പ്രതാപ് പോത്തനും ഗിറ്റാറും 

പ്രതാപ് പോത്തനെക്കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ്മ വരിക ഗിറ്റാറാണ്. അല്പം കൂടെ സ്പഷ്ടമായി പറഞ്ഞാൽ “എൻ ഇനിയ പൊൻ നിലാവേ“ എന്ന ഗാനവും.ഇളയരാജയുടെ സംഗീതത്തിന്റത്രയും, യേശുദാസിന്റെ ആലാപനത്തിന്റത്രയും, ബാലു മഹേന്ദ്രയുടെ ഫ്രെയിമുകളുടത്ര തന്നെയും, മാധുര്യമുണ്ടായിരുന്നു ഗിറ്റാറിന്റെ പശ്ചാത്തലത്തിൽ പ്രതാപ് പോത്തൻ കാഴ്ച വച്ച റൊമാന്റിക് അഭിനയത്തിനും.ആ ഗാനത്തിന്റെ ഇതിഹാസ പരിവേഷത്തിൽ നിന്നും പ്രതാപ് പോത്തനെ നമുക്കൊരിക്കലും മാറ്റി നിർത്താനാകില്ല.ഈയൊരു ഗാനത്തിൽ മാത്രം ഒതുങ്ങുന്നതുമല്ല പ്രതാപ് പോത്തനും ഗിറ്റാറും തമ്മിലുള്ള ബന്ധം. ചിത്രത്തിൽ കൊടുത്തിരിക്കുന്നത് പ്രതാപ് പോത്തൻ പാടി അഭിനയിച്ച മറ്റു ചില ഗാനങ്ങളിൽ നിന്നുള്ള വിഷ്വൽസാണ് – കോടൈകാല കാറ്റ്രേ (പൻനീർ പുഷ്പങ്കൾ), എൻ ഗാനം ഇന്റ്ര്‌ അരങ്കേറും(ഈര വിഴി കാവിയങ്ങൾ), ഏറിയിലെ എലന്ത മരം (കരയെല്ലാം ഷെൺപകപൂ). ഈരവിഴി കാവിയങ്ങളിലെ മിക്ക ഗാനങ്ങളിലും പ്രതാപ് പോത്തന്റെ റൊമാൻ്റിക് മുഹൂർത്തങ്ങളുണ്ട്, ഗഹനമായ ഗിറ്റാർ കോഡുകളും.ഒരു പക്ഷെ മറ്റൊരു നടന്റേയും ഗാന-കഥാപാത്രസ്വഭാവങ്ങളിൽ ഗിറ്റാർ എന്ന ഉപകരണം ഇത്രമേൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാകില്ല എന്നു തോന്നിപ്പോകും മേൽപ്പറഞ്ഞ ഗാനങ്ങൾ കണ്ടാൽ. (മോഹനും ഇളയനിലയും മറക്കുന്നില്ല എങ്കിലും).മറ്റു ചില ചിത്രങ്ങളിലും – നെഞ്ചത്തൈ കിള്ളാതെ, മധുമലർ, അഴിയാത കോലങ്കൾ – ഇവയിൽ പോലും പ്രതാപ് പോത്തനു സമീപം ഗിറ്റാറിന്റെ അദൃശ്യമായ സാന്നിധ്യമുണ്ടായിരുന്നോ ? ഉണ്ട് എന്നു കരുതുന്നതിൽ തെറ്റില്ല !!!

Leave a Reply
You May Also Like

ഹൗഡിനി പൂർത്തിയായി

ഹൗഡിനി പൂർത്തിയായി പ്രജേഷ് സെൻതിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹനഡിനി എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട്…

‘കുറുക്കൻ’ ലിറിക്കൽ വീഡിയോ ഗാനം

‘കുറുക്കൻ’ ലിറിക്കൽ വീഡിയോ ഗാനം വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന…

നിവിൻ പോളി ചിത്രം രാമചന്ദ്രബോസ്സ് & കോയുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു; ചിത്രം ആഗസ്റ്റ് 25ന് തീയറ്ററുകളിലേക്ക്

നിവിൻ പോളി ചിത്രം രാമചന്ദ്രബോസ്സ് & കോയുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു; ചിത്രം ആഗസ്റ്റ് 25ന്…

കൊല്ലപ്പെട്ടവനും കൊലപാതകിയും തൻറെ പഴയ വിദ്യാർത്ഥികൾ, രാഷ്ട്രീയ കൊലപാതകം നേരിൽ കണ്ട അദ്ധ്യാപകന്റെ ദുരവസ്ഥ

Vishnu B Vzkl Atanka (1986) നിങ്ങൾ ഒരു കൊലപാതകം നേരിട്ടു കാണുകയാണ്.ഒരു രാഷ്ട്രീയ കൊലപാതകം!…