്‌ ലോകത്തെ സുന്ദര കാഴ്ചകളായി ഇങ്ങനെ നിലകൊള്ളുക തന്നെ ചെയ്യും…

 63 total views,  1 views today

Advertisement
Advertisement
cinema9 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement