fbpx
Connect with us

article

പുരുഷന്മാരുടെ ഞരമ്പുരോഗവും സദാചാരവും

Published

on

മലയാളികളുടെ സദാചാരബോധം രഹസ്യമായിട്ട് എന്തുമാവാം എന്നുള്ളതാണ്. ലൈംഗികതയുടെ പ്രാധാന്യമോ സന്തോഷമോ അവകാശബോധമോ അവർക്കില്ല.

പ്രസാദ് അമോർ
സൈക്കോളജിസ്റ്റ്

കഴിഞ്ഞ ദിവസം ഒരു ബസ്സിൽ വെച്ച് ഒരു കൊച്ചു പെൺകുട്ടിയുടെ കിളുന്ത് ദേഹത്തിൽ കൈനീട്ടിയ ഒരാളെ ശാരീരികമായി കൈകാര്യം ചെയ്‌ത ആൾക്കൂട്ടത്തിലെ ചിലർ ഇപ്രകാരം പറഞ്ഞു:

“എന്തിനാണ് ആ പെൺകുട്ടി മൂക്കും മുലയും ചന്തിയും മുടിയും പറിച്ചു നടുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചു നടക്കുന്നത്?”

“പുരുഷന്മാരുടെ ലൈംഗിക വാസനയെ ഉത്തേജിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക. ലൈംഗികായവങ്ങളുടെ തുറന്ന പ്രദർശനം നടത്തുക. അതിലൂടെ പുരുഷന്മാരുടെ അഭിനിവേശങ്ങളെ ഇക്കിളിപ്പെടുത്തുക. ആണുങ്ങളുടെ ലൈംഗിക വാസനയെ ആക്രമണത്തലത്തിലേയ്ക്ക് എത്തിക്കുന്നത് ഇത്തരം പെണ്ണുങ്ങളാണ്. ആ സ്ത്രീകൾ പീഡിപ്പിക്കപ്പെടുവാൻ അർഹരാണ് “.

Advertisement

 

“ആൺ തുണയിൽ നല്ല കുടുംബത്തിൽ ജീവിക്കുന്ന സ്ത്രീകളെ ആരും ഉപദ്രവിക്കുകയില്ല”.

“അന്യപുരുഷന്മാരോട് തുറന്നിടപഴകുന്ന സ്ത്രീകൾ ഇത്തരത്തിലുള്ള ഞരമ്പുരോഗികളുടെ ലൈംഗിക അക്രമങ്ങൾക്ക് വിധേയരാക്കാൻ ബാധ്യസ്ഥരാണ്”.

“ഒറ്റയ്ക്ക് കറങ്ങി നടക്കുന്ന സ്ത്രീകൾ പീഡിപ്പിക്കപ്പെടുക തന്നെ ചെയ്യും”

Advertisement

ഒറ്റയ്ക്ക് താമസിക്കുന്ന പെണ്ണ് പെശകാണ്‌. വിവാഹിതരാകാത്ത ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് സമ്മതിക്കാൻ പറ്റില്ല ശരീരത്തിന്റെ നിന്മോനതകൾ പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകൾ അക്രമിക്കപ്പെടേണ്ടവരാണ്. നമ്മുടെ സമൂഹത്തിന്റെ ആന്തരികലോകത്തു അടിഞ്ഞുകൂടിയ ഇത്തരം ചിന്താധാരകളും സങ്കല്പങ്ങളും നമ്മൾ ജീവിക്കുന്ന ചുറ്റുപാടിൽ നിന്ന് നിരന്തരം ശേഖരിക്കപ്പെടുകയും അത് നമ്മെ വൈകാരികമായി സ്പർശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

 

കഠിനമായ ലൈംഗിക സമ്മർദ്ദം അനുഭവിക്കുന്ന പുരുഷന്മാരുടെ അസൂയയിൽ നിന്ന് വരുന്ന സദാചാരമാണിത്.ലൈംഗികതയുടെ പ്രാധാന്യമോ സന്തോഷമോ അവകാശബോധമോ അവർക്കില്ല. മലയാളികളുടെ സദാചാരബോധം രഹസ്യമായിട്ട് എന്തുമാവാം എന്നുള്ളതാണ്. സ്ത്രീകളോട് അപമര്യാദയോടെ പെരുമാറി ലൈംഗിക ഉത്തേജനം അനുഭവിക്കുന്ന പെരുമാറ്റങ്ങൾ പഠിച്ചെടുക്കുന്നത് സമൂഹത്തിൽ നിന്ന് തന്നെയാണ്.

മനുഷ്യന്റെ സദാചാര മൂല്യങ്ങളും പെരുമാറ്റങ്ങളും നിരവധി ഓർമ്മകളായി മനുഷ്യ മസ്തിഷ്കത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ലൈംഗിക അഭിനിവേശങ്ങളെ വ്യക്തിഗതമായ അനുഭവങ്ങളും ജനിതകാവസ്ഥയും സ്വാധീനിക്കുന്നുണ്ട്. പലപ്പോഴും ഞരമ്പുരോഗികൾ ലൈംഗിക ദാരിദ്ര്യത്തിന്റെ ഉത്പന്നങ്ങളാണ്. അവർ സ്വന്തം വൈകാരിക അനുഭവങ്ങളെയും പ്രേരണകളെയും നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടവരാണ്. അവരുടെ മഷ്തിഷ്കത്തിലെ ലിംബിക് വ്യവസ്ഥയിലെ മഷ്തിഷ്കഭാഗങ്ങളുടെ പ്രവർത്തനത്തിൽ ചില വ്യതിയാനങ്ങൾ കാണുന്നു. അവരുടെ ഹൈപ്പോതലാമസിലെ ഇലക്ട്രിക്കൽ സിഗ്നലുകൾ ഉയരുന്ന അവസ്ഥ കഠിനമായ ലൈംഗിക സമ്മർദ്ദത്തിലേയ്ക്ക് നയിക്കുന്നു.ഹൈപ്പോതലാമസിലെ മിഡിയൽ പ്രീ ഒപ്റ്റിക് ഏരിയ എന്ന ഭാഗമാണ് ഒരാളുടെ ലൈംഗിക സ്വഭാവം നിർണ്ണയിക്കുന്നത്. ഞരമ്പുരോഗികളുടെ mPOA – The medial Pre-Optic Area ഭാഗത്തുള്ള ഇലക്ട്രിക് സിഗ്നലുകളുടെ ഉച്ചാവസ്ഥ ലൈംഗിക ഉത്തേജനത്തിന് വ്യത്യസ്തത വഴികൾ തേടാൻ പ്രേരിപ്പിക്കുന്നു.

Advertisement

പുരുഷ ഹോർമോണിന്റെ ആധിക്യം അതിന്റെ പ്രാകൃത രൂപത്തിൽ പ്രകടമാകുന്ന അവസ്ഥയാണ് നാം കാണുന്നത്. വേട്ടയാടുന്നതിനും ഇരയെ കൊല്ലാനും പുരുഷന്മാരെ പ്രേരിപ്പിക്കുന്ന ടെസ്റ്റോസ്റ്റിറോൺ ഹോർമോണാണ് പൗരുഷമുള്ള ഛായകൾ സൃഷ്ടിക്കുന്നത്. ആണത്തത്തെ പരിലാളിക്കുന്ന സമൂഹത്തിന്റെ ശാസനയാണ് പുരുഷൻ എപ്പോഴും സ്ട്രോങ്ങായിരിക്കണമെന്നും സ്ത്രീകൾ പുരുഷന്റെ താൽപര്യങ്ങളിൽ സംതൃപ്തരും അനുസരണയുള്ളവരുമായിരിക്കണം എന്നത്. യഥാർത്ഥത്തിൽ പുരുഷന്റെ ജനിതകവും അതിനെ പരിപോഷിപ്പിക്കുന്ന സാമൂഹ്യ സ്വാധീനവും പുരുഷനിൽ സൃഷ്ടിക്കുന്ന പ്രതിഫലനമാണ് പുരുഷന്റെ മാനസിക അധഃപതനത്തിന്റെ ഹേതുവാകുന്നത്. സ്വന്തം വൈകാരിക സ്ഥിതി മറച്ചു പിടിച്ചു ഏകാകിയായി പോകുന്ന പുരുഷന്റെ നിയന്ത്രണവിധേയമല്ലാത്ത അവസ്ഥയാണ് നാം ഇന്ന് അനുഭവിക്കുന്നത്. യഥാർത്ഥത്തിൽ പുരുഷാധിപത്യ സമൂഹം സൃഷ്ടിച്ച കെണിയിൽ തന്നെയാണ് ഓരോ പുരുഷനും. ആണത്തം കാണിക്കുക, ആൺകുട്ടികൾ കരയരുത്, എപ്പോഴും ധൈര്യഭാവം കാണിക്കുക തുടങ്ങിയ കാര്യങ്ങൾ ആൺകുട്ടികളെ പഠിപ്പിച്ചുകൊണ്ട് നിർമ്മിക്കുന്ന സമൂഹമാണ് നമ്മുടേത്. അവിടെ വ്യത്യസ്ത ലിംഗങ്ങളെ എത്രത്തോളം അകറ്റിനിർത്താവുന്നുവോ അത്രത്തോളം അകറ്റി നിർത്തുന്ന സദാചാരം സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുന്നു. ആണും പെണ്ണും അവരുടെ വൈകാരികതകളും അടിച്ചമർത്തപ്പെടുന്നു.

