പൗരത്വവിഷയം വിശദീകയ്ക്കാൻ ഇനി മേലാൽ ഈ പടി കടന്നു പോകരുത് . വേണേൽ ആ ചായ എടുത്തു കുടിച്ചിട്ട് OMKV

104
Prasannan KP
ഗൃഹ സന്ദർശനം
വെളുക്കെ ചിരിച്ചുകൊണ്ടാണ് കമലാക്ഷനും കൂട്ടരും വീട്ടിലേക്കു കയറിയത്. അയൽവക്കക്കാരോടുള്ള മര്യാദ കാട്ടി ഹൈദ്രോസ് അവരെ സ്വീകരിച്ചിരുത്തി.
കമലാക്ഷൻ : ഹൈദ്രോസ്‌ക്ക ഞങ്ങളൊക്കെ ജീവനോടെ ഉണ്ടാവുമ്പോൾ നിങ്ങളെ ഇവിടെ നിന്ന് ആരും പുറത്താക്കില്ല. അങ്ങിനെയൊക്കെ ചിലർ പറയുന്നുണ്ട്. അത് വിശദീകരിക്കാനാണ് ഞങ്ങൾ വന്നത്.
ഹൈദ്രോസ് : അതെന്താ കമലാക്ഷാ ഞങ്ങൾ പുറത്തു പോവുന്നവരും, നിങ്ങൾ സംരക്ഷിക്കേണ്ടവരും ആയോ? അതെപ്പോ ? നമ്മൾ രണ്ടു പേരും ഇന്ത്യൻ പൗരന്മാരല്ലേ ? ഞാൻ നിങ്ങളുടെ വീട്ടിലേക്കു അങ്ങിനെ സംരക്ഷിക്കാൻ വരുന്നില്ലല്ലോ?
കമലാക്ഷൻ : അങ്ങിനെയല്ല. ഈ NPR ഒരു ജനസംഘ്യ കണക്കുമാത്രമാണ്. അത് മുസ്ലിങ്ങളെ പുറത്താക്കാൻ ആണെന്നുള്ള ചില വാദങ്ങളുണ്ട്. ഞങ്ങളുടെ ഭരണത്തിൽ അതുണ്ടാവില്ല എന്ന് പറയാനാണ്.
ഹൈദ്രോസ് : നിങ്ങളുടെ ഭരണം ആയതു കൊണ്ടല്ലേ കമലാക്ഷാ ജനങ്ങൾക്ക് ആശങ്ക. ഗുജറാത്ത് കലാപവും, ഇപ്പോൾ യോഗി ചെയ്യുന്നതും, നിങ്ങളുടെ ചില നേതാക്കളുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകൾ ഇടക്കിടക്ക് ഉണ്ടാവുന്നതൊക്കെ ആശങ്ക ഉണ്ടാക്കില്ലേ? പോരെങ്കിൽ ആഭ്യന്തര ശത്രുക്കളായ മുസ്ലിങ്ങളെ, കമ്മ്യൂണിസ്റ്റുകളെ ഒക്കെ പുറത്താക്കണം എന്നാണ് നിങ്ങളുടെ ആചാര്യന്മാർ പറഞ്ഞു വെച്ചിട്ടുള്ളത് എന്നൊക്കെ അറിയുമ്പോൾ ആശങ്ക ഇല്ലാതിരിക്കുമോ?
കമലാക്ഷൻ : അതൊക്കെ രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങൾ ആണ് ഹൈദ്രോസ്‌ക്കാ . നിങളെ പുറത്താക്കില്ല എന്ന് പറയാനാണ് ഞങ്ങൾ വന്നത്.
ഹൈദ്രോസ് : ദേ വീണ്ടും, എന്റെ കമലാക്ഷാ എന്റെ രാജ്യത്തു നിന്ന് എന്നെ പുറത്താക്കാൻ ചിലർക്ക് അധികാരമുണ്ട് എന്ന ദുസൂചന അത് നൽകുന്നു. ഞാൻ ഒരു സംശയം ചോദിക്കാം. ഈ പൗരത്വ രജിസ്റ്ററിൽ പേര് വരാൻ പാസ്പോർട്ട് , ആധാർ, വോട്ടേഴ്‌സ് ഐഡി , റേഷൻ കാർഡ് തുടങ്ങിയ രേഖകൾ ഉപയോഗിച്ചാൽ എന്താ…?
കമലാക്ഷൻ : അത് ചില നുഴഞ്ഞു കയറ്റക്കാർ കള്ള പാസ്പോർട്ട് ഒക്കെ ആക്കിയിട്ടുണ്ടാവും. നമ്മൾ കൃത്യമായ രേഖ ഉണ്ടാക്കേണ്ടേ ?
ഹൈദ്രോസ് : ചില കള്ള പാസ്പോർട്ട് കാരെ പിടിക്കാനാണോ ഈ മഹാരാജ്യത്തെ പൗരന്മാരെ മുഴുവൻ ഓടിക്കാൻ പോകുന്നത്. കള്ളപ്പണം പിടിക്കാൻ നോട്ടു നിരോധിച്ചു ജനങ്ങളെ ഓടിച്ചത് മതിയായില്ലേ നിങ്ങളുടെ നേതാക്കന്മാർക്ക്. ഇതൊക്കെ അവർക്കല്ലേ പറഞ്ഞു കൊടുക്കേണ്ടത്. നിങ്ങളുടെ സന്ദർശനം അങ്ങോട്ടല്ലേ വേണ്ടത്?
കമലാക്ഷൻ : നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ NPR നടപ്പിലാക്കും, അത് ആമിറ്റ്‌ജി പറഞ്ഞിട്ടുണ്ട്.
ഹൈദ്രോസ് : അത് പറയാനാണോ വന്നത്?
കമലാക്ഷൻ : അല്ല. തെറ്റിദ്ധാരണ മാറ്റാൻ.
ഹൈദ്രോസ് : ഇതെല്ലാം ധാരണയല്ലേ കമലാക്ഷാ. നീ പറ എന്ത് രേഖയാണ് പൗരത്വം തെളിയിക്കാൻ വേണ്ടത്?
കമലാക്ഷൻ : അത് തീരുമാനിച്ചിട്ടില്ല, ചർച്ച നടക്കുന്നതേയുള്ളു.
ഹൈദ്രോസ് : ശരി. അങ്ങിനെ രേഖ ഒക്കെ ചോദിച്ചു അസമിൽ നടന്ന പോലെ 19 ലക്ഷം പുറത്തായി എന്ന് കരുതുക (അങ്ങിനെയുള്ള കടുകട്ടി രേഖകൾ ആണല്ലോ ചോദിക്കുക?) പുറത്തായ ലിസ്റ്റിൽ ഞാനും നീയും ഉണ്ടെങ്കിൽ നീ രക്ഷപ്പെടില്ലേ കമലാക്ഷാ? അപ്പോൾ എനിക്ക് ആശങ്ക ഉണ്ടാവണ്ടേ കമൽക്ഷാ. എന്റെയും നിന്റെയും വാപ്പമാർ ഒന്നിച്ചല്ലേ ഈ നാട്ടിൽ താമസിച്ചത്?
കമലാക്ഷൻ : അതോക്കെ എനിക്കറിയില്ലേ ഹൈദ്രോസ്‌ക്കാ അതെന്താ ഞാൻ അകത്തും നിങ്ങൾ പുറത്തും ആവുക?
ഹൈദ്രോസ് : നീ ചിലപ്പോൾ ബംഗ്ളദേശിൽ നിന്ന് കുടിയേറിയതാണ് എന്നെഴുതി കൊടുത്താൽ, CAA അനുസരിച്ചു ഹിന്ദുക്കൾ അകത്താവും. മാപ്പെഴുതി കൊടുത്ത ശീലം ഒക്കെയല്ലേ നിങ്ങളുടെ നേതാക്കന്മാർക്കുള്ളത്. ഞങ്ങൾ ഒരു മാപ്പും കോപ്പും ഒന്നും എഴുതില്ല. അന്തസുള്ള ഇന്ത്യൻ പൗരന്മാരാണ് ഞങ്ങൾ. ഞങ്ങളെ ഈ ഏടാകൂടം ഉണ്ടാക്കി ഡീറ്റെൻഷൻ ക്യാമ്പിലേക്ക് അയക്കാനുള്ള നിന്റെ ആഭ്യന്തര മന്ത്രിയുടെ പൂതി അങ്ങ് മനസ്സിൽ വച്ചാൽ മതി.
ഈ കാര്യവും പറഞ്ഞു ഇനി മേലാൽ ഈ പടി കടന്നു പോകരുത് . വേണേൽ ആ ചായ എടുത്തു കുടിച്ചിട്ട്
OMKV