കൊളമ്പസിനു മുന്നേ അമേരിക്കയിൽ എത്തിയ മുസ്ലിം നാവികർ

0
54
Prasad Balan

കൊളമ്പസിനു മുന്നേ അമേരിക്കയിൽ എത്തിയ മുസ്ലിം നാവികർ
1178 ഇൽ മുസ്ലിം നാവികർ മു-ലാൻ-പി എന്ന സ്ഥലത്തേക്ക് പോയിരുന്നത് ആയി ചൈനയുടെ ചരിത്ര രേഖ ആയ സുങ് ഡോക്യുമെന്റിൽ രേഖപെടുത്തിയിട്ടുണ്ട് ഈ പ്രദേശത്തിന്റെ വിവരണം ചൈന കടലിൽ നിന്നും കടൽമാർഗം എത്താൻ പറ്റുന്ന കാലിഫോണിയ എന്നാണ് അനുമാനിക്കുന്നത്
Image may contain: tree, outdoor and nature1310ൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം ആയ മാലിയിൽ നിന്നും മൻസാ അബൂബക്കറി രണ്ടാമന്റെ നിർദേശം അനുസരിച്ചു 400 കപ്പലുകൾ പസഫിക് സമുദ്രം കടന്ന് പോവുകയും ഒരു കപ്പൽ മാത്രം തിരിച്ചു വന്നു ബാക്കി കപ്പലുകൾ കടലിൽ വഴി തെറ്റി പോയി എന്നും വിവരിക്കുന്നുണ്ട് പ്രശസ്തനായ ഈജിപ്ത് ചരിത്രകാരൻ ഇബിൻ ഫാദി അൽ-ഉമ്മറി 1342 ലെ തന്റെ ഗ്രന്ഥത്തിൽ
1312 ൽ വീണ്ടും 2000 കപ്പലുകളോടെ ഒരു യാത്ര കൂടെ ചെയ്യുന്നുണ്ട്, ഇവർ എത്തിയ സ്ഥലങ്ങൾക്ക് ആഫ്രിക്കൻ സ്ഥല നാമങ്ങൾ കൊടുക്കുകയും ചെയ്യുന്നുണ്ട്, ഹൈത്തിയിലെ മലിനാസ്‌, മണ്ടിങ്ക പോർട്ട്‌ മണ്ടിങ്ക ബെ, സൈയേറെ ഡി മാലി തുടങ്ങിയ പേരുകൾ അങ്ങനെ വന്നത് ആണ്, മാലിയുടെ നാടോടികഥകളിലും ഈ യാത്രയേ കുറിച്ച് ഉണ്ട്.
ആഫ്രിക്കയിൽ നിന്നു സാധാരണമായി ആൾക്കാർ ഇന്നത്തെ അമേരിക്കയിലോട്ടും തിരിച്ചും വന്നും പോയും ഇരുന്നു എന്നതിന് വേറെ തെളിവ് ആഫ്രിക്കയിലെ ചില ധാന്യങ്ങൾ ലാറ്റിൻ അമേരിക്കയിൽ കാണപ്പെടുന്നതും ആഫ്രിക്കൻ കറുത്ത വർഗ്ഗക്കാരെ കൊളംബസ് അവിടെ കണ്ടതായുള്ള രേഖയും അവിടെ ഒരു കുന്നിൻ മുകളിൽ ഒരു മോസ്‌ക്കിനെ കുറിച്ചും കൊളംബസിന്റെ യാത്രാ വിവരണത്തിന്റെ ആദ്യ പകർപ്പുകളിൽ ഉണ്ട്
1513ലെ ഒട്ടോമൻ കാർട്ടോഗ്രാഫറുടെ മാപ്പിൽ അമേരിക്കയുടെ ചില ഭാഗങ്ങൾ കൂടെ ഉണ്ട്
ലാറ്റിൻ അമേരിക്കയിൽ നിന്ന് കണ്ടെടുത്ത ബിസി കാലഘട്ടങ്ങളിലെ ഓൾമെക് കോളോസൽ തലകളിലെ ആഫ്രിക്കൻ വംശജരുടെ രൂപ ഘടനയും ബിസി കാലഘട്ടം മുതൽക്കുള്ള ആഫ്രിക്കൻ അമേരിക്കൻ ബന്ധങ്ങളെ സൂചിപ്പിക്കുന്നത് ആണ്
കൂടുതൽ വിവരങ്ങൾ അറിയാനായി