മറ്റൊരു സംവിധായകനും പറയാത്ത കാര്യം വെളിപ്പെടുത്തി പ്രശാന്ത് നീൽ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
178 VIEWS

പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനാണ് പ്രശാന്ത് നീല്‍.കന്നട ചലച്ചിത്രരംഗത്ത് സജീവം.2014ല്‍ ആദ്യ ചിത്രം സംവിധാനം ചെയ്തു.ഈ ചിത്രത്തിനുശേഷം 2018ല്‍ കെ ജി എഫ് ചാപ്റ്റര്‍ 1 സംവിധാനം ചെയ്തു. 2014 ല്‍ പുറത്തിറങ്ങിയ ഉഗ്രം എന്ന ചിത്രത്തിലൂടെയാണ് പ്രശാന്ത് നീല്‍ സിനിമയിലേക്കെത്തുന്നത്. ആക്ഷന്‍ ത്രില്ലറായ ചിത്രം ഗംഭീര വിജയമായിരുന്നു. പിന്നീട് നാല് വര്‍ഷത്തിന് ശേഷം കെ ജി എഫ് സംവിധാനം ചെയ്തു. യഷ് നായകനായ ചിത്രം തരംഗമായിമാറി. കെ ജി എഫ് രണ്ടാംഭാഗം നാളെ ലോകമൊട്ടുക്കും റിലീസ് ആകുകയാണ് . സഞ്ജയ് ദത്താണ് ചിത്രത്തില്‍ വില്ലന്‍കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എന്നാൽ വളരെ തുറന്ന മനസോടെ അഭിപ്രായം പറയുന്ന സംവിധായകൻ പ്രശാന്ത് നീൽ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശ്രദ്ധിക്കപ്പെടുകയാണ്. താൻ പണത്തിനു വേണ്ടി മാത്രമാണ് സിനിമ ചെയ്യുന്നതെന്ന് അദ്ദേഹം തുറന്നു പറയുകയാണ്. മാത്രമല്ല സൂപ്പർ സ്റ്റാറുകളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയാണ് തന്റെ സിനിമ പദ്ധതികൾ എന്നും അദ്ദേഹം പറയുന്നു. പുതുമുഖങ്ങളോട് താത്പര്യം തത്കാലം ഇല്ലെന്നും തന്റെ സിനിമ എന്ന നിലയിൽ ആളുകൾ കാണാൻ തുടങ്ങുമ്പോൾ മാത്രമേ പുതുമുഖങ്ങളെ പരിഗണിക്കൂ എന്നും അദ്ദേഹം പറയുന്നു.

പ്രശാന്ത് നീൽ ഭരത്വജ് രംഗന് ഒപ്പമുള്ള പുതിയ അഭിമുഖത്തിൽ നിന്നും

” ഞാൻ സിനിമ ചെയ്യുന്നത് പണത്തിന് വേണ്ടി മാത്രമാണ്. പണം മാത്രമാണ് ലക്ഷ്യം”
Q : അപ്പോൾ മറ്റുള്ളവർ കലയോടുള്ള സ്നേഹം കൊണ്ടു എന്നൊക്കെ പറയുന്നത് ?
” അവരുടെ കാര്യം എനിക്കറിയില്ല. എനിക്ക് വേണ്ടത് പണമാണ്..അതിനുവേണ്ടി മാത്രമാണ് സിനിമ ചെയ്യുന്നത്.”

Q : പുതുമുഖങ്ങളെ വെച്ചു സിനിമ ചെയ്തുകൂടെ ?
” എനിക്ക് സൂപ്പർസ്റ്റാറുകളെ മതി.. അവരോടൊപ്പം സിനിമ ചെയ്യാനാണ് ഇഷ്ടം. ആളുകൾ കയറുന്നത് അവരുടെ സ്റ്റാർഡം കാണാൻ കൂടിയാണ് ”
Q : അപ്പോൾ പുതുമുഖങ്ങൾക്ക് ഒപ്പം സിനിമ ഉണ്ടാകില്ലേ ?
” എന്റെ സിനിമ എന്ന ലേബലിൽ മാത്രം ആളുകൾ കാണാൻ വരും എന്നെനിക്ക് ബോധ്യം വരുന്ന കാലത്ത് ചിലപ്പോൾ ചെയ്‌തേക്കും. ഉടനെ ഇല്ല. ”

” ഞാൻ ആഗ്രഹിച്ച പോലെ ഒരു ടീമിനെ കിട്ടാത്തതുകൊണ്ട് ആദ്യ സിനിമ ഉഗ്രം നിരാശ മാത്രമാണ് തരൂന്നത്. ശ്രീമുരളിയിലും വലിയൊരു താരത്തെ ആഗ്രഹിച്ചു. പക്ഷെ പുതുമുഖം ആയതിനാൽ ലിമിറ്റേഷൻ ഉണ്ടായി.

“ആദ്യ സിനിമയ്ക്ക് ശേഷം ഹോംബാലെ ഫിലിംസിൽ പോയത് കുടുംബചിത്രം ചെയ്യാൻ. ഉഗ്രം ചെയ്ത ആൾ അല്ലെ, വേറെ ആക്ഷൻ കഥ വല്ലതും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് KGF ൽ ആൻഡ്രൂസ് റോക്കിയെ ആദ്യമായി കണ്ടു ഗരുഡനെ കൊല്ലണം എന്നു പറയുന്ന സീൻ. അതോടെ പ്രോജക്ട് on ആയി ”

***

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