‘സാര്‍പട്ടാ പരമ്പരൈ’ വ്യത്യസ്തമാക്കുന്നത് അത് ഹീറോയുടെ വ്യക്തി വിജയത്തെ അല്ല കേന്ദ്രീകരിച്ചത് എന്നതായിരുന്നു

0
224

Prasanth Prabha Sarangadharan

” Opportunities don’t come our way so easily.Time doesn’t wait for you.You need to make this time yours !”…
സാദാ സ്പോർട്സ് സിനിമയുടെ ടെംപ്ളേറ്റാണ് ഉപയോഗിക്കുന്നതെങ്കിലും പാ രഞ്ചിത്തിന്റെ ‘സാര്‍പട്ടാ പരമ്പരൈ’ വ്യത്യസ്തമാക്കുന്നത് അത് ഹീറോ യുടെ വ്യക്തിപരമായ വിജയത്തെ കേന്ദ്രീകരിക്കുന്നില്ല മറിച്ച് വർക്കിങ്ങ് ക്ലാസ് ജീവിതങ്ങളുടെ വർഗ്ഗസമര സംഘർഷങ്ങളിൽ കേന്ദ്രീകരിക്കുന്നു എന്നതാണ്..അതിൽ തന്നെ ഭൂമിയുടെ രാഷ്ട്രീയവും,ഭൂ ഉടമ അടിയാൻ അധികാര ബന്ധങ്ങളുടെ സംഘർഷങ്ങളും വ്യക്തമായി തന്നെ വായിച്ചെടുക്കാൻ കഴിയും..മുനിസാമി കബിലന്റെ അച്ഛനുമായുള്ള കുടിപക പിന്നീട് മകനിലേക്കും ഉണ്ടാവുന്നതൊക്കെ ഇതുമായി ബന്ധപ്പെട്ടാണിരിക്കുന്നത്..

അവിടെയും പാ രഞ്ചിത്ത് കബിലൻ വഴിതന്റെ രാഷ്ട്രീയം കൃത്യമായി പ്ലേസ് ചെയ്തിരിക്കുന്നത് കാണാം..കബിലൻ ബോക്സിങ്ങിലേക്ക് രംഗപ്രവേശനം ചെയ്യുന്നത് തന്നെ ‘രാമനെ’ വെല്ലുവിളിച്ചാണ്. ആ ആദ്യ ഏറ്റുമുട്ടലിൽ തന്നെ രാമനെ മലർത്തിയടിക്കുന്നുമുണ്ട്…70 കളിലെ മദ്രാസിലെ അടിസ്ഥാന വിഭാഗത്തിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള ചെറുത്ത് നിൽപ്പും കലഹവും അതിൽ തന്നെ അടിയന്തിരവസ്ഥയ്ക്കെതിരെയുള്ള തമിഴ് ജനതയുടെ പ്രതിഷേധവും ദ്രാവിഡ പൊളിറ്റിക്സിന്റെ മുന്നേറ്റവും പ്രേഷക മനസ്സിൽ പതിയും വിധം subtle ആയി തന്നെ സിനിമയിൽ ആവിഷ്കരിച്ചിട്ടുമുണ്ട്..

സ്ത്രീയുടെ മേൽ അധികാരം കാണിക്കാത്ത അവർക്ക് മേൽ കുതിര കേറാത്ത,അവർക്ക് മുമ്പിൽ തെറ്റ് ഏറ്റു പറഞ്ഞു കരയുന്ന,അവരെ പ്രണയിക്കുന്ന കലഹിക്കുമ്പോൾ നെഞ്ചോട് ചേർത്ത് ചോറ് വാരി കൊടുക്കുന്ന ബീഫ് ബിരിയാണി വാങ്ങി കൊടുക്കുന്ന ( ബീഫ് ബിരിയാണിയെന്ന് കൃത്യമായി അടയാളപെടുത്തുന്ന പാ രഞ്ചിത്ത് ബ്രില്ല്യൻസ്,സമകാലിക ഇന്ത്യയിൽ ബീഫിന്റെ പേരിൽ സംഘപരിവാർ ഭീകരർ ദലിത് മുസ്ലിം ജനങ്ങളെ തച്ച് കൊല്ലുമ്പോൾ ആക്രമിക്കുമ്പോൾ ) പുരുഷനെയാണ് സിനിമയിൽ കാണാൻ കഴിയുന്നത്..അദ്ദേഹത്തിന്റെ മുന്നേയുള്ള സിനിമകളിലെ പോലെ തന്നെ സ്വന്തമായി അഭിപ്രായം ഉള്ള ഉശിരുള്ള സ്ത്രീ കഥാ പത്രങ്ങൾ ഇതിലും കാണാം..

അടിയന്തിരാവസ്ഥയ്ക്കെതിരെയുള്ള തമിഴ് ജനതയുടെ പ്രതിഷേധങ്ങൾ മാത്രമല്ല പെരിയോർ ബുദ്ധൻ അംബേദ്കർ തുടങ്ങിയവരുടെ സാന്നിധ്യം കൂടിയുണ്ട് ‘മദ്രാസിന് ‘ശേഷം 70 കളിലെ മദ്രാസ് പശ്ചാത്തലമാക്കികൊണ്ട് പാ രഞ്ചിത്ത് ഒരുക്കിയ ‘സാര്‍പട്ടാ പരമ്പരൈ’ക്ക്. മികച്ച ആർട്ട് വർക്ക്, മൂസിക്, റാപ്പ്, കാമറ, എഡിറ്റിങ് അഭിനേതാക്കളുടെ മിന്നുന്ന പ്രകടനം..ഡാഡി, ഡാൻസിങ് റോസ്, പശുപതി, മുഖ്യ കഥപാത്രങ്ങളായ സ്ത്രീകൾ, നാൻ കടവുളിന് ശേഷം കബിലനായി ആര്യയുടെ മികച്ച പെർഫോർമൻസ്…♥️

വിഷയഗൗരവത്തിലൂന്നിയുള്ള സംവിധായാകന്റെ മികച്ച മേക്കിങ് സ്റ്റൈൽ തിയേറ്ററിൽ കാണാൻ കഴിയാത്തത്തിന്റെ സങ്കടം കൂടി ഇത്തരുണത്തിൽ പറഞ്ഞുകൊള്ളട്ടെ..☹️

SarpattaParambarai