Connect with us

inspiring story

ഒരു പ്രവാസിയുടെ ത്യാഗത്തിന്റെ കഥ; സെന്തിലിന്റെ കഥ !

ഒരു പ്രവാസിയുടെ ത്യാഗത്തിന്റെ കഥ! ഇത് എന്റെ സൃഷ്ടിയല്ല, കഴിഞ്ഞ എട്ടു വർഷമായി ഞാൻ കണ്ടുകൊണ്ടിരിക്കുന്ന നിഷ്കളങ്കനായൊരു മനുഷ്യന്റെ അനുഭവം. ഹൃദയം നുറുങ്ങുന്ന വേദനയിലും തന്നെ അവഗണിച്ചവരെ വെറുക്കാൻ കഴിയാതെപോയ ആ മനുഷ്യനെ ഞാൻ ഇവിടെ സെന്തിൽ എന്ന് പേരിട്ടു വിളിക്കുന്നു (അദ്ദേഹത്തിന്റെയും, കുടുംബത്തിന്റെയും യഥാർത്ഥ പേര് വിവരങ്ങൾ ഇവിടെ എഴുതുന്നില്ല) പൊടിപ്പും തൊങ്ങലും വച്ച് അത് വിവരിക്കാനും എനിക്കറിയില്ല.

 134 total views

Published

on

ഒരു പ്രവാസിയുടെ ത്യാഗത്തിന്റെ കഥ! .സൂരജ് കൃഷ്ണയുടെ (Sooraj Krishna)പോസ്റ്റ്

=====

ഇത് എന്റെ സൃഷ്ടിയല്ല, കഴിഞ്ഞ എട്ടു വർഷമായി ഞാൻ കണ്ടുകൊണ്ടിരിക്കുന്ന നിഷ്കളങ്കനായൊരു മനുഷ്യന്റെ അനുഭവം. ഹൃദയം നുറുങ്ങുന്ന വേദനയിലും തന്നെ അവഗണിച്ചവരെ വെറുക്കാൻ കഴിയാതെപോയ ആ മനുഷ്യനെ ഞാൻ ഇവിടെ സെന്തിൽ എന്ന് പേരിട്ടു വിളിക്കുന്നു (അദ്ദേഹത്തിന്റെയും, കുടുംബത്തിന്റെയും യഥാർത്ഥ പേര് വിവരങ്ങൾ ഇവിടെ എഴുതുന്നില്ല) പൊടിപ്പും തൊങ്ങലും വച്ച് അത് വിവരിക്കാനും എനിക്കറിയില്ല.

നീണ്ട മുപ്പത്തഞ്ചു വർഷത്തെ പ്രവാസഭൂമിയിലെ പ്രയത്നത്തിലൂടെ സമ്പാദിച്ചതെല്ലാം നിർദാക്ഷിണ്യം കവർന്നെടുത്തിട്ട്, ശാരീരികമായി അവശത നേരിടുന്ന സമയത്ത് വീണ്ടും ഈ മരുഭൂമിയിലേക്ക് എടുത്തെറിയപ്പെട്ടൊരു പാവം മനുഷ്യൻ, വാർദ്ധക്യം ബാധിച്ച ശരീരവും , യുവത്വം നഷ്ടപ്പെടാത്ത മനസുമായി ഇന്നും , കായികാധ്വാനം വേണ്ട പണിയെടുത്തു ജീവിക്കുന്നു!

“അവൾ എനിക്ക്, എല്ലാ കടമകളും നന്നായി നിറവേറ്റുന്ന നല്ലൊരു ഭാര്യയിരുന്നിട്ടുണ്ട് ഒരു കാലത്ത് , ഇതൊന്നും അവളുടെ കുറ്റമല്ല; അവളുടെ അമ്മയ്ക്കും സഹോദരന്മാർക്കും ഞാൻ ഉണ്ടാക്കിയ സ്വത്തിൽ മാത്രമാണ് കണ്ണ്, അവരുണ്ടാക്കിയ കുരുക്കിൽ അവൾ വീണുപോയതാണ്” എന്നദ്ദേഹം എന്നോട് പറയുമ്പോ ഭാര്യയോട് ഇന്നും, ഉറവ വറ്റിപോകാത്ത അദ്ദേഹത്തിന്റെ സ്നേഹമാണ് എനിക്ക് കാണാൻ കഴിഞ്ഞത്.

