എഴുപതുകളിലെ പ്രണയഗാനത്തിന് പുനർജ്ജനി, ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗ’ത്തിലെ ആദ്യ ഗാനം പുറത്ത്…

മലയാളത്തിന് വീണ്ടും പ്രണയവസന്തം സമ്മാനിച്ച് ,ഇതാ ഒരു അനുരാഗഗാനം വന്നിരിക്കുന്നു. മുതിർന്ന സംവിധായകൻ ആലപ്പി അഷ്റഫ് ഒരുക്കിയ പുതിയ ചിത്രം ‘അടിയന്തരാവസ്ഥക്കാലത്തെ അനുരാഗ’ത്തിലെ ഗാനമാണ് ഇപ്പോൾ സമുഹമധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. യുവഗായകരായ നജീം അർഷാദ്, ശ്വേതാമോഹൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ടൈറ്റസ് ആറ്റിങ്ങൽ രചന നിർവ്വഹിച്ച ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ടി.എസ് ജയരാജാണ്. യുവനടി അനുസിത്താരയാണ് ഗാനം റിലീസ് ചെയ്തത്. ഇന്നത്തെ ന്യൂജൻ തലമുറക്ക് അഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ് , ടെലിവിഷനോ മൊബൈലോ ഇല്ലാത്ത ആ കാലത്ത് കത്തുകളിലൂടെയുള്ള പ്രണയവും അവരുടെ വേദനകളും പങ്കിട്ടിരുന്ന ആ കാലഘട്ടത്തിലൂടെയാണ് ആലപ്പി അഷഫ് കഥ പറയുന്നത്. ഇതൊരു രാഷ്ട്രീയ സിനിമയല്ല എന്നാൽ, കഥ കടന്നു പോകുമ്പോൾ, കാലഘട്ടത്തിൻ്റെ ഇത്തരം ചില സൂചനകൾ ഇതിൽ കാണാം. ആലപ്പി അഷ്റഫ് പറയുന്നു. പാട്ടുകൾക്ക് എന്നും പ്രാധാന്യം കല്പിക്കുന്ന സംവിധായകൻ , ഈ ചിത്രത്തിലും ചില പ്രത്യേകതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലെ മൂന്നു ഗാനങ്ങൾ മൂന്നു സംഗീത സംവിധായകരാണ് ഒരുക്കിയിരിക്കുന്നത് . അഫസൽ യൂസഫിൻ്റെ സംഗീതത്തിൽ ശ്രേയാ ഘോഷാൽ ഈ സിനിമക്ക് വേണ്ടി ആദ്യമായ് ബൈബിൾ വചനങ്ങൾ ചേർത്ത കൃസ്ത്യൻ ഭക്തിഗാനം പാടിയിരിക്കുന്നു .

കാലാതീതമായ് നിലനിലക്കുവാൻ സാധ്യതയുള്ളതാണ് ഈ കൃസ്ത്യൻ ഭക്തിഗാനം . അത് പോലെ തന്നെ A J .ആൻ്റണി ഒരുക്കിയിരിക്കുന്ന യേശുദാസിൻ്റെ ഗാനവും. ആലപ്പി അഷറഫ് പുതുതായ് പരിചയപ്പെടുത്തുന്ന സംഗീത സംവിധായകനാണ് ടി.എസ് ജയരാജ് . കെ.പി.എ.സി യിൽ ദേവരാജൻ മാസ്റ്റർക്ക് മുൻപ് , ആദ്യത്തെ സംഗീത സംവിധായകാനായ രാമസ്വാമി ഭാഗവതരുടെ ചെറുമകനാണ് ടി.എസ് ജയരാജ്. നജീം അർഷാദും ശ്വേതാ മോഹനനും ചേർന്നൊരുക്കുന്ന ഒരു യുഗ്മഗാനമാണ് ജയരാജ് ഒരുക്കിയിരിക്കുന്നത്.ആ ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഈ സിനിമയിൽ ‘കുരിശിങ്കൽ അച്ചൻ’ എന്ന ഒരു പ്രധാന കഥാപാത്രത്തെ സഭയുടെ അനുവാദത്തോടെ അവതരിപ്പിച്ചിട്ടുള്ളത്, ഫാദർ പോൾ അമ്പുക്കൻ എന്ന വൈദീകനാണ്. ഒലിവ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴി, ടൈറ്റസ് ആറ്റിങ്ങൽ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കൾ പുതുമുഖങ്ങളായ നിഹാലും ഗോപികയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഹാഷിം ഷാ, കൃഷ്ണ തുളസീഭായ്, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിറ്റാ, പ്രിയൻ വാളക്കുഴി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്ട്,, മുന്ന, നിമിഷ, റിയ കാപ്പിൽ, adv. സലിൽ നാരായണൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. കഥ ഗാനങ്ങൾ, ടൈറ്റസ് ആറ്റിങ്ങൽ, ഛായാഗ്രഹണം -ബി.ടി.മണി. എ ഡിറ്റിംഗ് -എൽ. ഭൂമിനാഥൻ, കലാസംവിധാനം – സുനിൽ ശ്രീധരൻ, മേക്കപ്പ് – സന്തോഷ് വെൺപകൽ , കോസ്റ്റ്യും. ഡിസൈൻ – തമ്പി ആര്യനാട് . ലൈൻ പ്രൊഡ്യൂസർ -എ.കബീർ. പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ.വിതരണം: ക്യപ ഫിലിംസ് സൊല്യൂഷൻസ്, കെ.മൂവിസ് പി.ആർ.ഒ- പി.ആർ.സുമേരൻ.ലീഗൽ അഡ്വൈസർ – അഡ്വ: പി.റ്റി.ജോസ് എറണാകുളം, മാർക്കറ്റിംഗ് ഹെഡ് – ബാസിം ഫോട്ടോ – ഹരി തിരുമല.

You May Also Like

കുട്ടിക്കാലത്തു താൻ ലാലേട്ടനെ കൂടുതൽ ശ്രദ്ധിക്കാനുള്ള കാരണം ഷൈൻ വെളിപ്പെടുത്തുന്നു

ഒരു താരമെന്ന നിലയിലേക്കുള്ള പ്രശസ്തിയിലേക്ക് കുതിച്ചുചാട്ടമായിരുന്നു ഷൈൻ ടോം ചാക്കോ നടത്തിയത്. വെയിൽ, ഭീഷ്മപർവ്വം തുടങ്ങിയ…

1976 ൽ അനുഭവം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചു സിനിമയിലെത്തിയ അഭിനേതാവ് ആരെന്നറിയാമോ ?

1976 ൽ ഐ വി ശശി സംവിധാനം ചെയ്ത അനുഭവം എന്ന ചിത്രത്തിലെ ക്രിസ്മസ് രാത്രിയിലെ…

തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം, ആദിപുരുഷ് ഫൈനൽ ട്രെയ്‌ലർ എത്തി

പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ…

”സെലേനയുടെ എൽദോച്ചായൻ”, അലൻസിയർ ചുംബിക്കുന്ന ചിത്രം പങ്കുവച്ചു സ്വാസിക

നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ചതുരം. വിവാദങ്ങളും പ്രശംസകളുടെ തിയേറ്ററുകളിൽ സമ്മിശ്രപ്രതികരണം…