സൂര്യയുടെ ‘റോളക്‌സ് ‘ മനസ്സില്‍ നിന്ന് പോകുന്നില്ലെന്ന് പ്രശാന്ത് നീൽ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
396 VIEWS

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ കമൽ ഹാസന്റെ ഗംഭീര തിരിച്ചുവരവായിരുന്നു. ഇതുവരെ 400 കോടിയിലേറെയാണ് ചിത്രത്തിന്റെ കളക്ഷൻ. തിയേറ്ററുകളെ ഇളക്കിമറിച്ച ചിത്രം ഒടിടിയിൽ റിലീസ് ചെയ്തപ്പോഴും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ വിക്രത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത് സാക്ഷാൽ പ്രശാന്ത് നീൽ ആണ്. കമൽഹാസനെയും വിജയ് സേതുപതിയെയും ഫഹദ് ഫാസിലിനെയും ഒരുമിച്ചൊരു ചിത്രത്തിൽ കാണാൻ സാധിക്കുന്ന എന്നത് ഒരു വിരുന്നു പോലെയാണ് എന്നാണു അദ്ദേഹം ട്വീറ്റ് ചെയ്തത്. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തെയും അന്‍പറിവിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയെയും പ്രശംസിച്ച നീൽ സൂര്യയുടെ റോളക്സ് എന്ന ക്രൂരവില്ലൻ കഥാപാത്രത്തെയാണ് ഏറ്റവുമധികം പ്രശംസിക്കുന്നത്. സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രം ഇപ്പോഴും മനസ്സില്‍ നിന്ന് പോകുന്നില്ല എന്നാണു കെജിഎഫ് എന്ന പാൻ ഇന്ത്യൻ വിസ്മയത്തിന്റെ സംവിധായകനായ പ്രശാന്ത് നീൽ ട്വീറ്റ് ചെയ്തത്.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.