ഒരു കുഞ്ഞായാൽ അവളുടെ ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങളിൽ ചുംബിക്കാൻ പോലും മടിച്ചു മറ്റു പെണ്ണിനെ തേടി പോകുന്ന ഭർത്താക്കന്മാർ ഒന്ന് ചിന്തിക്കണം

449

Prasanna Chandran

ഭർത്താക്കൻമാർ ചിന്തിക്കുക

അളിയാ ഏതെങ്കിലും പെണ്ണിന്റെ നമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ഒന്ന് രണ്ട് ദിവസം കൂടെ ട്രിപ്പ്‌ പോരുന്ന ഷമീറിന്റെ ആ ചോദ്യം കേട്ട് നിനക്ക് നിന്റെ ഭാര്യയില്ലേ ഇനി എന്തിനാ വേറെ പെണ്ണ് എന്ന് ഞാൻ ചോദിച്ചു, അവന്റെ മറുപടി, അവളെ മടുത്തു അവൾ ഉടഞ്ഞു പോയെടാ എന്നായിരുന്നു, നിക്കാഹ് കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞാണ് ഷമീറിന്റെ മാരീഡ് ഫിക്സ് ചെയ്തത്, മുൻപൊക്കെ ഭാര്യയുടെ ഫോൺ കാണുമ്പോൾ സന്തോഷത്തോടെ എടുത്ത് മണിക്കൂറുകളോളം സംസാരിച്ചിരുന്നവൻ , നാല് വർഷങ്ങൾക്ക് ശേഷം ഇന്ന് ഫോൺ വിളിക്കുമ്പോൾ കോപ്പ് എന്ത് നാശത്തിനാവോ വിളിക്കുന്നത് എന്ന് പിറു പിറുത്താണ് ഫോൺ എടുക്കുന്നത്.

പല കുറി വാഴ്ത്തപെട്ടിട്ടുണ്ടെങ്കിലും ചിലർക്ക് ഭാര്യ വെറും ഒരു ഉപകരണ വസ്തുവാണ്, എന്ന് സ്വയം ചിന്തിച്ചു ഞാൻ, ഭർത്താവ് പുറത്തിറങ്ങി സുഹൃത്തുക്കളും വിനോദങ്ങളുമായി ഉല്ലസിക്കുമ്പോൾ പല ഭാര്യമാരുടെയും ജീവിതം കരിപുരണ്ട അടുക്കളക്കുള്ളിൽ എരിഞ്ഞു തീരുകയാണ്, ഒരു കുഞ്ഞായാൽ അവളുടെ ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങളിൽ ചുംബിക്കാൻ പോലും മടിച്ചു മറ്റു പെണ്ണിനെ തേടി പോകുന്ന ഭർത്താക്കന്മാർ ഒന്ന് ചിന്തിക്കണം, നിന്റെ കുഞ്ഞിന് പാലൂട്ടി ആയതാണവ അങ്ങിനെ, അടയാളങ്ങൾ വികൃതമയക്കിയ അവളുടെ അടിവയറ്റിലൂടെ വിരലോടിക്കുമ്പോൾ മടുപ്പ് തോന്നുന്നു എങ്കിൽ അവിടെയും നീ ചിന്തിക്കേണ്ടത്, നിന്റെ കുഞ്ഞെന്ന സ്വപ്നം പൂവണിയാൻ ചുമക്കും വരെ സുന്ദരമായിരുന്നവ, അവിടെയാണ് നീ ചുംബിക്കേണ്ടത് കാരണം, നീ രൂപപെടുന്നതും നിനക്കു വേണ്ടി മറ്റൊരു ജീവൻ രൂപം കൊള്ളുന്നതും അവളുടെ ആ ഉദരത്തിലാണ്.

ഇനിയും നിന്റെ ഭാര്യ പ്രസവിച്ചതിന്റെ പേരിൽ മാറ്റങ്ങൾ കുറവുകളായി കണ്ട് നിനക്ക് മടുക്കുന്നുവെങ്കിൽ നീ ചിന്തിക്കുക, അവളുടെ മാറ്റത്തിന് ഉത്തരവാദി നീ മാത്രമാണ്, ഭാര്യ അതൊരു ഭാരമല്ല, വില കൊടുക്കാതെ വാങ്ങാൻ കഴിയുന്നതിൽവെച്ചേറ്റവും വില കൂടിയ വസ്തുവാണ് ഭാര്യ, ഭാര്യ എന്ന രണ്ടക്ഷരത്തിൽ ഒതുക്കി കളഞ്ഞ വർണ്ണിക്കാൻ കഴിയാത്ത വിസ്മയം.