കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ്, ഇത്രമേൽ അധ:പതിച്ച, ദുഷിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ കേരളത്തിലെന്നല്ല ലോകത്തു തന്നെ കാണില്ല

163

Pratheesh Babu

തിരുവനന്തപുരത്ത് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഢിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ കോണ്‍ഗ്രസുകാരനല്ലേ എന്ന ചോദ്യത്തിന്
ചെന്നിത്തല: ‘അതെന്താ ഡി.വൈ.എഫ്.ഐ.ക്കാര്‍ക്കു മാത്രമേ പീഢിപ്പിക്കാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ?’

കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ്.. ഇത്രമേൽ അധ:പതിച്ച, ദുഷിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ കേരളത്തിലെന്നല്ല ലോകത്തു തന്നെ കാണില്ല.പീഢിപ്പിക്കാൻ ഞങ്ങൾ കോൺഗ്രസുകാർക്കും അവകാശമുണ്ടെന്നു ലാഘവത്തോടു പറയുന്നു.സ്ത്രീകളെ പീഢിപ്പിക്കാനുള്ള വസ്തുവായി മാത്രം കാണുന്ന, അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ ഈ പരാമർശം നടത്തിയിട്ടു ചെന്നിത്തല ഒരു വഷളൻ ചിരി ചിരിക്കുന്നു.

സുഭാഷ് ചന്ദ്രന്‍റെ തല്പം എന്നൊരു കഥയുണ്ട്.തോമസ് വള്ളോക്കാരന്‍ എന്ന യുവഡോക്ടര്‍ തന്‍റെ ആശുപത്രിയില്‍ കിടക്കുന്ന രോഗിയുടെ 10 ക്ലാസ്സില്‍ പഠിക്കുന്ന കമല എന്ന കുട്ടിയെ ആംബുലന്‍സിനുള്ളിലെ ഇരുമ്പുമഞ്ചത്തിലെത്തിച്ചു കാമപൂര്‍ത്തി വരുത്തുന്നതാണ് കഥയുടെ പ്രമേയം.കാമപൂര്‍ത്തി വരുത്തന്ന വള്ളോക്കാരന്‍ ആ കുട്ടിയോട് ഒരു നെറികെട്ട ചോദ്യമുണ്ട്
”സുഖം”?
”യെസ് ഓര്‍ നോ? ഉണ്ടെന്നോ ഇല്ലോന്നോ ?
വള്ളോക്കാരന്റെ അതേ നിലവാരത്തിലെ ആൺ ബോധത്തിൽ നിന്നാണ് ചെന്നിത്തല പീഢനത്തെ കാണുന്നത്..