Connect with us

എന്തൊക്കെ നേടിയാലും എവിടെയൊക്കെ പോയാലും, സ്വന്തം വീടോളം സുന്ദരമായ മറ്റൊന്നും ഈ പ്രപഞ്ചത്തിൽ ഇല്ല

പണ്ടൊരു സിനിമക്കാലത്ത്, ഞങ്ങൾ രണ്ട് മൂന്ന് സഹപ്രവർത്തകർ, ഞങ്ങളുടെ കൂടെ വലിയ ഭാവത്തിൽ നടക്കുന്ന ഒരു സിനിമക്കാരന്റെ വീട്ടിൽ പോയി.വർക്ക് സമയത്തും അല്ലാത്തപ്പോളും

 37 total views,  1 views today

Published

on

Praseed Balakrishnan

പണ്ടൊരു സിനിമക്കാലത്ത്, ഞങ്ങൾ രണ്ട് മൂന്ന് സഹപ്രവർത്തകർ, ഞങ്ങളുടെ കൂടെ വലിയ ഭാവത്തിൽ നടക്കുന്ന ഒരു സിനിമക്കാരന്റെ വീട്ടിൽ പോയി.വർക്ക് സമയത്തും അല്ലാത്തപ്പോളും എല്ലാം വലിയ ഭാവം സൂക്ഷിക്കുന്ന, പ്രകടിപ്പിക്കുന്ന അയാളെ യൂണിറ്റിൽ ഉള്ള മിക്കവർക്കും തന്നെ ഇഷ്ടമില്ല.
വ്യക്തിപരമായി എന്നെയും കുറേ ഉപദ്രവിച്ചിട്ടുള്ള ആളാണ്.(വാക്കുകൾ കൊണ്ട് ).എങ്കിലും എനിക്ക് ദേഷ്യമൊന്നുമില്ല.അത് അയാളുടെ സ്വഭാവം.അതിന് ഞാൻ പകയും ദേഷ്യവും കൊണ്ടുനടന്നാൽ എന്റെ മനസ് കൂടി ഇരുണ്ടു പോകും.

അങ്ങനെ ഇരിക്കേ, ഒരു ദിവസം അയാൾ ഞങ്ങളെ അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചു.
അന്ന് പകൽ കൂടി സെറ്റിൽ എല്ലാവരെയും വെറുപ്പിച്ച്, ചീത്തയൊക്കെ പറഞ്ഞിട്ട് നിൽക്കയാണ് കക്ഷി.ഷൂട്ട് നടക്കുന്നതിന് അടുത്താണ് വീട്,വാ അവിടെ വരെ പോയിട്ട് വരാമെന്നു പറഞ്ഞ് ഞങ്ങളെ വിളിച്ചു.ശരി, എന്തായാലും ഒരു വീട് അല്ലേ, ഷൂട്ടിനിടയിൽ മനസിന് ഒരു ആശ്വാസം ആകുമല്ലോ എന്നോർത്ത് സമ്മതിക്കുകയും,ഞാനും വേറെ മൂന്ന് ചേട്ടന്മാരും കൂടി അന്ന് വൈകുന്നേരം ആ വീട്ടിലേക്ക് പോകുകയും ചെയ്തു.നിശബ്ദമായ ഒരു ചെറിയ വീട്. ഇയാൾ ഒറ്റ മകനാണ്.വർഷങ്ങളായി സിനിമയിൽ പ്രവർത്തിക്കുന്നത് കൊണ്ട് ഇടയ്ക്കൊക്കെ ആണ് വീട്ടിലേക്ക് ചെല്ലുന്നത്.

