തീൻമേശയിൽ പോലും സാമൂഹിക അകലം പാലിക്കുന്ന ഹരികൃഷ്ണൻ കോവിഡിനും മുൻപേ സഞ്ചരിച്ച കഥാപാത്രം

44

നോർത്ത് 24 കാതം സിനിമയിൽ ഫഹദിന്റെ കഥാപാത്രം OCD (Obsessive Compulsive Disorder) എന്ന മാനസിക രോഗം ഉള്ള വ്യക്തി ആണ്. ഒരു OCD രോഗിയുടെ അവസ്ഥ ആണ് പടത്തിൽ കാണിച്ചിരിക്കുന്നത്.. പല സിനിമകളിലും ഈ രോഗമുള്ള കഥാപാത്രങ്ങൾ ഉണ്ട് eg:അഹം- മോഹൻലാൽ . എന്നിരുന്നാലും ഈ കോവിഡ് കാലത്തിൽ വ്യക്തിശുചിത്വവും ക്വറന്റൈനും ചാച്ചാവിഷയം ആകുമ്പോൾ ഇത്തരം ചില കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നു.

Praveen Pai എഴുതുന്നു 

വൈറസോ ഒരു പകർച്ചവ്യാധിയോ ഒന്നും കഥാസന്ദർഭവുമായി യാതൊരു ബന്ധമില്ലെങ്കിലും, ഫഹദ് ഫാസിൽ അവതരിപ്പിച്ച ഹരികൃഷ്ണൻ എന്ന കഥാപാത്രത്തെ അടർത്തി മാറ്റി നോക്കുകയാണെങ്കിൽ ഒരു പക്ഷേ കാലത്തിനും കോവിഡിനും മുൻപേ സഞ്ചരിച്ച ഒരു കഥാപാത്രമായി വിലയിരുത്താം സാധിക്കും.വീട്ടിനുള്ളിൽ, എന്തിന് തീൻമേശയിൽ പോലും സാമൂഹിക അകലം പാലിക്കുന്ന ഹരികൃഷ്ണൻ. മൂന്നും നാലും ആളുകളുമായി പൊതു നിരത്തിലൂടെ സഞ്ചരിക്കുമ്പോൾ പോലും (സിനിമയിൽ ഉടനീളം) ഇതു പാലിക്കുന്നു. കഴിയുന്നതും ആർക്കും ഹസ്തദാനം ചെയ്യാത്ത ഹരികൃഷ്ണൻ.തുമ്മുമ്പോഴും ചുമക്കുമ്പോഴും നിർബന്ധമായി മൂക്കും വായും പൊത്തിപിടിക്കുന്നു. മറ്റുള്ളവർ തൊട്ട ലിഫ്റ്റ് ഉപയോഗിക്കാതെ ഏണിപ്പടികൾ കയറി ഓഫീസിൽ ചെല്ലുന്നു… ആ സമയത്തും കൈവരികളിൽ തൊടുന്നില്ല.സ്വന്തം കസേര പോലും മറ്റുളവരുമായി പങ്കിടുന്നില്ല. വീക്കെൻഡ് ഒത്തുകൂടലിൽ നിന്നും ഒഴിവായി സ്വയം നിയന്ത്രണം പാലിക്കുന്നു. പുറത്തുനടക്കുമ്പോൾ മാസ്ക് ധരിക്കുന്നു. ബസ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, ബോട്ട് ജെട്ടി തുടങ്ങി പൊതുയിടങ്ങളിൽ പൊതുവായി ഉപയോഗിക്കുന്ന ഇരിപ്പിടങ്ങൾ കഴിയുന്നതും ഒഴിവാക്കുന്നു.

ഇനിയിപ്പോൾ ഒന്നിരിക്കേണ്ടി വന്നാൽ ശുചിയാക്കിയശേഷം മാത്രം ഒരറ്റത്തിരുന്നു adjust ചെയ്യുന്നു. സ്വന്തം ശുചിമുറിയും കിടപ്പുമുറിയും വീട്ടിൽ വരുന്ന ജോലിക്കാരിയെ കൂട്ടാതെ സ്വയം പതിവായി വൃത്തിയാക്കുന്നു. ദിവസവും വൃത്തിയുളള വസ്ത്രങ്ങളും പാദരക്ഷകളും.ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും വളരെ വൃത്തിയായി ഇടയ്ക്ക്ക്കിടെ കൈകൾ നന്നായി കഴുകുന്നു. വിമാനയാത്രകൾ പൂർണ്ണമായും ഒഴിവാക്കുന്നു.എല്ലാത്തിനും ഉപരി ചിട്ടയായ ദൈനദിന ജീവിതം.കോവിഡ് കാലത്തു മാതൃക ആകേണ്ടത് ഹരികൃഷ്ണനെയാണ്… ഒരുപക്ഷെ 24 മണിക്കൂറും ഒരു വടക്കുനോക്കി യന്ത്രത്തെപോലെ നമ്മുടെ ആരോഗ്യശുചിത്വ പരിപാലനം നമ്മൾ തന്നെ ശുഷ്‌കാന്തിയോടെ, അണുവിട വിട്ടുവീഴ്ച ചെയ്യാതെ നോക്കേണ്ട ഈ കാലഘട്ടത്തിൽ. കൈകൊടുക്കാതെ, കൈയടിക്കാം ഈ കഥാപാത്രരൂപീകരണത്തിന് .ഈ മഹാമാരിയുടെ നിയന്ത്രണസന്നാഹ വേളയിൽ, കേരളസർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും ഒരു മാതൃക ആയി ജനങ്ങളുടെ മുൻപിലേക്ക് അവതരിപ്പിക്കാൻ പറ്റിയ എത്രയോ ഫ്രെയിംമുകൾ നിറഞ്ഞ ഒരു ചലച്ചിത്രം.