ഇന്ന് ഭാസിയെ വിലക്കിവരുടെ മൗനം വിജയ്ബാബുവിന്‌ എന്നും രക്ഷയ്‌ക്കെത്തും എന്നുറപ്പുണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
51 SHARES
611 VIEWS

“ശ്രീനാഥ് ഭാസിയെ താത്കാലികമായിട്ട് എങ്കിലും സിനിമയിൽ നിന്ന് വിലക്കി…”

Praveen Prabhakar

കേൾക്കുമ്പോൾ സ്ത്രീ വിരുദ്ധതക്ക് എതിരെ കൈകൊണ്ട ശക്തമായ നിലപാടായി തോന്നുന്നുണ്ടല്ലേ… തോന്നണം….കാരണം കഴിഞ്ഞ കുറെ കാലമായി മലയാള സിനിമയിൽ ഇങ്ങനെയൊരു നിലപാട് എടുക്കാൻ പറ്റിയ ഒരു ഇരയെ കിട്ടാതെ കാത്തിരിക്കുകയായിരുന്നു ഇൻഡസ്ട്രി മൊത്തത്തിൽ…. ഒരുപാട് പിറകിലേക്ക് പോവണ്ട… ദിലീപിനെതിരെ ഉള്ള ആരോപണം ഭാസിയുടേത് പോലെ അത്ര സ്ത്രീ വിരുദ്ധം അല്ലാത്തത് കൊണ്ട് അയാൾ ഇപ്പോഴും സജീവമായി തന്നെ സിനിമ രംഗത്തുണ്ട്…. ദിലീപ് വിഷയത്തിൽ അതിജീവതക്ക് വേണ്ടി പ്രാർത്ഥിക്കുകയും അതേ അളവിൽ പ്രതിയെ ചേർത്ത് നിർത്തുകയും ചെയ്ത എല്ലാ താരങ്ങളെയും ഈ നിമിഷം വെറുതെയെങ്കിലും ഓർത്തു പോകണം. ഇനി വിജയ് ബാബുവിന്റെ കാര്യത്തിലേക്ക് വന്നാൽ അത് വെറും ആരോപണം മാത്രമല്ലെ… അല്ലാതെ ഭാസിയുടേത് പോലെ ലൈവ് റെക്കോർഡിങ് ഒന്നും തെളിവ് ആയിട്ടില്ലല്ലോ… അതോണ്ട് വിജയ് ബാബുവിന് ഇനിയും സിനിമ നിർമിക്കാം… അഭിനയിക്കാം… അവിടെയും ഇന്ന് ഭാസിയെ വിലക്കിവരുടെ മൗനം അയാൾക്ക് എക്കാലത്തും രക്ഷക്ക് എത്തുമെന്ന് ഉറപ്പുണ്ട്.

ഇവർ ശിക്ഷിക്കപെടാത്തത് കൊണ്ടോ വിലക്കപ്പെടാത്തത് കൊണ്ടോ ഭാസിയും രക്ഷപ്പെടണം എന്നല്ല പറഞ്ഞു വരുന്നത്… സ്ത്രീ വിരുദ്ധത എന്ന പൊതുവായ തെറ്റിനെതിരെ നിലപാട് എടുക്കുമ്പോൾ അത് ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ ഒരേപോലെയാവണം… അവിടെ ദിലീപ് എന്നോ വിജയ് ബാബു എന്നോ ശ്രീനാഥ് ഭാസി എന്നോ വിവചനം ഉണ്ടാവാൻ പാടില്ല… ഇതിപ്പോൾ വളരെ കാലം കൊണ്ട് നിലപാടിൽ ലിറ്റർ കണക്കിന് വെള്ളം ചേർത്തുകൊണ്ടിരുന്ന ഒരു സംഘടന അല്ലെങ്കിൽ ഒരുകൂട്ടം മനുഷ്യർ പെട്ടെന്ന് വെളിപാട് കിട്ടിയ പോലെ സ്ത്രീ വിരുദ്ധതക്ക് എതിരെ നിലപാട് കൈക്കൊള്ളുന്നത് കാണുമ്പോൾ സത്യത്തിൽ പുച്ഛം തോന്നുന്നുണ്ട്…. സിനിമ ഇൻഡസ്ട്രിയിൽ ഗോഡ് ഫാദർമ്മാരോ സപ്പോർട്ട് ചെയ്യാൻ പിന്നിൽ താരരാജാക്കന്മാരോ ഇല്ലാത്ത ഭാസിയെ പോലുള്ളവർക്ക് എതിരെ മാത്രമെടുക്കുന്ന ഈ പ്രത്യേക നിലപാട് തന്നെയാണ് അവരുടെ നിലപാട് ഇല്ലായിമക്ക് ഏറ്റവും വലിയ തെളിവ്…. ശരിയാണ് ഭാസി തെറ്റ് ചെയ്തു… ഒരിക്കലും അതിനെ ആർക്കും അനുകൂലിക്കാനും സാധിക്കില്ല… പക്ഷേ അതിൽ അയാൾ മാപ്പ് പറഞ്ഞു കഴിഞ്ഞു… കുറ്റബോധം ഉണ്ടെന്ന് പലതവണ പറഞ്ഞു കഴിഞ്ഞു… അയാൾ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നത് തന്നെ ഈ സമൂഹം അയാൾക്ക് നൽകിയ തിരിച്ചറിവാണ്….മറുപടി നൽകാൻ ഇഷ്ടമില്ലാത്ത ചോദ്യങ്ങളെ ഒഴിവാക്കേണ്ട രീതി ഇതിനോടകം അയാൾ പഠിച്ചിരിക്കണം… 4 ദിവസം മുന്നേ വീണയുടെ മുന്നിൽ ഇരുന്ന ഭാസിയല്ല രണ്ട് ദിവസം മുന്നേ റിപ്പോർട്ടറിൽ നികേഷിന്റെ മുന്നിലിരുന്നത്…. അയാൾ ചെയ്ത തെറ്റിനെ ന്യായീകരിക്കാതെ പൂർണമായും അതിൽ കുറ്റബോധം അലട്ടുന്നുണ്ട് എന്നത് അയാളുടെ ശരീര ഭാഷയിൽ തന്നെ ബോധ്യമായിരുന്നു.

