ആഘോഷിക്കപ്പെടുന്ന സ്ത്രീ പീഡനത്തിന്റെ മനഃശാസ്ത്രം

0
341

എഴുത്തുകാരനും സൈക്യാട്രിസ്റ്റുമായ പ്രസാദ് അമോർ എഴുതിയത് 

ആഘോഷിക്കപ്പെടുന്ന സ്ത്രീ പീഡനത്തിന്റെ മനഃശാസ്ത്രം.

ഒരച്ഛൻ പറയുന്നു : “ഞാൻ എന്റെ മകളുടെ ആഗ്രഹങ്ങൾക്കൊന്നും എതിര് നിൽക്കാറില്ല.പക്ഷെ മോശം കാലമല്ലേ ചില നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ടല്ലോ?അവളുടെ ചിലകാര്യങ്ങളിൽ ഇടപെട്ട് തിരുത്തികൊടുക്കാറുണ്ട്. അവളുടെ ഭാവിജീവിതത്തിന് വേണ്ടിയാണത്”
ഒരമ്മ പറയുന്നു: “പെൺകുട്ടികൾക്ക് അടുക്കും ചിട്ടയും ആവശ്യമുണ്ട് .അവർ ആണ്കുട്ടികളെപോലെയല്ലല്ലോ”.
ഒരു ഭർത്താവ് പറയുന്നു :”ഞാൻ സ്ത്രീ പുരുഷ തുല്യതയിൽ വിശ്വസിക്കുന്നു.ഞാൻ എന്റെ ഭാര്യയ്ക്ക് സ്വാതന്ത്ര്യം കൊടുക്കാറുണ്ട്”.
ഒരു മകൾ പറയുന്നു.”എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയത് എന്റെ അച്ഛനാണ്. അച്ഛൻ എനിയ്ക്കു പരിപൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു”.

Verbal Abuse: How to Save Yourselfസ്ത്രീയ്ക്ക് പുരുഷന്റെ സംരക്ഷണം വേണമെന്നത് കേരളത്തിൽ സാമൂഹ്യമായി അംഗീകരിച്ചിട്ടുള്ള പൊതു തത്ത്വ മാണ്. അതിൽനിന്ന് വ്യതിചലിച്ചവരെ തിരിച്ചെത്തിക്കുന്നതിന് വേണ്ടിയാണ് ഇവിടത്തെ നിയമ സമ്പ്രദായങ്ങളും മത സാമൂഹ്യ രാഷ്ട്രീയ സംഘടനകളും,കൗൺസലിങ് സമ്പ്രദായങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.സ്ത്രീയുടെ ഇന്നത്തെ സാമൂഹ്യാവസ്ഥയ്ക്ക് കാരണം അവളുടെ ശാരീരിക പ്രത്യേയ്ക തകളാണെന്നു നിശ്ചയിച്ചിട്ടുള്ള ഒരു സമൂഹം.

രണ്ടുവര്ഷങ്ങള്ക്കു മുൻപ് മേഘാലയയിലെ ഖാസി കുന്നുകളിൽ കുറച്ചുദിവസങ്ങൾ താമസിച്ചിരുന്നു. അവിടത്തെ സാമൂഹ്യവ്യവസ്ഥിതി മാതൃദായ മാതൃകയാണ്. കുടുംബത്തിന്റെ നേതൃത്വം സ്ത്രീയിൽ പ്രതിഷ്ഠിച്ച സമൂഹം.ഖാസി ഗോത്രം അറിയപ്പെടുന്നത് അമ്മയുടെ പേരിലാണ്. സ്വത്തവകാശം ലഭിക്കുന്നത് അമ്മയിൽ നിന്നാണ്.മാത്രമല്ല സ്ത്രീകൾക്ക് സ്വച്ഛന്ദ ലൈംഗീകത ഉള്ള സമൂഹമാണിത്.ഈ പെൺകോയ്മ സമൂഹത്തിൽ പുരുഷന്മാർക്ക് വലിയ പ്രാധാന്യമൊന്നുമില്ല .അമ്മയും മക്കളും പിന്തുടർച്ചയുമാണ് ഖാസിയുടെ സാമൂഹ്യവ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത്. പുരുഷന്റെ വ്യക്തിത്വത്തിന്റെമേൽ സ്ത്രീകൾ നിയന്ത്രണം സ്ഥാപിച്ചിരിക്കുന്നു. അവിടത്തെ സാമൂഹ്യ നിർമ്മിതി സമ്പത്തിന്റെയും സാമൂഹ്യ പദവിയുടെയും മേഖലയിലെല്ലാം പുരുഷനെ അടിച്ചമർത്തുകയും പിന്തള്ളുകയും ചെയ്യുന്നു.കുടുംബനാഥയായ സ്ത്രീയുടെ നിയന്ത്രണം എങ്ങുമുണ്ട് .മുതിർന്ന സ്ത്രീകളുടെ തോളിൽ ഒരു സഞ്ചി കാണാം.താംബൂലം മാത്രമല്ല അത്യാവശ്യങ്ങൾക്ക് വേണ്ട പണവും അതിൽ കാണും.ആവശ്യങ്ങൾക്ക് പുരുഷന്മാർ അവരെ സമീപിക്കണം.പെൺകുട്ടി ജനിക്കുന്നത് ആഘോഷിക്കുന്ന ഈ സമൂഹത്തിൽ വിവാഹമോചിതയായ സ്ത്രീയ്ക്ക് സാമൂഹ്യ തിരസ്‌ക്കാരമോ പഴികളോ അനുഭവിക്കേണ്ടിവരുന്നില്ല..

Substance Abuse and Domestic Violence: A Toxic Duoമേഘാലയയിലെ ഏതാനും ചെറുപ്പക്കാർ ചേർന്ന് രൂപീകരിച്ച Syngkhong Rympei Thymai (SRT) എന്ന സംഘടന.പെൺകോയ്മ അവസാനിപ്പിക്കാനും പുരുഷ -സ്ത്രീ തുല്യതയുള്ള സാമൂഹ്യാവസ്ഥയ്ക്കും വേണ്ടി പ്രവർത്തിക്കുകയാണ് . അറിവും സാമ്പത്തിക നിലനിൽപ്പും ആത്മവിശ്വാസവും നേടിയെടുത്തു് പുരുഷന്മാർ തന്നെ അവർ അനുഭവിക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താൻവേണ്ടി അവരെ അതിന് പ്രേരിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് SRT നടത്തുന്നത്.

മനുഷ്യ ശിശു പിറന്നു വീഴുന്ന സംസ്കാരത്തിന്റെ അവസ്ഥകളായ പാരമ്പര്യം വിശ്വാസം മൂല്യങ്ങൾ നിയമം ആചാരങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന സാമൂഹ്യ നിർമ്മിതികൾ ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.സമൂഹത്തിൽ നിലനിൽക്കുന്നതും കൂടുതൽ പേരും അപ്പാടെ പിന്തുടരുന്നതുമായ വിശ്വാസങ്ങൾ അനുകരിക്കാനുള്ള പ്രവണത ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ള ഒരു ജീവിയാണ് മനുഷ്യൻ. ഓരോ സമൂഹത്തിലും സാംസ്കാരികമായി നിലനിൽക്കുന്ന ആശയങ്ങൾ ജനിതകേതരമായി കൈമാറുന്നു . സ്ത്രീ ഒരു കച്ചവടവസ്തുവാണ് പുരുഷന്റെ സംരക്ഷണയിൽ കഴിയേണ്ടവളാണ് എന്ന മൂല്യമുള്ള സംസ്കാരത്തിൽ ജീവിക്കുന്ന സ്ത്രീകളുടെയും പുരുഷൻമാരുടെയും മസ്തിഷ്‌കം ആ തരത്തിൽ പ്രക്ഷാളനം ചെയ്യപ്പെടുകയാണ്.

അടിമകളായ സ്ത്രീകൾ

സ്വത്വ ബോധമെന്നത് ജീവശാസ്ത്രപരവും സാമൂഹികവും ആയ ഘടകങ്ങളുടെ രൂപമാണ് . ആധുനിക സ്വത്വ ബോധം വികസിച്ചുവരാത്ത മനുഷ്യരുണ്ട്. അത്തരം മനുഷ്യർ ജഡ വസ്തുക്കളാണ്.അവര്‍ക്ക് പ്രത്യേകമായ ചിന്തയോ അഭിപ്രായങ്ങളോ ഇല്ല.അവർ അടിമകളാണ്. അടിമകളെ വിൽക്കപ്പെടുകയോ തോന്നിയതുപോലെ ഉപയോഗിക്കുകയോ ചെയ്യാം.ആണ്കോയ്മ സമൂഹത്തിലെ കുടുംബവ്യവസ്ഥയും മൂല്യങ്ങളും സ്ത്രീകളുടെ അടിമത്വം ഉറപ്പുവരുത്തുന്നു. ആ സമൂഹത്തിൽ സ്ത്രീയുടെ ലൈംഗിക ശേഷി പുരുഷന്റെ ആഹ്ളാദമാക്കി മാറ്റാൻ കഴിയുന്ന അവസ്ഥ ഉണ്ടാകുന്നു . സ്തീകളെ പീഡിപ്പിക്കുന്ന പുരുഷനെ സംരക്ഷിക്കുകയും ഇരയായ സ്ത്രീയെ പഴിചാരുകയും ചെയ്യുന്ന സാമൂഹ്യാന്തരീക്ഷമാണ് പുരുഷന് സ്ത്രീയെ പീഡിപ്പിക്കാൻ ധൈര്യം നൽകുന്നത്. പീഡനത്തിന് ഇരയായ സ്ത്രീ സ്വത്വ ബോധമില്ലാത്ത അടിമയാണെങ്കിൽ ദുര്യോഗങ്ങളെല്ലാം തന്റെ വിധിയാണെന്ന് വിശ്വസിച്ചു ജീവിക്കുന്നു.

അടിമകളായ ഭാര്യമാർ സ്വന്തം താത്പര്യത്തിന് വിരുദ്ധമായി ഭർത്താക്കന്മാരുടെ ലൈംഗിക ആഹ്ളാദങ്ങൾക്കു വേണ്ടി നിന്നുകൊടുക്കുന്നു.പുരുഷന്മാരെ മെരുക്കാനുള്ള ഒരുതന്ത്രമായി സ്ത്രീകൾ ലൈംഗികതയെ ഉപയോഗിക്കുന്നു. പുരുഷന്മാർ അമിത ലൈംഗിക താത്പര്യമുള്ള ഒരു ജീവി ആയതിനാൽ വല്ലവിധേനെ അത് സാധ്യമാക്കികൊടുത്താൽ തൽകാലം ഒന്നടങ്ങുമെന്നു സ്ത്രീകൾക്കറിയാം.അടിമകളായ സ്ത്രീകളുടെ ഒരു അതിജീവന തന്ത്രമാണിത്.പുരുഷന്റെ സംരക്ഷണയിൽ കഴിയുമ്പോൾ മാത്രമേ സ്ത്രീ സുരക്ഷിതയാവുകയുള്ളു എന്ന ആശയം കുടുംബത്തിൽ നിന്ന് സ്ത്രീകൾ ഉൾക്കൊള്ളുന്നു.അടിമകളായ സ്ത്രീകൾ തങ്ങളുടെ അടിമത്വം ഇല്ലാതാക്കാനല്ല ശ്രമിക്കുന്നത് തങ്ങളുടെ ദുരവസ്ഥയിൽ നിന്ന് രക്ഷപ്പെടുന്നതിനെപ്പറ്റിയാണ് അവർ ആലോചിക്കുന്നത്
.
പെണ്ണിന് വേണ്ടത് പുരുഷൻ നിശ്ചയിക്കുന്നു.

സ്ത്രീ ധനമാണ്, സ്ത്രീ മാതാവാണ്, കുടുംബത്തിന്റെ വിളക്കാണ് തുടങ്ങിയ ഭംഗിവാക്കുകളെല്ലാം തന്നെ സ്ത്രീയെ പരമ്പരാഗതമായി ഭംഗിയായി അടിച്ചമർത്താൻ പുരുഷന്മാർ ഉപയോഗിക്കുന്ന തന്ത്രങ്ങളാണ്.സ്വന്തം പാരമ്പര്യത്തെയും ദേശീയതയെയും മഹത്തായി ചിത്രീകരിച്ചു സങ്കുചിതമായ ചട്ടക്കൂടിൽ സ്ത്രീകളെ അകപ്പെടുത്തി നിശബ്ദരരാക്കുന്ന ഉപായം. സ്ത്രീ ശാരീരികമായി നിലനിൽക്കുണ്ടെങ്കിലും വ്യക്തിയായി പരിഗണിക്കുന്നില്ല.പുരുഷൻ അനുവദിക്കുന്ന സ്വാതന്ത്ര്യമാണ് സ്ത്രീ അനുഭവിക്കുന്നത്. ജനാധിപത്യമില്ലാത്ത കുടുംബഘടനയിൽ ഭർത്താവിന്റെയും ഭാര്യയുടെയും റോളുകൾ അടിമ- ഉടമ ,ശിക്ഷിതൻ- ശിക്ഷിത ബന്ധങ്ങളാണ്. കുടുംബത്തലവനായ പുരുഷൻ കുടുംബത്തിന്റെ മുഴുവൻ ചുമതലയും നിയന്ത്രണവും വഹിക്കുന്നു. പുരുഷന്റെ അധികാരത്തിനും നിയന്ത്രണത്തിനുമെല്ലാം സമൂഹവും മതവും ആചാരങ്ങളും അംഗീകാരം നൽകുന്നു. അവിടെ താമസിക്കുന്ന സ്ത്രീകളെ വ്യക്തികളായി കണക്കാക്കുന്നില്ല,സ്ത്രീ ലൈംഗിക സുഖത്തിനുള്ള ചരക്കുകയായി പരിഗണിക്കുന്നു. ഭർത്താവിനെ സുഖിപ്പിക്കുകയും മക്കളെ പ്രസവിക്കുകയും വളർത്തുകയും ചെയ്യുന്ന ത്യാഗ സമ്പന്നയും സഹനശീലയും ഉള്ള സ്ത്രീ “മാതൃക സ്ത്രീ” എന്ന വിശേഷണമാണ് നമ്മുടെ കുടുംബത്തിനുള്ളത്.

ആ കുടുംബത്തെയാണ് പരിശുദ്ധമാണെന്ന് ഇന്നും വാഴ്ത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ കുടുംബങ്ങൾ ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടില്ല. നമ്മുടെ രാഷ്ട്രീയക്കാരും നിയമപാലകരും ജഡ്‌ജിമാരും എല്ലാം ഈ കുടുംബത്തിൽ നിന്ന് വരുന്നവരാണ്. അവരുടെ നിലപാടുകൾ പുരുഷകേന്ദ്രികൃതമാണ് .അവരിൽനിന്ന് സ്ത്രീകൾക്ക് നീതി പ്രതീക്ഷിക്കേണ്ടതില്ല.