അന്ന് ഞങ്ങളെയും കൂടെ കൂട്ടി ചെന്നപ്പോൾ, വൃദ്ധരായ അച്ഛനും അമ്മയും വളരെയധികം സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ച് അകത്തുകയറ്റി ഇരുത്തി. പെട്ടെന്ന് ചെന്നതുകൊണ്ട് ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ലല്ലോ എന്നൊക്കെ ആ അമ്മ പരിഭവം പറഞ്ഞ് നിന്ന് മകനെ ഒന്ന് നോക്കി.മകൻ തന്റെ ഫോണിൽ തോണ്ടി എന്തോ ചെയ്യുകയാണ്.അവൻ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ട്,
അച്ഛനെ ഞങ്ങൾക്കൊപ്പം സംസാരിക്കാൻ ഇരുത്തിയിട്ട്, അമ്മ അകത്തേക്ക് പോയി.
അച്ഛൻ ചിരിച്ച്, സ്നേഹത്തോടെ ഞങ്ങളുടെ നാടും, വിശേഷങ്ങളുമൊക്കെ ചോദിച്ചു കേൾക്കയാണ്.മകൻ അതിലൊന്നും ഇടപെടാതെ ഫോണിലാണ്.

അപ്പോഴേക്ക് അവിടെ ഉണ്ടായിരുന്ന പലഹാരങ്ങൾ ഒക്കെ തപ്പിപ്പെറുക്കി ഒരു പാത്രത്തിൽ വച്ച്, കട്ടൻ ചായയും തിളപ്പിച്ച് അമ്മ വന്നു.സത്യം പറഞ്ഞാൽ ജോലിയുടെ ക്ഷീണത്താൽ ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പ് ഉണ്ടായിരുന്നെങ്കിലും,ആ അമ്മ പാത്രത്തിൽ എണ്ണിപെറുക്കി കൊണ്ടുവന്നു വച്ച പലഹാരവും,അവർ ഇരുവരുടെയും കണ്ണുകളിലെ സ്നേഹവും ചേർന്ന് ഒരു വലിയ സദ്യ കഴിച്ചതുപോലെ വയറും മനസും നിറച്ചു.രണ്ടാൾക്കും സംസാരിച്ചിരിക്കാൻ ഇഷ്ടമാണെന്നു മനസിലായി.അവർ പറയുന്നതിനെല്ലാം കാത് കൊടുക്കുകയും, അവരോട് സംസാരിക്കുകയും ചെയ്ത് ഇരുന്നപ്പോളേക്ക് നേരം ഇരുട്ടായി.

തിരികെ റൂമിൽ എത്തിയിട്ട് അടുത്ത ദിവസത്തേക്ക് കുറച്ച് പണികൾ ഉണ്ട്.അതിനാൽ ഞങ്ങൾ ഇറങ്ങുകയാണ് എന്ന് പറഞ്ഞ് എഴുന്നേറ്റു.
“ശരി മക്കളേ, ഇനിയും ഏതെങ്കിലും കാലത്ത് ഇതുവഴി വരികയാണെങ്കിൽ ഇവിടെ കയറണേ” എന്ന് പറഞ്ഞുകൊണ്ട് ഞങ്ങളെ യാത്രയാക്കാൻ അവർ മുറ്റത്തേക്ക് ഇറങ്ങി വന്നു.അപ്പോൾ അകത്തുനിന്നും അവരുടെ മകൻ ഇറങ്ങി വന്ന് ഞങ്ങളുടെ ഒപ്പം നിന്നു.
“നീ പോകുവാണോ” എന്ന് ആകാംഷയോടെ ആ അച്ഛൻ അയാളോട് ചോദിച്ചു.
“ങാ ഞാൻ പോകുവാ” എന്നൊരു ഒഴുക്കൻ മട്ടിലുള്ള മറുപടി നൽകി മകൻ ചെരുപ്പ് ഇട്ടു.
ദയനീയമായി അവനെയൊന്നു നോക്കിയിട്ട് തല കുനിച്ച് അച്ഛൻ പറഞ്ഞു,
“ഓ, ടൗണില് ഫ്ലാറ്റ് ഉണ്ടല്ലേ.
ശരി”.
അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഒരു വിറയൽ ഉണ്ടായിരുന്നു.കണ്ണുകൾ പാതി അടഞ്ഞിരുന്നു.മറുപടിയൊന്നും നൽകാതെ,തന്റെ സ്ഥായിയായ ഭാവത്തിൽ ഇറങ്ങി നടന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്ത് മകൻ, അവിടെ നിന്നും ഏതാനും മിനിറ്റ് ദൂരമുള്ള തന്റെ താമസ സ്ഥലത്തേക്ക് പോയി.പിന്നാലെ ഞങ്ങളും.ഞങ്ങൾക്ക് പിന്നിൽ നിശബ്ദമായ ആ വീടിനുള്ളിലേക്ക് അതിലും നിശബ്ദരായ രണ്ട് ഹൃദയങ്ങൾ കയറി പോകുന്നുണ്ടായിരുന്നു.

