വാർദ്ധക്യമാണോ മരണമാണോ നിങ്ങളെ കൂടുതൽ ഭയപ്പെടുത്തുന്നത്?

0
303

Prasanth Prabha Sarangadharan

വാർദ്ധക്യമാണോ മരണമാണോ നിങ്ങളെ കൂടുതൽ ഭയപ്പെടുത്തുന്നത്? ഒരിക്കലെങ്കിലും മരണത്തെക്കാളേറെ വാർദ്ധക്യം നിങ്ങളെ ഭയപ്പെടുത്തിയിട്ടിട്ടുണ്ടോ? ഉണ്ടേൽ ഈ സിനിമ കാണാതിരിക്കുകയാവും നല്ലത്..
☺️
എഴുത്തുകാരനും സംവിധായകനുമായ ഫ്ലോറിയൻ സെല്ലർ Dementia ബാധിച്ച ഒരു അച്ഛന്റെ കാഴ്ചയിലൂടെ നുമ്മേ മുന്നോട്ട് കൊണ്ടു പോകുന്ന സിനിമയാണ് 23 April 2021 ഇൽ ഇന്ത്യയിൽ റിലീസായ ‘The Father ‘..
May be an image of 1 person and text that says "RT OSCARS 2021 WINNER BEST ACTOR ANTHONY HOPKINS The Father"ഇനി സിനിമയിലെ മുഖ്യ കഥാപാത്രമായ ആന്റണിയുടെ അസ്ഥിരമായ ലോകത്തേക്ക് പോയാൽ ,Dementia ബാധിച്ച 80 കാരൻ നേരിടുന്ന നിസ്സഹായവസ്ഥകൾ, വിഷമതകൾ,അദ്ദേഹത്തിന്റെ ഭൂതകാലവും വർത്തമാനവും ഭാവിയും കെട്ടുപിണഞ്ഞുകിടക്കുന്നതിന്റെ ആശയക്കുഴപ്പങ്ങൾ, ഇവയൊക്കെ പ്രേക്ഷകരിലും അസ്വസ്ഥത ഉള്ളവാക്കുന്ന രീതിയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്..മാത്രമല്ല ഒരു ഡിമെൻഷ്യ രോഗിയുടെ ക്ഷണികമായ ലോകത്തെക്കുറിച്ച് ആഴത്തിലുള്ള അനുഭവവും അത് ഉൾകൊള്ളേണ്ടത്തിന്റെ ആവശ്യവും ചിത്രം നുമ്മേ ബോധ്യപ്പെടുത്തുന്നുമുണ്ട്..

The Father | Sony Pictures Classicsആളും സമയവും സ്ഥലവും ഒക്കെ മാറിപോകുക,രാത്രിയാണോ പകൽ ആണോ, തന്നോട് ഇടപെഴുകുന്ന കഥാപാത്രങ്ങൾ റിയലാണോ സാങ്കല്പികമാണോ ആണോ എന്ന് പോലും മനസ്സിലാകാൻ പറ്റാത്തവിധം
രാവിലെകൾ സന്ധ്യകളായി മാറിപോകുക തുടങ്ങീ ഓരോ ഫ്രെയിമിലും അതിശയകരമാംവിധം ഉയിർത്തെഴുന്നേൽക്കുന്ന ആന്റണി യെയാണ് നമുക്ക് കാണാൻ കഴിയുന്നത്… അതെ 1991ഇൽ ഇറങ്ങിയ
‘The Silence of the Lambs’ ഇൽ ‘Hanibal Lecter’ ആയി തകർത്താടിയ ‘Anthony Hopkins’ ആണ് ഇതിൽ ആന്റണിയെന്ന മുഖ്യകഥാപാത്രത്തിന്റെ വേഷത്തിൽ..

അദ്ദേഹത്തിനൊപ്പം മകളായി വേഷമിടുന്ന ഒലിവിയ കോൾമാൻ (Olivia Colman) കൂടി കൂടിച്ചേരുമ്പോൾ ഒരു സിനിമാപ്രേമിയെന്ന നിലയിൽ നുമ്മക്ക് ഉണ്ടാവുന്ന Goosebumps പറഞ്ഞറിയിക്കൻ പറ്റാത്തതാണ്..
സിനിമയുടെ ഒട്ടുമിക്ക രംഗങ്ങളും ഫ്ലാറ്റിനകത്ത് നടക്കുന്ന സംഭവങ്ങളായിട്ടുപോലും മടുപ്പ് ഉള്ളാവക്കാത്ത രീതിയിൽ മികച്ച തിരക്കഥയുടെ കെട്ടുറപ്പിൽ വളരെ ത്രില്ലിംങ്ങായ രീതിയിൽ ഡ്രാമ ഒരുക്കി സംവിധായകൻ Florian Zeller തന്റെ ആദ്യ ശ്രമം തന്നെ വളരെ ഗംഭീരമാക്കി..ആദ്ദേഹത്തിന്റെ തന്നെ ‘The Father’എന്ന പേരിലുള്ള നാടകത്തെ ആസ്പദമാക്കി എടുത്തിരിക്കുന്ന ഈ മൂവി ഈ വർഷം ഇറങ്ങിയ സിനിമകളിൽ കണ്ടിരിക്കേണ്ട മികച്ച ഒരു വർക്കാണ്….♥️