Praveen Kumar എഴുതുന്നു 

എന്താണ് ഉരുൾ പൊട്ടൽ ? ആരാണ് Dr. VN.മാധവ് ഗാഡ്ഗിൽ ?

‎Praveen Kumar
‎Praveen Kumar

കേരളത്തിന്റെ ഭൂപ്രകൃതി നമ്മൾക്ക് അറിയാവുന്നതാണ് ചങ്കുത്തായ മലകളും, ചരിവുകളും 70% അടങ്ങുന്നതാണ് ഭൂപ്രകൃതി ഇങ്ങനുള്ള സസ്ഥലങ്ങിൽ കനത്ത മഴ ഉണ്ടായാൽ സ്വാഭാവികമായും മണ്ണിടിച്ചിൽ ഉണ്ടാകും പക്ഷെ അത് ചെറിയ തോതിൽ ആയിരിക്കുമെന്ന് മാത്രം.. എന്നാൽ നമ്മൾ മനുഷ്യരുടെ ഒന്നും മുന്കൂട്ടികാണാതെയുള്ള അന്ധമായ പ്രവൃത്തികൾ മുഖേന അതൊരു വലിയ പ്രകൃതിദുരന്തമായി മാറുന്നു.. കുറച്ചു വർഷങ്ങൾക്കു മുൻപ് പരിസ്ഥിതി പ്രവർത്തകനായ. Dr. VN. ഗാഡ്ഗിൽ റിപ്പോർട്ട് തയാറാക്കി സർക്കാരിന് നൽകി അത് പ്രകാരം പശ്ചിമഘട്ട മലനിരയിലെ ചില മേഖലകളിൽ ഒരുകാരണവശാലും, പാറപൊട്ടിക്കലോ, വൻകിട കെട്ടിട നിര്മ്മാണ ങ്ങളൊ. പാടില്ല എന്നായിരുന്നു, പക്ഷെ രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഒന്നിച്ചുനിന്നു എതിർത്ത് ആ റിപ്പോർട്ട് ഇല്ലാതാക്കി പക്ഷെ ഇപ്പോൾ ആ റിപ്പോർട്ടിന് ജീവൻ വെക്കുകയാണ് കാരണം അന്ന്‌ Dr. ഗാഡ്ഗിൽ ചൂണ്ടിക്കാണിച്ച സഥലങ്ങളിലാണ് ഇത്തവണ വലിയ ദുരന്തം ഉണ്ടയേതും ഉരുൾപൊട്ടലിൽ 11ൽ 10 നടന്നത് ഗാഡ്ഗിൽ കമ്മറ്റി സോൺ 1 എന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ ആണ് പുതുമലയും, കവളപ്പാറയും എല്ലാം അതിൽ ഉണ്ട് കവളപ്പാറയുടെ 5Km. ചുറ്റളവിൽ ചെറുതും വലുതുമായ 45 ക്വോറികൾ ഉണ്ട്.. ക്വറികൾ മുഖേന ഉരുൾപൊട്ടൽ ഉണ്ടാകുന്നതു എങ്ങനെ ? പാറകൾ വലിയ സ്ഫോടക വസ്തുക്കൾ നിറച്ചു പൊട്ടിക്കുമ്പോൾ ആ പറയുടെ 2Km ചുറ്റളവിൽ ഉള്ള പാറകളിലും അതിന്റെ ശക്തമായ തരംഗങ്ങൾ എത്തുന്നു ഇത് തുടർച്ച ആകുമ്പോൾ പാറക് മുകളിലെ മണ്ണുമായി ഉണ്ടിയുന്ന പിടുത്തം കുറയുന്നു… ഏതെങ്കിലും ലോലമായ സഥലത്തു ഇത് കൂടുതൽ ബാധിക്കും.. കനത്ത മഴയിൽ മലകളിൽ സംഭര ശേഷിയിൽ കൂടുതൽ ജലം ഉള്ളിൽ എത്തുന്നു.. പാറകളും മണ്ണുമായി നല്ല ഉറപ്പാണെങ്കിൽ ജലം സാവധാനം ഭൂമിയിലേക്കു തന്നെ ഇറങ്ങും എന്നാൽ പാറപൊട്ടിച്ചും, മണ്ണുമാന്തിയും ഉറപ്പ്‌ നഷ്ട്ടപെട്ട മലകളുടെ ഏറ്റവും ലോലമായ ഭാഗത്തുകൂടി ജലം ശക്തിയായി പുത്തേക്കു വരുന്നു അടിവശത്തുനിന്നും ഉണ്ടാകുന്ന മണ്ണ് ഇടിച്ചിൽ കാരണം മലകളുടെ മുകൾ ഭാഗം മൊത്തമായും ഒലിച്ചു താഴേക്ക് വരുന്നു, മലകൾക്കുള്ളിലെ, വലിയ പാറകളും, കല്ലുകളും, മണ്ണും, ജലവും ഉണ്ടാകും ഇതിനെ ഉരുൾ പൊട്ടൽ എന്ന് പറയുന്നു… പിന്നെ നമ്മൾ ചിന്തിക്കേണ്ട മറ്റൊരു കാര്യം ഉണ്ട്. എല്ലാം നമ്മൾ മറ്റുള്ളവരുടെ മേൽ പഴിചാരിയിട്ടു കാര്യവുമില്ല കാരണം, നമ്മുടെ വീടുകൾ, സ്കൂളുകൾ, ഹോസ്പിറ്റലുകൾ, ഓഫിസുകൾ, ചുറ്റു മതിലുകൾ, x….ഇവ ഉണ്ടാക്കാൻ വേണ്ടി തറ കെട്ടിയിരിക്കുന്നതും, വീടിന്റയും മറ്റ് നിര്മിതികളുടെയും മേൽക്കൂരകൾ കോണ്ക്രീറ്റ് ചെയ്യാൻ ഉപയോഗിച്ച മിറ്റൽ,പാറപ്പൊടി ഇവയും ഏതെങ്കിലും ക്വറിയിൽ നിന്നും പൊട്ടിച്ചെടുത്ത പാറകൾ കൊണ്ടാണ്, ഒരു പാട് നിർമിതികൾ നിർമിച്ചിട്ടുള്ള വെട്ടുകല്ലുകൾ ചെത്തി മിനുക്കിയെടിത്തതും ഏതോ മലകൾ ഇല്ലാതാക്കി ആണ്…. ലോകത്തെ സുഖസൗകര്യങ്ങള്കും, ദുരന്തത്തിനും കാരണം നമ്മൾ ഓരോരുത്തരും…

പ്രവീൺ

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.