സ്വയം സംഘിയാണെന്ന് പറയാൻ ഒരു നാണക്കേട് ഉണ്ടെങ്കിലും പണിക്കരുടെ കാവി ഇടക്ക് ഇങ്ങനെയൊക്കെ തെളിഞ്ഞു വരും

246

Praveen Prabhakar

സംഘികൾ രണ്ടുതരമുണ്ട്

1.സ്വന്തം പ്രൊഫൈലിലും ഫേക്ക് പ്രൊഫൈലിലുമായി സംഘ പരിവാരത്തെ പരസ്യമായി പിന്തുണക്കുന്നവർ… ഫേക്ക് പ്രൊഫൈൽ ആണെങ്കിൽ മോദിയോ കത്തിച്ചു വെച്ച വിളക്കോ താമരപ്പൂവോ ഗുരുവായൂരപ്പനോ ശിവനോ ഒക്കെ ആകും പ്രൊഫൈൽ പിക്ചർ…ഈ രണ്ട് പ്രൊഫൈലുകളിൽ ആശയപരമായ ഒരു പ്രസ്താവന പോലും പ്രതീക്ഷിക്കരുത്… അഘോരി, ഔട്ട്‌ സ്പോക്കൺ, ഹിന്ദു ഐക്യ വേദി തുടങ്ങിയ പേജുകളുടെ ഉണ്ടയില്ല വെടികൾ ഷെയർ ചെയ്യാൻ ഇവർ മുന്നിലുണ്ടാവും… നിലവാരമുള്ള ഒരെഴുത്ത് പോലും ഈ കൂട്ടരിൽ നിന്നുണ്ടാവില്ല… BJP നേതാക്കളുടെ ലൈവുകളുടെ താഴെ ചെന്ന് ‘നമസ്തേ’ പറഞ്ഞു കൈ കൂപ്പുന്നതും ഇവരുടെ ജോലിയാണ്… പബ്ലിക് പോസ്റ്റുകളെക്കാൾ കൂടുതൽ കമ്മെന്റുകളിൽ ജീവിക്കുന്നവരാണ് ഈ കൂട്ടർ… പൊങ്കാലയും മാസ്സ് ലിഞ്ചിങ്ങും എല്ലാം ഇഷ്ട തൊഴിൽ.

  1. ഈ കൂട്ടർ മുൻപ് പറഞ്ഞ കൂട്ടത്തെ പോലെ തീവ്ര ചിന്താ ധാര ഉള്ളവരല്ല എന്ന് നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി നിഷ്പക്ഷത സംസാരിക്കുന്ന പ്രൊഫൈലുകളായിരിക്കും… പക്ഷെ ഇവരെ കൃത്യമായി നമുക്ക് ഇവരുടെ ശൈലികളിൽ നിന്ന് മനസിലാക്കാം…
    ‘ഞാൻ BJP അനുഭാവി അല്ല, പക്ഷെ മോദിജി ആ ചെയ്തതിനെ പ്രശംസിക്കാതിരിക്കാൻ പറ്റില്ല… ‘
    ‘ഇന്ത്യയിൽ മുസ്ലിങ്ങൾ നടത്തി വരുന്ന അക്രമങ്ങളെ പറ്റി സംസാരിക്കും… പക്ഷെ ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ വർഗീയ വാദി അല്ല… ‘
    ‘ഇന്ത്യൻ പട്ടാളം ഇന്നലെ അതിർത്തിയിൽ നടത്തിയ നീക്കം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.. ‘

ഇങ്ങനെ ചില പൊതുവായ സാധനങ്ങൾ ഈ പ്രൊഫൈലുകളിൽ കാണാം… കടുത്ത ഭാഷയിൽ കമ്മ്യൂണിസ്റ്റുകളെയും കേരള സർക്കാരിനെയും വിമർശിക്കുന്ന ഇവർ കേന്ദ്രത്തിന്റെ ഭരണ പരാജയത്തെ പറ്റി മിണ്ടില്ല… കശ്മീർ പണ്ഡിറ്റുകളുടെ യാതനകളുടെ കഥ എല്ലായിടത്തും കൊണ്ട് നടന്ന് ഒട്ടിച്ച ശേഷം മുസ്ലിങ്ങൾ പട്ടാളത്തെ കല്ലെറിഞ്ഞത് പറഞ്ഞു നടക്കും… വാലന്റൈൻസ് ഡേ പണ്ട് തൊട്ടേ എതിർത്തു നടന്ന ഇവർക്ക് 2019 മുതൽ അത് പുൽവാമ ദിവസമാണ്… 6 വർഷങ്ങൾക്കു മുമ്പ് ഇന്ത്യ എന്ന രാജ്യമേ ഇല്ലായിരുന്നു എന്നും ഇന്ത്യൻ പട്ടാളം ഇല്ലായിരുന്നു എന്നെല്ലാമുള്ള രീതിയിലാണ് ഇവർ നമ്മളെ ദേശ സ്നേഹം പഠിപ്പിക്കാൻ വരുന്നത്. ഇവരുടെ പ്രധാന നിലപാടുകളിൽ ഒന്നാണ് – ‘ഒന്നും കാണാതെ നമ്മുടെ പ്രധാന മന്ത്രി അങ്ങനെ ചെയ്യില്ല… ‘ നോട്ട് നിരോധനം മുതൽ തുടർന്ന് വരുന്ന ഒരു ആചാരമാണ് അത്… നിഷ്പക്ഷത തെളിയിക്കാൻ വേണ്ടി ഷൈലജ ടീച്ചറിനെ ഇടക്ക് ഒന്ന് പുകഴ്ത്തും, നായനാർ ആയിരുന്നു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ എന്ന് പറഞ്ഞ്‌ കൊണ്ട് പുള്ളിയുടെ വീഡിയോ ഷെയർ ചെയ്യും, രാജീവ്‌ ഗാന്ധിയുടെ ചരമ ദിനത്തിൽ വിഷമം രേഖപ്പെടുത്തും, കേരളത്തിനെ കമ്മ്യൂണിസ്റ്റ്‌ – കോണ്ഗ്രസ്സ് ഒരുമിച്ചു നശിപ്പിച്ചതാണെന്ന് പറഞ്ഞു നടക്കും.

ഇവരിൽ നിന്ന് ചെറുത് മുതൽ വലിയ എഴുത്തുകൾ വരെ പ്രതീക്ഷിക്കാം… കേരള സർക്കാരിനെ വിമർശിച്ചു മാത്രമാണ് 90% എഴുത്തും വരുന്നത്… ബാക്കി 5% കേരളത്തിന്‌ പുറത്തുള്ള കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കളിയാക്കിയുള്ളതാവും… ബാക്കി 5% പൊതുവായ കാര്യങ്ങളെ പറ്റിയുള്ള സ്വന്തം അഭിപ്രായം… ഇവരുടെ കാവി തെളിഞ്ഞു കാണുന്നത് ഇവരുടെ കമ്മെന്റുകളിലാണ്.ഇവരുടെ പ്രധാന കമന്റുകൾ ഒന്നാണ് .’പിണറായി വിജയൻ കേരളത്തിന്റെ അവസാന കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയാണ്.. ‘

പൊതുവായ ഇവരുടെ കമ്മെന്റുകളിൽ കടന്നു വരുന്നവയാണ് യച്ചൂരി, ആനത്തലവട്ടം ആനന്ദൻ, കുണ്ടറ അണ്ടി ആപ്പീസ് തുടങ്ങിയവ… ഇതുമായി ബദ്ധമില്ലാത്ത കാര്യത്തിനെല്ലാം വെറുതെ മേല്പറഞ്ഞതെല്ലാം വലിച്ചുകൊണ്ട് വന്ന് ‘തമാശ’ പറയുന്നതാണ് ഇവരുടെ മറ്റൊരു ഹോബി… മുസ്ലിം പേരുള്ള ആൾ മറുപടി കൊടുത്താൽ ഉടനെ അവനെ സുടാപ്പി ആക്കി കളയും… ക്രിസ്ത്യൻ പേരുള്ളവരാണ് കൊടുക്കുന്നതെങ്കിൽ കുരിശു കൃഷി ക്കാരൻ ആക്കി കളയും… ഇനി ഹിന്ദുക്കൾ തന്നാണ് കൊടുക്കുന്നതെങ്കിൽ ഉടനെ കരഞ്ഞു കൊണ്ടുള്ള ഡയലോഗ് വരും

‘കേരളത്തിലെ ഏറ്റവും നാണം കെട്ട വർഗം ഹിന്ദു സഹാക്കളാണ്…സ്വന്തം വർഗത്തെ ഒറ്റു കൊടുത്തവരാണ് അവർ… ഇനിയും ഇതിനെ പറ്റി ചിന്തിച്ചില്ലെങ്കിൽ ഹിന്ദു എന്നൊരു കൂട്ടർ തന്നെ ഇവിടെ കാണില്ല… ‘ നിങ്ങളിൽ പലരും മേല്പറഞ്ഞ രീതിയിലുള്ള മനുഷ്യരുമായി എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടാവും.ഒരു ശരാശരി സംഘിയുടെ നിലവാരത്തെ പറ്റി ഉത്തമ ബോധ്യമുള്ള ഒരാൾക്കും ശ്രീജിത്ത്‌ പണിക്കർ എന്ന ഡിബേറ്ററേ പറ്റി യാതൊരു സംശയവും ഉണ്ടാവാൻ ഇടയില്ല… കേന്ദ്ര നിലപാടുകളോട് മൃദു സമീപനം, കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലിങ്ങൾക്കും എതിരെ ഘോര ഘോര വായിത്താളം… ഒരാളെ പൊക്കിക്കൊണ്ട് നടക്കാൻ സംഘികൾക്ക് വേറെ എന്താണ് വേണ്ടത്..പണിക്കർ രണ്ടാമത്തെ കാറ്റഗറി സംഘിയാണ്.

സ്വയം സംഘിയാണെന്ന് പറയാൻ ഒരു നാണക്കേട് ഉള്ളപ്പോൾ തന്നെ ആ ചായ്‌വ് വ്യക്തമായി പ്രകടിപ്പിക്കുന്ന ‘നിഷ്പക്ഷ നിരീക്ഷകൻ’… എന്നാലും പണിക്കരുടെ കാവി ഇടക്ക് ഇങ്ങനെയൊക്കെ തെളിഞ്ഞു വരും… പേര് നോക്കി മറുപടി കൊടുക്കുമ്പോളും സ്വയം പുകഴ്ത്തി പോസ്റ്റിട്ട് അൽപ്പൻ ആവുമ്പോഴും പണിക്കർ അറിയുന്നില്ല രാഷ്ട്രീയ, IT നിരീക്ഷകനിൽ നിന്ന് തികഞ്ഞ സംഘ പരിവാർ നിരീക്ഷകനിലേക്കുള്ള ദൂരം കുറഞ്ഞു വരികയാണെന്ന്… കേരളത്തിലെ ജനങ്ങളെ തന്റെ കളളം പറയാനുള്ള കഴിവ് കൊണ്ട് എക്കാലത്തും പറ്റിക്കാം എന്നൊരു ധാരണ പണിക്കർക്ക് ഉണ്ട്‌… പക്ഷെ കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത ജനിതകമാണ്… അവരോടാണ് ഈ ഉടായിപ്പ് പണി കാണിക്കുന്നത് എന്ന മിനിമം ബോധമെങ്കിലും താങ്കൾക്ക് ഉണ്ടാവണം പണിക്കർജി. അതായത് താങ്കളുടെ ഐഡിയ കൊള്ളാം… പക്ഷെ ഇറക്കിയ സ്ഥലം മാറി പോയി… 👍