മണിരത്നം : ജിജോ പൊന്നൂസ് സംവിധാനം നിർത്തിയത് കൊണ്ട് നിങ്ങൾക്ക് ഇങ്ങനെ പലതും തോന്നും

0
229

Praveen Kumar ന്റെ കുറിപ്പ്

”മണിരത്നത്തിനോട് ചാനൽ അവതാരകൻ താങ്കൾ ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകൻ എന്ന വിലയിരുത്തൽ ഉണ്ടല്ലോ അത് താങ്കൾ എങ്ങനെ ഉൾകൊള്ളുന്നു??

Mani Ratnam : ans. ജിജോ പൊന്നൂസ് സംവിധാനം നിർത്തിയത് കൊണ്ട് നിങ്ങൾക്ക് ഇങ്ങനെ പലതും തോന്നും.

ഇന്ത്യയിലെ ആദ്യത്തെ 3D സിനിമയാണ് 1984-ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ. മലയാളത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം നവോദയ അപ്പച്ചനാണ് നിർമ്മിച്ചത്. സം‌വിധാനം ചെയ്തത് ജിജോ പുന്നൂസും, തിരക്കഥയെഴുതിയത് രഘുനാഥ് പലേരിയുമാണ്. പിന്നീട് 1997ൽ ചെറിയ ചില മാറ്റങ്ങളുമായി വീണ്ടും റീലിസായി തരംഗം സൃഷിട്ടിച്ചു വീണ്ടും മെഗാഹിറ്റ്.. അന്നത്തെ കാലത്തും 3D കണ്ടവർക്ക് തീയറ്ററിൽ ഒരു അത്ഭുത മായാലോകം തന്നെയായിരുന്നു ലഭിച്ചത്

May be an image of text that says "കുട്ടിച്ചാത്തൻ 30 ജിജോ പുന്നൂസ്.. പ്രതിഭയുടെ അവസാന വാക്ക്"മലയാളത്തിൽ നിന്നും ഹോളിവുഡ് ലെവലിൽ വളരേണ്ട മഹാ പ്രതിഭ ആയിരുന്നു ജിജോ.. അന്നത്തെ കാലത്തേ ഇന്ത്യയിലെ വളരെ പരിതാപകരമായ ടെക്‌നോളജി വെച്ചു ഇതുപോലൊരു അത്ഭുത സിനിമ ഒരുക്കിയ ജിജോക് ഇപ്പോഴത്തെ ടെക്‌നോളജി ലഭിച്ചാൽ. ജെയിംസ് കാമറൂൺ, സ്പിൽബർഗ്, ക്രിസ്റ്റിഫർ നോളൻ തുടങ്ങിയ ലോക പ്രശസ്ത സംവിധയകരോടപ്പം ജിജോയുടെ പേരും ലോകം വാഴ്ത്തുന്നത് നമ്മൾക്ക് കാണാമായിരുന്നു..

മൈ ഡിയർ കുട്ടിച്ചാത്തനിൽ അദ്ദേഹം കാണിച്ച അത്ഭുതകരമായ സ്വന്തം ക്രിയേറ്റിവിറ്റി ലെവൽ ഇ വാദം അരക്കിട്ടു ഉറപ്പിക്കുന്നത്… ഇ കാലത്തേ ടെക്‌നോളജിയുടെയും vfx ന്റെയും പിൻബലത്തിൽ ജിജോ പൊന്നൂസ് സംവിധാനം നിർവഹിക്കുന്ന ഒരു ഹൈ ബഡ്ജറ്റ് ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ സിനിമ ഇറങ്ങിയാൽ ഓസ്കാർ അവാർഡ് ചരിത്രം തിർത്തി കുറിക്കുന്ന കളക്ഷൻ റെക്കോർഡും മലയാളകരയിൽ എത്തും എന്നത് ഉറപ്പ് .നിങ്ങൾ മൈഡിയർ കുട്ടിച്ചാത്തൻ 3D തീയറ്ററിൽ കണ്ട ഓർമ്മകൾ കമന്റ് ബോക്സിൽ പങ്കുവെക്കുക ❤👌