Prasanth Prabha Sarangadharan

‘മനോരമ തങ്ജം’ എന്ന 32 കാരിയെ ക്രൂരമായി റേപ്പ് ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ ”ഇന്ത്യൻ ആർമി, ഞങ്ങളെ റേപ്പ് ചെയ്യൂ ”എന്ന ബാനറുകൾ തങ്ങളുടെ നഗ്ന ശരീരത്തിൽ ചുറ്റി കൊണ്ട് മണിപ്പൂരിലെ അമ്മമാർ നടത്തിയ ഐതിഹാസികമായ സമരമാണ് നോർത്ത് ഈസ്റ്റ് എന്ന് കേൾക്കുമ്പോൾ ഒരു നോവായി മനസിലേക്ക് ആദ്യം കടന്നുവരുന്നത്.. ഇന്നലെ ‘aNEk’ എന്ന സിനിമ കണ്ടപ്പോഴും ആ അമ്മ മാരുടെ പോരാട്ട വീര്യതെക്കുറിച്ചാണ് ആദ്യം ഓർത്തത്…കൂടെ ഇറോം (Irom Chanu Sharmila)മിന്റെ സഹന സമരവും..
. “സമാധാനത്തേക്കാൾ യുദ്ധം നിലനിർത്തുന്നത് എളുപ്പമാണ്,”

പട്ടാളത്തിനും പോലീസിനും അമിതാധികാരം നൽകുന്ന വ്യവസ്ഥിതി നിലനിൽക്കുന്നത് കാരണം തീരാദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന നോർത്ത് ഈസ്റ്റിലെ ജനതയുടെ നേർക്കാഴ്ച്ച…അതാണ് അനുഭവ് സിൻഹ (Anubhav Sinha) യുടെ ‘അനേക്'(aNEk )എന്ന പുതിയ സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയം..
അധികമാരും കൈകാര്യം ചെയ്യാത്ത നോർത്ത് ഈസ്റ്റിലെ സ്വാതന്ത്ര്യപോരാട്ടങ്ങളെയും പ്രത്യേക സൈനിക അധികാരങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകളെയും, മാറി മാറി മറിയുന്ന രാഷ്ട്രീയതാത്പര്യങ്ങൾക്കനുസരിച്ചുള്ള ഭരണകൂട ഉള്ളുകളികളെയും തുറന്ന് കാട്ടികൊണ്ട് പതിവ് സിനിമാ കാഴ്ച്ച ശീലങ്ങൾക്കുമപ്പുറത്ത് ശക്തമായ ഒരു പൊളിറ്റിക്കൽ നിലപാട് തന്നെയാണ് അനുഭവ് സിൻഹ ‘aNEk ‘ലൂടെ ഉയർത്തുന്നത്..

സമീപകാല ഹിന്ദി സിനിമകളിലെ വൃത്തികെട്ട ജിംഗോയിസത്തിൽ നിന്ന് മാത്രമല്ല ദേശസ്നേഹത്തിന്റെ കുത്തൊഴുക്കിൽ നിന്നുള്ള ഒരു മോചനം കൂടിയാണ് ‘aNEk’എന്ന് എടുത്ത് പറയേണ്ടതുണ്ട്.

ഹിന്ദി ദേശീയ ഭാഷയായി അംഗീകരിക്കാതിരിക്കുന്നതും,ആളുകൾ ഹിന്ദി സംസാരിക്കുന്ന രീതി നോക്കി അവരെ സൗത്ത് ഇന്ത്യൻ നോർത്ത് ഇന്ത്യൻ എന്നിങ്ങനെ തരം തിരിക്കുന്ന രീതിയെക്കുറിച്ചും,സർജിക്കൽ സ്ട്രൈക്ക് നടത്തി അത് ‘ഉറി’ പോലുള്ള സിനിമായാക്കി ദേശ സ്നേഹം തുളുമ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം
ഉയരുമുള്ള പ്രതിമ നിർമ്മിക്കൽ തുടങ്ങീ സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളെ പരിഹസിച്ചു കൊണ്ടുള്ള രസകരമായ
രംഗങ്ങൾ സിനിമയിൽ ഉൾചേർത്തിട്ടുണ്ടെങ്കിലും നോർത്ത് ഈസ്റ്റിലെ വംശീയ വൈവിധ്യവും ആഭ്യന്തര യുദ്ധങ്ങളുടെ മറ്റ് സങ്കീർണ്ണമായ കാരണങ്ങളുടെയും ഉള്ളിലേക്ക് അധികം കടക്കാതിരുന്നത് മാത്രമാണ് സിനിമയിൽ ഒരു പോരായ്മയായ് തോന്നിയത്…സബ് പ്ലോട്ടുകളിൽ ചെറുതായി സൂചിപ്പിക്കുന്നുണ്ടെങ്കിലും..

