പ്രഭാസ് നായകനായ സലാറിൽ ഒരു ബോളിവുഡ് താരത്തെ മാറ്റി പൃഥ്വിരാജിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് പ്രശാന്ത് നീൽ വെളിപ്പെടുത്തി

സലാറിൽ പ്രഭാസ് നായകനാണെങ്കിലും, ചിത്രത്തിലെ സൗഹൃദത്തിന്റെയും ശത്രുതയുടെയും പ്രധാന പ്രമേയം അവതരിപ്പിക്കുന്നതിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം പ്രശാന്ത് ഊന്നിപ്പറഞ്ഞു. കൂടാതെ, മറ്റു നോർത്തിന്ത്യൻ നടന്മാരെ ഒഴിവാക്കി പ്രിത്വിരാജിനെ കാസ്റ്റുചെയ്തത് ഏറെ ബുദ്ധിമുട്ടായ കാര്യമായിരുന്നു എന്ന് കെജിഎഫ് സംവിധായകൻ സമ്മതിച്ചു.

“‘വരദരാജ മന്നാർ എന്ന കഥാപാത്രം ചെയ്യാനായി ഒരു താരം എന്നതിനെക്കാൾ ഉപരി ഒരു ഗംഭീര നടനെ ഞങ്ങൾക്ക് വേണമായിരുന്നു. രണ്ട് ഉറ്റ സുഹൃത്തുക്കൾ ശത്രുക്കളായി മാറുന്നതാണ് ഞങ്ങൾക്ക് സിനിമയിൽ കാണിക്കേണ്ടിയിരുന്നത്. ഈ കഥാപാത്രം ആര് ചെയ്യണമെന്ന് ‌ഞങ്ങൾ ഏറെക്കാലം ആലോചിച്ചു. ഒരുപാട് പേരുകൾ മുന്നിലെത്തി. ഹിന്ദിയിൽ നിന്ന് ആരെയെങ്കിലും കൊണ്ടുവന്നാലോ എന്നൊക്കെ ചർച്ചകൾ വന്നു. പക്ഷേ എൻ്റെ മനസിൽ ആദ്യം മുതലേ വന്ന പേര് പൃഥ്വിരാജിൻ്റെതായിരുന്നു. പക്ഷേ അതൽപ്പം കടന്ന സ്വപ്നമാണോ എന്ന് ഞാൻ ചിന്തിച്ചു. അദ്ദേഹവുമായുള്ള സമയമെടുത്ത് ചർച്ചകൾ നടത്തി. തിരക്കഥ കേട്ടുകഴിയുമ്പോൾ അദ്ദേഹം സമ്മതിക്കില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ അദ്ദേഹത്തിന് തിരക്കഥ ഒരുപാട് ഇഷ്ടമായി.

ഒരു സംവിധായകനെപ്പോലെയാണ് പൃഥ്വിരാജ് ചിന്തിക്കുന്നതെന്ന് എനിക്ക് വെെകാതെ മനസിലായി. ഗംഭീരമായാണ് പൃഥ്വിരാജ് വരദരാജ മന്നാറെ അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് പങ്കുവെച്ച ചില നിർദ്ദേശങ്ങൾ വളരെയധികം മികച്ചതായിരുന്നു. നടൻ എന്നതിലുപരി ഒരു മികച്ച അസിസ്റ്റൻറ് ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം. സലാർ ചെയ്തതിന് പൃഥ്വിയോട് ഒരുപാട് നന്ദിയുണ്ട്. പ്രഭാസിന്റേയും പൃഥ്വിരാജിന്റേയും ചിത്രമാണ് സലാർ. പൃഥ്വിരാജ് ഇല്ലാതെ സലാർ ഇത്തരത്തിൽ ചെയ്യാനാവുമായിരുന്നില്ലെന്ന് ചിത്രം കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് മനസിലായി’, ” പ്രശാന്ത് ഗലാറ്റ പ്ലസിനോട് പറഞ്ഞു.

You May Also Like

ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’; പാക്കപ്പ്

ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’; പാക്കപ്പ് ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമായ…

‘ഒരു കട്ടിൽ ഒരു മുറി’, ഷാനവാസ്.കെ.ബാവാക്കുട്ടിയുടെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

*ഒരു കട്ടിൽ ഒരു മുറി.* ഷാനവാസ്.കെ.ബാവാക്കുട്ടിയുടെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്.കെ.ബാവാ…

നടി ചാഹത്ത് ഖന്നയുടെ വൈറൽ ചിത്രങ്ങൾ

ഖുബൂൽ ഹേ, ബഡേ അച്ചേ ലഗ്‌തേ ഹേ, തുജ് സംഗ് പ്രീത് ലഗായ് സജ്‌ന തുടങ്ങിയ…

ബിക്കിനി യിൽ പുതുവത്സരം ആഘോഷിക്കുന്ന XXX താരം ആഭാ പോൾ

  XXX സ്റ്റാർ താരം ആഭാ പോൾ പുതുവത്സരത്തിൽ തന്റെ ബോൾഡ് ഫോട്ടോകളും വീഡിയോകളും പോസ്റ്റ്…