2011അവസാനമാണ് ഇദ്ദേഹത്തെ പരിചയപ്പെടുന്നത്. നാട്ടിൽ നിന്ന് എന്റെ ഭാര്യ എത്തുന്നതിനാൽ ബാച്ചിലേഴ്സ്-ഷെയേർഡ് അപ്പാർട്ട് മെന്റിൽ നിന്നും ഞാനാദ്യമായി ഫാമിലി ഫ്ലാറ്റിലേക്ക് മാറാനായി വീട് അന്വേഷിക്കുന്ന സമയം, അപ്പൊ സെന്തിൽ അണ്ണന്റെ ഫാമിലി നാട്ടിൽ പോയി സെറ്റിലായതുകൊണ്ട് അദ്ദേഹം ഫ്ലാറ്റ് കൈമാറാൻ ആളെ അന്വേഷിക്കുകയായിരുന്നു. അതേ അപ്പാർമെന്റിൽ താമസിക്കുന്ന എന്റെ മറ്റൊരു സുഹൃത്ത് വഴിയാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത് , അത് പിന്നീട് നല്ലൊരു സൗഹൃദത്തിലേക്കുവളർന്നു . അത് കുറച്ചുവലിയൊരു ഫ്ലാറ്റ് ആയിരുന്നതിനാൽ ആറുമാസത്തിനു ശേഷം ഒത്തുകിട്ടിയ ചെറിയൊരു ഫ്ലാറ്റിലേക്ക് ഞങ്ങൾ താമസം മാറി. പക്ഷെ അവിടെ താമസിച്ചിരുന്ന കാലത്ത് എന്നെ അവിടേക്കു കൊണ്ട് വന്ന അടുത്ത ഫ്ളാറ്റിലെ എന്റെ സുഹൃത്തും ഫാമിലിയും സെന്തിൽ അണ്ണന്റെ കുടുംബ സുഹൃത്തായിരുന്നതിനാൽ അദ്ദേഹത്തെയും കുടുംബത്തെയും പറ്റി കുറേ പറഞ്ഞ് കേട്ടിരുന്നു.

സെന്തിൽ അണ്ണന്റെ ഭാര്യക്ക് നാട്ടിൽ സർക്കാരുദ്യോഗം ലഭിച്ചു പോയ ശേഷം ഏകദേശം ഒരു വർഷത്തോളം, കുട്ടികളുടെ അധ്യയനവർഷം പൂർത്തിയാകുന്നത് വരെ അദ്ദേഹം ഒറ്റയ്ക്ക് മക്കളെ വളർത്തിയിരുന്നുയെന്നും , അന്ന് ആ പാവം നേരിട്ടിരുന്ന പ്രയാസങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട്. സെന്തിൽ അണ്ണന് രണ്ട് മക്കളാണ് മൂത്ത മകൾ അന്ന് എട്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു മകൻ ആറാം ക്ലാസ്സിലും . വെളുപ്പിന് നാല് മണിക്ക് ഉണർന്നു ഭക്ഷണമെല്ലാം റെഡി ആക്കി കുട്ടികളെ ആറു മണിക്കെത്തുന്ന സ്കൂൾ ബസ്സിൽ യാത്രയാക്കിയിട്ടു, നേരെ പന്ത്രണ്ടും, പതിനാലും മണിക്കൂർ നീളുന്ന കമ്പനിയിലെ കഠിനമായ ജോലി , ഡ്രൈവർ ആയതിനാൽ ഇടയ്ക്കു കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോൾ വീട്ടിലെത്തി കുട്ടികൾക്ക് ഭക്ഷണം പകർന്നു കൊടുത്തു അവരെ ട്യൂഷന് കൊണ്ടാക്കി വീണ്ടും കമ്പനി ജോലിയിലേക്ക് രാത്രി പത്തുമണിക്കെല്ലാം വീട്ടിലെത്തുന്ന അദ്ദേഹം അന്നൊക്കെ ഉറങ്ങുന്നത് വെറും മൂന്ന് മരിക്കൂറോ മറ്റോ . അദ്ദേഹം സഹിച്ചിട്ടുള്ള ത്യാഗത്തിന്റെ ഒരംശമെങ്കിലും അറിയിക്കാനാണ് ഇതിവിടെ പറഞ്ഞത്.

തമിഴ്നാട്ടിലെ വളരെ പ്രസിദ്ധമായൊരു ക്ഷേത്ര നഗരത്തിൽ നിന്നുള്ളയാളാണ് അദ്ദേഹത്തിന്റെ ഭാര്യ, സ്വന്തം വീട് അവിടെ നിന്നും ഏകദേശം 480 കിലോമീറ്റർ അകലെ ഒരു ചെറിയ ഗ്രാമത്തിലും. വിവാഹം കഴിഞ്ഞനാൾ മുതൽ അദ്ദേഹത്തിന്റെ ഇവിടെ നിന്നുള്ള സമ്പാദ്യം മുഴുവനും ഭൂമി വാങ്ങി കൂട്ടിയത് ഈ നഗരപ്രദേശത്താണ്. ആദ്യനാളുകളിൽ തന്നെ , അദ്ദേഹത്തിന്റെ ഭാര്യാമാതാവ് മകളെ ഭർത്താവിന്റെ വീട്ടിൽ നിന്നും , ഭർത്താവിന്റെ ബന്ധുക്കളിൽ നിന്നും അകറ്റി നിർത്തി, എല്ലാം സ്വന്തം കൈപ്പിടിയിലൊതുക്കുന്ന തന്ത്രശാലിയായ ആ സ്ത്രീ അക്ഷരാർത്ഥത്തിൽ സ്വന്തം മകളുടെ ജീവിതം തന്നെ നശിപ്പിക്കുകയായിരുന്നു.(ഒരു സീരിയൽ കഥ പോലെ പൈങ്കിളിയായി തോന്നുന്നുണ്ടല്ലേ? എനിക്കും തോന്നി, ആദ്യമൊക്കെ കേൾക്കുമ്പോ എനിക്കും തോന്നി തമാശ; പക്ഷെ ഇന്ന് ആ പാവം അനുഭവിക്കുന്ന വേദന അടുത്തറിയുന്ന ഒരാൾ എന്ന നിലക്ക് ഇത് പറയാതിരിക്കാൻ വയ്യ) ആ സ്ത്രീയുടെ നിർബന്ധത്തിനു വഴങ്ങി സെന്തിൽ അണ്ണൻ തന്റെ രണ്ട് അളിയന്മാരെയും ഇവിടെ കൊണ്ട് വന്നു, അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ , തന്റെ സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങി കൊടുത്തു , ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് രണ്ടാളും ജോലി ഉപേക്ഷിച്ചു തിരികെ പോയി അതിലൊരുവൻ അതേ സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തി സെന്തിൽ അണ്ണനെ മാനം കെടുത്തി, പക്ഷെ മാനേജ്മെന്റിന് അണ്ണനോടുള്ള മതിപ്പിന്റെ പേരിൽ അവനെ ജയിൽ ശിക്ഷ ഒഴിവാക്കി നാട് കടത്തി. ഒട്ടേറെ ദുരനുഭവങ്ങൾ അദ്ദേഹത്തിന് ഇതിനു ശേഷവും നേരിടേണ്ടി വന്നു അപ്പോഴും ഭാര്യയെയും വളർന്നു വരുന്ന മക്കളെയും ഓർത്ത് ആ പാവം എല്ലാം സഹിച്ചു.

ഇതിനിയ്ക്കു നട്ടെല്ലിന് രണ്ട് തവണ സർജറി ചെയ്തിട്ടുള്ള അദ്ദേഹം 2013 ൽ തന്റെ അൻപത്തിഏഴാം വയസ്സിൽ, കഴിഞ്ഞ 37 വര്ഷങ്ങളായി ജോലി ചെയ്തിരുന്ന കമ്പനിയുടമയായ അമീറിന്റെയും കുടുംബത്തിന്റെനയും, മാനേജ്മെന്റിന്റെയും നിർബന്ധത്തിനു വഴങ്ങാതെ ഇനിയും ഇവിടെ തുടരാനും അധ്വാനിക്കാനും കഴിയില്ല എന്നതിനാൽ ജോലി രാജി വച്ച് പ്രവാസജീവിതത്തിനു ആദ്യംകുറിച്ചു നാട്ടിലേക്ക് പോയി . എന്നാൽ ഏകദേശം ഏഴു മാസങ്ങൾക്കുശേഷം , എന്റെ മൊബൈലിലേക്ക് ഇവിടത്തെ പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നു ” തമ്പി സൂരജ്, നാൻ ഇങ്കെ തിരുമ്പി വന്ദിട്ടെ , സെയിം കമ്പനിതാൻ , സെയിം ജോബ് . നാൻ ഉന്നെ പാക്ക വരേൻ തമ്പി ” എനിക്ക് ശരിക്കും ഷോക്ക് ആയി, അദ്ദേഹം പറഞ്ഞ കഥകൾ കേട്ടിട്ട് വിശ്വസിക്കാൻ പ്രയാസമായിരുന്നു.

Advertisement

സെന്തിൽ അണ്ണൻ അർബാബായ അമീറുമായും കുടുംബവുമായും വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ, സ്വന്തം അച്ഛനോടെന്ന പോലെ സ്നേഹാദരവ് കൊടുത്തിരുന്ന അറബാബിന്റെ മകൾ ഇദ്ദേഹത്തിന്റെ സുഖവിവരം, അറിയുവാനായി ഇവിടെ നിന്നും എക്സിറ്റ് പോയി ഒരു മൂന്നു മാസത്തിനു ശേഷം, പോകുമ്പോൾ കൊടുത്തിരുന്ന ഭാര്യയുടെ നാട്ടിലെ നമ്പറിലേക്കു വിളിച്ചു “ഇനി മേൽ അയാളെ അന്വേഷിച്ചു ഈ നമ്പറിൽ വിളിക്കരുത് ” എന്നായിരുന്നു അവർക്കു കിട്ടിയ പ്രതികരണം. തുടർന്ന് അവർ അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്മാരെയും, ഭാര്യയേയും നിരന്തരം വിളിച്ചു നമ്പർ സംഘടിപ്പിച്ചു നാട്ടിലുള്ള അണ്ണനെ ബന്ധപ്പെട്ടു വിവരങ്ങൾ തിരക്കി അറിഞ്ഞു. രണ്ട് കോടിയോളം വില വരുന്ന സെന്തിൽ അണ്ണന്റെ വസ്തു വകകൾ , ഭാര്യയെ പറഞ്ഞു പ്രലോഭിപ്പിച്ചു, എന്നിട്ടു അവരെയും പറ്റിച്ചു ഭാര്യാസഹോദരന്മാർ കൈക്കലാക്കി എന്നും , അണ്ണൻ തെരുവിലേക്ക് ഇറക്കിവിടപ്പെട്ടെന്നുമുള്ള കഥ . നഗര ഹൃദയത്തിലുള്ള ആ പ്രോപ്പർട്ടിയുടെ ഒരു ചെറിയ ഭാഗം വിൽക്കാനുള്ള ഓതറൈസേഷൻ സെന്തിൽ അണ്ണൻ ഇവിടെ നില്കുമ്പോഴേ, “ഇപ്പോഴാണെ നല്ല വില കിട്ടും” എന്ന് പറഞ്ഞു പ്രലോഭിപ്പിച്ചു അവർ സംഘടിപ്പിച്ചു എടുത്തിരുന്നു , അതിൽ തുടങ്ങി വളരെ നാടകീയമായ ഒട്ടേറെ സംഭവ വികാസങ്ങൾക്കൊടുവിൽ മുഴുവൻ സ്വത്തു വകകളും അണ്ണന്റെ ഭാര്യയുടെയും അവരുടെ സഹോദരന്മാരുടെയും പേരിലായി. അർബാബിന്റെയും കുടുംബത്തിന്റെയും നിർബന്ധത്തിനു വഴങ്ങി അദ്ദേഹം തിരികെ വന്നു (ലോകത്താരു നിന്നെ തള്ളിപ്പറഞ്ഞാലും, നിന്റെ യൗവ്വനകാലം മുഴുവൻ ഞങ്ങൾക്ക് വേണ്ടി പണിയെടുത്ത നിന്നെ ഞങ്ങൾക്ക് വേണം എന്ന് പറയാതെ പറഞ്ഞ്, അവർ ഇവിടേയ്ക്ക് തിരികെ കൊണ്ട് വന്നു എന്ന് പറയുന്നതാകും ശരി) 50,000 രൂപ മാസ ശമ്പളത്തിൽ വീണ്ടും അതേ ജോലി.
കഥയുടെ ട്വിസ്റ്റ് ഇതൊന്നുമല്ല, സെന്തിൽ അണ്ണന്റെ കുടുംബത്തിനറിയുമായിരുന്നില്ല അദ്ദേഹം തിരികെ ഗൾഫിൽ എത്തി എന്നും , വീണ്ടും അദ്ദേഹം സമ്പാദിച്ചു തുടങ്ങി എന്നും! ഏകദേശം ഒരു വർഷത്തിന് ശേഷമാണ് അത് അവർ എങ്ങനെയോ അറിഞ്ഞത് . ഇപ്പോൾ അണ്ണന്റെ മക്കൾ വാട്സ്ആപ് , IMO വഴി ബന്ധപ്പെടുന്നുണ്ട്, ക്യാഷായും സമ്മാനങ്ങളായും അദ്ദേഹത്തിന്റെ രക്തം ഊറ്റാൻ വേണ്ടി മാത്രം!!!