 

ഓരോ മനുഷ്യനും അവന്റെ സാമൂഹിക ജീവിതത്തിൽ അവരുടെ വ്യക്തിത്വം നിർണ്ണയിക്കുന്ന വഴികളിലുടെ കടന്നുവന്നാണ് പലവിധത്തിലുള്ള സ്വഭാവങ്ങളും രൂപപ്പെടുന്നത്. സ്ത്രീകളോട് മോശമായി പെരുമാറി ലഭിക്കുന്ന ലൈംഗിക ഉത്തേജനവും അതുവഴിയുള്ള രതി സുഖവും
ഞരമ്പുരോഗത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ ലൈംഗിക താല്പര്യമായി നിലനിൽക്കുന്നു. ഞരമ്പുരോഗികൾ സ്ത്രീകളെ ഒരു ലൈംഗിക വസ്തുവായി കാണുന്നു. പുരുഷാധിപത്യത്തിലുള്ള സാമൂഹ്യ വൽക്കരണം പുരുഷന്മാർക്ക് സ്ത്രീകളോട് മാന്യതയില്ലാതെ പെരുമാറാൻ പ്രേരിപ്പിക്കുന്നു. സാമൂഹ്യപരമായ പല പെരുമാറ്റവും ജീവശാസ്ത്രപരമായി തലമുറകളിലൂടെ സഞ്ചരിക്കുന്നു. വ്യക്തികളുടെ ജൈവപരമായ ആവശ്യകൾ വേണ്ടവിധേന നിർവഹിക്കാൻ കഴിയാത്ത സമൂഹത്തിൽ അക്രമാസക്തസ്വഭാവമുള്ളവരോ സദാചാര ഗുണ്ടായിസം കാണിക്കുന്നവരോ കൂടുതൽ കാണും. സമൂഹം കൽപിച്ചു നൽകിയ ജീവിത രീതികളിൽ നിന്ന് വ്യതിചലിച്ചുപോയവരെ നേരെയാക്കാൻ വേണ്ടി ചെയ്യുന്നതാണ് എന്ന ന്യായ വാദത്തിലാണ് സദാചാര ആക്രമണം നടത്തുന്നത്.

സ്ത്രീ ശരീരം ഒരു ലൈംഗിക വസ്തുവാണെന്ന ആശയം രൂപപ്പെടുത്തിയ സമൂഹത്തിൽ ജീവിക്കുന്ന പുരുഷന്മാർ ലൈംഗിക പീഡനങ്ങളും സദാചാരത്തിന്റെ പേരിലുള്ള ഗുണ്ടായിസവും നടത്തികൊണ്ടിരിക്കും.

Advertisement

 1,098 total views,  4 views today

Advertisement
Entertainment29 mins ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article45 mins ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment1 hour ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

Entertainment1 hour ago

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

Entertainment2 hours ago

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്

Entertainment2 hours ago

‘ഫഹദ് ഹീറോൺഡ്രാ ഹീറോ’, പിറന്നാളാശംസകൾ ബ്രോ

Entertainment2 hours ago

“അതിനുശേഷം സിനിമ കാണുമ്പോൾ കരയാൻ തോന്നിയാൽ കരയാതെ ഇരുന്നിട്ടില്ല”

Entertainment2 hours ago

ധാരാവി ഒഴിപ്പിച്ച നായകനും നാസയ്ക്കു സോഫ്റ്റ് വെയർ ഉണ്ടാക്കികൊടുത്ത നായകനും ഓർത്തുകാണില്ല, നാളെ ഇതൊക്കെ മണ്ടത്തരങ്ങൾ ആകുമെന്ന്

Entertainment3 hours ago

ബലാത്സംഗത്തെക്കുറിച്ചും സമൂഹത്തിന്റെ പ്രതികരണങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന ശക്തമായ സിനിമ

Featured3 hours ago

കടുവയും തന്ത പുരാണവും

Entertainment3 hours ago

“അടുത്ത സിനിമ ലോകോത്തരനിലവാരത്തിൽ” ശരവണൻ മുന്നോട്ടുതന്നെ

Entertainment4 hours ago

ദൃശ്യ വിസ്മയങ്ങളുടെ ഒരു മഹാസമ്മേളനം തന്നെ പൊന്നിയിൻ സെൽവൻ കാഴ്ചവെക്കും

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment18 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment18 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »