‘ഞാൻ വാ മൂടി കെട്ടുകയില്ല, തുടർന്നു കൊണ്ടേയിരിക്കും’.

0
113

Praveen Prabhakar എഴുതിയത്

രാജ്യം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ അതേ രാജ്യം ഭരിക്കുന്ന പ്രസ്ഥാനത്തിന്റെ വക്താക്കളും അനുയായികളും സമയം കളയുന്നത് ഇങ്ങനെയൊക്കെയാണ്… ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഈ രാജ്യം ഒരു ജനാധിപത്യ രാജ്യമാണ് എന്ന് പറയുന്നതിപരം വേറൊരു തമാശയില്ല… എതിർപ്പുകളും പ്രതിഷേധങ്ങളും വിയോജിപ്പുകളും കൂടി ചേരുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം… നിർഭാഗ്യവശാൽ ഈ രാജ്യത്ത് എതിർപ്പിന്റെ ശബ്ദങ്ങളെ ഒന്ന് കേൾക്കാൻ കൂടി കൂട്ടാക്കാതെ ചവിട്ടി താഴ്ത്തുകയാണ്… സാമൂഹ്യ ശാസ്ത്ര പുസ്തകത്തിൽ നമ്മൾ പഠിച്ച ‘ഫാസിസം’ എന്ന വാക്ക് നമ്മുടെ വീട്ട് മുറ്റത്ത് എത്തിയിട്ടും നമ്മൾ നിശബ്ദരാവുന്നത് അത്ഭുതപെടുന്ന മൗനം തന്നെയാണ്.

May be a Twitter screenshot of 1 person and text that says "Siddharth @Actor_Siddharth @Actor_Siddharth My phone number was leaked by members of TN BJP and @BJPtnlTcell Over 500 calls of abuse, rape and death threats to me & family for over 24 hrs. All numbers recorded (with BJP links and DPs) and handing over to Police. I will not shut up. Keep trying. @narendramodi @AmitShah 11:52 am 29 Apr 21 Twitter Web App"പക്ഷെ അപ്പോഴും സിദ്ധാർഥിനെ പോലെ നിലപാടുള്ള മനുഷ്യർ അവരുടെ രാജ്യം കല്പിച്ചു കൊടുക്കുന്ന വ്യക്തി സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോൾ തിരികെ കിട്ടുന്നത് വധ ഭീഷണികൾ ആണെന്നുള്ളതാണ് യാഥാർഥ്യം… രാജാവ് നഗ്നനാണ് എന്ന് പറയാൻ പ്രജ ഭയക്കുമ്പോൾ അവിടെ ജനാധിപത്യമല്ല, മറിച്ചു ഏകാധിപത്യമാണ് നിലനിൽക്കുന്നത്… തങ്ങളുടെ അനുഭാവിയായത് കൊണ്ട് മാത്രം ശിവസേനയെ എതിർത്ത കങ്കണക്ക് എല്ലാവിധ സുരക്ഷകളും നൽകിയ ഒരു സർക്കാരിന്റെ ഇരട്ട താപ്പിന്റെ മുഖമാണ് സിദ്ധാർഥ് വിഷയത്തിലൂടെ തെളിഞ്ഞു വരുന്നത്.

‘ഞാൻ വാ മൂടി കെട്ടുകയില്ല, തുടർന്നു കൊണ്ടേയിരിക്കും’… സിദ്ധാർഥിന്റെ ഈ വാക്കുകൾ ഒരു പ്രതീക്ഷയാണ്… നിങ്ങള് വെച്ച് നീട്ടുന്ന പട്ടും വളകളും വേണ്ട, എന്റെ നാടും നാട്ടുകാരുമാണ് എന്റെ പ്രയോരിറ്റി എന്ന് പറയാൻ നിലപാടുള്ള കലാകാരന്മാരുടെ ഇടയിൽ ഇയാളൊരു തുരുത്താണ്… വർഷങ്ങൾക്ക് മുന്നേ ‘രംഗ് ദേ ബസന്ദി’ൽ അഭിനയിച്ചപ്പോൾ ആരും അറിഞ്ഞില്ല അയാൾ ഉള്ളിൽ അതേ തീ പുകച്ചു കൊണ്ട് തന്നെയാണ് ജീവിക്കുന്നതെന്ന്.

