ഇതാണ് മുന്നോട്ടുള്ള ഇന്ത്യയുടെ അവസ്ഥ

98

praveen ravi

എങ്ങനെയാണ് ഒരു സമൂഹത്തെ പുറകോട്ട് നടത്തിക്കുക എന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ .നമ്മുടെ പൂർവ്വകാലം വളരെ വളരെ മഹത്തരമാണ് എന്ന് നുണ പറഞ്ഞു പഠിപ്പിക്കുക, ഇവിടെ തേനും പാലും ഒഴുകിയിരുന്നു എന്ന് പറയുക, ചില വിദേശ ശക്തികൾ വന്നതോടെയാണ് നമ്മുടെ ഈ പാരമ്പര്യം നമുക്ക് നഷ്ടമായത് എന്ന് പറയുക. അതിനുശേഷം അന്ന് നഷ്ടപ്പെട്ടു എന്ന് പറയുന്ന ശാസ്ത്രം പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുക. അത്തരം ഒരു ഉദ്യമത്തിൽ ആണ് ഇന്ത്യയിലെ കേന്ദ്ര സർക്കാർ.  ഇന്ത്യ 2050 ഓടുകൂടി ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് കരുതപ്പെടുന്നു, പക്ഷേ a bunch of fools ആണ് നിങ്ങളെ ഭരിക്കുന്നത് എങ്കിൽ, a bunch of foolish thoughts ആണ് നിങ്ങളെ നയിക്കുന്നത് എങ്കിൽ ആ നേട്ടം കൊണ്ട് മാനവരാശിക്കോ നമ്മുടെ സമൂഹത്തിനോ യാതൊരു ഗുണവും ഉണ്ടാകില്ല.

അഞ്ചാറു കൊല്ലം മുമ്പ് എനിക്ക് ഉണ്ടായിരുന്ന ഏറ്റവും വലിയ അന്ധവിശ്വാസം എന്നത് ഇന്ത്യൻ പൈതൃകത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ആയിരുന്നു. അത് മാറ്റിയെടുക്കാൻ കഴിഞ്ഞത് ആണ് എൻ്റെ വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ Turning Point എന്ന് ഞാൻ കരുതുന്നു. പശു ശാസ്ത്രവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്ക്കാര് പഠിപ്പിക്കാൻ പോകുന്ന സിലബസിലെ ഒരു സാമ്പിൾ.
Copied From Nelson Joseph Facebook Page.

 1. പശുവിൻ്റെ മുതുകിലെ മുഴ സൂര്യപ്രകാശത്തിലെ ഊർജത്തെ വലിച്ചെടുക്കുന്നു.
  ഗോമാതാവിൻ്റെയും ജേഴ്സിപ്പശുവിൻ്റെയും വ്യത്യാസങ്ങൾ പത്തുമുപ്പതെണ്ണം കൊടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് മാത്രമേ എഴുതുന്നുള്ളൂ.
 2. ഗോമാതാവിൻ്റെ ചാണകവും മൂത്രവും പഞ്ചഗവ്യമായി കഴിക്കാം, ജേഴ്സിയുടേത് പറ്റില്ല.
 3. ഗോമാതാവിൻ്റെ പാലിൽ സ്വർണം അടങ്ങിയിട്ടുണ്ട്. ജേഴ്സിയുടെ പാലിൽ ഇല്ല.
 4. ഇന്ത്യൻ പശുക്കൾ വൃത്തിയുള്ളവയാണ്. അഴുക്കുള്ള ഇടത്ത് കിടക്കാതിരിക്കാൻ മാത്രം ബുദ്ധിയുള്ളവയാണ്. ജേഴ്സികൾ അലസരാണ്.
 5. പരിചയമില്ലാത്ത ആരെങ്കിലും അടുത്ത് വന്നാൽ ഉടൻ ഇന്ത്യൻ പശു എഴുന്നേറ്റ് നിൽക്കും. ജേഴ്സിപ്പശുവിന് അങ്ങനെയുള്ള വികാരങ്ങൾ ഒന്നുമില്ല.
 6. പശു മൂത്രം 100 കണക്കിന് രോഗങ്ങൾക്കുള്ള ലളിതമായ പരിഹാരമാണ് 25-30 മില്ലി ലിറ്റർ ദിവസവും കുടിക്കുക.
 7. ഭോപ്പാലിൽ 1984 ൽ ഉണ്ടായ വിഷവാതക ദുരന്തത്തിൽ 20,000 ൽ കൂടുതൽ ആൾക്കാർ മരണപ്പെട്ടു. പക്ഷേ ചാണകം മെഴുകിയ വീടുകളിൽ താമസിച്ചിരുന്നവരെ അത് ബാധിച്ചില്ല.
  ഇന്നും റഷ്യയിലെയും ഇന്ത്യയിലെയും ന്യൂക്ലിയാർ പവർ പ്ലാൻ്റുകളിൽ റേഡിയേഷനിൽ നിന്ന് രക്ഷ നേടാൻ ചാണകം ഉപയോഗിക്കാറുണ്ട്.
 8. വലിയ ഭൂകമ്പങ്ങളുടെ കാരണം മൃഗങ്ങളെ കൊല്ലുന്നതാണ്.
  ഇതാണ് മുന്നോട്ടുള്ള ഇന്ത്യയുടെ അവസ്ഥ..