അങ്ങനെയുള്ള ഒരാൾക്ക് ഒരു വാണിംഗ് കൊടുത്ത് അയാളെ ചേർത്ത് നിർത്തിയില്ലെങ്കിൽ പോലും തള്ളിക്കളയാതിരിക്കാമായിരുന്നു… പക്ഷേ അയാളുടെ പേര് ദിലീപ് എന്നോ വിജയ് ബാബു എന്നോ അല്ല… അയാൾക്ക് അവരെ പോലെ പിന്തുണ കിട്ടാനുള്ള പാങ്ങില്ല… അപ്പോൾ പിന്നെ കിട്ടിയ ഒരു ഇരയെ വെച്ച് ഇത്രയും കാലം പുറത്തെടുക്കാതിരുന്ന ‘നിലപാട്’ പുറത്തെടുത്തുകൊണ്ട് മലയാളം സിനിമ ഇൻഡസ്ട്രി മാതൃകയായിട്ടുണ്ട്.

വീണ്ടും പറയുന്നു ഭാസി ചെയ്തത് അതിപ്പോൾ വീണയോട് ആയാലും Red FM ലെ അവതാരകനോട് ചെയ്തത് ആയാലും നീതികരിക്കാൻ ആവാത്ത തെറ്റ് തന്നെയാണ്… പക്ഷേ അതിനേക്കാൾ വലിയ തെറ്റ് ചെയ്തവർ ഇവിടെ ഒരു നടപടിയും നേരിടാതെ തെറ്റിൽ പശ്ചാത്താപത്തിന്റെ കണിക പോലുമില്ലാതെ നമുക്ക് മുന്നിലൂടെ നടക്കുമ്പോൾ ഭാസിയെ പോലുള്ളവർക്ക് മാത്രം നടപടി നേരിടേണ്ടി വരുന്നതിനെയാണ് കൃത്യമായ ഇരട്ടതാപ്പ് എന്ന് പറയുന്നത്… അങ്ങനെയുള്ള പക്ഷം തെറ്റിനെ അതിന്റെ പൂർണ അർത്ഥത്തിൽ ഉൾക്കൊണ്ട്‌ കൊണ്ടുതന്നെ ഈ ഇരട്ടതാപ്പിനെതിരെ സംസാരിക്കുന്നതും ഈ വിഷയത്തിൽ ഭാസിയെ പിന്തുണക്കുന്നതുമാണ് മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതക്കെതിരെ നമുക്ക് കൈകൊള്ളാവുന്ന ശരിയുടെ പക്ഷം…. തുല്യമല്ലാത്ത നീതി അനീതി തന്നെയാണ്… എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുക എന്നത് വളരെ സിമ്പിൾ ആയിട്ടുള്ള കാര്യമാണ്… ആഘോഷിക്കാനുള്ള വകയുണ്ട്…. പക്ഷേ നാളെ സുശാന്തിനെ പോലൊരു വിക്ടിം നമുക്കും ഉണ്ടാകാതിരിക്കണമെങ്കിൽ കുറഞ്ഞ പക്ഷം മാനസികമായ ഒരു പിന്തുണയെങ്കിലും അയാൾക്ക് നമ്മൾ കൊടുക്കണം…കുറഞ്ഞ പക്ഷം ചെയ്ത തെറ്റ് മനസിലാക്കി തിരുത്താനുള്ള അവസരവും അവകാശവും അയാൾ തീർച്ചയായും അർഹിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.