ഹിന്ദുവായാൽ മാത്രംപോര, സംഘപരിവാർ അനുകൂലി തന്നെയാകണം, ഇല്ലെങ്കിൽ ഇവരുടെ ഗതിവരും !

292

എഴുതിയത്  : Praseetha r nair

സഞ്ജീവ് ഭട്ട് ഹിന്ദുവായിരുന്നു..പക്ഷെ നീതിക്കൊപ്പമായിരുന്നു അതിനാൽ തന്നെ സംഘപരിവാറിനെ എതിർക്കേണ്ടതായി വന്നു.. ജീവപര്യന്തം ശിക്ഷ കിട്ടി.ഹേമന്ത് കർക്കരെ ഹിന്ദുവായിരുന്നു.. പക്ഷെ നീതിക്കൊപ്പമായിരുന്നു അതിനാൽ തന്നെ സംഘപരിവാറിനെ എതിർക്കേണ്ടതായി വന്നു…കൊല്ലപ്പെട്ടു.ജസ്റ്റിസ് ലോയ ഹിന്ദുവായിരുന്നു നീതിക്കൊപ്പമായിരുന്നു അതിനാൽ തന്നെ സംഘപരിവാറിന് എതിരായി വിധി പ്രഖ്യാപിക്കേണ്ടി വന്നു.. ദുരൂഹ സാഹചര്യത്തിൽ മരണപെട്ടു.സുബോധ് കുമാർ ഹിന്ദുവായിരുന്നു നീതിക്കൊപ്പം നിലക്കൊണ്ടു അഖ്ലാഖ് കേസിൽ സംഘപരിവാറിനെ എതിർക്കേണ്ടതായി വന്നു.. കൊല്ലപ്പെട്ടു.

Image result for sangh parivarഗൗരി ലങ്കേഷ് ഹിന്ദുവായിരുന്നു പക്ഷെ മനുഷ്യത്വത്തിന് വില കൽപ്പിച്ചിരുന്നതിനാലും അനീതിക്കെതിരെ തുടർച്ചയായി സംസാരിക്കേണ്ടി വന്നതിനാലും സംഘപരിവാറിന് എതിരായിരുന്നു… കൊല്ലപ്പെട്ടുകൽബുർഗിയും, ധബോൽക്കറും, പൻസാരയും ഹിന്ദുവായിരുന്നു …പക്ഷെ അവരുടെ ആശയങ്ങൾ സംഘപരിവാറിന്റെ ആശയങ്ങൾക്ക് എതിരായിരുന്നു അതിനാൽ അവർ സംഘപരിവാറിന് എതിർ ചേരിയിൽ ആയിരുന്നു…. കൊല്ലപ്പെട്ടു. രാഷ്ട്രപിതാവ് ഗാന്ധിജി ഹിന്ദുവായിരുന്നു.. സെക്യുലറിസത്തിനു വേണ്ടി നിലകൊണ്ടു അതിനാൽ സംഘപരിവാറിന് ഏതിരായിരുന്നു.. കൊല്ലപ്പെട്ടു

Image result for sangh parivarസിമ്പിളായി പറഞ്ഞാ ഒരു ഹിന്ദു ഹിന്ദു മാത്രമായാൽ പോരാ സംഘപരിവാർ അനുകൂലി കൂടി ആകണം.കൂടെ പഠിച്ച മുസൽമാന്റെ പള്ളയ്ക്ക് കത്തി കയറ്റണം അതിന് കഴിഞ്ഞില്ലെങ്കിൽ അത് ചെയ്യുന്നവരെ ന്യായീകരിക്കണം. കോൺവെന്റിൽ കളിപ്പിച്ചും പഠിപ്പിച്ചും ഒരിക്കൽ പോലും എന്നെ മതം മാറ്റാൻ ശ്രമിക്കാതിരുന്ന കന്യാസ്ത്രീകളെ പച്ചക്ക് കത്തിക്കണം അല്ലെങ്കിൽ അത് ചെയ്യുന്നവരെ ന്യായീകരിക്കണം. കലാപങ്ങളിൽ ആയിരങ്ങളെ കൊന്ന് തള്ളുമ്പോൾ നിങ്ങൾ അതിനെ ന്യായീകരിച്ചിരിക്കണം. നിങ്ങൾ സംഘപരിവാറിനെ ന്യായീകരിച്ചോളൂ. നാളെ നിങ്ങളുടെ മക്കൾ ഈ സംഘപരിവാറിനെ എതിർത്താൽ അവരുടെ ഗതിയും മറ്റൊന്നല്ല.

നിങ്ങൾക്ക് അപ്പോൾ ബോദ്ധ്യമാകും ഇത് രാമരാജ്യമല്ല ഹിന്ദുരാഷ്ട്രമല്ല എന്ന് .. അപ്പോഴേക്കും ഒരുപാട് വൈകിപ്പോകും. ഹിന്ദുരാഷ്ട്രമാകാൻ തയ്യാറെടുക്കുന്ന ഒരു രാജ്യത്ത് നീതിക്കൊപ്പം സത്യത്തിനൊപ്പം നിന്ന ഹിന്ദുക്കളുടെ അവസ്ഥയാണ് മുകളിൽ പറഞ്ഞത്.. അനീതിയും അസത്യവും അക്രമവും മാത്രം.സംരക്ഷിക്കപ്പെടുന്ന ഒരു രാജ്യത്തെ എന്ത് വിളിക്കണം? രാമരാജ്യമെന്നോ അതോ രാക്ഷസരാജ്യമെന്നോ ?

ഇപ്പൊ ദേ… രാജ്യത്തു നടക്കുന്ന ചില അനീതികൾ ചൂണ്ടി കാട്ടി.. കുറച്ചു പേർ ഒരു കത്തെഴുതിയതിന്റെ പേരിൽ അവർക്കുമേൽ കേസും കോടതിയും.ഇന്ത്യ എന്ന ജനാധിപത്യ രാജ്യം എവിടെ ചെന്ന് അവസാനിക്കുമെന്ന് നമുക്ക് കണ്ടറിയാം, ജീവനോടെ ഉണ്ടെങ്കിൽ.