“അത്രയ്ക്കുണ്ട് അക്രമോത്സുക പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകളുടെ ഗതികേടുകൾ…”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
155 VIEWS

“അത്രയ്ക്കുണ്ട് അക്രമോത്സുക പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകളുടെ ഗതികേടുകൾ…”

Prasanth Prabha Sarangadharan

കുടുംബകഥകളുടെ ക്ലിച്ചേ ഫോർമുലകളെ മാറ്റി നിർത്തി കൊണ്ട് ആരും ചിന്തിക്കാൻ മിനക്കെടാത്ത വിഷയങ്ങളെ പ്രമേയമാക്കി പുതുമ നിലനിർത്തി കൊണ്ട് അതിശക്തമായ ആഖ്യാന ഭാഷയോടുകൂടിയ ഒരു റിയലിസ്റ്റിക് സിനിമാ അനുഭവം കാഴ്ച്ചവെക്കുന്നുണ്ട് ഇന്നലെ സോണി ലിവിൽ ഇറങ്ങിയ ‘അപ്പൻ..’എന്ന സിനിമ..

യാഥാസ്ഥിതിക കുടുംബപശ്ചാത്തലം ഉണ്ടായിരുന്നിട്ടും സിനിമാറ്റിക് ക്ലീച്ചേകൾ കടന്നുവരാനുള്ള നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടും പുരുഷത്വ പിതൃത്വ അധികാര മനോഭാവത്തെ ആഘോഷിക്കുന്ന അത്യന്തം പിന്തിരിപ്പനായ ഇന്ത്യൻ സിനിമാ കാഴ്ച്ചകൾക്കെതിരെയുള്ള ഒരു കുതറി മാറൽ കൂടിയാണ് ‘അപ്പൻ’..സമൂഹത്തിന്റെ നേർപ്പതിപ്പ് പോലെ സിനിമാ സീരിയലുകളിൽ സ്ഥിരം കണ്ടുവരുന്ന ശത്രുത പരമായിമാത്രം കാണുന്ന മരുമോൾ അമ്മായിയമ്മ ബന്ധങ്ങളെ വളരെ ഊഷ്മളമായ സ്നേഹത്തോടെ ആവിഷ്ക്കരിച്ചും, അപ്പൻ മകൻ ബദ്ധങ്ങളിലെ തീവ്രതയും സങ്കീർണതകളും കൊണ്ടുണ്ടാകുന്ന വൈകാരികമായ മൂഹൂർത്തങ്ങളുടെ അഘാതം കുറക്കാനെന്ന വണ്ണം ചെയ്തിരിക്കുന്ന ചെറു നർമ്മത്തിന്റെ അകമ്പടിയും തിരക്കഥയിലെ ബ്രില്യൻസിനെ എടുത്ത് കാട്ടുന്നുണ്ട്..

പരസ്പരം കലഹിക്കുന്ന സ്ത്രീ കഥാപാത്രങ്ങളിൽ ക്രമേണ സഹാനുഭൂതി വളരുന്നതും അന്യോന്യമുള്ള ചേർത്ത് നിർത്തലും കരുതലും ഒരു പാട്രീയാർക്കി അധികാരത്തിനെതിരെയുള്ള ശക്തമായ ചെറുത്ത് നിൽപ്പിന്റെ മുന്നൊരുക്കങ്ങൾ ആയി രൂപാന്തരപ്പെടുന്നതും അതിജീവിക്കണമെങ്കിൽ ആ ചെറുത്ത് നിൽപ്പ് നീതി പൂർവ്വമായ പൂർണ്ണതയിൽ അനിവാര്യമായും എത്തിച്ചേരുക തന്നെ ചെയ്യും എന്ന് ‘അപ്പൻ’ ഉറപ്പിക്കുന്നുണ്ട്..

സ്ത്രീ പുരുഷ ബന്ധങ്ങളിൽ സ്ത്രീകൾക്കെതിരെ ഡോമെസ്റ്റിക് വയലൻസ് ഉൾപ്പെടെയുള്ള ഭീകര മർദ്ധനങ്ങൾ ഉണ്ടാകുമ്പോഴും അപമാനങ്ങളും അവഗണനകളും സഹിക്കേണ്ടിവരുമ്പോഴും എന്തുകൊണ്ട് നിങ്ങൾക്ക് ഇറങ്ങി പൊയ്ക്കൂടാർന്നോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി ‘അപ്പൻ’ വരച്ചു കാണിക്കുന്നുണ്ട്.. അത്രയ്ക്കുണ്ട് അക്രമോത്സുക പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകളുടെ ഗതികേടുകൾ..

അപ്പന്റെ മരണം തീവ്രമായി ആഗ്രഹിക്കുയും അതിന് വേണ്ടി പ്രാർത്ഥിക്കുകയും സ്വപ്നം കാണുകയും ചെയ്യുക,അതെ സമയം തന്നെ അപ്പനെ ആരെങ്കിലും ആക്രമിക്കാൻ വന്നാൽ അപ്പന് സംരക്ഷണം കൊടുക്കേണ്ടിവരേണ്ട അവസ്ഥയൊന്നു ആലോചിച്ചു നോക്കിയേ..ആ കുടുംബത്തിൽ അപ്പനായും മകനായും നിറഞ്ഞു നിന്ന സണ്ണി വെയ്ൻ ന്റെ കരിയർ ബെസ്റ്റ് എന്ന് വേണേൽ പറയാം നൂനു എന്ന കഥാപാത്രം.. കൂടെ അമ്മയായി നൊമ്പരപ്പെടുത്തിയ പോളി ചേച്ചിയും, മരുമകളായ റോസിയും, വളരെ സൂക്ഷ്മമായ അഭിനയം കാഴ്ച്ച വെച്ച ഷീലയും അവിസ്മരണീയ പ്രകടനമാണ് കാഴ്ചവെച്ചത്.. മെയിൻ അപ്പനായ അലൻസിയറും അദ്ദേഹത്തിന്റെ കൈക്കാരനും അഭിനയത്തിന്റെ കാര്യത്തിൽ ഒരു ‘വിസിൽ ‘ അടി തന്നെ കൊടുക്കേണ്ടതുണ്ട്.

ഇതിൽ സിങ്ക് സൗണ്ട് ചെയ്ത പ്രിയ Lenin Valapad, കൊടുക്കുന്ന കഥാപാത്രങ്ങൾ വളരെ തന്മയതത്തോടെ അഭിനയിക്കുന്ന Geethi Sangeetha, പ്രത്യേകം അഭിനന്ദനമർഹിക്കുന്നുണ്ട്.. 😍

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