വെട്ടുക്കിളികൾ; നിങ്ങളറിയാത്ത പുതിയ അറിവുകൾ

349

Prathibha Ratheesh

2019 ചൂടുകാലത്തിൻ്റെ അവസാനം മുതൽ ഹോൺ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ സോമാലിയ, എത്യോപ്യ, എറിത്രിയ എന്നീ രാജ്യങ്ങളിൽ തുടങ്ങി അറേബ്യൻ മരുഭുമി കടന്ന് മധ്യപൂർവേഷ്യൻ രാജ്യങ്ങൾ അഥവാ ഗൾഫ് രാജ്യങ്ങൾ കടന്ന് ഏഷ്യൻ വൻകരയിലെ ഇന്ത്യയ്ക്കും പാകിസ്ഥാനും വലിയ ഭീഷണിയായി ഇന്ന് മാറിയിരിക്കുകയാണ് ലോക്ക സ്റ്റുകളുടെ ആക്രമണം.

ലോക്കസ്റ്റുകൾ അഥവാ വെട്ടുകിളികൾ എന്നറിയപ്പെടുന്ന ഇവ പക്ഷി വർഗ്ഗത്തിൽപ്പെടുന്നവയല്ല, മറിച്ച് നമ്മുടെ നാട്ടിലാകെ സുപരിചിതമായ പച്ചതുള്ളൻ, പുൽച്ചാടി എന്നൊക്കെ അറിയപ്പെടുന്ന പ്രാണി വിഭാഗത്തിൽപ്പെടുന്ന ജീവിയാണ്. ഇവയുടെ പ്രത്യേകത അവയുടെ ശരീരഭാരത്തിന് തുല്യമായ 2 ഗ്രാം ഭക്ഷണം ഒരു സമയം ഇവയ്ക്ക് കഴിക്കാൻ പറ്റും എന്നതാണ്. അപ്പോൾ സ്വാഭാവികമായും നമുക്ക് തോന്നാം 2 ഗ്രാം അല്ലെ അതിനെന്താ എന്ന്. ഇവയുടെ മറ്റൊരു സവിശേഷത ഇവ വലിയ കൂട്ടമായാണ് സഞ്ചരിക്കുന്നതും ഒരു വിളയിൽ വന്നിറങ്ങന്നതും. കൂട്ടം എന്നു പറയുമ്പോൾ സാധാരണ നമ്മൾ ഊഹിക്കാൻ പറ്റുന്നതിന് മൊക്കെ അപ്പുറം കിലോമീറ്റർ കണക്കിന് നീളത്തിലും വീതിയിലും ഉള്ള ഒരു വലിയ മാലയായി പറന്ന് വീഴും. 60 കി.മി. നീളവും 40 കി.മി. വീതിയുമുള്ള കൂട്ടങ്ങളെ പല ആഫ്രിക്കൻ രാജ്യങ്ങളിലും കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു കൂട്ടത്തിൽ ഏതാണ്ട് 2000 കോടി പ്രാണികൾ ഉണ്ടാകും. ഒരു പ്രാണി 2 ഗ്രാം ഭക്ഷണം എന്ന കണക്കിൽ കൂട്ടിയാലും 40,000 – 50,000 ടൺ വരെ പച്ചപ്പ് ഇങ്ങനെ ഒരു കൂട്ടത്തിന്, ഒരേ സമയം ആഹരിക്കാൻ കഴിയും.

മറ്റൊരു പ്രധാന സംഗതി ഇവ ഒറ്റയ്ക്ക് അത്ര സംഹാരശേഷി ഉള്ള വയല്ല, ഒറ്റയ്ക്ക് ബ്രൗൺ നിറത്തിൽ കാണപ്പെടുന്ന ഇവ കൂട്ടം ചേരുമ്പോൾ ഒരു പ്രത്യേകതരം മഞ്ഞ നിറമാകുകയും അമിത ആക്രമണ പ്രവണത കാണിക്കുകയും ചെയ്യുന്നതായി നീരിക്ഷിച്ചിട്ടുണ്ട്.
20 – നൂറ്റാണ്ടിൽ ഉണ്ടായ അത്ര വലിയ ലോക്കസ്റ്റ് ആക്രമണം അല്ല ഇതെങ്കിലും ഇത്തവണ കോറോണ മാറ്റിയ ലോകക്രമത്തിൽ ഇവയെ നിയന്ത്രിക്കാനുള്ള കീടനാശിനി പ്രയോഗം ഫലപ്രദമായി നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. രാജ്യാതിർത്തി കടന്ന് ചരക്ക് നീക്കത്തിലുള്ള പ്രതിബന്ധങ്ങളും, ബാധിക്കപ്പെട്ട രാജ്യങ്ങളുടെ സാമ്പത്തിയമായ അവസ്ഥകളും ഇതിന് കാരണമായിട്ടുണ്ട്. അതിവേഗം പ്രത്യുല്പാദന പ്രക്രിയ വഴി പുതു തലമുറ ഉണ്ടാക്കുന്ന ജീവിവർഗ്ഗം എന്ന നിലയിൽ സമയോചിതമായി നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്ര ത്യാഘാതങ്ങൾ വലുതാണ്.

FAO യുടെ പ്രാഥമിക വിലയിരുത്തലിൽ ഏതാണ്ട് ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ ഉള്ള12 ദശലക്ഷം ആളുകളുടെ പ്രാഥമികമായി ബാധിച്ചു കഴിഞ്ഞു… വരും നാളുകൾ ഇനിയും ഭീതിദമാകും എന്നാണ്.കാലാവസ്ഥയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ഇവയുടെ വംശവർദ്ധന വിന് കാരണമായി തീർന്നിട്ടുണ്ട് എന്ന് പഠനങ്ങൾ പറയുന്നു. കൊറോണ യായാലും ലോക്കസ്റ്റ്കൾ ആയാലും സമയോചിതമായി ശാസ്ത്രീയമാർഗ്ഗങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുക പ്രധാനം. ഒപ്പം തന്നെ മിതഭക്ഷണ ശീലങ്ങളും, ഭക്ഷണത്തിലെ വൈവിധ്യവത്ക്കരണവും.

Advertisements