
=====
ഇത് എന്റെ സൃഷ്ടിയല്ല, കഴിഞ്ഞ എട്ടു വർഷമായി ഞാൻ കണ്ടുകൊണ്ടിരിക്കുന്ന നിഷ്കളങ്കനായൊരു മനുഷ്യന്റെ അനുഭവം. ഹൃദയം നുറുങ്ങുന്ന വേദനയിലും തന്നെ അവഗണിച്ചവരെ വെറുക്കാൻ കഴിയാതെപോയ ആ മനുഷ്യനെ ഞാൻ ഇവിടെ സെന്തിൽ എന്ന് പേരിട്ടു വിളിക്കുന്നു (അദ്ദേഹത്തിന്റെയും, കുടുംബത്തിന്റെയും യഥാർത്ഥ പേര് വിവരങ്ങൾ ഇവിടെ എഴുതുന്നില്ല) പൊടിപ്പും തൊങ്ങലും വച്ച് അത് വിവരിക്കാനും എനിക്കറിയില്ല.
നീണ്ട മുപ്പത്തഞ്ചു വർഷത്തെ പ്രവാസഭൂമിയിലെ പ്രയത്നത്തിലൂടെ സമ്പാദിച്ചതെല്ലാം നിർദാക്ഷിണ്യം കവർന്നെടുത്തിട്ട്, ശാരീരികമായി അവശത നേരിടുന്ന സമയത്ത് വീണ്ടും ഈ മരുഭൂമിയിലേക്ക് എടുത്തെറിയപ്പെട്ടൊരു പാവം മനുഷ്യൻ, വാർദ്ധക്യം ബാധിച്ച ശരീരവും , യുവത്വം നഷ്ടപ്പെടാത്ത മനസുമായി ഇന്നും , കായികാധ്വാനം വേണ്ട പണിയെടുത്തു ജീവിക്കുന്നു!
“അവൾ എനിക്ക്, എല്ലാ കടമകളും നന്നായി നിറവേറ്റുന്ന നല്ലൊരു ഭാര്യയിരുന്നിട്ടുണ്ട് ഒരു കാലത്ത് , ഇതൊന്നും അവളുടെ കുറ്റമല്ല; അവളുടെ അമ്മയ്ക്കും സഹോദരന്മാർക്കും ഞാൻ ഉണ്ടാക്കിയ സ്വത്തിൽ മാത്രമാണ് കണ്ണ്, അവരുണ്ടാക്കിയ കുരുക്കിൽ അവൾ വീണുപോയതാണ്” എന്നദ്ദേഹം എന്നോട് പറയുമ്പോ ഭാര്യയോട് ഇന്നും, ഉറവ വറ്റിപോകാത്ത അദ്ദേഹത്തിന്റെ സ്നേഹമാണ് എനിക്ക് കാണാൻ കഴിഞ്ഞത്.
2011അവസാനമാണ് ഇദ്ദേഹത്തെ പരിചയപ്പെടുന്നത്. നാട്ടിൽ നിന്ന് എന്റെ ഭാര്യ എത്തുന്നതിനാൽ ബാച്ചിലേഴ്സ്-ഷെയേർഡ് അപ്പാർട്ട് മെന്റിൽ നിന്നും ഞാനാദ്യമായി ഫാമിലി ഫ്ലാറ്റിലേക്ക് മാറാനായി വീട് അന്വേഷിക്കുന്ന സമയം, അപ്പൊ സെന്തിൽ അണ്ണന്റെ ഫാമിലി നാട്ടിൽ പോയി സെറ്റിലായതുകൊണ്ട് അദ്ദേഹം ഫ്ലാറ്റ് കൈമാറാൻ ആളെ അന്വേഷിക്കുകയായിരുന്നു. അതേ അപ്പാർമെന്റിൽ താമസിക്കുന്ന എന്റെ മറ്റൊരു സുഹൃത്ത് വഴിയാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത് , അത് പിന്നീട് നല്ലൊരു സൗഹൃദത്തിലേക്കുവളർന്നു . അത് കുറച്ചുവലിയൊരു ഫ്ലാറ്റ് ആയിരുന്നതിനാൽ ആറുമാസത്തിനു ശേഷം ഒത്തുകിട്ടിയ ചെറിയൊരു ഫ്ലാറ്റിലേക്ക് ഞങ്ങൾ താമസം മാറി. പക്ഷെ അവിടെ താമസിച്ചിരുന്ന കാലത്ത് എന്നെ അവിടേക്കു കൊണ്ട് വന്ന അടുത്ത ഫ്ളാറ്റിലെ എന്റെ സുഹൃത്തും ഫാമിലിയും സെന്തിൽ അണ്ണന്റെ കുടുംബ സുഹൃത്തായിരുന്നതിനാൽ അദ്ദേഹത്തെയും കുടുംബത്തെയും പറ്റി കുറേ പറഞ്ഞ് കേട്ടിരുന്നു.
സെന്തിൽ അണ്ണന്റെ ഭാര്യക്ക് നാട്ടിൽ സർക്കാരുദ്യോഗം ലഭിച്ചു പോയ ശേഷം ഏകദേശം ഒരു വർഷത്തോളം, കുട്ടികളുടെ അധ്യയനവർഷം പൂർത്തിയാകുന്നത് വരെ അദ്ദേഹം ഒറ്റയ്ക്ക് മക്കളെ വളർത്തിയിരുന്നുയെന്നും , അന്ന് ആ പാവം നേരിട്ടിരുന്ന പ്രയാസങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട്. സെന്തിൽ അണ്ണന് രണ്ട് മക്കളാണ് മൂത്ത മകൾ അന്ന് എട്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു മകൻ ആറാം ക്ലാസ്സിലും . വെളുപ്പിന് നാല് മണിക്ക് ഉണർന്നു ഭക്ഷണമെല്ലാം റെഡി ആക്കി കുട്ടികളെ ആറു മണിക്കെത്തുന്ന സ്കൂൾ ബസ്സിൽ യാത്രയാക്കിയിട്ടു, നേരെ പന്ത്രണ്ടും, പതിനാലും മണിക്കൂർ നീളുന്ന കമ്പനിയിലെ കഠിനമായ ജോലി , ഡ്രൈവർ ആയതിനാൽ ഇടയ്ക്കു കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോൾ വീട്ടിലെത്തി കുട്ടികൾക്ക് ഭക്ഷണം പകർന്നു കൊടുത്തു അവരെ ട്യൂഷന് കൊണ്ടാക്കി വീണ്ടും കമ്പനി ജോലിയിലേക്ക് രാത്രി പത്തുമണിക്കെല്ലാം വീട്ടിലെത്തുന്ന അദ്ദേഹം അന്നൊക്കെ ഉറങ്ങുന്നത് വെറും മൂന്ന് മരിക്കൂറോ മറ്റോ . അദ്ദേഹം സഹിച്ചിട്ടുള്ള ത്യാഗത്തിന്റെ ഒരംശമെങ്കിലും അറിയിക്കാനാണ് ഇതിവിടെ പറഞ്ഞത്.
തമിഴ്നാട്ടിലെ വളരെ പ്രസിദ്ധമായൊരു ക്ഷേത്ര നഗരത്തിൽ നിന്നുള്ളയാളാണ് അദ്ദേഹത്തിന്റെ ഭാര്യ, സ്വന്തം വീട് അവിടെ നിന്നും ഏകദേശം 480 കിലോമീറ്റർ അകലെ ഒരു ചെറിയ ഗ്രാമത്തിലും. വിവാഹം കഴിഞ്ഞനാൾ മുതൽ അദ്ദേഹത്തിന്റെ ഇവിടെ നിന്നുള്ള സമ്പാദ്യം മുഴുവനും ഭൂമി വാങ്ങി കൂട്ടിയത് ഈ നഗരപ്രദേശത്താണ്. ആദ്യനാളുകളിൽ തന്നെ , അദ്ദേഹത്തിന്റെ ഭാര്യാമാതാവ് മകളെ ഭർത്താവിന്റെ വീട്ടിൽ നിന്നും , ഭർത്താവിന്റെ ബന്ധുക്കളിൽ നിന്നും അകറ്റി നിർത്തി, എല്ലാം സ്വന്തം കൈപ്പിടിയിലൊതുക്കുന്ന തന്ത്രശാലിയായ ആ സ്ത്രീ അക്ഷരാർത്ഥത്തിൽ സ്വന്തം മകളുടെ ജീവിതം തന്നെ നശിപ്പിക്കുകയായിരുന്നു.(ഒര
ഇതിനിയ്ക്കു നട്ടെല്ലിന് രണ്ട് തവണ സർജറി ചെയ്തിട്ടുള്ള അദ്ദേഹം 2013 ൽ തന്റെ അൻപത്തിഏഴാം വയസ്സിൽ, കഴിഞ്ഞ 37 വര്ഷങ്ങളായി ജോലി ചെയ്തിരുന്ന കമ്പനിയുടമയായ അമീറിന്റെയും കുടുംബത്തിന്റെനയും, മാനേജ്മെന്റിന്റെയും നിർബന്ധത്തിനു വഴങ്ങാതെ ഇനിയും ഇവിടെ തുടരാനും അധ്വാനിക്കാനും കഴിയില്ല എന്നതിനാൽ ജോലി രാജി വച്ച് പ്രവാസജീവിതത്തിനു ആദ്യംകുറിച്ചു നാട്ടിലേക്ക് പോയി . എന്നാൽ ഏകദേശം ഏഴു മാസങ്ങൾക്കുശേഷം , എന്റെ മൊബൈലിലേക്ക് ഇവിടത്തെ പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നു ” തമ്പി സൂരജ്, നാൻ ഇങ്കെ തിരുമ്പി വന്ദിട്ടെ , സെയിം കമ്പനിതാൻ , സെയിം ജോബ് . നാൻ ഉന്നെ പാക്ക വരേൻ തമ്പി ” എനിക്ക് ശരിക്കും ഷോക്ക് ആയി, അദ്ദേഹം പറഞ്ഞ കഥകൾ കേട്ടിട്ട് വിശ്വസിക്കാൻ പ്രയാസമായിരുന്നു.
സെന്തിൽ അണ്ണൻ അർബാബായ അമീറുമായും കുടുംബവുമായും വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ, സ്വന്തം അച്ഛനോടെന്ന പോലെ സ്നേഹാദരവ് കൊടുത്തിരുന്ന അറബാബിന്റെ മകൾ ഇദ്ദേഹത്തിന്റെ സുഖവിവരം, അറിയുവാനായി ഇവിടെ നിന്നും എക്സിറ്റ് പോയി ഒരു മൂന്നു മാസത്തിനു ശേഷം, പോകുമ്പോൾ കൊടുത്തിരുന്ന ഭാര്യയുടെ നാട്ടിലെ നമ്പറിലേക്കു വിളിച്ചു “ഇനി മേൽ അയാളെ അന്വേഷിച്ചു ഈ നമ്പറിൽ വിളിക്കരുത് ” എന്നായിരുന്നു അവർക്കു കിട്ടിയ പ്രതികരണം. തുടർന്ന് അവർ അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്മാരെയും, ഭാര്യയേയും നിരന്തരം വിളിച്ചു നമ്പർ സംഘടിപ്പിച്ചു നാട്ടിലുള്ള അണ്ണനെ ബന്ധപ്പെട്ടു വിവരങ്ങൾ തിരക്കി അറിഞ്ഞു. രണ്ട് കോടിയോളം വില വരുന്ന സെന്തിൽ അണ്ണന്റെ വസ്തു വകകൾ , ഭാര്യയെ പറഞ്ഞു പ്രലോഭിപ്പിച്ചു, എന്നിട്ടു അവരെയും പറ്റിച്ചു ഭാര്യാസഹോദരന്മാർ കൈക്കലാക്കി എന്നും , അണ്ണൻ തെരുവിലേക്ക് ഇറക്കിവിടപ്പെട്ടെന്നുമുള്ള
കഥയുടെ ട്വിസ്റ്റ് ഇതൊന്നുമല്ല, സെന്തിൽ അണ്ണന്റെ കുടുംബത്തിനറിയുമായിരുന്നില
ഒരനുജനോടുള്ള സ്നേഹോടെ എന്നോട് പെരുമാറാറുള്ള അദ്ദേഹത്തെ പറ്റി എന്റെ ഭാര്യ എപ്പോഴും പറയാറുണ്ട് സ്വന്തം മകളോടെന്ന പോലെ ഇത്രയേറെ കരുതലോടെ പെരുമാറുന്ന, സൗമ്യമായി സംസാരിക്കുന്ന ഒരു മനുഷ്യനാണല്ലോ ഈ ദുരവസ്ഥ വന്നത് എന്ന്!!
ഇത് ഇവിടെ എഴുതാൻ കാരണം എന്നെ ഏറെ വേദനിപ്പിച്ചൊരു സംഭവം കഴിഞ്ഞൊരു ദിവസം ഉണ്ടായി. നല്ല മുന്തിയ ബ്രാൻഡ്സിന്റെ ഡ്രെസ്സും ആക്സസറീസും വാങ്ങണം, ഇപ്പൊ കോളേജിൽ പഠിക്കുന്ന മകന് അയച്ചു കൊടുക്കാനാണത്രെ !!! പാവം സെന്തിൽ അണ്ണൻ എന്റെ ഡ്യൂട്ടി കഴിയുന്ന സമയം നോക്കി ഓഫീസിലേക്ക് വന്നു ഷോപ്പിംഗിനു കൂടെ കൂട്ടാൻ എന്നെ പിക്ക് ചെയ്യാൻ !, അദ്ദേഹം ഡ്രൈവ് ചെയ്യുകയായതിനാൽ വാട്സ് ആപ്പിൽ നിരന്തരം വന്ന മകന്റെ മെസ്സേജിന് ഒരു റിപ്ലൈ കൊടുക്കാൻ അണ്ണൻ എന്നോട് പറഞ്ഞു. ആ ചെറുപ്പക്കാരൻ സ്വന്തം പിതാവിന് അയച്ചു കൊണ്ടിരിക്കുന്ന മെസ്സേജസ്, WTF ൽ തുടങ്ങി പറയാൻ അറക്കുന്ന തെറിയാണ് അവൻ സ്വന്തം പിതാവിനെ വിളിച്ചു കൊണ്ടിരിക്കുന്നത്.
മകനേ ഒന്നോർക്കുക, കണ്ണീരു വീണു കാഴ്ച മങ്ങിയ മൊബൈൽ സ്ക്രീനിനു പിന്നിൽ നീ അയച്ച ക്രൂരമായ വാക്കുകൾ, ആ പാവം മനുഷ്യന്റെ കുറേ ദിനരാത്രങ്ങൾ കവർന്നിട്ടുണ്ട്, അത് നിനക്കൊരിക്കലും തിരികെ നൽകാനാവില്ല.
ഇത് വായിക്കുന്ന മാതാ പിതാക്കളോടു എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം, മക്കൾക്ക് അമിത വാല്സല്യത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിക്കരുത് !!, മക്കളോട് സ്നേഹം ഉണ്ടെങ്കിൽ ത്യാഗത്തിന്റെ , ആത്മസമർപ്പണത്തിന്റെ മൂല്യം അവർക്കു പഠിപ്പിച്ചു കൊടുക്കുകയാണ് വേണ്ടത് 🙏🙏
— feeling കണ്ണീരിൽ കുതിർന്ന മൊബൈൽ സ്ക്രീനിലെ മൂർച്ചയേറിയ വാക്കുകൾ.