നമ്മളും മാളു അമ്മയുടെ വീട്ടിൽ എത്തിയപോലൊരു പ്രതീതി

0
471

Praseeda Bk

അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ

പദ്മരാജന്റെ ചിത്രങ്ങളില്‍ പൊതുവായിട്ടുള്ള ഒരേ ഒരു ഘടകം നഷ്ടം ആണെന്ന് തോന്നിയിട്ടുണ്ട്. വ്യക്തിയോ ബന്ധങ്ങളോ.അല്ലാതെ ഒരു കഥാ പരിസരമോ കഥാ സന്ദര്‍ഭങ്ങളോ ആവര്‍ത്തിക്കപ്പെട്ടിട്ടില്ല. മാന്ത്രികതയുടെ സ്പര്‍ശം അനുഭവിപ്പിക്കുന്ന വ്യത്യസ്തമായ കഥകൾ.പൊതുവെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒരുപാട്‌ സമയം എടുത്താണ് കണ്ടു തീര്‍ക്കുന്നത്. വിരസമായത് കൊണ്ടല്ല ഓരോ ചെറിയ ഡീറ്റൈലിംഗ് , സംഭാഷണങ്ങള്‍ ഒക്കെ ശ്രദ്ധിച്ച് ആസ്വദിച്ച്‌ കാണുമ്പോള്‍ അങ്ങനെ ആവുന്നതാണ്. പക്ഷേ അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ അങ്ങനെ കാണാൻ പറ്റിയ ഒരു മൂവി ആയി തോന്നിയില്ല.

Arappatta Kettiya Gramathil Malayalam Movie Full | Old Malayalam Full Movie  | Mammootty Old Movies - YouTubeസക്കറിയയ്ക്കും(മമ്മൂട്ടി) ഗോപിക്കും (നെടുമുടി വേണു) ഹിലാലിനും(അശോകന്‍) ഒപ്പം മാളുവമ്മയുടെ(സുകുമാരി) വീട്ടില്‍ നമ്മളും എത്തിപ്പെട്ട ഒരു തോന്നല്‍. അവരുടെ ചിന്തകളും അങ്കലാപ്പുകളും എല്ലാം നമ്മുടെയും കൂടി ആവുന്നു. അങ്ങനെ അവരോടൊപ്പം നിന്ന് മൂവി തീര്‍ന്നാൽ മാത്രമേ നമുക്ക് അതില്‍ നിന്ന് പുറത്ത്‌ വരാൻ ആവു.

Unnimary Deepa -Arappatta Kettiya Gramathil - Unnimary Deepa FlashBackഉണ്ണിമേരിയുടെയും സൂര്യയുടെയും ഒക്കെ കഥാപാത്രങ്ങൾക്ക് കുറഞ്ഞ വാക്കുകളില്‍ കൂടെ ആണെങ്കിലും മനസ്സിൽ തൊടുന്ന വ്യക്തിത്വം വന്നത് അത് പദ്മരാജന്റെ കാരക്ടേഴ്സ് ആയത് കൊണ്ട്‌ മാത്രമാണ്. ആ വർഷത്തെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സുകുമാരിക്ക് ആയിരുന്നു. അവർ അത് അര്‍ഹിക്കുന്നു. അവസാന സീനുകൾ ഒന്നില്‍ അവരുടെ മുഖം ആണ് അടുത്തത് കാണിക്കുന്നത് എന്നും മുഖത്ത് ഒരു ഞെട്ടല്‍ ആയിരിക്കും ഭാവം എന്നും പ്രതീക്ഷിച്ച് ഇരിക്കുമ്പോള്‍, കണ്ണുകളില്‍ വരുന്ന ഒരു ഭാവമാറ്റം കൊണ്ട്‌ എത്ര മനോഹരവും സ്വാഭാവികവും ആയാണ് ആ സീനിന്റെ ഇമ്പാക്ട് നമ്മളില്‍ എത്തിക്കുന്നത്. ❤️