സവർണ്ണവാദികളുടെ ചോദ്യങ്ങൾക്കു വ്യക്തമായി മറുപടിയുണ്ട്

192

Prasanth Geetha Appul

കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരൻ യൂസഫലിയാണ് അദ്ദേഹം ബ്രാഹ്മണനല്ല
Ans: ഉത്തരം ധനസ്ഥിതിയാണോ ബ്രാഹ്മണ്യത്തിൻ്റെ മാനദണ്ഡം , യുസഫലി ബ്രാഹ്മണനായി ജനിക്കാത്തത് യുസഫലിയുടെ പ്രശ്നമല്ല. മറ്റു ബ്രാഹ്മണരെ കോടീശ്വരനാകാൻ ആരും തടയുന്നും ഇല്ല
ഇനി ഏതോരു മനുഷ്യനും ബ്രാഹ്മണനാകും എന്ന കർമ്മ സിദ്ധാന്തം വെച്ച് യുസഫലിയെ ബ്രാഹ്മണനാക്കിയാൽ ആ പ്രശ്നം തീർക്കാം.

Image may contain: textകേരളത്തിലെ ഒരു എംപിയോ എം എൽ എയോ ബ്രഹ്മണനില്ല.
Ans ;എന്താണ് അങ്ങനെ എംപിയോ എം എൽ എ യോ ആകുന്നതിൽ നിന്ന് ബ്രാഹ്മണരെ തടയുന്നത്. ഭരണചക്രം തിരിക്കുന്നതിൽ ബ്രാഹ്മണരുടെ എണ്ണം എടുക്കുക. വളരെ കൂടുതലാണ്. മറ്റു ഡോക്ടർ എഞ്ചിനിയർ പോലുള്ള ഇടങ്ങളിൽ അവരുടെ എണ്ണം വളരെ കൂടുതലാണ്. ബ്രാഹ്മണർ എം പിയോ എം എൽ എ ആകുന്നില്ല എങ്കിൽ സംവരണ സീറ്റില്ലലാതെ എത്ര ദളിതർ എം എൽ എയോ എംപിയോ ആയിട്ടുണ്ട് എന്ന് ചിന്തിക്കുക
ജന സംഖ്യയുടെ 2-3 ശതമാനം മാത്രമുള്ള ബ്രാഹ്മണർ എങ്ങനെയാണ് തെരെഞ്ഞെടുക്കപ്പെടുക. അല്ല അവർക്ക് സംവരണം വേണമെന്നാണെങ്കിൽ ജനസംഖ്യയുടെ 80 ശതമാനം വരുന്ന മറ്റുള്ളവർക്കും അവരുടെ പ്രാതിനിധ്യത്തിനനുസരിച്ച് സംവരണം കൊടുക്കണം.

ഏതെങ്കിലും ബ്രാഹ്മണർ കള്ളകടത്ത് നടത്താറില്ല.
Ans : അതിലെന്താണ് പ്രശ്നം. കള്ളകടത്ത് നല്ല ജോലി അല്ല അത് ആരായാലും നടത്താത്തിരിക്കുന്നതാണ് നല്ലത് മറ്റുള്ളവർ നടത്തുന്നുണ്ടെങ്കിൽ അവരെയും കണ്ടു പിടിച്ച് തിരുത്തണം

എതെങ്കിലും ബ്രാഹ്മണൻ കൊലപാതക കേസിൽ പെട്ടതായി അറിവില്ല
Ans : ഒരുപാട് പേർ ഉണ്ട് ആരുടേയും പേർ പറയുന്നില്ല
എല്ലാവർക്കും അറിയാവുന്ന പേർ മാത്രം പറയാം നാഥൂറാം വിനായക് ഗോഡ്സേ ചിത്ത്പവൻ ബ്രാഹ്മണനായിരുന്നു. കൊന്നത് ഗാന്ധിജിയെ

കേരളത്തിലെ ഭൂ മാഫിയയിൽ ഇന്ന് ബ്രാഹ്മണരില്ല
Ans: കേരളത്തിലെ ഭൂ മാഫിയയിൽ ബ്രാഹ്മരുണ്ടാവില്ല കാരണം കേരളത്തിലെ ഭൂമി മുഴുവൻ ബ്രാഹ്മണരുടെ കൈയിൽ നിന്നാണ് ഭൂ മാഫിയക്കാർ മേടിച്ചെടുത്തത്. അതിന് ബ്രാഹ്മണർക്ക് നല്ല വിലയും കിട്ടിയിട്ടുണ്ട്. 100 വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ഭൂമി രണ്ടു തരമായിരുന്നു ദേവസ്വവും(രാജാവിൻ്റെ കൈയിലുള്ളതും) ബ്രഹ്മസ്വവും (ബ്രാഹ്മണരുടെ കൈയിലുള്ളതും) അത് വലിയ ചരിത്രമാണ് ഭൂ പരിഷ്കരണത്തിന് ശേഷമാണ് അല്ലമെങ്കിലും ഭൂമി മറ്റുള്ളവരിലേക്ക് എത്തിയത്.

ജയിലിൽ കിടക്കുന്ന ക്രിമിനലുകളിൽ ബ്രാഹ്മണരില്ല
Ans: ശരിയാണ് ജയിലിൽ കിടക്കുന്ന ക്രിമിനലുകളിൽ ബ്രാഹ്മണരുണ്ടാകില്ല കാരണം അവരോക്കെ പുറത്താണ്. മറ്റുള്ള മുസ്ലിം-ദളിത് ക്രിമിനലുകൾ പലതരം സ്വാധീനം മുണ്ടാക്കാൻ കഴിയാതെ , ജാമ്യം പോലും എടുക്കാൻ സാമ്പത്തികമോ, സ്വാധീനമോ ഇല്ലാതെ സർക്കാർ വക്കീലിനെ മാത്രം ആശ്രയിക്കുന്ന ഒരു വലിയ വിഭാഗം ജയിലിൽ കിടക്കുന്നുണ്ട്. പുറത്തു ചുറ്റി നടക്കുന്ന അതേ ബ്രാഹ്മണ ക്രിമിനലുകൾ ചെയ്യത അതേ കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നവർ.