ഒരനുജനോടുള്ള സ്നേഹോടെ എന്നോട് പെരുമാറാറുള്ള അദ്ദേഹത്തെ പറ്റി എന്റെ ഭാര്യ എപ്പോഴും പറയാറുണ്ട് സ്വന്തം മകളോടെന്ന പോലെ ഇത്രയേറെ കരുതലോടെ പെരുമാറുന്ന, സൗമ്യമായി സംസാരിക്കുന്ന ഒരു മനുഷ്യനാണല്ലോ ഈ ദുരവസ്ഥ വന്നത് എന്ന്!!

ഇത് ഇവിടെ എഴുതാൻ കാരണം എന്നെ ഏറെ വേദനിപ്പിച്ചൊരു സംഭവം കഴിഞ്ഞൊരു ദിവസം ഉണ്ടായി. നല്ല മുന്തിയ ബ്രാൻഡ്സിന്റെ ഡ്രെസ്സും ആക്സസറീസും വാങ്ങണം, ഇപ്പൊ കോളേജിൽ പഠിക്കുന്ന മകന് അയച്ചു കൊടുക്കാനാണത്രെ !!! പാവം സെന്തിൽ അണ്ണൻ എന്റെ ഡ്യൂട്ടി കഴിയുന്ന സമയം നോക്കി ഓഫീസിലേക്ക് വന്നു ഷോപ്പിംഗിനു കൂടെ കൂട്ടാൻ എന്നെ പിക്ക് ചെയ്യാൻ !, അദ്ദേഹം ഡ്രൈവ് ചെയ്യുകയായതിനാൽ വാട്സ് ആപ്പിൽ നിരന്തരം വന്ന മകന്റെ മെസ്സേജിന് ഒരു റിപ്ലൈ കൊടുക്കാൻ അണ്ണൻ എന്നോട് പറഞ്ഞു. ആ ചെറുപ്പക്കാരൻ സ്വന്തം പിതാവിന് അയച്ചു കൊണ്ടിരിക്കുന്ന മെസ്സേജസ്, WTF ൽ തുടങ്ങി പറയാൻ അറക്കുന്ന തെറിയാണ് അവൻ സ്വന്തം പിതാവിനെ വിളിച്ചു കൊണ്ടിരിക്കുന്നത്.
മകനേ ഒന്നോർക്കുക, കണ്ണീരു വീണു കാഴ്ച മങ്ങിയ മൊബൈൽ സ്ക്രീനിനു പിന്നിൽ നീ അയച്ച ക്രൂരമായ വാക്കുകൾ, ആ പാവം മനുഷ്യന്റെ കുറേ ദിനരാത്രങ്ങൾ കവർന്നിട്ടുണ്ട്, അത് നിനക്കൊരിക്കലും തിരികെ നൽകാനാവില്ല.
ഇത് വായിക്കുന്ന മാതാ പിതാക്കളോടു എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം, മക്കൾക്ക് അമിത വാല്സല്യത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിക്കരുത് !!, മക്കളോട് സ്നേഹം ഉണ്ടെങ്കിൽ ത്യാഗത്തിന്റെ , ആത്മസമർപ്പണത്തിന്റെ മൂല്യം അവർക്കു പഠിപ്പിച്ചു കൊടുക്കുകയാണ് വേണ്ടത് 🙏🙏

 — feeling കണ്ണീരിൽ കുതിർന്ന മൊബൈൽ സ്ക്രീനിലെ മൂർച്ചയേറിയ വാക്കുകൾ.

 135 total views,  1 views today

Advertisement
cinema4 hours ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 day ago

മൗനദാഹം (എന്റെ ആൽബം- 7)

cinema2 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema3 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema4 days ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment4 days ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album5 days ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment5 days ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Ente album6 days ago

രസികനായ കെ. രാധാകൃഷ്ണൻ (എൻ്റെ ആൽബം- 2)

Entertainment6 days ago

മനസിലെ ‘നോ മാൻസ് ലാൻഡുകൾ ‘

Ente album1 week ago

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

Entertainment1 week ago

‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement