100 വർഷങ്ങൾ കൂടി കഴിയുമ്പോൾ ടെക്‌നോളജി യുഗത്തിന്റെ രണ്ടാം ഘട്ടം തുടങ്ങും

461

എഴുതിയത്  : Praveen Kumar

അടുത്ത ഘട്ടത്തിലെ അമാനുഷിക ടെക്‌നോളജി യുഗത്തിന്റെ വരവിനായി 100 വർഷംകൂടി…അന്നത്തെ ആധുനിക മനുഷ്യർ എങ്ങനെ ആയിരിക്കും ? 2019 ലെ പുരാതന മനുഷ്യരായ നമ്മൾക്ക് അതൊന്നു നോക്കാം

ആദ്യം തന്നെ നമ്മൾ മനസിലാക്കേണ്ട കാര്യം നമ്മൾ ഏത് കാലഘട്ടത്തിൽ ജീവിക്കുന്നോ അതായിരിക്കും നമ്മൾക്ക് ഏറ്റവും ആധുനികമായി തോന്നുന്നത് ചെറിയ ഉദാഹരണം 2004 കാലഘട്ടത്തിൽ നമ്മുടെ കൈയിൽ ഉണ്ടായിരുന്ന ഏറ്റവും പുതിയ മൊബൈൽ ഫോൺ അന്നത്തെ ഏറ്റവും പുതിയ വസ്ത്രങ്ങൾ അന്നത്തെ പുതിയ മോഡൽ വാഹനം ഇവയൊക്കെ ആയി നടക്കുമ്പോൾ നമ്മൾ വിചാരിച്ചതു നമ്മൾ ഏറ്റവും അത്യാധുനിക മനുഷ്യർ ആണ് ഇതിനു മുകളിൽ ഇനിയും എന്തൊക്കെ ലഭിക്കാൻ ആണെന്ന്

Image result for technology and manപക്ഷെ ഇപ്പോൾ 2019 ആയപ്പോൾ അന്നത്തെ കാലത്തേ ഇവയെല്ലം ഉപയോഗിച്ച നമ്മുടെ ഒരു പഴയ ഫോട്ടോയോ, വിഡിയോ കണ്ടാലോ അയ്യോ എന്തൊരു പഴയകാലം എന്ന് ഓർക്കും.. ഇപ്പോൾ ആണ് ഏറ്റവും പുതിയ കാലമെന്നും. പക്ഷെ 2030 ലെ ഒരു ഒരുമനുഷ്യന് നമ്മുടെ 2019ലെ ഇപ്പോളത്തെ എല്ലാ അത്യാധുനികവും പഴയത് ആയിരിക്കും വെറും കാലം കഴിഞ്ഞ ടെക്നൊളജികൾ

ഭൂമിയിൽ മനുഷ്യ പരിണാമം തുടങ്ങിയിട്ടു ഏകദേശം 2 ലക്ഷം വർഷങ്ങൾ ആയിട്ടുണ്ട് അതിന്റെ ഫോസിൽ തെളുവുകൾ വളരെ കൃത്യമായി ലഭിച്ചിട്ടുണ്ട്. കോടാനുകോടി വർഷങ്ങളായി ഭൂമിയിൽ മറ്റ് ജീവജാലങ്ങൾ ഉണ്ടങ്കിലും മനുഷ്യൻ എന്ന ജീവിവർഗ്ഗം ഉണ്ടായിട്ടു വളരെ കുറച്ചു കാലമായിട്ടേ ഒള്ളു എന്ന് നമ്മൾക്ക് അറിയാം

Image result for technology and manഓരോ കാലഘട്ടത്തിൽ മനുഷ്യന്റെ പുരോഗമനം നമ്മൾക്ക് വളരെ ലളിതമായി നോക്കാം

1. ഘട്ടത്തിൽ. ആദിമമനുഷ്യൻ മൃഗങ്ങളെ പോലുള്ള ജീവിതം നയിച്ചവർ ആണ് അലഞ്ഞു തിരിഞ്ഞു കാട്ടിലൂടെ നടന്ന് സ്ഥിരമായി എങ്ങും നില്കാതെ ഭക്ഷണം ലഭ്യത അനുസരിച്ചു മാത്രം ജീവിച്ചവർ വസ്ത്രം ധരിക്കാത്തവർ അങ്ങനെ ജീവിച്ചത് ആയിരകണക്കിന് വർഷങ്ങൾ

2 ഘട്ടത്തിൽ മനുഷ്യൻ മറ്റ് മൃഗങ്ങളിൽ നിന്നും മാറി ഒരു പ്രത്യേക സഥലത്തു സ്ഥിര താമസമാക്കി കൂടുതലും പുഴയുടെ തീരങ്ങളിൽ കൃഷിയും. മൃഗങ്ങളെ ഇണക്കി വളർത്തിയും അങ്ങനെ ജീവിച്ചത് നൂറ്റാണ്ടുകൾ

3 ഘട്ടത്തിൽ ലോഹത്തിന്റെ കണ്ടുപിടിത്തം മനുഷ്യൻ സങ്കടിച്ചു, നേതൃനീര ഉണ്ടായി വലിയവനും ചെറിയവനും നിറത്തിന്റെയും ചെയുന്ന ജോലിയുടെയും അടിസ്ഥാനത്തിൽ വേർതിരിഞ്ഞു ,

4ഘട്ടത്തിൽ രാജ്യങ്ങൾ ഉണ്ടായി രാജഭരണവും, ആയുധ നിർമാണവും, യുദ്ധങ്ങളും ഉണ്ടായി,
ഇ 4ഘട്ടങ്ങളെ കൂട്ടിയോജിപ്പിച്ചു ടെക്‌നോളജി ഒന്നും ഇല്ലാത്ത കാലമായി കണക്കാക്കപ്പെടുന്നു.

പിന്നീട് രാജഭരണത്തിന്റെ അവസാനത്തിൽ ടെക്‌നോളജി യുഗത്തിന് തുടക്കമായി ഏകദേശം

Image result for after 100 years world500 വര്ഷങ്ങള്ക്കു മുൻപ് അത് തുടർന്നു ഇപ്പോളത്തെ 2019 വരെ ആയി ആ യുഗവും അവസാനിക്കാറായി ഏകദേശം 100 വർഷങ്ങൾ കൂടി കഴിയുമ്പോൾ . പുതിയ യുഗത്തിന്റെ തുടക്കം ഉണ്ടാവും ടെക്‌നോളജി യുഗത്തിന്റെ രണ്ടാം ഘട്ടം തുടങ്ങും ആ.. യുഗത്തിൽ കാലക്രമണ ഉണ്ടാകാൻ പോകുന്ന കാര്യങ്ങൾ… ഏറ്റവും വലിയ പ്രത്യകത ദൈവ വിശ്വാസവും അന്ധവിശ്വാസവും മനുഷ്യനിൽ നിന്നും ഇല്ലാതാകും എന്നതാണ്. ഭൂമിയെന്ന ഗ്രഹം മാത്രമല്ല അവന്റെ താമസസ്ഥലം മറ്റുഗ്രഹങ്ങളിലേക് താമസമാക്കും, യന്ത്രവും മനുഷ്യനും മായുള്ള മിശ്രിത രൂപമുള്ള പുതിയ വർഗ്ഗം ഉണ്ടാകും അവർ നമ്മുടെ ആകാശഗംഗയും കടന്നു യാത്ര തുടങ്ങും അവർക്കു ആയുസ് 1000 വർഷങ്ങൾ എങ്കിലും കാണും.. അവർ ഇപ്പോൾ ഭൂമിയിൽ നിന്നും അപ്രതീക്ഷമായ എല്ലാജീവികളേയും പുനർ നിർമ്മിക്കും മറ്റൊരു ഗ്രഹം കണ്ടുപിടിച്ചു ആ ജീവികൾക്കായി അവിടം താമസയോഗ്യമാക്കി അതിലേക്കു അവയെ മാറ്റി പാർപ്പിക്കും.

Image result for after 100 years worldഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ ഓർക്കും എന്തൊക്കെയാണ് എഴുതി വെച്ചിരിക്കുന്നത് ഇതൊന്നും നടക്കില്ലെന്നു ഒന്ന്‌ ഓർത്തു നോക്കു ഒരുപാടൊന്നും പോകേണ്ട ഇപ്പോൾ ജീവിച്ചിരിക്കുന്ന നമ്മുടെ തൊട്ടുമുൻപുള്ള തലമുറ വെറും 75 വർഷം പിന്നിലോട്ടുപോയി 1940 കാലഘട്ടത്തിൽ ഉള്ളവരോട് അന്നത്തെ കാലത്തും ആരെങ്കിലും ഇങ്ങനെ പറഞ്ഞിരുന്നീലോ ലോകത്തുള്ള ആരോടും എവിടെനിന്നുകൊണ്ടും മറ്റുള്ളവരെ കണ്ണിനുമുന്പിൽ കണ്ടുകൊണ്ട് സംസാരിക്കാൻ പറ്റുന്ന ഉപകരണം മനുഷ്യൻ കണ്ടുപിടിക്കുമെന്നു പറഞ്ഞിരുന്നേൽ അവർ വിശ്വസിക്കുമോ ?? ശാസ്ത്രം എത്ര നിസാരമായി ആണ് അതൊക്കെ 50 വർഷത്തിനുള്ളിൽ കണ്ടുപിടിച്ചു എല്ലാവരുടെയും കൈകളിൽ എത്തിച്ചിരിക്കുന്നത് അപ്പോൾ വരാൻപോകുന്ന കാലഘട്ടം ഊഹിക്കുന്നതിലും അപ്പുറം ആയിരിക്കും.