കേരളത്തിലെ അനധികൃത ഫ്ലാറ്റുകളോന്നും ബ്രഹ്മണരുടേതല്ല
Ans: നല്ലത് മറ്റാരുടേയെങ്കിലും ഉണ്ടെങ്കിൽ അതും നമ്മുക്ക് തടയണം ആരും അനധികൃതമായി ഫ്ലാറ്റോന്നും പണിയരുത്

ശാന്തിക്കാരനായത് കൊണ്ട് മാത്രം പെണ്ണു കിട്ടാത്ത ബ്രാഹ്മണരുണ്ട്
Ans: വളരെ തെറ്റാണ് പല ശാന്തിക്കരുടേയും വിവാഹം കഴിഞ്ഞിട്ടുണ്ട് /കഴിയുന്നും ഉണ്ട്. ശാന്തിപ്പണി ചെയ്യുന്ന ബ്രാഹ്മണർക്ക് സ്വജാതിയിൽ നിന്ന് പെണ്ണു കിട്ടുന്നില്ല എന്നാണെങ്കിൽ ബ്രാഹ്മണർ പോലും ശാന്തിപ്പണി നല്ലൊരു ജോലിയായി കാണുന്നില്ല എന്നതാണ്. മറ്റു ജാതികളിൽ നിന്ന് വിവാഹം ചെയ്തോ, മറ്റു ജോലികൾ ചെയ്തോ പരിഹരിക്കാവുന്നതാണ് ഈ പ്രശ്നം.

ജനിച്ചത് ബ്രാഹ്മണ കുടുംബത്തിലായത് കൊണ്ട് മാത്രം വിദ്യാഭ്യാസമുണ്ടായിട്ടും ജോലികിട്ടാത്ത ബ്രാഹ്മണരുണ്ട്
Ans : ജനിച്ചത് ബ്രാഹ്മണ കുടുംബത്തിൽ അല്ലാത്തത് കൊണ്ട് മാത്രം വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്നവരുണ്ട്. അപ്പോ അവരുടെ ജോലിയുടെ കാര്യം പറയണ്ടലോ, സർക്കാർ പൊതുമേഖല തലത്തിൽ അമ്പത് ശതമാനം തസ്തികകളിലും, സ്വകാര്യ മേഖലയിൽ മൂഴുവൻ തസ്തികകളിലും മത്സരിക്കാൻ സാധിക്കുന്ന വിദ്യാഭ്യാസമുള്ള ബ്രാഹ്മണർക്ക് ജോലികിട്ടുന്നില്ല എങ്കിൽ അവർ അവരുടെ വിദ്യാഭ്യാസത്തെ പരിശോധിക്കേണ്ടതാണ്. പ്രത്യേകിച്ച് ജന്മം കൊണ്ട് വിദ്യാഭ്യാസം പോലും ഇല്ലാത്ത ദളിതരുള്ള നാട്ടിൽ

നിത്യവൃത്തിക്ക് ഗതിയില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ബ്രാഹ്മണരുണ്ട്
Ans : പട്ടിണിക്ക് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഇല്ല, ആ നിലക്ക് പട്ടിണി ആർക്കും പിടിപെടാം ചില കണക്ക് സൂചിപ്പിക്കുന്നത് ബ്രാഹ്മണരാണ് സാമ്പത്തികമായി മുന്നോക്കെ നിൽക്കുന്നത് എന്നാണ്.

എന്നിട്ടും ബ്രാഹ്മണനെങ്ങനെ സവർണ ഫാസിസ്റ്റായി?
Ans: രാജ്യത്തെ ഭൂരിഭാഗം ജനങ്ങളേക്കാൾ നല്ലരീതിയിൽ ജീവിക്കുമ്പോളും. ബ്രാഹ്മണൻ കോടീശ്വരനല്ല, അങ്ങനെ ആകണം, ബ്രാഹ്മണൻ എംപിയോ എം എൽ എ യോ ആകണം
അവൻ കള്ളകടത്തു നടത്തില്ല. അവൻ കൊലപാതകം ചെയ്യില്ല, അവൻ ക്രിമിനലാകില്ല, ഭൂ മാഫിയ ആകില്ല, അധനികൃതമായി ഫ്ലാറ്റ് പണിയില്ല,എന്ന് കരുതുകയും. മഹത്തരമായ ശാന്തിപ്പണി ചെയ്തിട്ടും പെണ്ണുപോലും കിട്ടുന്നില്ല, വിദ്യാഭ്യാസമുണ്ടായിട്ടും ജോലി കിട്ടുന്നില്ല.പട്ടിണിയും പരിവട്ടവുമാണ് എന്നും പരിതപിക്കുകയും താൻ അവരിൽ ഒന്നാണെന്ന് സ്വയം തോന്നുകയും ചെയ്യുന്ന മാനസികവാസ്ഥയാണ് ഒരാളെ ബ്രാഹ്മണനാക്കുന്നതും സവർണ ഫാസിസ്റ്റാക്കുന്നതും
നബി: മറുപടി ഏഴുതുന്ന ഞാനും ജന്മം കൊണ്ട് “ബ്രഹ്മണനാണ്”, ബ്രാഹ്മണനാകുന്നത് മോശമാണ്. മനുഷ്യനാകാനാണ് ശ്രമിക്കേണ്ടതും ഞാൻ ശ്രമിക്കുന്നതും.