**

Devdarshan M എഴുതിയത്

ചില നടമാരുണ്ടാവും, അവരെ നമ്മൾ മനസ്സിൽ പ്രതിഷ്ടിക്കുന്നത് നമ്മളെ ഏറ്റവുമധികം സ്വാധീനിച്ച അവരുടെ കഥാപാത്രത്തിന്റെ പേരിലാവും.പ്രിയപ്പെട്ട സിദ്ധാർഥ് , നിങ്ങളെനിക്കിന്നും ‘രംഗ് ദേ ബസന്തിയി’ലെ ഭഗത് സിംഗ് ആണ്. കഴുമരത്തെ നോക്കി പുഞ്ചിരിച്ച, ധീരനായ ഷഹീദ് ഇ അസം.
എനിക്ക് മാത്രമല്ല, ഞാനടങ്ങുന്ന വിവേകമുള്ള ഒരു തലമുറയ്ക്ക് മുഴുവൻ നിങ്ങളിന്ന് നായകനാണ്. പ്രതികരണ ശേഷി പണയം വെക്കാത്ത, തലകുനിക്കാൻ ഇഷ്ടപ്പെടാത്ത വലിയൊരു വിഭാഗത്തിന്റെ പ്രതിനിധിയാണ് നിങ്ങൾ.
May be an image of 4 people, people standing and text that says "Siddharth @Actor _S”ddharth My phone number was leaked by members of TN BJP and @BJPtnlTcell Over 500 calls of abuse, rape and death threats to me & family for over 24 hrs All numbers recorded (with BJP links and DPs) and handing over to Police. will not shut up. Keep trying. @narendramodi @AmitShah Apr 。witte"സ്‌ക്രീനിൽ അനീതിക്കെതിരെയും ദുർഭരണത്തിനെതിരെയും അഹോരാത്രം പടപൊരുതുകയും സ്ക്രീനിനു പിറകിൽ ഭരണംകൂടം വെച്ച് നീട്ടുന്ന പട്ടും വളയ്ക്കുംവേണ്ടി വാ മൂടി ‘ഹീറോയിസം’ കാണിക്കുന്ന ‘അമാനുഷികരായ താര രാജാക്കന്മാരുള്ള ‘ നാട്ടിൽ നിങ്ങൾ മനുഷ്യനായ നായകനാണ്.
അമാനുഷിക്കാരായ നായകന്മാർക്കിടയിൽ മനുഷ്യനായിരുന്നു പ്രതികരിക്കുക എന്നതും ഒരു വിപ്ലവമാണ്.
നിങ്ങളിന്ന് ഉയർത്തുന്ന ഒരോ വാക്കും ഞങ്ങൾക്ക് ഊർജം നൽകുന്നുണ്ട്, നട്ടെല്ല് തീറെഴുതി കൊടുക്കാത്തവരായി ആരെങ്കിലുമൊക്കെ ബാക്കിയുണ്ടെന്ന പ്രതീക്ഷ നൽകുന്നുണ്ട്. ഭഗത് സിംഗിന്റെ വാക്കുകൾ പതിറ്റാണ്ടുകൾക്കിപ്പറവും ജ്വലിച്ചുനിൽക്കുന്നതുപോലെ…
പ്രിയപ്പെട്ട സിദ്ധാർഥ് ,
അവാർഡുകളുടെ പെരുമഴയൊന്നും ഇനി നിങ്ങളെ തേടി വന്നില്ലെന്ന് വരാം, വധഭീഷണികൾ നിറഞ്ഞ ആയിരക്കണക്കിന് കോളുകൾ ഇനിയും വന്നേക്കാം, പല ഇൻഡസ്ട്രികളും നിങ്ങളെ മാറ്റി നിർത്തിയെന്നു വരാം, എങ്കിലും നിങ്ങൾ തോറ്റ് പോവരുത്. നിങ്ങൾ നിങ്ങളായി തന്നെ നിൽക്കുക. നിങ്ങളായി തന്നെ തുടരുക എന്നതിലും വലിയ വിപ്ലവമൊന്നും ലോകത്തിലെ ഏറ്റവും വലിയ ‘ജനാധിപത്യ’ രാജ്യത്ത് ചെയ്യാനില്ല. സിദ്ധാർഥ് , കാരണം നിങ്ങൾ കാലത്തിന്റെ അനിവാര്യതയാണ്.