Connect with us

ദൃശ്യം OTT യെ രക്ഷിച്ചു, ഇനി തിയേറ്ററുകളെ രക്ഷിക്കാൻ മരക്കാർ, ഇതല്ലേ “സ്വന്തം കാര്യം സിന്ദാബാദ്

മരക്കാർ അറബിക്കടലിന്റെ സിംഹം” എന്ന മോഹൻലാൽ പ്രിയദർശൻ ടീമിന്റെ വൻ ബജറ്റ് സിനിമ ഈ വരുന്ന ഓണക്കാലത്ത് തിയേറ്റർ റിലീസായി എത്തുകയാണ്. എന്നാൽ മലയാള

 16 total views,  1 views today

Published

on

Praveen Kumar

ദൃശ്യം – 2 OTTയെ രക്ഷിച്ചു, ഇനി തിയേറ്ററുകളെ രക്ഷിക്കാൻ മരക്കാർ. ഇതല്ലേ “സ്വന്തം കാര്യം സിന്ദാബാദ്

“മരക്കാർ അറബിക്കടലിന്റെ സിംഹം” എന്ന മോഹൻലാൽ പ്രിയദർശൻ ടീമിന്റെ വൻ ബജറ്റ് സിനിമ ഈ വരുന്ന ഓണക്കാലത്ത് തിയേറ്റർ റിലീസായി എത്തുകയാണ്. എന്നാൽ മലയാള സിനിമയിൽ എന്നല്ല, ഇന്ത്യൻ സിനിമയിൽ തന്നെ കേട്ടുകേൾവിയില്ലാത്ത ഒന്നാണ് ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഇതിന്റെ നിർമ്മാതാക്കൾ തിയേറ്റർ ഉടമകൾക്ക് അയച്ച കത്ത്.

ഈ സിനിമ എല്ലാ റിലീസ് തിയേറ്ററുകളിലും (തിയേറ്റർ കോംപ്ലക്സിൽ ആണെങ്കിൽ എല്ലാ, സ്‌ക്രീനിലും )ഹോൾഡ് ഓവർ നോക്കാതെ മൂന്ന് ആഴ്ച പ്രദർശിപ്പിക്കണം എന്നും മൂന്നു ആഴ്ചത്തേക്ക് മറ്റു ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല എന്നും തിയേട്ടറുകാരുടെയും വിതരണക്കാരന്റെയും ഷെയർ വിഹിതം തങ്ങൾ നിശ്ചയിക്കും പ്രകാരം വേണമെന്നുമാണ് നിർമ്മതവും വിതരണക്കാരനുമായ ആന്റണി പെരുമ്പവൂർ തിയേറ്റർ ഉടമകൾക്ക്‌ കൊടുത്ത കത്തിൽ പറഞ്ഞിട്ടുള്ളത്.

ഇവിടെ തിയേറ്റർ വ്യവസായം എന്നൊരു മേഖല ഉണ്ട് എന്നും മറ്റേതൊരു വ്യവസായ മേഖലയെ പോലെ തങ്ങൾക്കും തങ്ങളുടേതായ സ്വാതന്ത്ര്യമുണ്ട് എന്നുമുള്ള ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ എന്നൊരു നിർമ്മാതാവ് (അദ്ദേഹത്തിന്റെ പിന്നിലെ ചാലകശക്തി തീർച്ചയായും മോഹൻലാൽ എന്ന സൂപ്പർ സ്റ്റാർ തന്നെ ) തിയേറ്റർ അധികൃതർക്ക്‌ മുൻപാകെ ഇത്തരം ഒരു കത്ത് (ഭീഷണിക്കത്ത് എന്ന് പറയുന്നതാകും കൂടുതൽ ഉചിതം )നൽകിയിട്ടുള്ളത്.

നമുക്കറിയാം, തിയേറ്റർ വ്യവസായം എന്നത് ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധിയിൽ ആയ ഒരു വ്യവസായമാണ്. കോടികൾ മുടക്കി മൾട്ടി പ്ലക്സ് അടക്കമുള്ള നിരവധി തിയേറ്ററുകൾ കേരളത്തിൽ ഉയർന്നുവരികയും നിലവിൽ ഉള്ള തിയേറ്ററുകൾ ലക്ഷങ്ങൾ മുടക്കി 4K സിസ്റ്റവും മറ്റുമാക്കി ആധുനികവൽക്കരിക്കുകയും ചെയ്തൊരു സമയത്താണ് ഇടിത്തീ പോലെ കോവിഡ് എന്ന മഹാമാരി പടർന്നു പിടിക്കുന്നതും തിയേറ്റർ മേഖല പാടെ നിശ്ചലമാകുന്നതും. തിയേറ്ററുകൾ മുഴുവനായും അടച്ചിട്ടാൽ പ്രോജക്ടറുകൾ പ്രവർത്തനരഹിതമായി പോകും എന്നതിനാൽ തന്നെ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം പ്രോജക്ടർ പ്രവർത്തിപ്പിക്കേണ്ടി വരുന്ന അവസ്ഥയും ആ ഇനത്തിൽ ഉള്ള കറന്റ് ചാർജ് അടക്കമുള്ള ചെലവുകൾ പൂട്ടികിടക്കുന്ന സമയത്തും തിയേറ്ററുകർക്കുണ്ടായി എന്നതാണ് വാസ്തവം.

Marakkar cast: Know the cast and characters of Mohanlal's award-winning filmOTT പ്ലാറ്റ്ഫോമിന്റെ വരവിൽ തിയേറ്റർ അധികൃതരും സിനിമാക്കാരും തമ്മിൽ തർക്കങ്ങൾ ഉടലെടുത്ത അവസരത്തിലാണ് OTT ക്കാർക്ക് അനുകൂലമായി കോവിഡ് വന്നുഭവിക്കുന്നത്. ഇതു പലരും മുതലെടുക്കുകയും ചെയ്തു. കോവിഡ് സാഹചര്യത്തിൽ OTT യെ തേടിപ്പോയ നിർമ്മാതാക്കളെ കുറ്റപ്പെടുത്താനും കഴിയില്ല. ഈ അവസരത്തിൽ തന്നെയാണ് മോഹൻലാലും ആന്റണി പെരുമ്പവൂരും കൂടി ദൃശ്യം എന്ന മെഗാഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം OTT യിൽ ഇറക്കുന്നത്. മരക്കാർ സിനിമയുടെ റിലീസ് നീണ്ടുപോയത് മൂലമുള്ള സാമ്പത്തിക ബാധ്യതയിൽ നിന്നും തല്ക്കാലം രക്ഷപ്പെടാൻ ആന്റണിയും ലാലും OTT യ്ക്ക് വേണ്ടി ചെയ്ത സിനിമയായിരുന്നു ദൃശ്യം 2. (ഇത്രവലിയ കടക്കെണിയിൽ ആണിവരെന്ന് പറയുമ്പോൾ ലൂസിഫറും ഒടിയനും ഒക്കെ നേടിക്കൊടുത്ത നൂറും ഇരുനൂറും കോടികൾ ഒക്കെ എവിടെ എന്ന് ചോദിച്ചേക്കരുത്.)

തിയേറ്റർ വ്യവസായം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോയ ഒന്നാം കൊറോണക്കാലത്ത്, ആ വ്യവസായത്തിന്റെ ശവപ്പെട്ടിയിൽ ആണിയടിച്ച,ദൃശ്യം രണ്ട് OTT യിൽ കൊടുത്ത് പൈസ വാങ്ങി പോക്കറ്റിലിട്ട് തിയേറ്ററുകൾക്ക്‌ പ്രഹരമേൽപ്പിച്ച മലയാളത്തിലെ രണ്ടു പ്രഗത്ഭർ-ലാലും ആന്റണിയും തന്നെയാണ് രണ്ടാം കൊറോണക്കാലം കഴിഞ്ഞു (അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ..!) തിയേറ്ററുകൾ തുറക്കുന്ന ഓണം സീസണിൽ തങ്ങളുടെ സിനിമ മാത്രം പ്രദർശിപ്പിക്കണം എന്ന തിട്ടൂരം ഇറക്കി തിയേറ്റർ അധികൃതരെയും പ്രേക്ഷകരെയും ഒരുപോലെ കൊഞ്ഞനം കുത്തുന്നത്.
കൊറോണക്കാലത്ത് തിയേറ്ററുകാർക്ക് താങ്ങായി നിന്ന ഒരു ടീമിന്റെ സിനിമയാണ് ഈ ആവശ്യവുമായി എത്തുന്നത് എങ്കിൽ അല്പമെങ്കിലും ന്യായീകരിക്കാൻ വകുപ്പുണ്ടായിരിന്നു. മലയാള സിനിമാ വ്യവസായത്തിന്റെ നന്മയോ കലാകാരന്മാരുടെ ഉന്നമനമോ ഒന്നുമല്ല ഇക്കൂട്ടരുടെ ലക്ഷ്യം എന്നത് വ്യക്തം. സ്വന്തം സാമ്പത്തിക നേട്ടം മാത്രം.

മൂന്നു കാര്യങ്ങളാണ് ഇവിടെ പ്രധാനമായും ചർച്ച ചെയ്യേണ്ടത്.
അതിൽ ഒന്നാണ് തിയേറ്റരുകാരുടെ അവകാശം. തങ്ങളുടെ തിയേറ്ററിൽ ഏത് സിനിമ, എത്ര നാൾ പ്രദർശിപ്പിക്കണം എന്നത് തിയേറ്റർ ഉടമകളുടെ അവകാശവും അധികാര പരിധിയിൽ പെട്ടതുമാണ്. അവിടെ ഒരു നിർമ്മാതാവിനോ താരത്തിനോ സംവിധായകനോ സ്ഥാനമില്ല. ഇനി തിയേറ്റർ ഓണർസ് അസോസിയേഷന്റെ തലപ്പത്തുള്ള ഒരാൾ ആണ് ഈ നിർദേശം വയ്ക്കുന്നത് എങ്കിൽ പോലും അത് അംഗരകരിക്കാൻ തിയേറ്റർ ഉടമ ബാധ്യസ്ഥനല്ല. പ്രത്യേകിച്ചും തിയേറ്റർ വ്യവസായം തകർന്ന് നിൽക്കുന്ന ഈ കൊറോണക്കാലത്ത്… അതും തിയേറ്ററുകൾ തുറക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്ന ഒരു ഓണക്കാലത്ത്. നമുക്കറിയാം, മലയാള സിനിമയുടെ ഏറ്റവും വലിയ ഉത്സവ സീസൺ കൂടിയാണ് ഓണക്കാലം. കൊറോണക്കാലത്തിനു മുൻപുവരെ ഓണ സീസൺ ലക്ഷ്യമാക്കി അര ഡസനിലധികം സിനിമകൾ മലയാളത്തിൽ നിന്നുതന്നെ പ്രദർശനത്തിനെത്താറുണ്ട്. ഒന്നോ ഒന്നിൽ കൂടുതലോ സിനിമ കാണുക ഓണക്കാലത്തു മലയാളിയുടെ ഒരു ശീലം കൂടിയാണ്. അങ്ങനെയുള്ള ഒരു ഓണക്കാലത്താണ് തങ്ങൾ നിർമ്മിച്ച സിനിമ മാത്രമേ പ്രദർശിപ്പിക്കാവൂ എന്ന തിട്ടൂരവുമായി ഒരു നിർമ്മാണ കമ്പനിയും സൂപ്പർ താരവും രംഗത്തു വരുന്നത്. അതും ഒരാഴ്ചയല്ല, മൂന്ന് ആഴ്ച ആ സിനിമ ഹോൾഡ് ഓവർ നോക്കാതെ കളിക്കുകയും മറ്റു സിനിമകൾ ഒന്നും ഈ മൂന്ന് ആഴ്ച പ്രദർശിപ്പിക്കാൻ പാടില്ല എന്നും മാത്രമല്ല, നിർമ്മാതാവ് നിശ്ചയിക്കുന്ന ഷെയർ അനുസരിച്ചുള്ള വിഹിതം മാത്രമെ തിയേറ്ററുകൾക്ക് കൊടുക്കുകയുളൂ എന്നും നിർമ്മാതാവ് പറയുന്നത്.

Advertisement

എന്താണ് ഇതിന്റെ യുക്തി?

ഈ മൂന്നു ആഴ്ചകളിൽ മരക്കാർ അറബിക്കടലിന്റെ സിംഹം എന്നൊരു സിനിമ മാത്രമാണ് തിയേറ്ററുകളിൽ പ്രദർശനം ഉണ്ടാകൂ എന്നുകരുതി മലയാളികൾ എല്ലാം ഈ സിനിമയ്ക്ക് ഇടിച്ചു കയറും എന്നാണോ ഈ സിനിമയുടെ അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്? സിനിമ കാണാൻ പ്രേക്ഷകർ തിയേറ്ററിൽ എത്തിയില്ലെങ്കിലും മൂന്നു ആഴ്ച ഈ സിനിമ മാത്രം കളിച്ചാൽ അതുകൊണ്ട് തിയേറ്ററുകൾക്ക് ഉണ്ടാകുന്ന നഷ്ടം ആര് നികത്തും? നഷ്ടം നികത്താൻ ചിലപ്പോൾ ഇതേ കമ്പനി മറ്റൊരു സിനിമ ഫ്രീ ആയി കൊടുത്തേക്കാം. എന്നാൽ ഈ സീസണിൽ മറ്റൊരു സിനിമയിലൂടെ കിട്ടിയേക്കാവുന്ന വരുമാനം പിന്നീട് കിട്ടുമോ?

ഇനി പ്രേക്ഷകരുടെ കാര്യം എടുക്കാം.
ഇവിടെ ഓണം സീസണിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമ കാണാനുള്ള പ്രേക്ഷകന്റെ (ചോയ്സ്) അവകാശവും സ്വാതന്ത്ര്യവും കൂടിയല്ലേ നിഷേധിക്കപ്പെടുന്നത്. മരക്കാർ എന്നൊരു സിനിമ കാണാൻ തങ്ങൾക്ക് തലപര്യമില്ല എങ്കിൽ അവർക്ക് മറ്റൊരു ചോയ്സ് വേണ്ട എന്നാണോ ഈ സിനിമയുടെ അണിയറക്കാർ ഉദ്ദേശിക്കുന്നത്? അതല്ലെങ്കിൽ നിർബന്ധമായും ഈ സിനിമ കാണണം എന്നോ?
ഈ സിനിമ കണ്ടേ പറ്റൂ എന്നാണെങ്കിൽ പ്രേക്ഷകർക്ക്‌ ഫ്രീ ആയി സിനിമ കാണാനുള്ള അവസരം കൊടുക്കുമോ?
(ഒരു പൊതു താല്പര്യ ഹരജിയുമായി കോടതിയിൽ ഒരു പ്രേക്ഷകൻ പോയാൽ തീരാവുന്നതേ ഉള്ളൂ ഈ തിട്ടൂരം! )

മൂന്നാമത്തെ കാര്യം നിർമ്മാതാക്കൾ ആണ്. മരക്കാർ എന്നൊരു സിനിമ മാത്രമല്ല, കോവിഡ് മൂലം തിയേറ്ററിൽ എത്താതെ പെട്ടിയിൽ കിടക്കുന്നത്. നിവിൻ പൊളി നായകനായ തുറമുഖം, ദുൽഖർ നായകനും നിർമ്മാതാവുമായ കുറുപ്പ് തുടങ്ങി ഒരുപാട് സിനിമകൾ റിലീസ് കാത്ത് കഴിയുന്നുണ്ട്. ഈ നിർമ്മാതാക്കളെ സംബന്ധിച്ചിടത്തോളവും ഓണം സീസൺ എന്നത് വലിയൊരു പിടിവള്ളിയാണ്. അപ്പോൾ ഈ നിർമ്മാതാക്കളുടെ അവകാശവും ഇവിടെ നിഷേധിക്കപ്പെടുകയല്ലേ ചെയ്യുന്നത്? ഈ നിമ്മാതാകൾക്ക് ഓണം സീസണിൽ തങ്ങളുടെ സിനിമ റിലീസ് ചെയ്യാൻ കഴിയാതിരുന്നാൽ ആ നഷ്ടം ആന്റണി പെരുമ്പവൂർ നികത്തുമോ? അതുകൊണ്ട് തന്നെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ ഈ തീരുമാനത്തിൽ നിന്നും മരക്കാർ സിനിമയുടെ നിർമ്മാതാക്കൾ പിന്മാറുന്നതാണ് ബുദ്ധി. അല്ലെങ്കിൽ മലയാള സിനിമാ വ്യവസായത്തിൽ ഒരു കറുത്ത പൊട്ടായി എന്നും ഈ തിട്ടൂരം അടയാളപ്പെടുത്തും.

 17 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 hours ago

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Entertainment14 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement