ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാ൯ പാടുപെടുന്ന ഒരുപാട് ഹൃദയങ്ങളുടെ കൂടിച്ചേരലാണോ പ്രവാസം? എവിടെ നിന്നോ വന്നവര് നാം. അവിടത്തേക്ക് തന്നെ തിരിച്ചു പോകാ൯ വിധിക്കെപ്പെട്ടവര്. കാലം ഒരുപാട് നീങ്ങി, മരുഭൂമിക്ക് മാറ്റമില്ല, അറബിക്കോ? ജീവിതം അതിന്റെ ചക്രവാളത്തെ വലയം വെക്കുന്നു. നാം ഒന്നും അറിയാത്തപോലെ മരുഭൂമിയുടെ മണ്ണിലേക്ക് ജീവിതം വലിച്ചെറിയപ്പെട്ടപ്പോള് നമുക്ക് എന്തെല്ലാമോ നഷ്ടപെട്ടപോലെ. നമ്മുടെ കുടുംബത്തെ, നാട്ടുകാരെ, ഹൃദയതാളം നിയന്ത്രിക്കുന്ന സ്വന്തം ഭാര്യയെ. അവസാനം കടം നമ്മുടെ ജീവിതത്തിന്റെ വഴിത്താരയെ അടക്കാ൯ ശ്രമിക്കുന്നുവോ. നാലു ചുമരുകള്ക്കുള്ളില് തളച്ചിടുന്ന ഒരു തത്തയെപ്പോലെ. പിറന്ന മണ്ണിലേക്ക് പറക്കാന് കഴിയാതെ. കൂട് വിട്ട് കൂടുമാറുമ്പോള്‍ പിരുവുകാരുടേയും വായ്പ ചോദിക്കുന്നവന്റെയും തോക്കി൯ മുന നമ്മുടെ ശിരസ്സിനെ ചേദിച്ചേക്കാം.
പ്രവാസം ഉരുകിയൊലിക്കുന്ന മെഴുകുതിരിയെപ്പോലെ ജീവിതത്തെ പ്രമേഹമായും പ്രഷറായും പത്ത് മാസം തികഞ്ഞ പെണ്ണിന്റെ വയറുമായി വരവേല്ക്കും. പിറന്ന മണ്ണില് ഒന്നും അറിയാത്തവനെപ്പൊലെ കീജകന്റെ ഒാരത്ത് കാവലിരിക്കുന്ന പട്ടിയെപ്പോലെ ഒാച്ചാനിച്ചിരിക്കാം. എല്ലാം അറിയുന്ന അല്ലാഹു ഒരു വഴികാണിച്ചു തരാതിരിക്കില്ല എന്ന സ്ഥിരം പല്ലവി ഒരുവിടാ൯ വിധിക്കെപ്പെടുന്നു.
കണ്ണിനെ കുളിര്മഴ പെയ്യിച്ച് സുഗന്ഡത്തിന്റെ പരിമളം വീശിയറിഞ്ഞ് വലിയ ഭാണ്ഡകെട്ടുകളുമായി കൈ വീശി പറന്നിറങ്ങുന്ന പ്രവാസിയുടെ പത്രാസ് കണ്ട് കണ്ണ് മഞ്ഞളിച്ചു നില്ക്കുന്ന കൌമാരക്കാരന്റെ മനസ്സിലേക്ക് ഒാടിവരുന്നത് ഗള്‍ഫ്.. മരുഭൂമിയില് ഒരു പച്ച തേടി വട്ടി പലിശക്കാരനെ കാത്ത് പാതിരാത്രിക്ക് ടിക്കറ്റെടുത്ത് ഒരു പിച്ചക്കാരനെപ്പോലെ. സാറെ ഒരു മൂന്ന് ലക്ഷം.. സ്വന്തം അധ്യാപനം ഉപേക്ഷിച്ച് കണ്ടവന്റെ എച്ചില് കഴുകാ൯ മൂന്ന് ലക്ഷം വായ്പെടുത്ത് ആത്മഹത്യയില് അഭയം തേടുന്ന വെറും വിഢ്ഢിയാണോ നാം. മനുഷ്യാ നീ ചിന്തിക്ക് എന്ന മഹത് വചനത്തെ ഒാടി കൊണ്ടിരിക്കുന്ന ജീവിതത്തിനു മുന്നില് നാം മറക്കുന്നു.
ചിന്തിക്കുന്നവന്റെ പിന്നാലെ പോകാതെ ജീവിക്കുന്നവന്റെ പിന്നാലെ പോകുന്നവരാണ് നാം. അപ്പോഴേക്കും എല്ലാം ത്യജിച്ച് വാര്ധ്യക്യതിന്റെ ആലസ്സ്യത്തിലേക്ക്. ഒന്നു പിറകോട്ട് തിരിഞ്ഞുനോക്കാന് പോലുമാകാതെ.. കടം.. പിറകെ കുറെ രോഗവും. ഒരു സാന്ത്വന വാക്ക് തേടിയാണ് നിങ്ങളുടെ യാത്രയങ്കില് തന്റെ പ്രിയതമയുടെ ശകാരം നമ്മെ വല്ലാതെ അസ്വസ്ഥയാക്കും. നിങ്ങള് ഇവിടെ തന്നെ കിടന്നാല് മതിയോ ? വല്ല പണിക്കും പോയ്ക്കൂടെ ? അനാവശ്യ വാക്കുകളുടെ കടന്നുകയറ്റം നമ്മുടെ കാതുകളെ ശാസ്ത്രീയ സംഗീതത്തിന്റെ അകംന്പടി സേവിക്കുമോ ?
ഇനി തന്റെ യാത്ര വയറ്റിലേക്കുള്ള അപ്പക്കഷ്ണത്തിനാണങ്കില് ഗള്ഫുകാരന് എന്ന ലേബല് തന്റെ വയറ്റിപ്പഴപ്പിനെ കീറിമുറിക്കാം. ജോലി തേടിയുള്ള അവന്റെ യാത്ര വീണ്ടും ബ്ലേഡുകാരന് പിന്നാലേ കുബ്ബൂസിന്റെ നാട്ടിലേക്ക്. പ്രവാസി ഒരിക്കലും മരിക്കില്ല. അറബികള് ഉണരുന്നതുവരെ. ഓര്‍ക്കുക വല്ലപ്പോഴും, നാം നമുക്ക് വേണ്ടി ജീവിക്കുക. മറ്റുള്ളവര് നമ്മെത്തേടി വരും. പണം അവനെ കബറടക്കുന്നതു വരെ. ഇവിടെ വന്നത് എന്തിന് എന്ന് നിങ്ങള്ക്ക് സ്വയം തീരുമാനിക്കാം. നിക്കണോ അതോ പോകണോ.