നോർത്ത് ഈസ്റ്റിലെ മികച്ച പ്രകൃതിസൗന്ദര്യം ഒപ്പിയെടുക്കുന്നതിലപ്പുറം ഡിറ്റൻഷൻ സെന്ററുകളിലെ പീഡനങ്ങൾ, കുട്ടികളുടെ നിലവിളികൾ, യൗവ്വന ങ്ങളെ കൊന്ന് തീർക്കുന്നത്, തുടങ്ങീ അസ്വസ്ഥവും ഹൃദയഭേദകവുമായ ഫ്രെയിമുകൾ ഒരു ‘ഡോക്യുമെന്ററി ഫീച്ചർ’ ഫീലിങ് തരുന്നതിൽ ഇവാൻ മുല്ലിഗന്റെ (Ewan Mulligan)കാമറ ഒരു മുതൽ കൂട്ട് തന്നെയാണ് .അതോടൊപ്പം തന്നെ ഒരു പൊളിറ്റിക്കൽ ത്രില്ലറിന് വേണ്ടും വിധമുള്ള ബാക്ക്ഗ്രൗണ്ട് സ്‌കോർ ഒരുക്കിയ ‘Mangesh Dhakde’ യും മികച്ചു നിന്നു.. കൂട്ടത്തിൽ നോർത്ത് ഈസ്റ്റിൽ നിന്ന് തന്നെയുള്ള അഭിനേതാക്കളും..

“ഇന്ത്യയുടെ ചില ഭാഗങ്ങളിലുള്ള ആളുകൾക്ക് രാജ്യത്തോടുള്ള തങ്ങളുടെ സ്നേഹവും കൂറും ആവർത്തിച്ച് തെളിയിക്കേണ്ടത് എന്തുകൊണ്ടാണ്?”
“എന്തുകൊണ്ടാണ് കഴിഞ്ഞ 70, 75 വർഷകാലമായി നോർത്ത് ഈസ്റ്റിൽ സമാധാനം ഇല്ലാതിരുന്നത്?”
നോർത്ത് ഈസ്റ്റിലെ വിവിധ മിലിറ്റന്റ് ഗ്രൂപ്പുകൾ നടത്തുന്ന സ്വാതന്ത്ര്യപോരാട്ടങ്ങളെ ഇന്ത്യൻ ഭരണകൂടവും പൊതുബോധവും തീവ്രവാദവും രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായിട്ടാണ് എന്നും കാണാക്കാക്കിയിട്ടുള്ളത്…അതുകൊണ്ട് തന്നെ ‘AFSPA’ (Armed Forces (Special Powers) Act),പോലുള്ള സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന സൈനിക നിയമങ്ങൾ ഉപയോഗിച്ചും ‘UAPA’ (Unlawful Activities (Prevention) Act)പോലുള്ള ജനവിരുദ്ധ ഭീകര നിയമങ്ങൾ ചുമത്തിയും ഇതിനെതിരെ പ്രതികരിക്കുന്നവരെ അടിച്ചമർത്തുന്നത്..

നോർത്ത് ഈസ്റ്റിൽ നിലനിൽക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക കാരണങ്ങൾ എന്തൊക്കെയാണ് എന്ന് മനസിലാക്കി ജനഹിതത്തിനസുരിച്ച് പരിഹരിയ്ക്കുന്നതിന് പകരം ഭരണകൂട അടിച്ചമർത്തൽ തുടർന്ന് കൊണ്ടിരിക്കുമ്പോൾ സ്വാഭാവികമായും അതിനെതിരെ യുള്ള മർദ്ദിതരുടെ പോരാട്ടവും ചെറുത്ത് നിൽപ്പും തുടർന്ന് കൊണ്ടേയിരിക്കും.നോർത്ത് ഈസ്റ്റിലെ സംസ്ഥാനങ്ങളും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള സംസ്ഥാനങ്ങളും തമ്മിൽ നില നിൽക്കുന്ന കൊടിയ അസമത്വങ്ങൾക്കും നോർത്ത് ഈസ്റ്റിലെ ജനത വംശീയമായി നേരിണ്ടേണ്ടി വരുന്ന വിവേചനങ്ങൾക്കും എന്നെങ്കിലും ഒരുനാൾ മാറ്റം ഉണ്ടാവും എന്ന് പ്രതീക്ഷിച്ച് കൊണ്ട്….നിർത്തുന്നു..

Leave a Reply
You May Also Like

ഡെൻസൽ വാഷിംഗ്ടൺ അമേരിക്കയിലെ തിയേറ്റർ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ എഴുന്നേറ്റു നിന്ന് അഭിവാദ്യം ചെയുന്ന ആരാധകൻ ഒരു തെന്നിന്ത്യൻ സൂപ്പർ താരമാണ്

തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും…

“കമ്പിളിപുതപ്പ് കമ്പിളിപുതപ്പ് ….” “ഹലോ കേൾക്കുന്നില്ല”, ഒടുവിൽ കമ്പിളിപ്പുതപ്പുമായി എത്തി, ഗോപാലകൃഷ്ണൻ കടംതീർത്തു

ഒരുകാലത്തു മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമയാണ് സിദ്ദിഖ്-ലാൽ സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ച റാംജി റാവു സ്പീക്കിങ്.…

“അകത്തുള്ളതൊക്കെ പുറത്തു വന്നുതുടങ്ങിയല്ലോ…” നവ്യാനായരുടെ ഗ്ലാമർ ഫോട്ടോഷൂട്ടിനു സോഷ്യൽ മീഡിയായിൽ വ്യാപക വിമർശനം

‘ഇഷ്ടം’ ആണ് ആദ്യചിത്രം എങ്കിലും രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന…

പുതുമുഖങ്ങൾ ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ ; ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

പുതുമുഖങ്ങൾ ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ ; ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ…