നായകന്റെ ഇടിവാങ്ങിക്കൂട്ടിയ ‘ഡയലോഗ് ഇല്ലാത്ത’ ഗുണ്ട ഇപ്പോൾ വലിയൊരു നടനായി കേട്ടോ

96

Praseed Balakrishnan

പണ്ടൊരു ദിവസം,നായകനെ വിരട്ടാൻ വരുന്ന ഗുണ്ടകളിൽ ഒരാളായി വന്ന് ചറപറാ ഇടി വാങ്ങിക്കൂട്ടി. പിന്നീട് വില്ലൻ വേഷങ്ങളിൽ മസിലും പിടിച്ച് സ്റ്റൈലൻ ആറ്റിറ്റ്യൂഡുമായി വന്ന് ഇടി കൊടുക്കലും വാങ്ങലും വിരട്ടലുമൊക്കെയായി സ്ക്രീൻ നിറഞ്ഞുതുടങ്ങിയപ്പോൾ ‘ബാബുരാജ്’ എന്ന പേര് മലയാളികൾക്കിടയിൽ പരിചിതമായി.പോലീസ് വേഷങ്ങളിൽ രാജമാണിക്യത്തിലെ പക്കാ നെഗറ്റീവ് വേഷവും, ഡാഡി കൂളിലെ ഹ്യൂമർ ടച്ചുള്ള വേഷവും ഒരുപോലെ പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞു.

Totally Filmi: SIIMA: Best Comedian (Malayalam)പെട്ടെന്നൊരു ദിനം, എത്ര അനായാസമായാണ് ഒരു തുണിസഞ്ചിയും, രണ്ട് രാധാസ് സോപ്പുംകൊണ്ട് ‘കുക്ക് ബാബുവായി’ അയാൾ നമ്മുടെ വീട്ടിലെ ഒരംഗത്തെപോലെ വന്ന് കയറിയത്. അതുവരെ ബാബുരാജ് എന്ന പേരുകേട്ടാൽ ഭയന്നിരുന്ന കുട്ടികൾ പോലും ചിരിച്ചുകൊണ്ട് അയാളുടെ വീടിന്റെ ഗേറ്റിന് മുന്നിലെത്തി “രണ്ട് രാധാസ്” എന്ന് വിളിച്ചു പറഞ്ഞിട്ട് അയാളെ കാത്തു നിൽക്കാൻ തുടങ്ങി.
ആ വർഷത്തെ മികച്ച സപ്പോർട്ടിങ് ആക്റ്റർക്കുള്ള ഫിലിം ഫെയർ അവാർഡ് ഏറ്റ് വാങ്ങുമ്പോൾ,കണ്ണ് ചുവപ്പിച്ച് മസിൽ പിടിച്ച് നിന്നിരുന്ന,ഒരു ഡയലോഗ് എങ്കിലും കിട്ടാൻ ആഗ്രഹിച്ചിരുന്ന നേരങ്ങൾ ഒക്കെയും അയാളുടെ മനസ്സിൽ തിങ്ങി നിറഞ്ഞുകാണും.
അഡ്വക്കേറ്റ് ബാബുരാജ് ജേക്കബ് എന്ന ബാബുരാജിന് പിന്നീട് തിരക്കിന്റെ നാളുകൾ ആയിരുന്നു.

Download Plain Meme of Baburaj In Salt N Pepper Movie With Tags dheshyamഹ്യൂമർ വേഷങ്ങളും, ക്യാരക്റ്റർ റോളുകളും, ഇടയ്ക്കിടെ വില്ലനും, നായകനും മറ്റുമായി അയാൾ മലയാള സിനിമയിൽ – അന്യഭാഷയിലും നിറഞ്ഞു നിന്നു.ഇതിനിടെ സംവിധായകന്റെ കസേരയിലും ബാബുരാജിനെ നമ്മൾ കണ്ടു.’ബ്ലാക്ക് ഡാലിയ’, ‘മനുഷ്യമൃഗം’,
‘ബ്ലാക്ക് കോഫീ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഓർഡിനറിയും, മായാമോഹിനിയും ഹണീബിയും ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ രസകരമായ വേഷങ്ങൾ ചെയ്തുവെങ്കിലും, സാൾട്ട് & പെപ്പറിലെ കുക്ക് ബാബുവിനോളം ശ്രദ്ധേയനായ – ജനകീയനായ മറ്റൊരു കഥാപാത്രം പിന്നീട് ബാബുരാജിനെ തേടി എത്തിയില്ല.അതിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി,താൻ സംവിധാനം ചെയ്ത ‘ബ്ലാക്ക് കോഫിയിൽ’ വീണ്ടും ‘കുക്ക് ബാബുവിനെ’ കൊണ്ടുവന്നെങ്കിലും വളരെ ദയനീയമായി ആ ശ്രമം തകർന്നടിഞ്ഞു.

Aravind's tweet - "Baburaj the ACTOR!😍🤩 #Joji #JojiOnPrime " - Trendsmapജോജിയുടെ ട്രെയിലർ കണ്ടപ്പോഴും ബാബുരാജ് ഇതിൽ എന്ത് കൊണ്ടാണ് ഉൾപ്പെട്ടത് എന്നൊക്കെ ചുമ്മാ ചിന്തിച്ചു.ആ ചിന്തകൾ ഒക്കെ തവിടുപൊടി ആയി സിനിമ കണ്ടപ്പോൾ.പനച്ചേൽ കുട്ടപ്പന്റെ പുത്രൻ ‘ജോമോൻ’ ബാബുരാജിന്റെ കരിയറിലെ രണ്ടാമത്തെ വഴിത്തിരിവ് ആകും.ഫഹദും, ദിലീഷ് പോത്തനും,ശ്യാം പുഷ്കരനുമൊക്കെ എല്ലായ്പ്പോളത്തെയും പോലെ കിടു ആണെങ്കിലും, ബാബുരാജ് കിക്കിടു ആണ്.

Malayalam Film Celebrities Who Are Couples In Real Life | Latest Articles | NETTV4Uകായികബലവും, മനസാക്ഷിയും, ചങ്ക് നിറയെ സ്നേഹവുമുള്ള തന്റേടിയായ ജോമോൻ ജോജി കണ്ടവരുടെ മനസ്സിൽ നിന്നും പെട്ടെന്നൊന്നും ഇറങ്ങി പോവില്ല.ഇനിയുള്ള കാത്തിരിപ്പ് ദേ ഈ ഫോട്ടോയിൽ കാണുന്ന വേഷത്തിനായാണ്. ‘മരക്കാറിലെ’ ‘പുതുമന പണിക്കർ’ എന്ന കഥാപാത്രവും ഗംഭീരമാവട്ടെ.’ഭീഷമാചാര്യ’ യിലെ ചെറിയ വേഷത്തിൽ തുടങ്ങി, ജോജിയിൽ എത്തിനിൽക്കുന്നു ബാബുരാജിന്റെ യാത്ര.ആ കരുത്തുറ്റ ശരീരത്തിനുള്ളിലെ മികച്ച നടനെ വരും നാളുകളിൽ സിനിമാലോകം നന്നായി വിനിയോഗിക്കട്ടെ.ആശംസകൾ Baburaj ❤

May be an image of 1 person and standing

**