ഇന്നലെ HOME എന്ന സിനിമ കണ്ടപ്പോൾ,അതിലെ ശ്രീനാഥ് ഭാസിയെയും ഇന്ദ്രൻസിനെയും കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് ഈ സംഭവം ആണ്.ഇതേപോലെ ഒരുപാട് മുഖങ്ങളെ കണ്ടിട്ടുണ്ട്. ഒരുപാട് നിശബ്ദതകൾ അറിഞ്ഞിട്ടുണ്ട്. എലാവരുടെയും വീടുകളിൽ ഉണ്ട്..’ഒലിവർ ട്വിസ്റ്റിനെ’ പോലെ ഒരു അച്ഛൻ.ഓടിയോടി തളർന്ന്,ആഗ്രഹങ്ങൾ ഒരുപാട് ഉണ്ടാവുന്ന ഒരു കാലം വരുമ്പോൾ അത് മക്കളോട് ചോദിക്കാൻ മടിച്ച് കൊതിയോടെ അവരുടെ ആഘോഷങ്ങളും, പ്രവൃത്തികളും നോക്കിയിരിക്കുന്ന മനുഷ്യർ.പറയാൻ ശ്രമിച്ചാലും അത് എങ്ങനെ പൂർത്തിയാക്കണം എന്ന് അറിയാത്തവർ. എല്ലാവരുടെയും വീടുകളിൽ ഉണ്ട് ‘കുട്ടിയമ്മയെ’ പോലെ ഒരു അമ്മ.എത്ര വേദനകൾക്കും,ഒരിക്കലും തീരാത്ത ജോലിതിരക്കുകൾക്കും ഇടയിലും “അമ്മേ, ഒന്നിങ്ങു വന്നേ ” എന്നൊരു വിളി കേട്ടാൽ,അത് ഏത് ദുർഘടം പിടിച്ച തട്ടിൻ മുകളിലോ, പാതാളത്തിലോ ആയാലും ഒരു നിമിഷം വൈകാതെ ഓടിയെത്തി മക്കളുടെ ആവശ്യം നിറവേറ്റി കൊടുക്കുന്ന,
“ഓ ഇത്രയേ ഉള്ളോ” എന്ന് പുറമെ ചോദിച്ച് ഉള്ളിൽ പുഞ്ചിരിച്ച്,
ഒരു പരിഭവവും പറയാതെ തിരികെ തന്റെ ജോലിയിലേക്ക് മടങ്ങുന്ന അമ്മമാർ.
ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും നമ്മളൊക്കെയാണ്.
അതിനാലാണ് സിനിമ കാണുമ്പോൾ അറിയാതെ കണ്ണു നിറയുന്നത്.
കാരണം,എന്തൊക്കെ നേടിയാലും എവിടെയൊക്കെ പോയാലും, സ്വന്തം വീടോളം സുന്ദരമായ മറ്റൊന്നും ഈ പ്രപഞ്ചത്തിൽ ഇല്ല.ആ വീടിനെ വീടാക്കുന്നത് അവിടെയുള്ള ഓരോ ആളുകളുടെയും മനസുകൾ പരസ്പരം ചേരുമ്പോഴാണ്.

Advertisement

 38 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement