fbpx
Connect with us

COVID 19

കോവിഡാഘാതലോകം മനുഷ്യന്റെ മാനസിക നില മാറ്റുമോ ?

മഹാമാരികൾ മനുഷ്യന്റെ ജൈവമായ പരിണാമത്തിലും പെരുമാറ്റത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാറുന്ന പരിതഃസ്ഥിതികൾക്കനുസരിച്ചു് ജീവിക്കാൻവേണ്ട സ്വഭാവ വൈജാത്യങ്ങൾ മനുഷ്യർ ഓരോ അവസ്ഥയിലും പരുവപ്പെടുത്തിയിട്ടുണ്ട്

 182 total views

Published

on

പ്രസാദ് അമോർ (സൈക്കോളജിസ്റ്റ്, എഴുത്തുകാരൻ )

കോവിഡാഘാതലോകം മനുഷ്യന്റെ മാനസിക നില മാറ്റുമോ ?

മഹാമാരികൾ മനുഷ്യന്റെ ജൈവമായ പരിണാമത്തിലും പെരുമാറ്റത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാറുന്ന പരിതഃസ്ഥിതികൾക്കനുസരിച്ചു് ജീവിക്കാൻവേണ്ട സ്വഭാവ വൈജാത്യങ്ങൾ മനുഷ്യർ ഓരോ അവസ്ഥയിലും പരുവപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതൊന്നും മനുഷ്യന്റെ നൈസർഗ്ഗിക പ്രകൃതത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. കോവിഡാഘാതലോകത്തും മനുഷ്യന്റെ ശരീരത്തിലെ ജൈവ ധർമങ്ങളും ജൈവരാസപ്രവർത്തനങ്ങളും അതേ പടി തുടരും. അതേസമയം മനുഷ്യർ പറ്റമായി അടുത്തടുത്ത് ജീവിക്കുന്ന രീതികളിൽ, രോഗ സാംക്രമണത്തിന് ഹേതുവാകുന്ന പെരുമാറ്റങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരും, ലോകത്തിലെ കുറെ മനുഷ്യസമൂഹങ്ങളെങ്കിലും സ്വയം പര്യാപ്തമായ ആവാസവ്യവസ്ഥകളിലൂടെ ജീവിക്കാൻ ശ്രമിക്കും.

അസംഘടിതരാകുന്ന മനുഷ്യർ

മനുഷ്യ സമൂഹങ്ങൾ അവയുടെ ഓരോ പരിണാമഘട്ടത്തിലും ജീവിതത്തെ നിർണ്ണയിച്ചത് സംഘടിത ശക്തിയിലാണ്. ഒരു സമൂഹ സംഘത്തിലെങ്കിലും അംഗമായി പറ്റമായി ജീവിക്കുന്ന സാമൂഹ്യ മൃഗമായ മനുഷ്യൻ രാജ്യത്തിന്റെയും ഭൂഖണ്ഡങ്ങളുടെയും അതിർത്തികൾ ഭേദിച്ചുകൊണ്ട് വലിയ സമൂഹമായി ഇടകലർന്ന് ജീവിക്കുന്ന ഒരു കാലഘട്ടമാണിത്.മനുഷ്യ സമൂഹങ്ങൾ നിലനിൽക്കുന്നത് വിവിധ ആശയസംഹിതകളിലൂടെയാണ്.ആശയസംഹിതകൾ സാമൂഹ്യ ഉൽപ്പന്നങ്ങളാണ്.അത് യാഥാർത്ഥവസ്തുതകൾക്ക് പകരം നൽകുന്നു. സ്വാതന്ത്ര്യം, നന്മ, ഒരുമ മുതലായ ആശയങ്ങൾക്ക് മനുഷ്യ സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത മനുഷ്യരെ പരസ്‌പര വ്യത്യസ്ഥതക്കിടയിലും പാരസ്പര്യത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. സമൂഹം അംഗീകരിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഇത്തരത്തിലുള്ള ആശയങ്ങളുടെ ബലത്തിലാണ് മതവിശ്വാസങ്ങൾ രാജ്യാന്തരബന്ധങ്ങൾ എല്ലാം സാധ്യമാകുന്നത്.ഓരോ മനുഷ്യനും ഒറ്റയ്ക്കായാൽ അവർ പലതരം അസൗകര്യങ്ങൾ അനുഭവിക്കും.മനുഷ്യർക്ക് അപ്പം കൊണ്ട് മാത്രം ജീവിക്കാൻ സാധ്യമല്ല.തന്റെ ജൈവപരമായ ഉൽക്കർഷത്തെ സാധൂകരിക്കുന്നതിന് വേണ്ടിയുള്ള പരസ്പ്പര പ്രവർത്തനങ്ങൾ സാധ്യമാകണം.

Advertisement

മനുഷ്യർ അകലെ അകലെ പരസ്‌പരം ഒറ്റപ്പെട്ട ചെറിയ ചെറിയ സാമൂഹ്യ ഗ്രൂപ്പിൽ
ഒതുങ്ങിക്കൂടി ജീവിക്കേണ്ടിവരുമ്പോൾ അവർ നാളിതുവരെ അനുഭവിച്ചുവരുന്ന പല അനൂകുല്യങ്ങളും അസാധ്യമാകും.
ഇപ്പോഴത്തെ സവിശേഷമായ സാഹചര്യങ്ങളുടെ പ്രേരണയ്ക്കനുസരിച്ചു ഓരോ സമൂഹവും അതിന്റെതായ തന്ത്രങ്ങൾക്ക് രൂപം നൽകും.പാരസ്പര്യത്തിൽ ജീവിച്ച ജനവിഭാഗങ്ങൾ ചെറിയ സമൂഹങ്ങളായി വിഘടിക്കുകയും താന്താങ്ങളുടെ പരിമിതമായ ചട്ടക്കൂടിലേയ്ക്ക് ഒതുങ്ങിക്കൂടുകയും ചെയ്യേണ്ടിവരുമ്പോൾ മനുഷ്യരിലെ വിഭാഗീയതകൾ കൂടുതൽ ശക്തമാകും.
കുറെ പേർ ഗൃഹാന്തരീക്ഷത്തിലിരുന്ന് ജീവസന്ധാരണത്തിനുള്ള വക കണ്ടെത്തേണ്ടിവരുന്നു . അത് നിലവിലുള്ള ഗാർഹിക പ്രശ്‌നങ്ങൾ വഷളാക്കും.ആധുനിക ഇലക്ട്രോണിക് വിനിമയോപാധികളുമായുള്ള സഹവാസമുണ്ടെങ്കിലും അതിലൂടെ മനുഷ്യന്റെ ജീവിത ശേഷി യാന്ത്രികമായി ഉൽപാദിപ്പിക്കാൻ കഴിയില്ല .മനുഷ്യന്റെ സ്വാന്തനത്തിനും സ്പർശനത്തിനൊന്നും അത് പകരമാകുന്നില്ല.മനുഷ്യരും ബാഹ്യലോകവും തമ്മിലുള്ള ബന്ധം രൂപപ്പെടുന്നത് സാങ്കേതികവിദ്യകളിലൂടെയാകുമ്പോൾ മനുഷ്യർക്ക് ആ അവസ്ഥയുമായി പൊരുത്തപ്പെടേണ്ടതുണ്ട്.പൊരുത്തപ്പെടുക എന്ന പ്രക്രിയ ജീവിവർഗ്ഗങ്ങളിലും പരിതഃസ്ഥിയിലും പുതിയ സാധ്യതകൾ സൃഷ്ടിച്ചുകൊണ്ടാണ് നടക്കുന്നത്. യഥാർത്ഥത്തിൽ മനുഷ്യന്റെ സ്വത്വത്തിലുള്ള ജൈവപരമായ വികാരങ്ങളും സ്നേഹം, തന്മയീത്വം, കാമനകൾ ഭാവനാരൂപങ്ങളും എല്ലാം വ്യത്യസ്‌തമനുഷ്യരുമായുള്ള ബാഹ്യലോക ബന്ധം വഴി ആർജ്ജിച്ചെടുക്കുന്നതാണ്. നിലവിലുള്ള അവസ്ഥ അത്തരം സാധ്യതകളെ പരിമിതപ്പെടുത്തുമ്പോൾ മനുഷ്യൻ സ്വയം ജയിലിലടയ്ക്കപ്പെടുകയാണ്.

വൈജാത്യങ്ങൾ പ്രകടമാകുന്ന സമൂഹങ്ങളുമായും പരസ്പരപ്രവർത്തനം നടത്താൻ കഴിയുന്നത് മനുഷ്യന്റെ ജൈവശാസ്ത്രപരമായ ചോദനകൾ ആധുനിക പൊതുബോധത്തിലേയ്ക്ക് നിയന്ത്രിക്കപ്പെടുന്ന സാധ്യതകളും, നീതിനിർവ്വഹണ സംവിധാനത്തിന്റെ പ്രയോഗവുമാണ്.എന്നാൽ ഒരു മഹാമാരി ഒരു സമൂഹത്തിൽ എളുപ്പം സാംക്രമിക്കുന്നതും ആ പശ്ചാത്തലവും അവിടത്തെ ആളുകളുടെ പെരുമാറ്റ സ്വഭാവങ്ങളിലും സാംസ്കാരികമായും ഉള്ള വ്യത്യാസങ്ങളും എല്ലാം അപകടകരമായി കാണുന്ന സ്ഥിതി വിശേഷം സ്വന്തം കുലത്തെയും സംസ്കാരത്തെയും സംബന്ധിച്ചുള്ള തീവ്രദേശബോധവും വംശീയ ചിന്താഗതികളും മനുഷ്യരെ പ്രബലമായി ആശ്ലേഷിക്കാൻ ഇടയാക്കാം .

ആന്തരികസംഘര്ഷങ്ങളും രോഗാവസ്ഥകളും

പ്രതികൂലമായ പരിതഃസ്ഥിതി മനുഷ്യന്റെ ജൈവാവസ്ഥയെ സ്വാധീനിക്കുകയും തന്മൂലം പലവിധ സംഘർഷ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.കോവിഡാഘാതലോകത്തുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങൾ പ്രധാനമായും ചെറിയ ആന്തരിക സംഘർഷങ്ങൾ മുതൽ വിഷാദരോഗങ്ങൾ,ഉത്കണ്ഠരോഗങ്ങൾ ദീർഘകാല പിരിമുറുക്ക രോഗങ്ങൾ വരെ കാണും.
ഗുരുതരമായ ആന്തരികാരോഗങ്ങൾ അനുഭവിക്കുന്നവരുടെ നില കൂടുതൽ പരിതാപകരമാകും.സാമൂഹ്യ സ്ഥാനാന്തരങ്ങൾ, സാമൂഹ്യ സാമ്പത്തിക പരാധീനതകൾ എല്ലാം അനന്തരാഘാത പിരിമുറുക്കരോഗങ്ങൾക്ക് കാരണമാകുന്നു.ഓരോരുത്തർക്കും അവരവരുടെ ഗൃഹാന്തരീക്ഷത്തിലേയ്ക്ക് ഒതുങ്ങികൂടേണ്ടിവരുന്നു, മുൻപുണ്ടായിരുന്ന പലരുമായുള്ള ലൈംഗിക സാധ്യതകൾ നഷ്ടപ്പെടുന്നു. അത് ലൈംഗിക അസഹിഷ്ണുത സൃഷ്ടിക്കും.

Advertisement

ബിഹേവിയർ ഇമ്മ്യൂണിറ്റിയുടെ സൂക്ഷ്മതലങ്ങൾ

അന്യവർഗ്ഗത്തിലും ഗോത്രത്തിലും പെട്ടവർ അപകടകാരികളാകാമെന്നു കരുതി അവരെ അകറ്റുന്നതിനും സ്വയം സംരക്ഷിക്കുന്നതിനുമുള്ള ജനിതക വാസന പലപ്പോഴും സാമൂഹിക ജീവികൾക്ക് സ്വന്തം വർഗ്ഗത്തിനോട് തന്നെ ശത്രുതയായി വികസിച്ചുവരുന്നു. ദുദ്രഗതിയിലുള്ള നഗരവൽക്കരണത്തിൽ വൈജാത്യമുള്ള മനുഷ്യഗോത്രങ്ങളെല്ലാം തന്നെ സങ്കലനപ്പെടുമ്പോഴും അസാദൃശ്യമുള്ളവരെ അകറ്റിനിർത്താനുള്ള പെരുമാറ്റങ്ങൾ ഓരോ വ്യക്തിയും പ്രകടിപ്പിക്കുന്നു.ജൈവലോകത്തെ സംവേദനേന്ദ്രിയങ്ങളിലൂടെ അന്യരെ വേർതിരിച്ചറിഞ്ഞു പ്രതിരോധിക്കുന്ന ബിഹേവിയർ ഇമ്മ്യൂണിറ്റി സംവിധാനം വ്യക്തികൾക്കും ഗോത്രങ്ങൾക്കുമുള്ള ഒരു ജനിതകാനുകൂല്യമാണെങ്കിലും അത് സങ്കീർണമായ പല പെരുമാറ്റങ്ങൾക്കും കാരണമാകുന്നു.മനുഷ്യരെല്ലാം തങ്ങളുടെ ശരീരം നിലനിക്കുന്നു എന്ന യാഥാർഥ്യം തിരിച്ചറിയുന്നു. ശാരീരിക വൈജാത്യങ്ങളെയും സാമൂഹിക സാംസ്‌കാരിക വ്യത്യാസങ്ങളെയും വേർതിരിച്ചറിയാനുള്ള ശ്രമങ്ങൾ സൂക്ഷ്മമായ പെരുമാറ്റ പ്രത്യേയ്കതകളായി മാറുന്നു.രോഗം പരത്തുന്ന അന്യർ എന്ന ബോധം, രോഗാണുക്കൾ, രോഗവാഹകരായ മനുഷ്യർ ,വൃത്തി ഹീനമായ അന്തരീക്ഷം, ശുചിത്വ മില്ലാത്തവർ, അനാരോഗ്യമുള്ള/വിവിധ രോഗപീഡ അനുഭവിക്കുന്ന വ്യക്തികൾ തുടങ്ങിയ അകറ്റിനിർത്തേണ്ടിവരുന്ന എല്ലാം അതിരുകളിലും ഭയവും വെറുപ്പും അസഹിഷ്ണുതയും ചേർന്ന വൈകാരികാനുഭവങ്ങളായി ഉൾക്കൊള്ളുന്ന പെരുമാറ്റങ്ങൾ ഉരുത്തിരിയുകയാണ്. സാമൂഹിൿമായി പെരുമാറുമ്പോൾ മനുഷ്യർ കൂടുതൽ ജാഗ്രരാകുന്നു.നാളിതുവരെ അശ്രദ്ധമായി കണ്ടിരുന്ന പലതും സവിശേഷമായി പരിഗണിക്കുന്നു.വ്യത്യസ്ത സാംസ്‌കാരിക സാഹചര്യത്തിലും വിശ്വാസങ്ങളിലും ജീവിക്കുന്നവരോട് അസഹിഷ്ണുത കാണിക്കും. മനുഷ്യർ തമ്മിലുള്ള ശാരീരിക പെരുമാറ്റങ്ങൾ നിയ്രന്തിക്കപ്പെടുന്ന സാഹചര്യത്തിൽ ലഭ്യമായ സാമൂഹിക വിനിമയങ്ങൾ പോലും ശുഷ്കവും അസംതൃപ്തവുമാകും.മനുഷ്യന്റെ

ജൈവലോകത്തെ പ്രാചീനമായ സംവേദനേന്ദ്രിയങ്ങൾ കൂടുതൽ സംവേദനക്ഷമമാകുകയാണ്.അത് അദൃശ്യ ശത്രുവായ സൂക്ഷ്മജീവികളുടെ വ്യാപാരങ്ങൾ തേടിക്കൊണ്ടിരിക്കും. ജീവജാലങ്ങളെയും മനുഷ്യരെയും സംബന്ധിച്ച് മനുഷ്യർ വളർത്തിക്കൊണ്ടുവന്ന വംശീയതയുടെയും മാനസികമായ വ്യത്യസ്തതകളുടെയും ബുദ്ധിപരവും ശാരീരികവുമായ അസമത്വത്തിന്റെയും ആയ സങ്കൽപ്പങ്ങൾ/ മുൻവിധികൾ മനുഷ്യരെ സ്വാധീനിക്കും. അതിന്റെ പ്രതിസ്പന്ദനങ്ങൾ പെരുമാറ്റത്തിൽ നിഴലിക്കും. ഇടുങ്ങിയ ധാർമ്മിക ചിന്തകളും പ്രാകൃത ഗോത്രബോധവും മനുഷ്യവ്യവഹാരങ്ങളിൽ പ്രതിഫലിക്കും.

 183 total views,  1 views today

Advertisement
Advertisement
Entertainment2 hours ago

നാദിർഷാ – റാഫി കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു

knowledge2 hours ago

കുതിര മനുഷ്യരുമായി ഇങ്ങാറുണ്ട്, എന്നാൽ ഇതിനോട് സാമ്യം തോന്നുന്ന സീബ്രയെ നമുക്കു ഇണക്കുവാൻ സാധിക്കില്ല

Entertainment2 hours ago

നടി അനിഖ സുരേന്ദ്രനെതിരെ സൈബർ സദാചാരവാദികൾ

Entertainment3 hours ago

ലാൽ ജോസിന്റെ തിരിച്ചു വരവ് എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും പഴയ ലാൽ ജോസ് എങ്ങും പോയിട്ടില്ല

message3 hours ago

ഒരു ശ്രീകൃഷ്ണജയന്തി സന്ദേശം

Entertainment3 hours ago

നമ്മുടെ ഫിങ്കർ ടിപ്പ് കൊണ്ടു നാം നിയന്ത്രക്കുന്ന നമ്മുടെ ഡിജിറ്റൽ വേൾഡിന്റെ കഥ

Entertainment4 hours ago

“ഇടയ്ക്ക് തോന്നി ഇയാളെ കോമാളിയാക്കി വിടുമോ എന്ന് പക്ഷേ അതുണ്ടായില്ല”

Entertainment4 hours ago

മജീദിനെ നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുണ്ടാവണം…ചിലപ്പോൾ നമ്മൾ തന്നെ ആയിരുന്നിരിക്കാം

Entertainment4 hours ago

യുവത്വം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് “തല്ലുമാല “, ആ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം

Entertainment4 hours ago

ഡെന്നിസ് ജോസഫിന്റെ അധ്യാപകനായിരുന്ന ബാബു നമ്പൂതിരി നിറക്കൂട്ടിലെ വില്ലനായ കഥ

Entertainment5 hours ago

ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്

Entertainment7 hours ago

യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററുകളിൽ ‘കുഴിയില്ല’

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment8 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment11 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment1 day ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Advertisement
Translate »