ദലിത് ബാലന്റെ കൊലപാതകത്തെ ആത്മഹത്യയാകാൻ ജാതിവാദികളുടെ തീവ്രശ്രമം

36

Prasanth koliyoor

കൊല്ലം ഏരൂരിൽ 14 വയസുള്ള ബിജീഷ് എന്ന ദലിത് ബാലനെ തന്നെക്കാൾ പൊക്കം കുറവുള്ള വാഴയുടെ ഉണങ്ങിയ വാഴക്കയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നു. മുട്ടുകുത്തിയ നിലയിലായിരുന്നു മൃതദേഹം നിന്നിരുന്നത്. ആകെ ദുരൂഹത നിറഞ്ഞ സംഭവം ആത്മഹത്യയാക്കി പോലീസ് കേസ് അവസാനിപ്പിക്കുന്നു. മാതാപിതാക്കളുടെ നിരന്തര ശ്രമഫലമായി പോസ്റ്റുമോർട്ടം റിപ്പോർട്ട് കണ്ടെടുക്കുമ്പോൾ കുട്ടിയുടെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടെന്ന് കണ്ടെത്തുന്നു.

വാർത്തയറിഞ്ഞ് അന്വേഷിച്ചെത്തിയ ഭീം ആർമി പ്രവർത്തകർ തുടരന്വേഷണത്തിന് ശ്രമം നടത്തുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട ഭീം ആർമി പ്രവർത്തകൻ റോബിൻ കുട്ടനാടിന് Robin Alappuzha നേരെ ഭീഷണി ഉയരുന്നു. ഇന്നലെ അദ്ദേഹത്തിന് നേരെ വധശ്രമവും ഉണ്ടായി. ബൈക്കിലെത്തിയ രണ്ടു പേർ മുളക് പൊടി എറിഞ്ഞ ശേഷം വാളുകൊണ്ട് വെട്ടുകയായിരുന്നു. വെട്ട് തടഞ്ഞതിനാൽ കൈയ്ക്ക് സാരമായ പരിക്കേറ്റ് ആശുപത്രിയിലാണ്.

ദലിത് ജനത രാഷ്ട്രീയ പാർട്ടികളുടെ അടിമകൾ മാത്രമായി നിലനിൽക്കണം എന്ന് കരുതുന്ന ജാതിവാദികൾ വാഴുന്ന ഇടമായിട്ടാണ് അഞ്ചൽ ഏരൂർ പ്രദേശങ്ങളെ മനസിലാക്കിയിട്ടുള്ളത്. ക്രൂരമായ കൊലപാതകങ്ങളൊക്കെ ആത്മഹത്യയായി മാറാൻ പോലീസിലും മറ്റ് സംവിധാനങ്ങളിലും സ്വാധീനം ചെലുത്താൻ കഴിവുള്ള ജാതിവാദികൾ ഭയന്നിരിക്കുന്നു എന്നതിൻ്റെ ലക്ഷണമാണ് ഭീം ആർമി പ്രവർത്തകന് നേരെ ഉണ്ടായ വധശ്രമം. എന്നാൽ കേരളീയ പൊതുസമൂഹത്തിന് ദലിതർ അനുഭവിക്കുന്ന ഈ വിഷയങ്ങൾ ആകെ നിസാര സംഭവങ്ങളാണ്.

Advertisements