കുഞ്ഞി മുഹമ്മദ്‌ ഹാജി എന്നാ പ്രവാസിയെ കുറിച്ച് ജിദ്ധയിലെ ഷറഫിയയിലുള്ളവര്‍ക്ക് ഞാന്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രവാസ ജീവിതം മതിയാക്കി അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയാണ് എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷത്തോടൊപ്പം ചെറിയൊരു സങ്കടവുമുണ്ടാവും അദ്ദേഹത്തെ അറിയുന്നവര്‍ക്ക് . .കാരണം ഷറഫിയ്യ എന്ന സ്ഥലത്ത് വ്യഴായ്ച്ചകളിലും വെള്ളിയഴ്യ്ച്ചകളിലും ഒത്തു കൂടുന്ന പരശ്ശതം പ്രവാസികള്‍ക്ക് കുഞ്ഞി മുഹമ്മത്ക്ക അത്രയ്ക്ക് സുപരിചിതനാണ് … ആദ്യമായി ഷറഫിയ്യയില്‍ ചെല്ലുമ്പോള്‍ സുഹൃത്തിന്റെ വക ഒരു പായസത്തിലൂടെ ആണ് അദേഹത്തെ പരിചയപ്പെടുന്നത് ..

എനിക്ക് പായസം വേണ്ടെന്നു ഞാന്‍ പറഞ്ഞെങ്കിലും അവനെന്നെ നിര്‍ബന്ധിപ്പിച്ചു വാങ്ങിപ്പിച്ചു…

പൈസയും വാങ്ങി അദ്ദേഹം പോകുമ്പോള്‍ അവനെന്നോട് പറഞ്ഞു ….എനിക്കും പായസം വേണ്ടിയിട്ടല്ല ഞാന്‍ വാങ്ങിയത് . കാക്ക ഒരു പാട് കഷ്ട്ടപ്പാടുകളും മറ്റുമുള്ള മനുഷ്യനാണ് .പക്ഷെ ഈ പ്രായത്തിലും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടി യാചിക്കാന്‍ പോകാതെ…സ്വന്തമായി അധ്വാനിച്ചു ജീവിതത്തിനുള്ള വക തേടുകയാണ് അദ്ദേഹം … ഒരു പാട് പ്രാരാബ്ധങ്ങളുള്ള അദ്ധേഹത്തിന്റെ ജീവ വായു ശരഫിയയിലെത്തുന്ന നമ്മെ പോലുള്ള ആളുകളുടെ ഒരു റിയാലും രണ്ടു റിയാലും ഒക്കെയാണ് . അതയാള്‍ക്ക്‌ ഒരു മുതല്ക്കൂട്ടാവുമെന്നു കരുതിയാ ആവശ്യമില്ലതിരുന്നിട്ടും ഞാന്‍വാങ്ങിയത്.. കയ്യില്‍ ഇനി ചില്ലറ ഇല്ലെങ്കിലും {ഒരു പക്ഷെ പൈസ തന്നെ ഇല്ലെങ്കിലും } നിങ്ങളെന്റെ കുട്ടികളല്ലേ…കുടിച്ചോളി………. എന്ന് പറഞ്ഞു വാരിക്കോരി തരുന്ന സ്നേഹമഹിയായ സ്വഭാവമാണ് ഇദ്ധേഹത്തിനുല്ലത്..

സ്നേഹിതന്റെ ഈ വാക്ക് കേട്ടത് മുതല്‍ ഷറഫിയയില്‍ വന്നാല്‍ പിന്നെ എന്തെങ്കിലുമൊക്കെ അദ്ധേഹത്തിന്റെ അടുത്ത് നിന്ന് വാങ്ങിക്കുടിക്കല്‍ പതിവാക്കി ….

ഈ കച്ചവടത്തിനിടയില്‍ ഒരു പാട് പ്രയാസങ്ങളും മറ്റും അദ്ദേഹത്തിനു നേരിടേണ്ടി വന്നപ്പോഴെല്ലാം നല്ലവരായ പ്രവാസി സുഹൃത്തുക്കള്‍ അദ്ധേഹത്തെ സഹായിച്ച കഥകള്‍ അദ്ദേഹം തന്നെ പല തവണ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്…

ഒരു പരിചയവുമില്ലാത്ത്തവര്‍ ആണെങ്ങില്‍ പോലും കുഞ്ഞു മുഹമ്മദിക്ക നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും ഒക്കെ അന്ന്വേഷിച്ചു പോകുമ്പോള്‍ നാട്ടിലെ ഏതോ നാല്‍ക്കവലയിലാണ് നമ്മള്‍ എന്ന് തോന്നിപ്പോകും . ഷരഫിയയില്‍ ഉള്ളവരെല്ലാം എന്റെ നാട്ടുകാര്‍ എന്നമട്ടാണ് അദ്ദേഹത്ത്നു….

നല്ല സ്വാതിഷ്ടടമായ ചുക്ക് കാപ്പിയുടെയും പായസത്തിന്ടെയുമൊക്കെ ഗ്രഹാതുരത്വം പ്രവാസികള്‍ { പ്രത്യേഗിച്ച് മലയാളികള്‍ } അറിയുന്നത് കുഞ്ഞു മുഹമ്മതിക്കയുടെ കൈകളിലൂടെയാണ്‌ …..

എട്ടു വര്‍ഷത്തോളമായി അദ്ദേഹം സൌദിയില്‍ വന്നിട്ട് . ഒരിക്കല്‍ പോലും നാട്ടില്‍ പോകാത്തതിലുള്ള വേദന പുഞ്ചിരി തുകുന്ന അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കുക പ്രയാസമാണ് …

സൌദിയോടും പ്രിയപ്പെട്ട ശരഫിയ്യയോടും വരുന്ന മാര്‍ച്ചോടെ വിട പറയണമെന്ന അഭിലാഷത്തോടെ ഈ ജോലി വിശ്വസ്തതയോടെ ഏല്‍പ്പിക്കാന്‍ പറ്റിയ ഒരാളെ അന്വേഷിക്കുകയാണ് അദ്ദേഹം………..

ഇനിയും ആ രുചികളെല്ലാം ഷരഫിയ്യയില്‍ ഉണ്ടാവണം എന്ന ആഗ്രഹത്തോടെ പുതു തലമുറയില്‍ ആരെയാണാവോ..അദ്ദേഹം ഈ ജോലി ഏല്‍പ്പിക്കുന്നത് ….!!.

കുഞ്ഞി മുഹമ്മദിക്കക്ക് ജീവിതകാലം മുഴുവന്‍ നല്ലത് വരട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം ….

You May Also Like

ഒരു ഗള്‍ഫു വീട്ടമ്മയുടെ ഡയറികുറിപ്പില്‍നിന്നും..

പടച്ചവന്റെ അനുഗ്രഹത്താല്‍ ഞാന്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന “ഗള്‍ഫില്‍” സുഖമായെത്തി,

എയര്‍ ഇന്ത്യയുടെ ഒടുക്കലുത്തെ വിസാ മെസ്സേജ്

‘വിസാ മെസ്സേജ്’ എന്ന പേരില്‍ പ്രവാസികളെ നെട്ടോട്ടം ഓടിക്കുക എന്നത് നമ്മുടെ സ്വന്തം എയര്‍ ഇന്ത്യയുടെ സ്ഥിരം പരുപാടിയാണ്, വിസിറ്റിംഗ് വിസയാണേല്‍ പിന്നെ പറയുകയും വേണ്ട. മസ്‌ക്കറ്റിലോട്ടു ആണേല്‍ പിന്നെ പോകുകേം വേണ്ട. ഇതിനെ പറ്റി കൂടുതല്‍ അറിയാതെ എയര്‍പോര്‍ട്ടില്‍ ചെന്ന് പെടുന്നവര്‍ കുടുങ്ങുക തന്നെ ചെയ്യും, ഒരു പക്ഷെ വര്‍ഷങ്ങള്‍ വിമാനയാത്ര നടത്തിയിരിയ്ക്കാം നിങ്ങള്‍ എന്നിരുന്നാലും പുതിയ വിസയിലുള്ള ‘എയര്‍ ഇന്ത്യ’യാത്ര നിങ്ങളെയും വെട്ടിലാക്കും.

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ള പ്രവാസികളെ നിരോധിയ്ക്കില്ല

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ക്ക് തൊഴില്‍ വീസ നല്‍കാന്‍ കര്‍ശന നിര്‍ദ്ദേശം മുന്നോട്ട് വച്ച ജിസിസി രാഷ്ട്രങ്ങള്‍ക്കൊപ്പം തങ്ങളില്ലെന്ന് യുഎഇ

ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് എയര്‍ ഇന്ത്യ കൂടുതല്‍ പറക്കും

രണ്ടു ദിവസം മുന്‍പ് മാത്രമാണ് പ്രവാസികള്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ വിമുഖത കാണിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്.