2014 മാർച്ച് 5 നാണ് കേരള സെക്രട്ടറിയേറ്റിൽ E-Office എന്ന സംവിധാനം നിലവിൽ വന്നത്…. ഇതിന്റെ പ്രധാന ഉദ്ദേശം എന്തെന്നാൽ നിലവിൽ സെക്രട്ടറിയേറ്റിൽ നിന്നും കളക്ടറേറ്റുകളിലേക്കും മറ്റ് ഗവണ്മെന്റ് ഓഫീസുകളിലേക്കും തിരിച്ചുമുള്ള ഫയൽ കൈമാറ്റവും വിതരണവും അതിന്മേലുള്ള മേൽനോട്ടവും കൂടുതൽ വേഗത്തിലും സുതാര്യതയിലും സുരക്ഷയിലും നടത്തുന്നതിന് വേണ്ടിയായിരുന്നു.
E-Office അല്ലെങ്കിൽ E-Filing മുഖേന ഒരു ഫയലിന്റെ തപാലിൽ തുടങ്ങി ഫയൽ രൂപീകരണം ഫയൽ കൈമാറ്റങ്ങൾ അതിന്മേലുള്ള നടപടികൾ എല്ലാം ഓൺലൈൻ വഴി വേഗത്തിൽ നടത്താം എന്ന് മാത്രമല്ല, ഫയലിന്റെ നിലവിലെ സ്റ്റാറ്റസ് ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും അതാത് വെബ്സെറ്റ് വഴി എളുപ്പത്തിൽ അറിയാനും സാധിക്കും… ചുരുക്കത്തിൽ ചുവന്ന നാടകളിൽ കുടുങ്ങി കിടന്ന പഴയ ഫയൽ സംവിധാനങ്ങളെ നമ്മൾ ആധുനീകരിച്ചിട്ട് വർഷം ആറ് കഴിഞ്ഞു.
പക്ഷെ അങ്ങനെ നോക്കിയാലും എല്ലാ ഫൈലുകൾക്കും സോഫ്റ്റ് കോപ്പിയോടൊപ്പം ഹാർഡ് കോപ്പി കൂടി കാണും… എന്തെന്നാൽ ഹാർഡ് കോപ്പി കൂടി സൂക്ഷിച്ചു വെക്കണം എന്നത് നിർദ്ദേശമാണ്… എന്തേലും കോടതി വ്യവഹാരങ്ങൾക്ക് ആവശ്യം വന്നാൽ ഈ ഹാർഡ് കോപ്പി ആണ് സമർപ്പിക്കുന്നത്…അപ്പോൾ ഈ സെക്രട്ടറിയേറ്റിൽ തീ പിടിത്തം ഉണ്ടായാൽ E-Filing ന് വിധേയമാകാത്ത ഏതേലും ഫൈലിന്റെ ഹാർഡ് കോപ്പി കത്തി പോയിട്ടുണ്ടെൽ ആ പ്രോസസ്സ് ആദ്യം മുതൽ ആരംഭിക്കേണ്ടി വരുമെന്ന് മാത്രം.
പക്ഷെ ആ സാധ്യതയും വളരെ വിരളമാണ് ഇപ്പോൾ… കാരണം ഒരു ജനന സർട്ടിഫിക്കേറ്റ് എടുക്കണേൽ പോലും ആദ്യം അക്ഷയ കേന്ദ്രത്തിൽ പോയി ഓൺലൈൻ ആയി ഫയൽ ചെയ്യേണ്ട കാലമാണ് ഇതെന്ന് ഓർക്കണം… അപ്പോഴാണ് സെക്രറ്ററിയേറ്റ് പോലുള്ള തന്ത്ര പ്രധാന ഭരണ കേന്ദ്രം ഇങ്ങനെയൊരു നിരുത്തര വാദിത്തം കാണിക്കുമെന്നുള്ള ബാലിശയമായ വിലയിരുത്തലുകൾ.
ചുരുക്കത്തിൽ സെക്രട്ടറിയേറ്റിലേക്ക് ഓൺലൈൻ ആയി വരുന്ന ഫൈലുകളെ പ്രിന്റ് എടുത്ത് ഹാർഡ്കോപ്പി ആയി സൂക്ഷിക്കുന്ന പോലെ തപാൽ വഴി വരുന്ന ഏത് ഫൈലും സ്കാൻ ചെയ്ത് ഫയൽ നമ്പറിട്ട് അതാത് ഡിപ്പാർട്മെന്റിന്റെ E-ഫോർമാറ്റിൽ എത്തിക്കുകയും ചെയ്യും…ഇതേ സെക്രട്ടറിയേറ്റിന്റെ തന്നെ മൂന്നാമത്തെ നിലയിലെ നോർത്ത് ബ്ളോക്കിലാണ് IT ഡിപ്പാർട്മെന്റ് കൂടി വഹിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്…ഒന്നാമത്തെ നിലയിലെ മെയിൻ ബ്ളോക്കിലാണ് IT ഡിപ്പാർട്മെന്റ് ഓഫീസ്… E-Filing നെ പറ്റി അറിയാത്തവരല്ല ഇവരൊന്നും എന്ന് വിശ്വസിക്കാനും മാത്രം നിഷ്കളങ്കരാണോ നിങ്ങൾ.
വർഷങ്ങളായി ഭരണസിരാ കേന്ദ്രവുമായി ബന്ധമുള്ള, IT ഡിപ്പാർട്മെന്റ് ഭരണം നടത്തിയ പ്രതിപക്ഷവും ഇത്തരം മണ്ടത്തരം നടത്തുമെന്ന് വിശ്വസിക്കാൻ ഒട്ടുമേ സാധിക്കില്ല… ഇനി നിങ്ങൾക്ക് ഷോർട് സർക്യൂട്ട് എന്ന വസ്തുത അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടേൽ, ഇതിനു പിന്നിൽ ഒരു കോൺസ്പിറസിയുടെ ഭാവന ചമയണം എന്ന് അതിയായ ആഗ്രഹമുണ്ടെങ്കിൽ ഇങ്ങനെയും ആവാം… സെക്രട്ടറിയേറ്റുമായി യാതൊരു ബന്ധവുമില്ലാത്ത, ബന്ധ പെടേണ്ട കണ്ണിക്ക് ഇതിൽ താല്പര്യമില്ലാത്ത, വേണ്ടപ്പെട്ട ഏതോ ഒരാളെ രക്ഷിക്കാൻ വേണ്ടി,NIA തെളിവുകൾ സൂക്ഷിക്കുന്നത് സെക്ട്രറിയേറ്റിലാണ് എന്ന ഭൂലോക ബ്ലണ്ടർ വിശ്വസിക്കുന്ന ഒരു മണ്ടൻ കൂട്ടത്തിന്റെ പ്രവർത്തി ആണെങ്കിലോ…അവരും ആവാതിരിക്കട്ടെ… കാരണം നമ്മുടെ നാട് അത്ര വലിയ വിവരക്കേടുകളെ അർഹിക്കുന്ന നാടല്ല… 🙂