Connect with us

Psychology

നിങ്ങളുടെ മനസ്സിന്റെ ആരോഗ്യം ആരുടെ കയ്യിൽ

മനുഷ്യജീവിതം ക്ലേശകരമല്ലെന്ന് ആർക്കും പറയാനാവുകയില്ല.ആഭ്യന്തര സ്വസ്ഥതയും അതിർത്തിക്കുള്ളിൽ സമാധാനവും നിലനിൽക്കുന്ന രാജ്യങ്ങളിലെ ജനജീവിതം താരതമേന്യ ഭേദമാണ്.

 138 total views,  3 views today

Published

on

പ്രസാദ് അമോർ

നിങ്ങളുടെ മനസ്സിന്റെ ആരോഗ്യം ആരുടെ കയ്യിൽ.

മനുഷ്യജീവിതം ക്ലേശകരമല്ലെന്ന് ആർക്കും പറയാനാവുകയില്ല.ആഭ്യന്തര സ്വസ്ഥതയും അതിർത്തിക്കുള്ളിൽ സമാധാനവും നിലനിൽക്കുന്ന രാജ്യങ്ങളിലെ ജനജീവിതം താരതമേന്യ ഭേദമാണ്.എന്നാൽ മനുഷ്യോചിതമായ ജീവിതം നിഷേധിക്കപ്പെട്ട് അരക്ഷിതമായി കഴിയുന്ന മനുഷ്യരുടെ ഇടയിൽ ആരോഗ്യമില്ല, സന്തോക്ഷമില്ല.ജൈവാവസ്ഥയ്ക്ക് പ്രതികൂലമായ സാമൂഹിക ജീവിതം സൃഷ്ടിക്കുന്ന ശാരീരിക ദുരിതങ്ങൾ ആന്തരികമായ താളപ്പിഴകളിലേയ്ക്ക് നയിക്കുന്നു. കടുത്ത സമ്മർദ്ദ സംവേദനങ്ങൾ ചിന്തയെയും പെരുമാറ്റത്തെയും ബാധിച്ച ജീവിയാണ് മനുഷ്യൻ.

എല്ലാവർഷവും ലോകമാനസികാരോഗ്യദിനം ആചരിക്കുന്നു.എവിടെയും മാനസികാരോഗ്യത്തോടെ ജീവിക്കാൻ വേണ്ട മാർഗ്ഗനിര്ദേശങ്ങൾ അനുസ്യുതം ലഭ്യമാണ് .പക്ഷെ അടിസ്ഥാന മാനസികാരോഗ്യപ്രശ്നങ്ങൾ ഇതിനിടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്.മാനസികാരോഗ്യ സംരക്ഷണത്തിനുള്ള ഏതു നടപടി ക്രമങ്ങളും സന്തുലിതാഹാരം, അപകടങ്ങൾ ഒഴിവാക്കൽ, ജീവിതരീതി,ജീവിക്കുന്ന സാഹചര്യം, മറ്റു ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ എല്ലാം സമഗ്രതയിൽ പരിശോധിക്കേണ്ടതായി വരും.മാനസികാരോഗ്യപ്രശ്‌നം അടിസ്ഥാനപരമായി ഒരു സാമൂഹ്യപ്രശ്നമാണ്. സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ഘടകങ്ങളുമായി ബന്ധപ്പെട്ടവയാണ്.വ്യക്തിയോ കുടുംബമോ നന്നായതുകൊണ്ടു മാത്രം നല്ല മാനസികാരോഗ്യത്തോടെയുള്ള ജീവിതം സാധ്യമാവുകയില്ല. ജീവിക്കുന്ന രാജ്യത്തിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ അവസ്ഥകളാണ്‌ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങൾ.

മനസ്സിന്റെ വികാസം ശാരീരിക പ്രവർത്തനങ്ങളുടെ വികസമായി കാണാം.ശാരീരികഘടനയിൽനിന്നു വ്യത്യസ്തമായി മാനസിക വികാസം സാധ്യമല്ല. മാനസികാനുഭവങ്ങൾ ഉത്തേജനകളുടെയും വികാരങ്ങളുടെയും ചിന്തകളുടെയും സൃഷ്ടിയാണ്. അത് വ്യക്തിഗതമായ അനുഭവത്തിന്റെ മണ്ഡലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.ഓരോ നിമിഷവും നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ബോധാവസ്ഥ ജൈവസ്ഥിരതയുടെ സൃഷ്ടിയാണ്.എന്നാൽ നമ്മുടെ ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ 90 ശതമാനവും ബോധപൂർവ്വമായ തോന്നലുകൾ ഇല്ലാതെയാണ് സംഭവിക്കുന്നത്.

മാനസിക രോഗങ്ങളെ ഉപരിപ്ലവമായ കാരണങ്ങൾ കൊണ്ട് വിശദീകരിക്കുന്നതുഅപ്രസക്തമാണ്.ജനിതകം, മഷ്തിഷ്‌കം, ഹോർമോണുകൾ എന്നി ശാരീരിക ശാസ്ത്രപരമായ ഘടകങ്ങൾ ആന്തരികമായ പന്തികേടുകൾക്ക് മുഖ്യമായ കാരണങ്ങൾ ആകുമ്പോൾ തന്നെ വ്യക്തി ജീവിക്കുന്ന സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങൾ മനുഷ്യശരീരത്തെ , മാനസികഭാവങ്ങളെ ബാധിക്കുന്നുണ്ട്.അസംതൃപ്‌തമായ ജീവിതസാഹചര്യങ്ങളിൽ കഴിയേണ്ടിവരുന്നവരുടെ ഓട്ടോജെനിക് നാഡീവ്യൂഹത്തിന്റെ പ്രതികരണങ്ങൾ അസ്ഥിരമായിരിക്കും.പലപ്പോഴും ത്രീവ്രമായ ശാരീരിക പ്രതികരണങ്ങൾ ദേഷ്യം ആവേശം സാഹസികം തുടങ്ങിയവ വ്യക്തിയുടെ ആരോഗ്യപരിപാലനത്തെ പ്രതികൂലമായി ബാധിക്കുന്നു.ബാഹ്യലോകത്തെ സംഭവവികാസങ്ങൾ മാനസിക സംഘർഷത്തിന് കാരണമാകുന്നുണ്ട്.മൃഗങ്ങൾക്ക് ഭൗതിക സമ്മർദ്ദങ്ങളെ മാത്രമേ നേരിടേണ്ടിവരുന്നുള്ളു.എന്നാൽ മനുഷ്യർക്ക് സങ്കീർണമായ സാമൂഹ്യ സാഹചര്യങ്ങളും സാംസ്കാരിക പശ്ചാത്തലവുമുണ്ട്.ദീർഘമായി നിൽക്കുന്ന ശാരീരിക പ്രതികരണങ്ങൾ മഷ്തിഷ്കത്തിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ വിഷാദം,ഓർമ്മക്കുറവ് പ്രതിരോധകലകളുടെ അപചയം എന്നിവയ്ക്ക് കാരണമാകുന്നു.സന്തുലനത്തോടെ ജീവിക്കാൻ കഴിയാത്ത ഒരു പരിസരമാണ് ഇന്നിവിടെയുള്ളത്.വർഗ്ഗം ജാതി വംശം ലിംഗപദവി എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിവുകളുള്ള സാമൂഹ്യാവസ്ഥയിൽ നടക്കുന്ന സംഭവങ്ങൾ മനുഷ്യരെ സമ്മർദ്ദത്തിൽ അകപ്പെടുത്തുകയാണ്. സമൂഹത്തിലെ മൊത്തത്തിലുള്ള ഭയങ്ങളും വിഷമസന്ധികളെ അതിജീവിക്കാൻ അസൗകര്യമുള്ള ചുറ്റുപാടുകളും മാനസികമായ സന്തുലനം അസാധ്യമാക്കുകയാണ്.

സമാധാനം കെടുത്തുന്ന വാർത്തകളിലൂടെ ഓരോ നിമിഷവും മനുഷ്യർ കടന്നുപോകുന്നു.പകയുടെയും വെറുപ്പിന്റെയും കൊലയുടെയും പീഡനത്തിന്റെയും വാർത്തകൾ സൃഷ്ടിക്കുന്ന ആദിമ ചോദനകൾ, ഭയത്തിന്റെ ഓർമകളായി മാറി കഠിനമായ ശാരീരിക പ്രതികരണത്തിലേയ്ക്ക് നയിക്കുകയാണ്. എല്ലായിടത്തും അപകടം, എങ്ങോട്ടെങ്കിലും രക്ഷപ്പെടൂ എന്ന് മഷ്തിഷ്‌കം നിർദ്ദേശിക്കുന്ന അവസ്ഥ, അതിന്റെ സംവേദങ്ങൾ ശരീരത്തിൽ അലയടിച്ചു് വലിയ ഹോർമോൺ സ്രവങ്ങൾ സൃഷ്ടിച്ചു സ്വാസ്ഥ്യം നഷ്ടപ്പെട്ട് നട്ടംതിരിയുകയാണ് മനുഷ്യർ.

മനുഷ്യന്റെ ചിന്തകളെയും പെരുമാറ്റത്തെയും നിർണ്ണയിക്കുന്നത് ശരീരത്തിലുണ്ടാകുന്ന അവസ്ഥകളാണ് അനുഭുതികളാണ്. ജീവിക്കുന്നതിനും വംശം നിലനിർത്തുന്നതിനും പ്രതികൂലമായ സാഹചര്യങ്ങളിൽ മനുഷ്യന്റെ ബയോകെമിസ്ട്രി അസുഖകരമായ അവസ്ഥകൾ സൃഷ്ടിക്കുന്നു.അതിനാൽ മനുഷ്യന്റെ വൈകാരിക ജീവിതത്തെ രൂപപ്പെടുത്തുന്ന വ്യവസ്ഥകളിൽ രാഷ്ട്രീയ സാമൂഹ്യ സദാചാരപരമായ ഘടകങ്ങൾ കാരണങ്ങളാകുകയാണ്. മാനസികമായ അസ്ഥിരതകളെ താത്കാലികമായി പരിഹരിക്കാൻ വിവിധ സൈക്കോതെറാപ്പി, മരുന്ന് ചികിത്സ എന്നിവ സംഗതങ്ങളാകുമ്പോൾ തന്നെ സാമൂഹ്യ ഘടനാപരമായ സംഗതികളും, ജൈവ സ്ഥിരതയ്ക്ക് വേണ്ട പാരിസ്ഥിക അവസ്ഥയും ചുറ്റുപാടുകളും മെച്ചപ്പെടുകയും അസമത്വങ്ങൾ ലഘൂകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കുറച്ചെങ്കിലും സ്വച്ഛമായി സമാധാനമായി ആരോഗ്യത്തോടെ ജീവിക്കുന്ന മനുഷ്യരെ സൃഷ്ടിക്കുക.

Advertisement

 139 total views,  4 views today

Advertisement
cinema5 hours ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 hours ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 day ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized2 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema3 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema4 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema5 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema6 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album1 week ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment1 week ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement