Connect with us

ജയിംസ് കാമറൂൺ ‘ടൈറ്റാനിക്’ എന്ന ചിത്രത്തിൽ ചരിത്രത്തോട് നീതി പുലർത്തിയില്ല എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും ?

ജയിംസ് കാമറൂൺ ‘ടൈറ്റാനിക്’ എന്ന ചിത്രത്തിൽ ചരിത്രത്തോട് നീതി പുലർത്തിയില്ല എന്ന് നാളെ ഒരുകാലത്ത് ചർച്ച ചെയ്യപ്പെട്ടാൽ എങ്ങനെയിരിക്കും..

 38 total views

Published

on

Praveen Prabhakar

ജയിംസ് കാമറൂൺ ‘ടൈറ്റാനിക്’ എന്ന ചിത്രത്തിൽ ചരിത്രത്തോട് നീതി പുലർത്തിയില്ല എന്ന് നാളെ ഒരുകാലത്ത് ചർച്ച ചെയ്യപ്പെട്ടാൽ എങ്ങനെയിരിക്കും… കാരണം യഥാർത്ഥ ടൈറ്റാനിക്കിന്റെ ചരിത്രങ്ങളിൽ എങ്ങും നമുക്കൊരു ജാക്കിനെയോ റോസിനെയോ അവരുടെ പ്രണയത്തെയോ കാണാൻ സാധിക്കില്ല…പക്ഷേ ആ സിനിമ നമ്മളോട് സംസാരിച്ചതത്രയും അവരുടെ നഷ്ട പ്രണയത്തെ പറ്റി തന്നയായിരുന്നു… അങ്ങനെയൊരു കഥാ പരിസരം ചരിത്രത്തോട് ചേർത്ത് വായിച്ചപ്പോളാണ് അത് കാലത്തെ അതിജീവിച്ച സിനിമയായത്… ടൈറ്റാനിക്കിന്റെ യഥാർത്ഥ ചരിത്രമറിയാൻ ആരും ആ സിനിമയെ ഒരു റെഫെറൻസാക്കി നോക്കികാണുമെന്ന് തോന്നുന്നില്ല… അങ്ങനെ വേണ്ടവർക്ക് അത് സംബന്ധിച്ച അനേകം ഡോക്യുമെന്ററികൾ ലഭ്യമാണ്… അതായത് ഒരു സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് മറ്റൊരു ഫിക്ഷണൽ ആയ കഥാ പരിസരം നിർമ്മിക്കുന്നതും ഒരു കലയാണ്…മാലിക്ക് എന്ന സിനിമ അത്തരമൊരു കലയിൽ നിന്ന് ഉരുവാക്കിയതാണ്…”ജീവിച്ചിരുന്നവരോ മരിച്ചവരോ ആയിട്ട് ഇതിലെ കഥാപാത്രങ്ങൾക്ക് യാതൊരു സാമ്യവുമില്ല” എന്നൊരു ഡിസ്ക്ലയിമർ വെച്ച് കൊണ്ട് സിനിമ തുടങ്ങിയാൽ പോലും ചർച്ചകൾ മുഴുവൻ അതിനെതിരെയാണ് നടക്കുന്നത് എന്നതാണ് സത്യം.

മാലിക്ക് തെറ്റിദ്ധരിക്കപ്പെട്ട, കരുവാക്കപ്പെട്ട മനുഷ്യരുടെ കഥയായിട്ട് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്… മാലിക്കിലെ ഒരു മനുഷ്യരും കറുപ്പോ വെളുപ്പോ അല്ല… അവരെല്ലാം നല്ല ഒന്നാംതരം ഗ്രേ ഷെയിഡ് ഉള്ളവരാണ്… അവരുടേതായ ശരികളിൽ ജീവിച്ച, ആ ശരികൾ മറ്റുള്ളവർക്ക് തെറ്റാണെന്ന് അറിഞ്ഞാൽ പോലും അതിൽ നിന്ന് പിന്മാറാത്ത മനുഷ്യരുടെ കഥ…നാട്ടിലെ സാധാരക്കാരായ പിള്ളേർക്ക് വേണ്ടി സ്കൂൾ തുടങ്ങാന്നത് മഹത്തരമായത് തന്നെ… പക്ഷേ അതിന് വേണ്ടിയുള്ള പണം കള്ളപ്പണമാണെന്നുള്ളത് തിരുത്താനാവാത്ത സത്യം… ഇങ്ങനെ അനേകം വൈരുധ്യങ്ങളുടെ ഗ്രേ ആണ് മാലിക്…എത്ര വേണ്ടപ്പെട്ടവരായാലും ശെരി അവരുടെ ഉള്ളിൽ സമദൂരം പാലിച്ചു നിർത്തുന്ന മതമെന്ന മതിലുണ്ട്…ഒരുമിച്ച് കഴിഞ്ഞിരുന്ന രണ്ട് ജനതയെയും അതിലും ഒരുമിച്ച് ജീവിച്ച രണ്ട് മനുഷ്യരെയും തമ്മിൽ നിമിഷങ്ങൾക്കുള്ളിൽ ശത്രുക്കളാക്കി മാറ്റാൻ മതത്തോളം കഴിവുള്ള മറ്റൊരു വൈറസ് ഇല്ല… മാലിക്കിന്റെ ആ കഥാ പരിസരത്തിന്റെ ക്യാൻവാസ് കേവലം കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല…

ലോകത്തെവിടെയും നമുക്കൊരു സുലൈമാനെയും ഡേവിഡിനെയും കാണാം… അവരുടെ ചോര ഊറ്റി കുടിക്കുന്ന MLA അബുബക്കറിനെയും സബ് കളക്ടർ അൻവറിനെയും കാണാം… ഇതിന്റെ ഏറ്റവും വലിയ ക്യാൻവാസ് തേടി പോകുമ്പോൾ അങ്ങ് പലസ്റ്റീനിലും ഇസ്രായേലിലും വീണ ചോരക്കറകൾ കാണാം… അവരുടെ ഇടയിൽ മതമെന്ന വൈരം കുത്തി നിറച്ച ബ്രിട്ടീഷ് ഭരണകൂടത്തെ കാണാം…മതം കൊണ്ട് മുറിവേറ്റു മരിച്ച മനുഷ്യരുടെ ചരിത്രത്തിന്റെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്… അവിടങ്ങളിലെല്ലാം തെറ്റിദ്ധരിക്കപ്പെടുന്നതിന് മുന്നേ ഒന്ന് ചേർന്ന് ജീവിച്ച സുലൈമാൻമാരെയും ഡേവിഡ്മാരെയും കാണാം… അതിനപ്പുറം അവരുടെ കറുത്ത നിറമുള്ള ചോരപ്പാടുകൾ കാണാം.

മാലിക്ക് എന്ന സിനിമ പൂർണമായും ഒരു സംവിധായകന്റെ സിനിമയാണ്… ഏറ്റവും മികച്ച കാസ്റ്റിംഗിൽ തുടങ്ങി കഥ പറഞ്ഞുപോയ ശൈലി വരെ എടുത്ത് പറയേണ്ടത് തന്നെയാണ്… എന്നാൽ പോലും സുലൈമാൻ എന്ന അലിക്ക എവിടെയൊക്കെയോ അപൂർണനായത് പോലെ തോന്നി…ഇതിലും മികച്ച രീതിയിൽ പ്രെസെന്റ് ചെയ്യാവുന്ന അത്രയും ആഴമുള്ള ഒരു കഥാപാത്രമായിരുന്നു അയാളുടേത്…എന്നിരുന്നാലും ഫഹദ് എന്ന നടൻ ആ വാക്യുമെല്ലാം കവർ ചെയ്യുന്ന ഗ്രേസ് തന്നെ പുറത്തെടുത്തു എന്നത് തർക്കമില്ലാത്ത കാര്യമാണ്… അലിയോളം പോന്ന ‘ആൽഫ വുമൺ’ എന്ന് വിശേഷിപ്പിക്കാവുന്ന റോസ്‌ലിൻ അടുത്ത കാലത്തെ സ്ത്രീ കഥാപാത്രങ്ങളിൽ ശക്തമായത് തന്നെയാണ് എന്നതിൽ തർക്കമില്ല… അത് അത്രയും മനോഹരമായി നിമിഷ എന്ന നടിയുടെ കയ്യിൽ ഭദ്രമായിരുന്നു…

അവരോടൊപ്പം ചേർത്ത് വായിക്കേണ്ട പേരാണ് ഡേവിഡ് എന്ന വിനയ് ഫോർട്ടിന്റേത്… വളരെ അനായാസമായി ആണ് ആയാൾ ഡേവിഡിന്റെ മനോനിലകൾ നമ്മളിലേക്ക് സന്നിവേശിപ്പിച്ചത്… ഒരു തൃകോണത്തിന്റെ മൂന്ന് കോണുകൾ പോലെ ഇവർ മൂന്ന് പേരും മാലിക് എന്ന സിനിമയെ അവരുടെ മനോഹരമായ ശൈലി കൊണ്ട് താങ്ങി പരസ്പരം ചേർന്ന് നിന്നു… കൂട്ടത്തിൽ ആദ്യം പറഞ്ഞ പോലെ മികച്ച കാസ്റ്റിംഗ് കൊണ്ട് സമ്പന്നമായ, കടന്ന് പോയ ഓരോ കഥാപാത്രത്തിനും അവരുടേതായ സ്പേസ് ഉള്ള സിനിമ തന്നെയായിരുന്നു മാലിക്ക്.

മതം കൊണ്ട് വിഭജിച്ച മനുഷ്യരുടെ കഥ പറഞ്ഞിട്ടും അതിലെ ഉള്ളടക്കത്തെ പറ്റി സംസാരിക്കാതെ ചർച്ചകൾ മറ്റൊരു രീതിയിലേക്ക് വഴി തിരിച്ചു വിടുന്നതും ഒരു പ്രോപഗണ്ട ആണ്… ആയുധം കൈവശമില്ലാത്ത ഒരു മതവുമില്ല… ചാവേറുകളെ സൃഷ്ടിക്കാതെ മതത്തിന്റെ ഒരു അധ്യായവും കടന്ന് പോയിട്ടില്ല…എന്നിട്ടും എന്റെ കൈകൾ ശുദ്ധമാണ് എന്നുള്ള നിലവിളികൾ കാണുമ്പോളാണ് മതം എന്നത് നമ്മുടെ മനസുകളിൽ എത്രത്തോളം വേരൂന്നിയത് എന്നത് മനസ്സിലാവും…എല്ലാ കലാപങ്ങളുടെയും ദുരിതം മുഴുവൻ അനുഭവിക്കേണ്ടി വരുന്നത് അവിടങ്ങളിലെ ബാല്യങ്ങളാണ്… മരണപ്പെടുകയോ അനാഥരാവുകയോ ചെയ്യപ്പെട്ടുകൊണ്ട് അവർ ഇരകൾ മാത്രമാവുകയാണ്… അതിപ്പോൾ സിറിയൻ കടൽ തീരത്ത് അടിഞ്ഞ ആയിലിൻ കുർദി ആയാലും ശരി റമദാ പള്ളി വെടിവെപ്പിൽ മരിച്ചു പോയ അമീർ ആയാലും ശരി…ഇത് കൊണ്ട് തന്നെയാണ് മാലിക്ക് സംസാരിച്ച രാഷ്ട്രീയം വളരെ സെൻസിറ്റീവ് ആയതും എന്നാൽ അത് എല്ലാ കാലത്തേക്കുമുളള വിരൽ ചൂണ്ടൽ ആയതും.

Advertisement

മാലിക്ക് ഒരു ധൈര്യമായിരുന്നു… ഏറ്റവും എളുപ്പം കിട്ടാവുന്ന ഒരു ചാപ്പ മുന്നിൽ കണ്ട് കൊണ്ട് തന്നെ നിർമിച്ച ഒന്ന്…മതത്തിന്റെ ചാപ്പ അടിച്ച് കൊടുത്തുകൊണ്ട് ഒരു സൃഷ്ടിയെ റദ്ധ് ചെയ്യാൻ ശ്രമിച്ചാൽ അത് എതിർക്കപെടുക തന്നെ വേണം… പ്രീണനം മാത്രമല്ല കല, അത് തുറന്ന് കാട്ടലുകൾ കൂടിയാണ്…അങ്ങനെ നോക്കുമ്പോൾ മാലിക്ക് മികച്ച ഒരു കലാരൂപമാണ് ❤

 39 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment1 hour ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment22 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement