ഈ മദ്യപന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊടുത്തത് അസ്സല് പണി !

383

01

ഫുള്‍ ടൈം വെള്ളമടിയായ തങ്ങളുടെ സുഹൃത്തിന് ഒരു പണി കൊടുക്കണം എന്ന് കുറെ കാലമായി ടോമും ജിമും ആലോചിക്കുന്നു. അഞ്ചു തവണ വെള്ളമടിച്ച് ഡ്രൈവ് ചെയ്തതിന്റെ പേരില്‍ പോലിസ് പൊക്കിയ ഇദ്ദേഹത്തിന്റെ മദ്യപാന ശീലം മാറ്റുക എന്ന തീരുമാനത്തോടെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഈ പണി കൊടുത്തത്.

വെള്ളമടിച്ചു പൂസായി കിടന്ന ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ ഒരു ഓഫീസില്‍ കൃത്രിമമായി നിര്‍മ്മിച്ച ആശുപത്രി മുറിയിലേക്ക് മാറ്റുന്നു. അവിടെ വെച്ച് ഉണരുന്ന ഇയാളോട് ഡോക്ടര്‍ പറയുന്നത്, നിങ്ങളുടെ മുഴുവന്‍ സമയ വെള്ളമടി കാരണം 2013 ല്‍ താങ്കള്‍ക്ക് ഒരു ആക്സിഡന്റ് ഉണ്ടായതായും ഇപ്പോള്‍ 2023 വരെ 10 വര്‍ഷത്തോളം താങ്കള്‍ കോമയില്‍ ആയിരുന്നെന്നും ആണ്. ഞെട്ടുന്ന കക്ഷിയെ കൂടുതല്‍ ഞെട്ടിക്കാന്‍ വേണ്ടി 2023 ലെ വാര്‍ത്തകള്‍ അവര്‍ ടിവിയില്‍ കാണിക്കുന്നു. രസകരമായ ഇ വീഡിയോയുടെ ബാക്കി നിങ്ങള്‍ തന്നെ കാണൂ.